പ്രൊ. കുസുമം ജോസഫിനെതിരായ കേസ്സ് നിരുപാധികം പിന്‍വലിക്കുക – ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം

ആഭ്യന്തര വകുപ്പ് ഇടപെട്ട് പ്രൊ. കുസുമം ജോസഫിനെതിരായ കേസ്സ് നിരുപാധികം പിന്‍വലിക്കണം. കള്ളക്കേസ് ചമയ്ക്കാന്‍ ഗൂഢാലോചന നടത്തിയ പഞ്ചായത്ത് സെക്രട്ടറിയടക്കമുള്ളവര്‍ക്കെതിരെ മാതൃകാപരമായ നടപടിയെടുക്കണം

അരിപ്പ സമരഭൂമിയില്‍ കഴിഞ്ഞ ലോക് ഡൗണ്‍ കാലത്ത് ഭക്ഷ്യസാധനങ്ങള്‍ ലഭ്യമായില്ല. അതു് അധികാരികള്‍ ശ്രദ്ധിക്കണമെന്ന് പോസ്റ്റിട്ട പ്രൊ. കുസുമം ജോസഫിനെതിരെ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്ന പേരില്‍ കേരള പോലീസ് കേസ്സെടുത്തിരിക്കുന്നു. ആ സമയത്ത് അരിപ്പ സമര നേതാക്കളില്‍ നിന്നും കിട്ടിയ വിവരം പങ്കു വയ്ക്കുകമാത്രമാണ് താന്‍ ചെയ്തതെന്നാണ് ടീച്ചര്‍ വെളിപ്പെടുത്തിയതു് പരാതിക്കാരന്‍ പഞ്ചായത്തു സെക്രട്ടറിയാണെന്നാണ് പോലീസില്‍ നിന്നു കിട്ടിയ വിവരം. ആ മാന്യന്‍ ടീച്ചറുടെ പോസ്റ്റ് വായിച്ചിട്ട് എന്താണ് പ്രകോപിതനായത് എന്ന് സാമാന്യ ബുദ്ധിയില്‍ മനസ്സിലാക്കാനാവില്ല. കേരളത്തില്‍ അറിയപ്പെടുന്ന സ്ത്രീ-പരിസ്ഥിതി പ്രവര്‍ത്തകയും ജനകീയ പ്രക്ഷോഭങ്ങളുടെ മുന്‍ നിര പ്രവര്‍ത്തകയുമായ ടീച്ചര്‍ ഇത്തരമൊരു കാര്യം അറിഞ്ഞാല്‍ അത് ഗവണ്‍മെന്റിന്റെയും പൊതുജനങ്ങളുടെയും ശ്രദ്ധയില്‍ കൊണ്ടുവരേണ്ടതു് സ്വന്തം ഉത്തരവാദിത്വമായി എടുക്കേണ്ടതല്ലേ? അതിനെയല്ലേ പ്രതിബദ്ധത എന്നൊക്കെപ്പറയുന്നതു്? അതോ കേരളത്തില്‍ ഇടതു ഗവണ്‍മെന്റായ തുകൊണ്ട് മിണ്ടാതിരിക്കണമെന്നാണോ പഞ്ചായത്തു സെക്രട്ടറിയും വിമര്‍ശകരും ആഗ്രഹിക്കുന്നത്? വിമര്‍ശനം എന്നു പോലും ടീച്ചറുടെ കുറിപ്പിനെ പറയാനാവില്ല. ഒരു വീഴ്ച ചൂണ്ടികാണിച്ചു. അത്രമാത്രം. അതിനെതിരെയും കേസെടുക്കുക, ടീച്ചര്‍ വീട്ടിലില്ലെന്ന് അറിയാമായിരുന്നിട്ടും. ഒരു പിടി കിട്ടാപ്പുള്ളിയെ അന്വേഷിക്കുന്ന വിധം ടീച്ചറുടെ വീട്ടിലേക്ക് പോലീസ് എത്തുക തുടങ്ങിയ കലാപരിപാടികളുടെ മറ്റൊരു വേര്‍ഷനാണ് മോദിയും കൂട്ടരും ചെയ്യുന്നതു്. കേരളത്തില്‍ കക്ഷിരാഷ്ട്രീയത്തിന് പുറത്ത് സാമൂഹിക പ്രവര്‍ത്തനം നടത്തുന്നവര്‍ക്കുള്ള ഭരണകൂട സന്ദേശമായിരിക്കാം ടീച്ചറിനെതിരെയുള്ള കള്ളക്കേസ്സ്, പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി എന്തായാലും ദുരൂഹമാണെന്നു പറയാതെ വയ്യ. അതിനു പിന്നില്‍ നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഉണ്ട്. ആ താല്പര്യങ്ങള്‍ ആരുടേതായാലും ജനാധിപത്യത്തിനും സമാധാന ജീവിതത്തിനും ഹാനികരമാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതുകൊണ്ടു ഈ വിഷയത്തില്‍ ആഭ്യന്തര വകുപ്പ് ഇടപെട്ട് പ്രൊ. കുസുമം ജോസഫിനെതിരായ കേസ്സ് നിരുപാധികം പിന്‍വലിക്കണം. കള്ളക്കേസ് ചമയ്ക്കാന്‍ ഗൂഢാലോചന നടത്തിയ പഞ്ചായത്ത് സെക്രട്ടറിയടക്കമുള്ളവര്‍ക്കെതിരെ മാതൃകാപരമായ നടപടിയെടുക്കണം

സണ്ണി എം കപിക്കാട്ട്
ജനറല്‍ കണ്‍വീനര്‍
ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply