അസമില്‍ കുടുങ്ങിയ ബസ് ഡ്രൈവര്‍ മരിച്ചു

അസം അതിര്‍ത്തിയില്‍ കുടുങ്ങിയ കേരളത്തില്‍ നിന്നുള്ള ഡ്രൈവര്‍മാരില്‍ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ സ്വദേശ നജീബ് ആണ് മരിച്ചത്. 48 വയസായിരുന്നു. അസം – പശ്ചിമ ബംഗാള്‍ അതിര്‍ത്തിയായ അലിപൂരില്‍ വച്ചാണ് മരണം

കേരളത്തില്‍ ജോലിചെയ്യുന്ന ഇതരസംസ്ഥാനത്തൊഴിലാളികളുമായി ആസാമിലേക്കും ബംഗാളിലേക്കും ഒറീസയിലേക്കും മറ്റും പോയ നാന്നൂറോളം ബസുകളാണ് അവിടെ വിവിധ ഭാഗങ്ങളില്‍ ആഴ്ചകളായി കുടുങ്ങിക്കിടക്കുന്നത്. സാധാരണഗതിയില്‍ അവിടെ നിന്നു ഇങ്ങോട്ടുവരുന്നവരെയും കൊണ്ടാണ് ബസുകള്‍ തിരിച്ചുവരാറുള്ളത്. എന്നാല്‍ കൊവിഡിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് ഇങ്ങോട്ടു തൊഴിലാളികള്‍ വരാതായതോടെയാണ് ബസികള്‍ അവിടെ കുടുങ്ങിയത്. കാലിയായി തിരിച്ചുവരാന്‍ പെട്രോളിനുമാത്രം ഭീമമായ തുകവരും. ഏജന്റുമാരും കൈവിടുകയായിരുന്നു എന്നു ജീവനക്കാരും ബസുടമകളും പറയുന്നു. ആഴ്ചകളായി ബസ് ജീവനക്കാര്‍ വലിയ ദുരിതത്തിലാണ്. ബസില്‍ തന്നെയാണ് അവരുടെ താമസം. ഭക്ഷണംപോലും കൃത്യമായി ലഭിക്കുന്നില്ല. കഴിഞ്ഞ ദിവസം ബസുകള്‍ ഉടന്‍ സംസ്ഥാനം വിടണമെന്ന് അസം സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. പ്രശ്‌നത്തിടപെടുമെന്ന് കേരളസര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തു. അതിനിടയിലാണ് നജീബ് കുഴഞ്ഞുവീണ് മരിച്ചത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply