ബിജെപി നേതാവിന്റെ പോക്‌സോ കേസ്, വനിതാപ്രവര്‍ത്തകര്‍ നിരാഹാരത്തില്‍

അവരവരുടെ ഇടങ്ങളില്‍ രാവിലെ മണി 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് സമരം.

ബി ജെ പി നേതാവ് പദ്മരാജന്‍ പ്രതിയായ പോക്‌സോ കേസില്‍ ക്രൈംബ്രാഞ്ച് ഉടന്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കണമെന്നും പദ്മരാജന്‍ മറ്റൊരാള്‍ക്ക് കുട്ടിയെ കൈമാറിയെന്ന കുട്ടിയുടെ മാതാവിന്റെ പരാതിയിന്മേല്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട് 10 വനിതാ പ്രവര്‍ത്തകര്‍ നിരാഹാരമാരംഭിച്ചു. അവരവരുടെ ഇടങ്ങളില്‍ രാവിലെ മണി 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് സമരം. രമ്യ ഹരിദാസ് എം പി, ലതികാ സുഭാഷ് ( സംസ്ഥാന പ്രസിഡന്റ് മഹിളാ കോണ്‍ഗ്രസ്), അംബിക (എഡിറ്റര്‍, മറുവാക്ക്), ശ്രീജ നെയ്യാറ്റിന്‍കര ( ആക്ടിവിസ്റ്റ്), അമ്മിണി കെ വയനാട് (സംസ്ഥാന പ്രസിഡന്റ് ആദിവാസി വനിതാ പ്രസ്ഥാനം), അഡ്വ ഫാത്തിമ തഹ്ലിയ ( എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ്), കെ കെ റൈഹാനത്ത് ( സംസ്ഥാന പ്രസിഡന്റ് വിമണ്‍ ഇന്ത്യ മൂവ്മെന്റ്), ജോളി ചിറയത്ത് (അഭിനേത്രി, ആക്ടിവിസ്റ്റ്), പ്രമീള ഗോവിന്ദ് ( മാധ്യമ പ്രവര്‍ത്തക), ലാലി പി എം ( സിനിമാ പ്രവര്‍ത്തക) എന്നിവരാണ് നിരാഹാരമാരംഭിച്ചത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply