ഈ ബന്ദിന്റെ വിജയം കാലത്തിന്റെ ആവശ്യമാണ്

ഇതൊരു ഒറ്റപ്പെട്ട വിഷയമായി കാണാനുമാകില്ല. നോട്ട് നിരോധനവും ജി എസ് ടിയുമുണ്ടാക്കിയ ദുരിതങ്ങള്‍ക്ക് ഇപ്പോഴും അവസാനമായിട്ടില്ല. കൊവിഡ് ദുരന്തകാലത്താകട്ടെ വന്‍കിട കുത്തകകള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ നല്‍കുകയാണ് കേന്ദ്രം. പൊതുമേഖലാ സ്ഥാപനങ്ങള്‍ പോലും അവര്‍ക്ക് തീറെഴുതി കൊടുക്കുന്നു. മറുവശത്ത് ഇന്ധന – പാചക വിലവര്‍ദ്ധനവിലൂടെ സാധാരണക്കാരുടെ നട്ടെല്ലൊടിക്കുകയാണ്. കൊവിഡിന്റെ പേരില്‍ തൊഴില്‍ നിയമങ്ങള്‍ പോലും ഇല്ലാതാകുന്നു. കോടികള്‍ വരുന്ന അസംഘടിത തൊഴിലാളികളുടെ ജീവിതം ദുരിതകയങ്ങളിലാണ്. തൊഴിലില്ലായ്മ അതിരൂക്ഷമാകുന്നു. ചെറുകിട വ്യാപാരികളും സംരംഭകരും കടുത്ത പ്രതിസന്ധിയിലാണ്. ഇതൊടൊപ്പം ഹിന്ദുത്വരാഷ്ട്ര ലക്ഷ്യത്തോടെയുള്ള വെറുപ്പിന്റെ രാഷ്ട്രീയപ്രചാരണവും ശക്തമാകുന്നു. അതിനെതിരെ പ്രതികരിക്കുന്നവരെ ഭീകരനിയമങ്ങള്‍ ചാര്‍ത്തി ജയിലിലിടുന്നു.

കോര്‍പ്പറേറ്റ് താല്‍പ്പര്യാര്‍ത്ഥം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്നു കര്‍ഷകവിരുദ്ധ നിയമങ്ങളും വൈദ്യുതബില്ലും പിന്‍വലിക്കുക, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സെപ്തംബര്‍ 27നു നടക്കേുന്ന ഭാരത് ബന്ദ് വിജയിക്കേണ്ടത് കര്‍ഷകരുടെ മാത്രമല്ല, രാജ്യത്തിന്റെ മുഴുവന്‍ ആവശ്യമായി മാറിയിരിക്കുകയാണ്. ഈ ആവശ്യങ്ങളുന്നയിച്ച് രാജ്യതലസ്ഥാനത്തു നടക്കുന്ന സമരം മുഴുവന്‍ പ്രതിസന്ധികളേയും വെല്ലുവിളിച്ച് തളരാതെ മുന്നോട്ടുപോകുകയാണ്. കൊടും തണുപ്പിനോ കൊവിഡ് മഹാമാരിക്കോ സംഘപരിവാറും കേന്ദ്രസര്‍ക്കാരും സംഘടിതമായി നടത്തുന്ന കുപ്രചരണങ്ങള്‍ക്കോ ഈ പോരാട്ടത്തെ തളര്‍ത്താനായിട്ടില്ല. ഇതിനകം പല കാരണങ്ങളാല്‍ 600ലേറെ കര്‍ഷകര്‍ സമരവേദിയില്‍ മരണപ്പെട്ടു. പോലീസ് അതിക്രമത്തില്‍ അടുത്തയിടെ ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടു. ആഗോളതലത്തില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായി ഈ ഐതിഹാസിക സമരം മാറികഴിഞ്ഞിരിക്കുന്നു.

രാജ്യത്തിന്റെ അതിവിശാലമായ കാര്‍ഷിക മേഖലയെയും വിപണിയെയും കോര്‍പറേറുകള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന മൂന്ന് കര്‍ഷക ബില്ലുകളാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പ് പോലുമില്ലാതെ പാസാക്കിയത്. ഈ നിയമങ്ങള്‍ നടപ്പാക്കപ്പെടുന്നതോടെ ഇന്ത്യയിലെ കര്‍ഷകര്‍ ഉത്പാദകരെന്ന നിലയില്‍ കൃഷിഭൂമിയില്‍ നിന്ന് പുറത്താക്കപ്പെടുകയാകും ഫലം. ഉത്പാദന – വിപണന മേഖലകള്‍ കയ്യടക്കുന്ന അംബാനിയെയും അദാനിയെയും പോലുള്ള കോര്‍പറേറ്റുകളുടെ കരാര്‍ കര്‍ഷകരായി അവര്‍ മാറും. ഉത്പന്നങ്ങളുടെ താങ്ങുവിലയും വളം സബ്സിഡി പോലുള്ള ആനുകൂല്യങ്ങള്‍ കൂടി നഷ്ടപ്പെടുന്നതോടെ കാര്‍ഷിക മേഖലയില്‍ നിന്ന് അവര്‍ പുറത്തേക്ക് കടക്കാന്‍ നിര്‍ബന്ധിതരാകും. വിപണിയില്‍ കോര്‍പ്പറേറ്റുകളോട് മത്സരിക്കാന്‍ കഴിയാത്ത ദരിദ്ര – ഇടത്തരം കര്‍ഷകര്‍ പൂര്‍ണമായും പാപ്പരീകരികരിക്കപ്പെടും. ഇന്ത്യന്‍ കര്‍ഷകരില്‍ 85 ശതമാനവും രണ്ട് ഹെക്ടറില്‍ താഴെ മാത്രം ഭൂമിയുള്ള ദരിദ്ര – നാമമാത്ര – ഇടത്തരം കര്‍ഷകരാണ്. അതില്‍ വലിയൊരു വിഭാഗം ദലിതരും ആദിവാസികളും അതി പിന്നോക്ക വിഭാഗങ്ങളുമാണ്. അതിവേഗം ആധുനികവല്‍ക്കരിക്കപ്പെടുകയും യന്ത്രവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്ന കാര്‍ഷിക മേഖലയില്‍ കൂലിവേല പോലും ലഭിക്കാതെ അനേക ലക്ഷം കര്‍ഷകരും കര്‍ഷക തൊഴിലാളികളും തെരുവിലേക്ക് വലിച്ചെറിയപ്പെടും.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മറുവശത്ത് ഉത്പാദന മേഖലയും വിപണന മേഖലയും കയ്യടക്കുന്ന ഏതാനും കോര്‍പറേറ്റ് കമ്പനികള്‍ കാര്‍ഷിക മേഖലയെ അവരുടെ നിയന്ത്രണത്തിലാക്കും. വിപണി കൂടി അവരുടെ നിയന്ത്രണത്തിലാകുന്നതോടെ അവശ്യ സാധനങ്ങളുടെ വമ്പിച്ച വിലക്കയറ്റമാകും സൃഷ്ടിക്കപ്പെടുക. അവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ ചെയ്തുകൊടുക്കും. അതാണ് ഈ നിയമങ്ങളുടെ ലക്ഷ്യം. സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ വരുന്ന കൃഷിയുമായി ബന്ധപ്പെട്ട നിര്‍ണായകമായ നിയമനിര്‍മ്മാണങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരുകളുമായി ഒരു വിധ ആലോചനകളും നടത്തിയില്ല. ഫെഡറലിസത്തെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ അധികാര കേന്ദ്രീകരണ നടപടികളുടെ തുടര്‍ച്ചയാണിത്. സംസ്ഥാനങ്ങള്‍ ഐക്യപ്പെട്ട് ് കേന്ദ്ര സര്‍ക്കാരിന്റെ അമിതാധികാര പ്രയോഗത്തെ തടയാനുള്ള സംയുക്ത നീക്കം നടത്തേുകയും പകരം നിയമങ്ങള്‍ പാസാക്കുകയുമാണ് വേണ്ടത്. എന്നാല്‍ കുറെയേറെ സംസ്ഥാനങ്ങള്‍ ഭരിക്കുന്ന ബിജെപി അതിനു തയ്യാറാകില്ലല്ലോ. സമരത്തെ പിന്തുണക്കുന്നു എന്നവകാശപ്പെടുന്ന പ്രതിപക്ഷകക്ഷികളും തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിയമത്തിനെതിരെ കര്‍ശനനിലപാട് സ്വീകരിക്കുന്നില്ല എന്നതും കാണാതിരുന്നു കൂട. കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കിയെങ്കിലും പണ്ടൊക്കെ നടക്കാറുള്ളപോലെ ഐക്യപ്പെട്ടൊരു കേന്ദ്രവിരുദ്ധ സമരമൊന്നും ഉണ്ടായില്ല.

കാര്‍ഷിക ബില്ലുകള്‍ കര്‍ഷക സമൂഹത്തിനും രാജ്യത്തിനും സൃഷ്ടിക്കാവുന്ന വിപത്തുകള്‍ തിരിച്ചറിഞ്ഞ് അതിനെതിരെ പോരാടുന്ന കര്‍ഷകര്‍ക്കും അവരുടെ സംഘടനകള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുകയാണ് ഇപ്പോള്‍ ഓരോരുത്തരും ചെയ്യേണ്ടത്. കാരണം ഇതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ പോകുന്നത് കര്‍ഷകര്‍ മാത്രമാവില്ല എന്നതുതന്നെ. ജനങ്ങള്‍ക്കാവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുകയായിരിക്കില്ല, മറിച്ച് കൃഷിയിലധിഷ്ഠിതമായ ഭക്ഷ്യവ്യവസായത്തിനാവശ്യമായ ഉല്‍പ്പന്നങ്ങളിലായിരിക്കും അവര്‍ക്ക് താല്‍പ്പര്യം. നമ്മുടെ രുചിശീലം പോലും മാറിമറിയും. മാത്രമല്ല ഉല്‍പ്പന്നങ്ങളുടെ സംഭരണാവകാശവും കുത്തകകള്‍ക്കായിരിക്കും. ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ അനിയന്ത്രിതമായി സംഭരിക്കാനും പൂഴ്ത്തിവെക്കാനും വിലകൂട്ടാനും ഇതിലൂടെ അവര്‍ക്കാകുന്നു. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കാതാകും. മറുവശത്ത് കമ്പോളത്തില്‍ ഉപഭോക്താക്കള്‍ കൊള്ളയടിക്കപ്പെടുകയും ചെയ്തു. വൈദ്യുതബില്ലിലൂടെയാകട്ടെ വൈദ്യുതിയുടെ ഉല്‍പ്പാദനവും വിതരണവും ചാര്‍ജ്ജ് തീരുമാനിക്കലുമെല്ലാം കുത്തകകളുടെ നിയന്ത്രണത്തിലാകുകയും ചെയ്യും. കര്‍ഷകരുടെ ആത്മഹത്യാവാര്‍ത്തകള്‍ വീണ്ടും സജീവമാകും. കര്‍ഷകരുടെ തകര്‍ച്ചക്കൊപ്പം കര്‍ഷകതൊഴിലാളികളും തകരുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതൊരു ഒറ്റപ്പെട്ട വിഷയമായി കാണാനുമാകില്ല. നോട്ട് നിരോധനവും ജി എസ് ടിയുമുണ്ടാക്കിയ ദുരിതങ്ങള്‍ക്ക് ഇപ്പോഴും അവസാനമായിട്ടില്ല. കൊവിഡ് ദുരന്തകാലത്താകട്ടെ വന്‍കിട കുത്തകകള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ നല്‍കുകയാണ് കേന്ദ്രം. പൊതുമേഖലാ സ്ഥാപനങ്ങള്‍ പോലും അവര്‍ക്ക് തീറെഴുതി കൊടുക്കുന്നു. മറുവശത്ത് ഇന്ധന – പാചക വിലവര്‍ദ്ധനവിലൂടെ സാധാരണക്കാരുടെ നട്ടെല്ലൊടിക്കുകയാണ്. കൊവിഡിന്റെ പേരില്‍ തൊഴില്‍ നിയമങ്ങള്‍ പോലും ഇല്ലാതാകുന്നു. കോടികള്‍ വരുന്ന അസംഘടിത തൊഴിലാളികളുടെ ജീവിതം ദുരിതകയങ്ങളിലാണ്. തൊഴിലില്ലായ്മ അതിരൂക്ഷമാകുന്നു. ചെറുകിട വ്യാപാരികളും സംരംഭകരും കടുത്ത പ്രതിസന്ധിയിലാണ്. ഇതൊടൊപ്പം ഹിന്ദുത്വരാഷ്ട്ര ലക്ഷ്യത്തോടെയുള്ള വെറുപ്പിന്റെ രാഷ്ട്രീയപ്രചാരണവും ശക്തമാകുന്നു. അതിനെതിരെ പ്രതികരിക്കുന്നവരെ ഭീകരനിയമങ്ങള്‍ ചാര്‍ത്തി ജയിലിലിടുന്നു.

ഈ സാഹചര്യത്തില്‍ ഈ പോരാട്ടം മൂന്നു നിയമങ്ങള്‍ പിന്‍വലിക്കാനായി കര്‍ഷകര്‍ നടത്തുന്ന കേവല സമരമല്ല. മറിച്ച് ഫാസിസത്തിന്റെ അമിതാധികാര വാഴ്ച്ചയിലൂടെ ജനാധിപത്യത്തെയും രാജ്യത്തെയും ഭരണഘടനയെയും തകര്‍ക്കാനുള്ള മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായ മഹത്തായ പോരാട്ടമാണിത്. രാജ്യത്തിന്റെയും ജനതയുടേയും നിലനില്‍പ്പിന്റെ പ്രശ്നമായി തന്നെ തിരിച്ചറിഞ്ഞ് ഈ പോരാട്ടത്തോടൊപ്പം നില്‍ക്കാനും തിങ്കളാഴ്ചത്തെ ഭാരത് ബന്ദ് വിജയിപ്പിക്കാനുമാണ് ഓരോ ജനാധിപത്യവാദിയും തയ്യാറാകേണ്ടത്. സംഘപരിവാര്‍ ശക്തികളൊഴികെ ഏറെക്കുറെ എല്ലാവരും തന്നെ ഈ ബന്ദിന്റെ വിജയത്തിനായി രംഗത്തിറങ്ങിയിട്ടുണ്ട് എന്നത് പ്രതീക്ഷ നല്‍കുന്നു. ഈ ബന്ദിന്റെ വിജയം കാലത്തിന്റെ ആവശ്യമാണെന്ന് അവരെല്ലാം തിരിച്ചറിഞ്ഞിരിക്കുന്നു എന്നര്‍ത്ഥം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply