അലന്‍ – താഹ : സര്‍ക്കാരിനു കൈകഴുകാന്‍ സാനിറ്റൈസര്‍ മതിയാകില്ല

ഡല്‍ഹിയില്‍ യു എ പി എ ചുമത്തി പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിലിറങ്ങിയവരെ തെരഞ്ഞു പിടിച്ചു തുറുങ്കിലടക്കുന്നുണ്ട്. കൂടുതലും ചെറുപ്പക്കാരും വിദ്യാര്‍ത്ഥികളുമായ മുസ്ലീങ്ങളാണ്. കേന്ദ്ര സര്‍ക്കാറിന് കോവിഡ് 19 അതിന്റെ രാഷ്ട്രീയ അജണ്ട ഒളിച്ചു കടത്താനുള്ള കവചമാണ് .ഈ വൈറസുള്ളിടത്തോളം അപരശത്രുരാജ്യങ്ങള്‍ വേണ്ടാ എന്നത് നല്ല കിട്ടലാണ്.

അവര്‍ ചായ കുടിക്കാന്‍ പോയതല്ലെന്ന് എന്‍ ഐ എയും. മുഖ്യമന്ത്രിയുടെ ദീര്‍ഘദര്‍ശിത്വമുള്ള പ്രസ്താവന സാധൂകരിക്കപ്പെട്ടു. കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയില്‍ പരസ്പര ധാരണയുടെയും സമവായത്തിന്റെയും മേഖലകളുണ്ട്. ആ രണ്ട് മുസ്ലിം ചെറുപ്പക്കാര്‍ ഭീകരവാദ പ്രവര്‍ത്തനം നടത്താനിടയുണ്ട് എന്നു ദീര്‍ഘദര്‍ശനം നടത്താന്‍ ദൈവജ്ഞതയോ എന്‍ ഐ എ സാങ്കേതിക വിദ്യയോ വേണമെന്നില്ല. പുകയുണ്ടെങ്കില്‍ തീയുണ്ട് എന്ന് വ്യംഗ്യം കണ്ടെത്തുന്ന അനുമാന ശേഷിയുണ്ടായാല്‍ മതി. പാരസ്പര്യത്തിന്റെ മണ്ഡലങ്ങള്‍ കൂടുതല്‍ എക്‌സ്‌പ്ലോര്‍ ചെയ്ത് കേന്ദ്രവുമായുള്ള ബന്ധം കുറേക്കൂടി മെച്ചപ്പെടുത്താവുന്നതാണ് .

എന്‍ ഐ എ കുറ്റപത്രത്തെക്കുറിച്ച് അധികമാരും സംസാരിച്ചു കേള്‍ക്കുന്നില്ല.രാജ്യവും സംസ്ഥാനവും അണുനാശനപ്രവര്‍ത്തനത്തില്‍ ശ്രദ്ധയര്‍പ്പിച്ചിരിക്കുന്ന സന്ദര്‍ഭത്തില്‍ കേവലം രണ്ടു യുവാക്കളുടെ ജീവിതം താരതമ്യേന അപ്രധാനമായതുകൊണ്ടാണോ? അതോ എന്‍ ഐ എ യിലുള്ള അചഞ്ചല വിശ്വാസം കൊണ്ടോ? ഭരണകൂടങ്ങള്‍ക്ക് കൊറോണ വൈറസ് തലയ്ക്ക് പിടിച്ചിട്ടൊന്നുമില്ല. പൗരസമൂഹത്തിനാണ് കോവിഡുലഹരിയില്‍ സിവില്‍ സൊസൈറ്റിയുടെ ധര്‍മങ്ങള്‍ മറന്നു പോയത്.

ഡല്‍ഹിയില്‍ യു എ പി എ ചുമത്തി പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിലിറങ്ങിയവരെ തെരഞ്ഞു പിടിച്ചു തുറുങ്കിലടക്കുന്നുണ്ട്. കൂടുതലും ചെറുപ്പക്കാരും വിദ്യാര്‍ത്ഥികളുമായ മുസ്ലീങ്ങളാണ്. കേന്ദ്ര സര്‍ക്കാറിന് കോവിഡ് 19 അതിന്റെ രാഷ്ട്രീയ അജണ്ട ഒളിച്ചു കടത്താനുള്ള കവചമാണ് .ഈ വൈറസുള്ളിടത്തോളം അപരശത്രുരാജ്യങ്ങള്‍ വേണ്ടാ എന്നത് നല്ല കിട്ടലാണ്.

കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലെ മാനുഷിക സമീപനത്തിലും ആസൂത്രണ വൈദഗ്ധ്യത്തിലും ആഹ്ലാദവും അഭിമാനവുമുള്ള ആളാണു ഞാന്‍. ഭക്തിപ്രസ്ഥാനത്തില്‍ എം എ ക്കു പഠിക്കുന്ന കാലത്തേ മമതയുണ്ടായിട്ടില്ല. വ്യക്തികളെ രക്ഷക ബിംബമായി കാണുന്നത് ജനാധിപത്യത്തിന് നാണക്കേടാണ്. കോവിഡാനന്തര കാലത്ത് ഏത്തമിടീക്കട്ടെ, അപ്പോള്‍ സ്റ്റേറ്റിന്റെ മനുഷ്യാന്തസ്സിനു നേരെയുള്ള കടന്നുകയറ്റത്തെ ചോദ്യം ചെയ്യാം എന്നു കരുതുന്ന തരത്തിലുള്ള പൗരാവകാശ സങ്കല്‍പ്പങ്ങള്‍ പൊള്ളയാണ് .

ആ രണ്ടു യുവാക്കള്‍ ഇപ്പോള്‍ എത്തി നില്‍ക്കുന്ന അപകടകരമായ -അവസ്ഥയില്‍ സംസ്ഥാന സര്‍ക്കാരിനുള്ള കുറ്റകരമായ ഉത്തരവാദിത്തത്തില്‍ നിന്ന് കൈ കഴുകാന്‍ സാനിറ്റൈസര്‍ പോരാതെ വരും.

(ഫേസ് ബുക്ക് പോസ്റ്റ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply