കാടിനൊപ്പം, കാടര്‍ക്കൊപ്പം : ആനക്കയം കാടുകള്‍ സംരക്ഷിക്കാന്‍ നവം.18 പ്രതിഷേധദിനം..

ആനക്കയം കാടുകള്‍ നിലനിര്‍ത്തുന്നതിനും ആദിവാസികളുടെ വനാവകാശം സംരക്ഷിക്കുന്നതിനുമായി ആനക്കയം ചെറുകിട ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കാനാവശ്യപ്പെട്ട് ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ നവംബര്‍ 18ന് സംസ്ഥാനവ്യാപകമായി പ്രതിഷേധദിനമാചരിക്കുന്നു.

പ്രളയാനന്തരകേരളം ഏറ്റവും ഉയര്‍ന്ന പാരിസ്ഥിതിക ജാഗ്രത ആവശ്യപ്പെടുന്ന സമയമാണിത്. എന്നാല്‍ തികച്ചും അനാവശ്യവും എല്ലാ നിലക്കും നഷ്ടമുണ്ടാക്കുന്നതുമായ ഒരു പദ്ധതിക്ക് സര്‍ക്കാര്‍ ശ്രമം നടത്തുകയാണ്. പറമ്പിക്കുളം കടുവാ സങ്കേതത്തിന്റെ കരുതല്‍ മേഖലയില്‍ പെടുന്ന പരിസ്ഥിതി ലോല പ്രദേശത്തെ 20 ഏക്കര്‍ കാടാണ് മുറിച്ചുമാറ്റാന്‍ പോകുന്നതെന്ന് സമിതി ചൂണ്ടികാട്ടുന്നു.

രണ്ടായിരത്തോളം വലിയ മരങ്ങളും അസംഖ്യം ചെറു വൃക്ഷങ്ങളും മരണവാറന്റിന്റെ നിഴലിലാണ്. കടുവയും ആനയും വേഴാമ്പലും ഉള്‍പ്പെടെ നിരവധി വന ജീവികളുടെ വിഹാര കേന്ദ്രമാണ് ആനക്കയം. 2018ല്‍ വലിയ ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുകളുമുണ്ടായ ഇടത്താണ് 3.65 മീറ്റര്‍ വ്യാസത്തിലും 5.5 k m ദൈര്‍ഘൃത്തിലും തുരങ്കമുണ്ടാക്കി പദ്ധതി നടപ്പാക്കുന്നത്. മരങ്ങള്‍ മുറിച്ചുമാറ്റി സ്‌ഫോടനത്തിലൂടെ മല തുരക്കുന്നത് ദുരന്ത സാധ്യതാ മേഖലയായ ഇവിടേക്ക് പുതിയ ദുരന്തങ്ങളെ വിളിച്ചു വരുത്തലാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ആദിവാസികള്‍ക്ക് വനാവകാശം ലഭിച്ച വാഴച്ചാല്‍ വനം ഡിവിഷനില്‍ ഉള്‍പ്പെടുന്ന ആനക്കയത്തിന്റെ സംരക്ഷണവും പരിപാലനവും അവരുടെ അവകാശവും ഉത്തരവാദിത്തവുമാണെന്നിരിക്കെ അവരുടെ അനുമതിയോ സമ്മതമോ ഇല്ലാതെ കാട് വെട്ടിമാറ്റാന്‍ ശ്രമിക്കുന്നത് അങ്ങേയറ്റത്തെ നിയമ വിരുദ്ധതയാണ്, നീതി നിഷേധമാണ്. ആദിവാസി ഊരുകൂട്ടങ്ങള്‍ പദ്ധതിക്കെതിരെയുള്ള തങ്ങളുടെ വിയോജിപ്പ് രേഖാമൂലം അറിയിച്ചിരിക്കെ അത് മറികടന്ന് KSEBL പ്രവര്‍ത്തിക്കരുത്. കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാണെന്നിരിക്കെ 150 കോടി മുടക്കി കാടുമുടിച്ച്, കാടരുടെ അവകാശം നിഷേധിച്ച് വില കൂടിയ വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ശ്രമിക്കുന്നത് പൊതുപണത്തിന്റെ ദുരുപയോഗവും അനീതിയുമാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആനക്കയം പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നതു വരെ സമരത്തില്‍ തുടരാനാണ് ആനക്കയം പദ്ധതിക്കെതിരായ ജനകീയ സമര സമിതി തീരുമാനം.100ലധികം സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പാരിസ്ഥിതിക മനുഷ്യാവകാശ സംഘടനകള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമര രംഗത്തെത്തിക്കഴിഞ്ഞു. നവംബര്‍ 18നു കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ 200ലേറെ ഇടങ്ങളില്‍ KSEB ഓഫീസുകള്‍ക്ക് മുന്നിലും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലും പാതയോരങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രതിഷേധ സമരങ്ങള്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply