പ്രതിപക്ഷ ഭിന്നത പ്രകടമാകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ 2022

കര്‍ഷക സമരത്തിനു മുന്‍പില്‍ അടിയറവു പറയേണ്ടിവന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും പഞ്ചാബില്‍ വലിയ പ്രതീക്ഷയൊന്നും വച്ചുപുലര്‍ത്തുന്നില്ല. കോണ്‍ഗ്രസില്‍ നിന്നും പുറത്തായ അമരീന്ദര്‍ സിംഗിന്റെ പാര്‍ട്ടിയുമായി സഖ്യം ഉണ്ടാക്കിയെങ്കിലും അവരുടെ പ്രധാന സഖ്യകക്ഷിയായിരുന്ന അകാലിദളുമായി സഖ്യം പുനഃസ്ഥാപിക്കാനാവാത്തതുകൊണ്ടു തന്നെ കര്‍ഷക സമരത്തിന്റെ കേന്ദ്രമായിരുന്ന പഞ്ചാബില്‍ ബിജെപിക്കു തിരിച്ചടി ഉറപ്പാണ്. അഭിപ്രായ വോട്ടെടുപ്പുകളെല്ലാം സുചിപ്പുക്കുന്നതു അവിടത്തെ പ്രധാന മത്സരം കോണ്‍ഗ്രസും എഎപിയും തമ്മിലാണെന്നാണ്.

യു പി, ഉത്തരാഖണ്ഡ് , പഞ്ചാബ് , മണിപ്പുര്‍ , ഗോവ എന്നീ സംസ്ഥാനങ്ങളിലേക്കുള്ള തെഞ്ഞെടുപ്പ് കേന്ദ്രം ഭരിക്കുന്ന ബിജെപിക്കും പ്രതിപക്ഷ കക്ഷികള്‍ക്കും നിര്‍ണായകമാണ്. നാലു സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുന്ന ബിജെപിക്ക് അവ നിലനിര്‍ത്തേണ്ടത് അവരുടെ രാഷ്ട്രീയാധിപത്യം തുടരുന്നതിനു അത്യന്താപേഷിതമാണ്. കോണ്‍ഗ്രസിനാവട്ടെ തങ്ങള്‍ ഭരണത്തിലിരിക്കുന്ന പഞ്ചാബ് നിലനിര്‍ത്തുന്നതോടൊപ്പം മറ്റു സംസ്ഥാനങ്ങളില്‍ കൂടി അധികാരം കരസ്ഥമാക്കിയാലേ നഷ്ടപ്പെട്ടുപോയ അവരുടെ രാഷ്ട്രീയപ്രതാപം വീണ്ടെടുക്കാനാവൂ. സമാജ്വാദി പാര്‍ട്ടിക്കാവട്ടെ യുപിയില്‍ അധികാരത്തിലെത്തേണ്ടതു അവരുടെ നിലനില്‍പ്പിനു തന്നെ അനിവാര്യമാണ്. കേജരിവാളിന്റെ എഎപിയെ സംബന്ധിച്ചിടത്തോളം ഡല്‍ഹിക്കു പുറത്തു തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാനുള്ള സുവര്‍ണാവസരമാണിത് – സി എസ് ജോര്‍ജ്ജ് എഴുതുന്നു

യുപിയിലെ വിജയപരാജയങ്ങള്‍ അഖിലേന്ത്യാ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ സുപ്രധാനമാണ്. 2014 ലെ ലോകസഭ തെരഞ്ഞെടുപ്പു മുതല്‍ യുപിയില്‍ മേധാവിത്വം ബിജെപിക്കാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 50 ശതമാനത്തോളം വോട്ടാണവര്‍ക്കു ലഭിച്ചത്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തികാട്ടിയും അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ പശ്ചാത്തലത്തില്‍, 20 ശതമാനത്തിനെതിരെ 80 ശതമാനത്തിന്റെ മുദ്രാവാക്യമുയര്‍ത്തി ഹിന്ദുത്വ വികാരം ആളിക്കത്തിച്ചും വിജയം കരസ്ഥമാക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. എങ്കിലും യോഗി സര്‍ക്കാരിനെതിരായ ജനവികാരം അവരുടെ വോട്ടിങ് ശതമാനം ഗണ്യമായി കുറയ്ക്കുമെന്നാണ് അഭിപ്രായ വോട്ടെടുപ്പുകള്‍ നല്‍കുന്ന സൂചന. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാര്‍ട്ടി ശക്തമായ പോരാട്ടമാണ് നടത്തുന്നത്. രാഷ്ട്രീയ ലോക്ദള്‍ (RLD), സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (SBSP) തുടങ്ങിയ ചെറിയ പാര്‍ട്ടികളുമായി ഉണ്ടാക്കിയ സഖ്യം അഖിലേഷ് യാദവിന് നേട്ടമായി. എന്നുമാത്രമല്ല, ബിജെപിയോടൊപ്പം നിലകൊണ്ടിരുന്ന പല പിന്നോക്ക ജാതിവിഭാഗങ്ങളും അഖിലേഷിനു അനുകൂലമായി നിലപാട് മാറ്റിയിട്ടുണ്ട്. ഈ അടിയൊഴുക്കുകളുടെ പ്രതിഫലനമാണ് ഒട്ടേറെ ബിജെപി നേതാക്കളുടെ സമാജ്വാദി പാര്‍ട്ടിയിലേക്കുള്ള ചേക്കേറല്‍. മുസ്ലിം ജനവിഭാഗങ്ങളുടെ പിന്തുണയും സമാജ്വാദി പാര്‍ട്ടിക്കു ലഭിക്കാനാണ് സാധ്യത. കര്‍ഷക സമരത്തിനു നേതൃത്വം നല്‍കിയ രാജേഷ് ടിക്കായതിന്റെയും ജാട്ട് വിഭാഗത്തിന്റെയും പിന്തുണ അഖിലേഷിനു അനുകൂലമാകുമെന്നാണ് സൂചനകള്‍.

20:80(മുസ്ലിം – ഹിന്ദു ) എന്ന ബിജെപി നിലപാടിനെതിരെ 15 : 85 (സവര്‍ണര്‍ – അവര്‍ണര്‍) എന്ന അഖിലേഷ് യാദവിന്റെ നിലപാടിനു സ്വീകാര്യത ലഭിച്ചാല്‍ യുപിയില്‍ സമാജ്വാദി പാര്‍ട്ടിക്ക് വിജയം നേടാനാവും. എങ്കിലും ബിഎസ് പിയും കോണ്‍ഗ്രസും ഒറ്റയ്ക്ക് മത്സരിക്കുന്നതും ഉവൈസിയുടെയും ചന്ദ്രശേഖര്‍ ആസാദിന്റെയും ഇടപെടലുകളും പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കുന്നതിനും തന്‍മൂലം ബിജെപി വിജയിക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. മായാവതി മത്സരരംഗത്തില്ലാത്തതു ബി എസ് പി വോട്ടുകള്‍ കുറെയെങ്കിലും ബിജെപിക്കു അനുകൂലമായി തിരിയാന്‍ ഇടയാക്കും. കോണ്‍ഗ്രസിനു യു പിയില്‍ വലിയ സ്വാധീനമൊന്നും അവകാശപ്പെടാനില്ലെങ്കിലും 40 ശതമാനം സീറ്റുകളില്‍ സ്ത്രീകളെ സ്ഥാനാര്‍ഥിയാക്കിയും സ്ത്രീകള്‍ക്കായി പ്രത്യേക മാനിഫെസ്റ്റോ തയ്യാറാക്കിയും പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആരുടെ വോട്ടുകളാണ് അപഹരിക്കുക എന്ന് പ്രവചിക്കാനാവില്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കര്‍ഷക സമരത്തിനു മുന്‍പില്‍ അടിയറവു പറയേണ്ടിവന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും പഞ്ചാബില്‍ വലിയ പ്രതീക്ഷയൊന്നും വച്ചുപുലര്‍ത്തുന്നില്ല. കോണ്‍ഗ്രസില്‍ നിന്നും പുറത്തായ അമരീന്ദര്‍ സിംഗിന്റെ പാര്‍ട്ടിയുമായി സഖ്യം ഉണ്ടാക്കിയെങ്കിലും അവരുടെ പ്രധാന സഖ്യകക്ഷിയായിരുന്ന അകാലിദളുമായി സഖ്യം പുനഃസ്ഥാപിക്കാനാവാത്തതുകൊണ്ടു തന്നെ കര്‍ഷക സമരത്തിന്റെ കേന്ദ്രമായിരുന്ന പഞ്ചാബില്‍ ബിജെപിക്കു തിരിച്ചടി ഉറപ്പാണ്. അഭിപ്രായ വോട്ടെടുപ്പുകളെല്ലാം സുചിപ്പുക്കുന്നതു അവിടത്തെ പ്രധാന മത്സരം കോണ്‍ഗ്രസും എഎപിയും തമ്മിലാണെന്നാണ്.

ഉള്‍പ്പോരുകളാല്‍ വലയുന്ന കോണ്‍ഗ്രസിന് പഞ്ചാബില്‍ വിജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാനേ സാധ്യമല്ല. 30 ശതമാനത്തോളം വരുന്ന ദളിത് വോട്ടുകളെ ലക്ഷ്യമാക്കി ചരണ്‍ജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയായി അവര്‍ പ്രഖ്യാപിച്ചെങ്കിലും വിജയം അത്ര എളുപ്പമല്ല. പഞ്ചാബി രാഷ്ട്രിയത്തില്‍ സുപ്രധാന പങ്കു വഹിക്കുന്ന 20 ശതമാനത്തോളം വരുന്ന ജാട്ടുവിഭാഗം ഇതിനോട് എങ്ങനെയാണ് പ്രതികരിക്കുക എന്ന് പറയാനാവില്ല. എന്നുമാത്രമല്ല, ജാട്ടുകളെ പോലെ പഞ്ചാബിലെ ദളിതര്‍ ഒരു സംഘടിത രാഷ്ട്രിയ ശക്തിയായി മാറിയിട്ടുമില്ല. എ എ പി യാകട്ടെ വളരെയധികം വിജയപ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ പ്രബലമായ ശക്തിയായി മാറിക്കഴിഞ്ഞ അവര്‍ വിജയം കൈവരിച്ചാല്‍, കെജ്രിബാലിന്റെ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവിനു അത് ശക്തിപകരും. ബി എസ് പിയുമായി സഖ്യമുണ്ടാക്കി അകാലിദളും ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നുണ്ട്. കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ഉയര്‍ന്നുവന്ന ജനരോഷം അര്‍ക്കനുകൂലമായി വരും എന്നതിനെ ആശ്രയിച്ചിരിക്കും പഞ്ചാബിന്റെ ജനവിധി.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാഷ്ട്രീയ അസ്ഥിരതക്കു കുപ്രസിദ്ധിയാര്‍ജിച്ച ഉത്തരാഖണ്ഡില്‍ പ്രധാന മത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ്. കോണ്‍ഗ്രസ് വളരെയധികം വിജയപ്രതീക്ഷയര്‍പ്പിക്കുന്ന സംസ്ഥാനമാണിത്. ഭരണവിരുദ്ധ വികാരവും, മുഖ്യമന്ത്രിമാര്‍ പലരും രാജിവയ്ക്കേണ്ടി വന്നതും തങ്ങളുടെ വിജയത്തിന് സഹായകമാവുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. സവര്‍ണ വിഭാഗങ്ങള്‍ക്ക് മേധാവിത്വമുള്ള ഉത്തരാഖണ്ഡില്‍ ആര്‍ എസ് എസിനുള്ള സ്വാധീനം തങ്ങളുടെ വിജയം ഉറപ്പാക്കുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി. ഇരുപാര്‍ട്ടികളിലെയും ഉള്‍പിരിവുകളായിരിക്കും അവിടത്തെ ജനവിധിയില്‍ നിര്‍ണ്ണായകമാവുക.

മണിപ്പുരിലും പ്രധാന മത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മിലാണെങ്കിലും ബിജെപിക്കാണ് വിജയ സാധ്യത . കോണ്‍ഗ്രസില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കും തൃണമൂല്‍ കോണ്‍ഗ്രസിന്റെ സാന്നിധ്യവും അവര്‍ തമ്മിലുള്ള കിടമത്സരങ്ങളും ബിജെപിക്കു ഗുണകരമാവും. ഗോവയിലും മത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മിലാണെങ്കിലും ഒറ്റയ്ക്കു മത്സരിക്കാനുള്ള എന്‍ സി പിയുടെയും തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെയും തീരുമാനങ്ങളും പ്രതിപക്ഷങ്ങളുടെ ഐക്യമില്ലായ്മയും ബിജെപിക്കു ഗുണകരമായി തീരാനാണ് സാധ്യത. ഫലപ്രദമായ നേതൃത്വത്തിന്റെ അഭാവവും പ്രതിപക്ഷത്തിന്റെ ഐക്യം രൂപപ്പെടുത്തുന്നതിലുള്ള വിമുഖതയും മൂലം ബിജെപിക്കെതിരായ ജനവികാരത്തെ രാഷ്ട്രീയമായി സമാഹരിക്കാന്‍ ശേഷിയില്ലാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. തങ്ങള്‍ സ്ഥാനാര്‍ത്ഥികളാക്കുന്നവര്‍ കുറുമാറില്ലെന്നു ആരാധനാലയങ്ങളില്‍ വച്ചു സത്യപ്രതിജ്ഞ ചെയ്യിക്കുന്ന വാര്‍ത്തകള്‍ ആ പാര്‍ട്ടി എത്രമാത്രം ദുര്‍ബലമാണെന്നാണ് വെളിവാക്കുന്നത്.

പ്രാദേശിക തലത്തില്‍ കരുത്തു തെളിയിക്കുന്ന പാര്‍ട്ടികളാവട്ടെ, സങ്കുചിത താല്പര്യങ്ങള്‍ക്കപ്പുറം വിശാലമായ പ്രതിപക്ഷ ഐക്യനിരയുടെ രാഷ്ട്രീയ പ്രാധാന്യം തിരിച്ചറിയാനോ അതിനനുസരിച്ചു നിലപാടുകള്‍ സ്വീകരിക്കാനോ തയ്യാറാവുന്നുമില്ല. എങ്കിലും കര്‍ഷക സമരത്തില്‍ ഉയര്‍ന്നുവന്ന ജനരോഷവും ജനജീവിതത്തെ ദുസ്സഹമാക്കുന്ന സര്‍ക്കാരിന്റെ ചെയ്തികള്‍ക്കെതിരായ പ്രതിഷേധവും സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നതിലുള്ള അമര്‍ഷവും എല്ലാം ഈ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും എന്നതില്‍ സംശയമില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply