അലന്‍ – താഹ മനുഷ്യാവകാശ കണ്‍വന്‍ഷന്‍ 18ന് കോഴിക്കോട്

അലന്‍ താഹമാരുടെ പേരിലുള്ള കേസ് എന്‍ ഐ എ ഏറ്റെടുത്തത് ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ചുകൊണ്ടാണെന്ന് സി പി ഐ എം പരാതിപ്പെട്ടു കണ്ടു. അതു സത്യമാണെങ്കില്‍ എന്‍ ഐ എ ആക്റ്റിന്റെ 7(b) വകുപ്പു പ്രകാരം കേസന്വേഷണം സംസ്ഥാനങ്ങള്‍ക്ക് കൈമാറാം. ആ വകുപ്പു ചൂണ്ടിക്കാട്ടി സംസ്ഥാനത്തിന് കേസ് ഏറ്റെടുക്കാനുള്ള സന്നദ്ധത കേന്ദ്രത്തെ അറിയിക്കാവുന്നതാണ്.

അലന്‍ താഹമാരുടെ കേസില്‍ യുഎപിഎ റദ്ദാക്കുക,, എന്‍ ഐ എയില്‍നിന്ന് കേസ് തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ 18ന് കോഴിക്കോട് മനുഷ്യാവകാശ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. അവരുടെ അറസ്റ്റിനു മുന്നോടിയായി എന്തെങ്കിലും കുറ്റകൃത്യം നടന്നതായി ആരും പറയുന്നില്ല. അവരുടെ വായനയും സൗഹൃദവും മാവോയിസ്റ്റു വഴിയിലാണെന്നേ പൊലീസിനും സര്‍ക്കാറിനും കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളു. ഇതൊന്നും കേസെടുക്കാന്‍ പര്യാപ്തമായ കാരണമല്ലെന്ന് ശ്യാം ബാലകൃഷ്ണന്‍ കേസില്‍ കേരള ഹൈക്കോടതി നേരത്തേ വിധി പറഞ്ഞിട്ടുള്ളതാണ്. ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളായ അലനെയും താഹയെയും യു എ പി എ ചുമത്തി കേസെടുത്തതിന്റെ കാരണം അവ്യക്തമാണ്.

കുടുംബങ്ങളെയും ബന്ധുക്കളെയും സഖാക്കളെയും സ്തംഭിപ്പിച്ച പൊലീസ്‌നടപടി സാധൂകരണമില്ലാത്തതാണ്. ഇത്തരം ദുരൂഹമായ നടപടികള്‍ക്കെതിരെ ജനകീയ പ്രതിഷേധമുയരണം. ഒരാളുടെയും പൗരാവകാശവും മനുഷ്യാവകാശവും ലംഘിക്കപ്പെട്ടുകൂടാ. ഹിന്ദുത്വ രാഷ്ട്ര നിര്‍മിതിയുടെ ഭാഗമായി രണ്ടാം മോദി സര്‍ക്കാര്‍ തുടങ്ങിവെച്ച നിയമ ഭേദഗതികളും നിയമ നടപടികളും ഭരണഘടനയുടെ തത്വങ്ങളെത്തന്നെ അതിലംഘിക്കുകയാണ്. പൗരാവകാശം മാത്രമല്ല പൗരത്വവും വെല്ലുവിളി നേരിടുന്നു. പ്രതിഷേധിക്കാനിടയുള്ള വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ബുദ്ധിജീവികളെയും ഇതര വിഭാഗങ്ങളെയും യു എ പി എ ചുമത്തി തടങ്കല്‍പ്പാളയങ്ങളില്‍ പാര്‍പ്പിക്കുന്നു. അലന്‍ താഹമാരുടെ അറസ്റ്റ് ഭേദഗതി ചെയ്യപ്പെട്ട യുഎപിഎ മുന്‍നിര്‍ത്തിയുള്ള ആദ്യകേസാവുകയാണ്.

രാജ്യത്തു ശക്തിപ്പെട്ട ഫാഷിസത്തിനെതിരെ കാമ്പസുകള്‍ ഉണര്‍ന്നു തുടങ്ങിയതോടെയാണ് അര്‍ബന്‍ നക്‌സല്‍, അര്‍ബന്‍ മാവോയിസ്റ്റ് തുടങ്ങിയ ചാപ്പകുത്തലുകള്‍ ആരംഭിച്ചത്. വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും ബുദ്ധിജീവികളെയും ആക്റ്റിവിസ്റ്റുകളെയും പ്രതിരോധിക്കാന്‍ സംഘപരിവാരം കണ്ടെത്തിയ മാര്‍ഗമാണത്. ചാപ്പകുത്തപ്പെട്ട ആളുകള്‍ക്ക് യുഎപിഎ കേസും ശിക്ഷയുമാണ് മോദിസര്‍ക്കാര്‍ വെച്ചു നീട്ടുന്നത്. കേരളംപോലെ ഒരു സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാര്‍ അതു നടപ്പാക്കാന്‍ കൂട്ടു നില്‍ക്കരുതായിരുന്നു.

അലന്‍ താഹമാരുടെ പേരിലുള്ള കേസ് എന്‍ ഐ എ ഏറ്റെടുത്തത് ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ചുകൊണ്ടാണെന്ന് സി പി ഐ എം പരാതിപ്പെട്ടു കണ്ടു. അതു സത്യമാണെങ്കില്‍ എന്‍ ഐ എ ആക്റ്റിന്റെ 7(b) വകുപ്പു പ്രകാരം കേസന്വേഷണം സംസ്ഥാനങ്ങള്‍ക്ക് കൈമാറാം. ആ വകുപ്പു ചൂണ്ടിക്കാട്ടി സംസ്ഥാനത്തിന് കേസ് ഏറ്റെടുക്കാനുള്ള സന്നദ്ധത കേന്ദ്രത്തെ അറിയിക്കാവുന്നതാണ്. സംസ്ഥാനസര്‍ക്കാര്‍ അതു ചെയ്യണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.

അലനും താഹയും തടവിലായിട്ട് രണ്ടു മാസം പിന്നിട്ടിരിക്കുന്നു. ഡിസംബര്‍ 26ന് കിഡ്‌സന്‍ കോര്‍ണറില്‍ നടന്ന ജനകീയ പ്രതിഷേധവും 2020 ജനുവരി 3നു നടന്ന അമ്മമാരുടെ ഉപവാസവുമാണ് കോഴിക്കോട്ടു നടന്ന പ്രതിഷേധ പരിപാടികള്‍. പൗരത്വ ഭേദഗതി നിയമത്തിനും ഫാഷിസത്തിനും എതിരെ പ്രക്ഷോഭരംഗത്തിറങ്ങിയ വലിയൊരു വിഭാഗം ജനങ്ങള്‍ ഈ യുഎപിഎ ഭീഷണിയോ രണ്ടു വിദ്യാര്‍ത്ഥികളുടെ തടവോ അറിഞ്ഞിട്ടില്ല. ഫാഷിസ്റ്റ് വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി ഈ പ്രശ്‌നംകൂടി ഉന്നയിക്കപ്പെടേണ്ടതുണ്ട്. ദേശീയതലത്തില്‍ ഇടതുപക്ഷം യുഎപിഎ നിലപാട് പ്രഖ്യാപിച്ചിട്ടുമുണ്ട്.

ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തി ജനകീയാഭിപ്രായം രൂപീകരിക്കാനും അലന്‍ താഹമാരുടെ മനുഷ്യാവകാശം സംരക്ഷിക്കാനും ഒരു പൊതുപ്രസ്ഥാനം രൂപപ്പെടണം. അക്കാര്യം ആലോചിക്കാനാണ് സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരുടെയും കലാകാരന്മാരുടെയും എഴുത്തുകാരുടെയും മറ്റ് ബഹുജന ആക്റ്റിവിസ്റ്റുകളുടെയും കണ്‍വെന്‍ഷന്‍ ജനുവരി 18 ശനിയാഴ്ച്ച 3.30ന് കോഴിക്കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ ചേരുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. സച്ചിദാനന്ദന്‍, ബി രാജീവന്‍, ബി ആര്‍. പി ഭാസ്‌കര്‍, എം എന്‍ കാരശ്ശേരി, ഡോ. പി കെ പോക്കര്‍, കല്‍പ്പറ്റ നാരായണന്‍, സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാട്, എന്‍. മാധവന്‍ കുട്ടി, ജി. ശക്തിധരന്‍, ചന്‍സ്, ഡോ. കെ ടി രാംമോഹന്‍, സുല്‍ഫത്ത്, ഗുലാബ് ജാന്‍, ഗിരിജ കെ പി, കെ അജിത, ആസാദ്, എന്‍. പി. ചെക്കുട്ടി, കെ. പി പ്രകാശന്‍, ദീപക് നാരായണന്‍, വിജി പെണ്‍കൂട്ട്, ജംഷീര്‍ നെല്ലിക്കോട് തുടങ്ങി നിരവധി പേര്‍ പങ്കെടുക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply