ബയോ-രാഷ്ട്രീയ ആയുധം തന്നെ – വിനോദ് ചന്ദ്രന്‍

അയിഷ സുല്‍ത്താന എന്ന ലക്ഷദ്വീപുകാരിയായ സിനിമാ സംവിധായികയുടെ വാക്കുകള്‍ അരിച്ച് പരിശോധിച്ചാല്‍ തരിമ്പും രാജ്യദ്രോഹം കാണാനാവില്ല. മറിച്ച് സ്വരാജ്യസ്‌നേഹത്തിന്റെ ദീപ്തി മാത്രം .

ലക്ഷദ്വീപിലെ അഡ്മിനിസ്‌റ്റ്രേറ്ററുടെ ദുര്‍ഭരണത്തെ സൂചിപ്പിക്കുവാനായി അവര്‍ പ്രയോഗിച്ച ‘ജൈവായുധം’ (bio-weapon) എന്ന പദം ഒരു വാക്കുപിഴ പോലുമല്ല. പിന്നെ എന്താണ്? അത് കവികളും സാഹിത്യകാരന്മാരും ആവിഷ്‌ക്കാരഭാഷയെ തീക്ഷ്ണമാക്കുവാന്‍ ഉപയോഗിക്കുന്ന ധ്വനി, രൂപകം, പ്രതീകം, ഉപമ, തുടങ്ങിയ കാവ്യാലങ്കാരപ്രയോഗങ്ങളോട് സദൃശമാണ്. തത്വചിന്തകരും, സാമൂഹ്യശാസ്ത്ര-രാഷ്ട്രീയ ചിന്തകരും ഉപയോഗിക്കുന്ന പരികല്പനകളുമായി (paradigms), സങ്കല്പനങ്ങളുമായി (concepts) ബന്ധപ്പെട്ടതാണ്. രാഷ്ട്രീയ-അസാക്ഷരരും രാക്ഷസരും നിറഞ്ഞ ഒരു സമൂഹത്തില്‍ പക്ഷേ ആ വാക്കിന് ഒരു വിശദീകരണം, അല്ലെങ്കില്‍ ഒരു അടിക്കുറിപ്പ് നല്‍കാനുള്ള സാവകാശം, ചാനല്‍ചര്‍ച്ചയില്‍ സ്വാഭാവികമായും ലഭിച്ചില്ല എന്നുമാത്രം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

”ജൈവായുധം ”എന്ന പ്രയോഗം ”ജൈവ-രാഷ്ട്രീയം” (bio-politics) എന്ന ഫൂക്കോള്‍ഡിയന്‍ സങ്കല്പനവുമായി, ജോജ്ജ് അഗംബന്‍ ഉന്നയിക്കുന്ന ബയോ ഭീകരത (bio-terror) എന്ന പ്രയോഗവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഈ ചിന്തകന്മാരുടെ ടെക്സ്റ്റുകള്‍ നേരിട്ടു വായിച്ചില്ലെങ്കിലും ഗൈഡുകള്‍ വഴിയെങ്കിലും മനസ്സിലാക്കാത്ത മലയാളികള്‍ ഇന്നു കുറവ് ആയിരിക്കും. അയിഷ ബയോ–ആയുധം എന്ന് പറയുമ്പോള്‍ അവര്‍ ഉദ്ദേശിച്ചത് ബയോ-രാഷ്ട്രീയ ആയുധം എന്നു തന്നെയാണ് എന്ന് ആധുനിക-ആധുനികോത്തര ചിന്തയില്‍ സാക്ഷരരായ ജനാധിപത്യവാദികള്‍ക്ക് എളുപ്പം മനസ്സിലാകും. ഭരണ കൂടങ്ങള്‍ മഹാമാരിയുടെ കാലങ്ങളില്‍ ഭരണഘടനാതീതമായ അധികാരങ്ങള്‍ പ്രയോഗിക്കുന്ന അപവാദ ഭരണകൂടങ്ങളായി (State of Exception) മാറിക്കൊണ്ട്, ജനാധിപത്യപരമായ അവകാശങ്ങള്‍ നിഷേധിച്ച് കൊണ്ട്, മഹാമാരി സൃഷ്ടിക്കുന്ന ഭീകരതയെ ഒരു ബയോ രാഷ്ട്രീയ ആയുധമായി ഉപയോഗിച്ച് കൊണ്ട്, ജനജീവിതത്തെ ”മൃഗ”ജീവിതമാക്കി മാറ്റുന്നു, ”വെറും’ ജീവിതം (bare life) ആക്കി മാറ്റുന്നു, എന്നാണല്ലോ അഗംബന്റെ വിശ്രുതമായ തീസിസ്സ്. ഇന്ന് ലോകമെല്ലാം സംഭവിച്ച് കൊണ്ടിരിക്കുന്നതും അതാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മഹാമാരിയുടെ മറവില്‍ മോദി ഭരണകൂടം ഒരു സര്‍വ്വാധിപത്യ ഭരണകൂടമായി, ഭീകര കൂടമായി, മരണ കൂടമായി രൂപാന്തരം പ്രാപിക്കുന്നത് നാമെല്ലാം സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുകയാണല്ലോ. അത് കൊണ്ട് അയിഷാ സുല്‍ത്താന ഉപയോഗിച്ച ”ബയോ-ആയുധം” എന്ന പ്രയോഗം രാജ്യദ്രോഹകരമാണെന്നു വിധിക്കണമെങ്കില്‍ നമ്മുടെ ആവിഷ്‌ക്കാര ഭാഷയില്‍ നിന്ന്, ധ്വനി, രൂപകം, ഉപമ, അര്‍ദ്ധോക്തി, വിരുദ്ധോക്തി, പ്രതീകാത്മകത, എന്നിങ്ങനെയുള്ള അലങ്കാര പ്രയോഗങ്ങളുടെയും (rhetorical devices) തത്വചിന്തയില്‍ നിന്ന് സമൂഹ്യ രാഷ്ട്രീയ വ്യവഹാരങ്ങളില്‍ നിന്ന് സങ്കല്പനങ്ങളുടെയും പരികല്പനകളുടെയും വിനിയോഗം നിരോധിക്കുന്ന ഒരു പുതിയ ഓര്‍ഡിനെന്‍സ് തന്നെ കൊണ്ട് വരേണ്ടി വരും. ധീരയും രാജ്യസ്‌നേഹിയും ആയ അയിഷാസുല്‍ത്താന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.

(ഫേസ് ബുക്ക് പോസ്റ്റ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply