ആദിവാസി – ദലിത് വിദ്യാഭ്യാസ മെമ്മോറിയലുമായി ആദിശക്തി സമ്മര്‍ സ്‌കൂള്‍

ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ 2015 ല്‍ ആറളത്ത് രൂപീകൃതമായ എസ് സി / എസ് ടി വിദ്യാര്‍ത്ഥി കൂട്ടായ്മയാണ് ആദിശക്തി. കൊഴിഞ്ഞുപോക്ക്, മാര്‍ഗ്ഗദര്‍ശനത്തിന്റെ കുറവ്, സംവരണസീറ്റുകളുടെ അപര്യാപ്തത, ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള പഠനമാധ്യമങ്ങളുടെ അഭാവം തുടങ്ങി വിദ്യാഭ്യാസരംഗത്തെ വെല്ലുവിളികള്‍ നേരിടുന്നതില്‍ അവരെ സഹായിക്കുകയും ആവശ്യമെങ്കില്‍ പോരാടുകയും ചെയ്യുകയാണ് ആദിശക്തി ചെയ്യുന്നത്.

പ്രാഥമിക വിദ്യാഭ്യാസ മേഖല മുതല്‍ ഉന്നത വിദ്യാഭ്യാസ മേഖല വരെ ആദിവാസി- ദലിത് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണാനും അവരെ പൊതുധാരയില്‍ നിന്നും ഒഴിവാക്കുന്ന നടപടി അവസാനിപ്പിക്കാനുമായി നവംബര്‍ ആദ്യവാരം സമഗ്രമായ വിദ്യാഭ്യാസ മെമ്മോറിയല്‍ സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ ആദിശക്തി സമ്മര്‍ സ്‌കൂള്‍ തീരുമാനിച്ചു. അതിനുമുന്നോടിയായി മന്ത്രി കെ രാധാകൃഷ്ണന് ആദിശക്തി സമ്മര്‍ സ്‌കൂള്‍ പ്രതിനിധികള്‍ നിവേദനം സമര്‍പ്പിച്ചു ആദിവാസി-ദളിത് വിദ്യാര്‍ത്ഥികള്‍ അധ്യയന വര്‍ഷാരംഭത്തില്‍ നേരിടുന്ന അടിയന്തരാവശ്യങ്ങളെപ്പറ്റി ആദിശക്തി സമ്മര്‍ സ്‌കൂളിനെ പ്രതിനിധീകരിച്ച് മേരിലിഡിയ, മണികണ്ഠന്‍ എന്നിവരും ആദിവാസി ഗോത്ര മഹാസഭയെ പ്രതിനിധീകരിച്ച് എം.ഗീതാനന്ദനും ചേര്‍ന്നാണ് മന്ത്രി കെ.രാധാകൃഷ്ണനും, പട്ടികവര്‍ഗ്ഗ വകുപ്പ് ഡയറക്ടര്‍ അനുപമ IASനും നിവേദനം നല്‍കിയത്. നിവേദനത്തില്‍ പ്രധാനമായും ഉന്നയിക്കുന്നത് താഴെപറയുന്ന ആവശ്യങ്ങളാണ്.

വയനാട് ജില്ലയില്‍ SSLC പാസ്സായി പ്ലസ് വണ്ണിന് അപേക്ഷിച്ച 2287 ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കും സീറ്റ് അനുവദിക്കുക (നിലവില്‍ 794 സീറ്റ് മാത്രമേ വകയിരുത്തിയിട്ടുള്ളു)

കോവിഡ് സാഹചര്യം ആദിവാസി-ദളിത് വിദ്യാര്‍ത്ഥികളില്‍ ഏല്‍പ്പിച്ച ആഘാതം പരിഹരിക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കുക

കൊച്ചി പോലുള്ള നഗരത്തില്‍ ഹോസ്റ്റല്‍ സൗകര്യം ഇല്ലാത്തതിനാല്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിച്ച് പോകാന്‍ നിര്‍ബന്ധിതരാവുന്നുണ്ട് (250ഓളം ഡിഗ്രി വിദ്യാര്‍ത്ഥികള്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നും 2020-21ലും 2021-22ലുമായി കൊച്ചി നഗരത്തിനു ചുറ്റുമുള്ള കോളേജുകളില്‍ പ്രവേശനം നേടിയിട്ടുണ്ട്)

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇ-ഗ്രാന്റ്‌സിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താത്ത ആ്ീര പോലെയുള്ള എല്ലാ കോഴ്‌സുകള്‍ക്കും ഫീസ് ആനുകൂല്യം നല്‍കുക

ഇ-ഗ്രാന്റ്‌സിന് ഉപരിയായി വന്‍ തുക ഫീസ് നല്‍കുന്ന എല്ലാ കോഴ്‌സുകളും ഇ-ഗ്രാന്റ്‌സിന്റെ പരിധിയില്‍ കൊണ്ട് വരുക

KITEന്റെ ഉടമസ്ഥതയില്‍ കെട്ടികിടക്കുന്ന ലാപ്‌ടോപ്പുകള്‍ ഡിഗ്രി-പിജി കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ST വിദ്യാര്‍ഥികള്‍ക്ക് നല്‍കുക

മാന്റേറ്ററി റിസര്‍വേഷന്‍ പാലിക്കാതിരുന്ന എല്ലാ യൂണിവേഴ്‌സിറ്റികള്‍ക്കും ഓട്ടോണമസ് കോളജുകള്‍ക്കും സംവരണം പാലിക്കാന്‍ വ്യക്തമായ പദ്ധതി ഉണ്ടാക്കാന്‍ നിര്‍ദ്ദേശം നല്‍കുക

SC/ST വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സുകള്‍ക്കുള്ള അപേക്ഷാ ഫീസും മറ്റെല്ലാ വിധ ഫീസുകളും സൗജന്യമാക്കുക

പുതുതായി പ്രവേശനം നേടുന്ന ഡിഗ്രി – പിജി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നേടുന്ന ഘട്ടത്തില്‍ വിദ്യാഭ്യാസ ഗ്രാന്റ് നല്‍കുക

കോവിഡ് സാഹചര്യവും ഓണ്‍ലൈന്‍ വിദ്യാഭ്യാസവും പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കിയതായി ആദിശക്തി സമ്മര്‍ സ്‌കൂള്‍ പ്രതിനിധികള്‍ ചൂണ്ടികാട്ടുന്നു. ആദിശക്തി സമ്മര്‍ സ്‌കൂള്‍ 2020- 2021 വിദ്യാഭ്യാസ വര്‍ഷം ആരംഭിച്ച ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തനം ഈ അധ്യായന വര്‍ഷം കൂടുതല്‍ വിപുലീകരിച്ചു. 500- ലേറെ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനതലത്തില്‍ ഹെല്‍പ് ഡെസ്‌കില്‍ സേവനം ലഭിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും 100 – ലധികം ST വിദ്യാര്‍ത്ഥികള്‍ക്ക് ഡിഗ്രി /പി ജി /ഇതര കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ എടുത്തു കൊടുത്തിട്ടുണ്ട്. 65 വിദ്യാര്‍ത്ഥികള്‍ വയനാട് ജില്ലയില്‍ നിന്നും പ്രവേശനം നേടിയിട്ടുണ്ട്. ഇവരിലേറെയും ഗാന്ധി യൂണിവേഴ്‌സിറ്റി, കേരള യൂണിവേഴ്‌സിറ്റി അഫിലിയേറ്റ് കോളേജുകളിലാണ് പ്രവേശനം നേടിയത്. സ്വന്തം നിലയിലും മറ്റു ഏജന്‍സികളുടെ സഹായത്തോടെയും അഡ്മിഷന്‍ ലഭിച്ചവര്‍ വേറെയും ഉണ്ടാകും. വിദ്യാര്‍ഥികളുടെ അപേക്ഷ ചിലവുകള്‍, അഡ്മിഷന്‍ ഘട്ടത്തിലെ ചിലവുകള്‍, യാത്രാചിലവുകള്‍ തുടങ്ങിയവയെല്ലാം ആദിശകതി സമ്മര്‍ സ്‌കൂളാണ് വഹിക്കുന്നത്. പൊതുജനങ്ങളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നും സാമ്പത്തിക സഹായം ഇതിനായി സ്വീകരിച്ചിട്ടുണ്ട്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിവിധ കോളജുകളിലെ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍, NSS വോളന്റിയര്‍മാര്‍, സോഷ്യല്‍ ആക്ടിവിസ്റ്റുകള്‍, കമ്മ്യൂണിറ്റി വോളണ്ടിയര്‍മാര്‍ തുടങ്ങിയവരുടെ ഒരു കൂട്ടായ പ്രവര്‍ത്തനം ഹെല്‍പ് ഡസ്‌ക്കിന്റെ ഭാഗമായി നടന്നു വരുന്നു. വയനാട് ജില്ലയില്‍ നിന്ന് ഡിഗ്രി/ PG/ ഇതര കോഴ്‌സുകള്‍ക്ക് പ്രവേശനം നേടിയ ST വിദ്യാര്‍ത്ഥികള്‍ക്ക് ഒറിയന്റേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചതായും ആദിശക്തി സമ്മര്‍ സ്‌കൂള്‍ അറിയിച്ചു.

ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ 2015 ല്‍ ആറളത്ത് രൂപീകൃതമായ എസ് സി / എസ് ടി വിദ്യാര്‍ത്ഥി കൂട്ടായ്മയാണ് ആദിശക്തി. കൊഴിഞ്ഞുപോക്ക്, മാര്‍ഗ്ഗദര്‍ശനത്തിന്റെ കുറവ്, സംവരണസീറ്റുകളുടെ അപര്യാപ്തത, ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള പഠനമാധ്യമങ്ങളുടെ അഭാവം തുടങ്ങി വിദ്യാഭ്യാസരംഗത്തെ വെല്ലുവിളികള്‍ നേരിടുന്നതില്‍ അവരെ സഹായിക്കുകയും ആവശ്യമെങ്കില്‍ പോരാടുകയും ചെയ്യുകയാണ് ആദിശക്തി ചെയ്യുന്നത്. നിരവധി വളര്‍ണ്ടിയര്‍മാര്‍ ആദിശക്തിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. വിദ്യാഭ്യാസം ഞങ്ങളുടെ അവകാശം എന്ന മുദ്രാവാക്യവുമായി കഴിഞ്ഞ വര്‍ഷം ഒരുമാസത്തോളം ആദിശക്തി പ്രവര്‍ത്തകര്‍ നടത്തിയ സമരം ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘നാമൊന്റായി’ എന്നപേരില്‍ സമിതി രൂപീകരിച്ച് കൊവിഡ് ബാധിത ഊരുകളില്‍ വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply