ആനക്കയം പദ്ധതിക്കെതിരെ ആദിവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും

വാഴച്ചാല്‍ കാടുകളില്‍ നിന്ന് 1900 ഓളം വലിയ മരങ്ങളും അനേകം ചെറുമരങ്ങളും മുറിച്ചുനീക്കിയാണ് പദ്ധതി നടപ്പാക്കാന്‍ നീക്കം നടക്കുന്നത്.

ലോകം മുഴുവന്‍ ഉപേക്ഷിച്ചുകൊണ്ടിരിക്കുന്ന ജലവൈദ്യുതപദ്ധതികളോടുള്ള കേരള സര്‍ക്കാരിന്റേയും കെ എസ് ഇ ബിയുടേയും ആര്‍ത്തി തുടരുക തന്നെയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പറമ്പിക്കുളം കടുവ സങ്കേതത്തിന്റെ കരുതല്‍ മേഖലയില്‍ പെട്ട ആനക്കയത്ത് ജലവൈദ്യുത പദ്ധതി സ്ഥാപിക്കാനുള്ള നീക്കം. വാഴച്ചാല്‍ കാടുകളില്‍ നിന്ന് 1900 ഓളം വലിയ മരങ്ങളും അനേകം ചെറുമരങ്ങളും മുറിച്ചുനീക്കിയാണ് പദ്ധതി നടപ്പാക്കാന്‍ നീക്കം നടക്കുന്നത്. ആദിവാസിവിഭാഗമായ കാടരുടെ വനാവകാശവും അതിനായി അട്ടിമറിക്കുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ആനക്കയം ചെറു ജലവൈദ്യുത പദ്ധതിയുടെ പേരില്‍ പാരിസ്ഥിതികമായി ഏറെ പ്രാധാന്യമുള്ള പറമ്പിക്കുളം കടുവ സങ്കേതത്തിന്റെ കരുതല്‍ മേഖലയില്‍ പെട്ട 20 ഏക്കര്‍ കാടാണ് മുറിച്ചു മാറ്റാന്‍ തുനിയുന്നത്. വനാവകാശ നിയമപ്രകാരം വാഴച്ചാല്‍ ഡിവിഷനിലെ ഒന്‍പതു ഊരുകള്‍ക്ക് സംയുക്തമായി Community Forest Rights ലഭിച്ചിട്ടുള്ള പ്രദേശമാണിത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പദ്ധതിക്കെതിരെ ആദിവാസികള്‍ രംഗത്തിറങ്ങി കഴിഞ്ഞു. നിരവധി സാമൂഹ്യ – പരിസ്ഥിതി പ്രവര്‍ത്തകരും അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. പദ്ധതിക്കെതിരായ സമര പരിപാടികള്‍ കൂടിയാലോചിക്കാനായി 8-11-2020ന് രാവിലെ 11 മണിക്ക് പരിസ്ഥിതി, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഗൂഗിള്‍ മീറ്റില്‍ ഒത്തുചേരുമെന്ന്് സംഘാടകരായ എം മോഹന്‍ദാസ്, എസ് പി രവി, ശരത് ചേലൂര്‍ എന്നിവര്‍ അറിയിച്ചു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply