പാര്‍ട്ടി നേതൃത്വങ്ങളില്‍ സ്ത്രീകള്‍ വേണം

വരാനിരിക്കുന്ന ലോക്സഭ തെരെഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും 33% സ്ത്രീകളെ മത്സരിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാവണമെന്നാണ് മെമ്മോറിയലിലെ പ്രധാന ആവശ്യം. രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും എ കെ ജി സെന്ററിനും ഇന്ദിരാഭവനും മുന്നിലേക്ക് ഒപ്പ് ചുരുള്‍ നിവര്‍ത്തലിനു ശേഷം കെ അജിതയാണ് മെമ്മോറിയല്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് കൈമാറുന്നത്. തുടര്‍ന്നു നടക്കുന്ന പൊതു സമ്മേളനം സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും.

വളരെ ശ്രേേദ്ധയമായ, ഭാവിയില്‍ ചരിിത്രമാകാന്‍ പോകുന്ന ഒരു ശ്രദ്ധേയമായ രാഷ്ട്രീയ പരിപാടിയാണ് ഫെബ്രുവരി 17ന് തിരുവനന്തപുരത്ത് നടക്കുന്നത്. ‘തുല്യ പ്രാതിനിധ്യ പ്രസ്ഥാനം കേരളം’ കൂട്ടായ്മയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയിരിക്കുന്ന പെണ്‍മെമ്മോറിയല്‍ അവകാശ പത്രിക രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് കൈമാറുന്ന പരിപാടിയാണത്. ഒരു ലക്ഷം പേരാണ് മെമ്മോറിയലില്‍ ഒപ്പിട്ടിരിക്കുന്നത്. വരാനിരിക്കുന്ന ലോക്സഭ തെരെഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും 33% സ്ത്രീകളെ മത്സരിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാവണമെന്നാണ് മെമ്മോറിയലിലെ പ്രധാന ആവശ്യം. രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും എ കെ ജി സെന്ററിനും ഇന്ദിരാഭവനും മുന്നിലേക്ക് ഒപ്പ് ചുരുള്‍ നിവര്‍ത്തലിനു ശേഷം കെ അജിതയാണ് മെമ്മോറിയല്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് കൈമാറുന്നത്. തുടര്‍ന്നു നടക്കുന്ന പൊതു സമ്മേളനം സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും.

നിയമനിര്‍മാണ സഭകളില്‍ സ്ത്രീകള്‍ക്ക് തുല്യ പ്രാതിനിധ്യം ഉറപ്പാക്കുക, സ്ത്രീ സംവരണം വൈകിപ്പിക്കുന്ന കേന്ദ്രനയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുമാണ് പെണ്‍ മെമ്മോറിയല്‍ പ്രധാനമായും മുന്നോട്ടുവെക്കുന്നത്. ഏറെ കാത്തിരിപ്പിനു ശേഷം 2023 സെപ്റ്റംബര്‍ 29 ന് ലോകസഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സീറ്റുകള്‍ സംവരണം ചെയ്തു കൊണ്ടുള്ള ബില്‍ നിയമമായി എന്നതു ശരിയാണ്. എന്നാല്‍, ഈ നിയമത്തിന്റെ ഗുണഫലം അടുത്തെങ്ങും സ്ത്രീകള്‍ക്ക് ലഭിക്കരുത് എന്ന ഗൂഢലക്ഷ്യത്തോടെ, അതിവിചിത്രമായ വൃവസ്ഥകള്‍ക്കു വിധേയമായാണ് നിയമം നിലവില്‍ വന്നിട്ടുള്ളത്. 2021 ല്‍ നടക്കേണ്ടിയിരുന്ന, എപ്പോഴാണ് നടത്തുക എന്ന് ഇനിയും നിശ്ചയിച്ചിട്ടില്ലാത്ത ജനസംഖ്യാ കണക്കെടുപ്പിനും (Census) തുടര്‍ന്നു നടത്തുന്ന മണ്ഡല പുനര്‍നിര്‍ണയത്തിനും ശേഷമാണ് നിയമം നടപ്പാക്കുക എന്നാണ് വൃവസ്ഥ ചെയ്തിട്ടുള്ളത്. എട്ടോ പത്തോ വര്‍ഷം വേണ്ടി വരും ആ പ്രക്രിയ പൂര്‍ത്തീകരിക്കാന്‍. നിയമപരമായി സ്ത്രീകള്‍ക്ക് അവകാശപ്പെട്ട മൂന്നിലൊന്ന് പ്രാതിനിധ്യം അനാവശ്യവും അന്യായവുമായ ഒരു വ്യവസ്ഥ ഏര്‍പ്പെടുത്തി അടുത്ത ഒരു ദശവര്‍ഷക്കാലത്തേക്ക് നിഷേധിക്കുകയാവും ഇതിന്റെ ഫലം. രാജ്യം കാത്തിരുന്ന വിപ്ലവകരമായ ഒരു രാഷ്ട്രീയ തീരുമാനത്തിന്റെ ക്രെഡിറ്റ് കൈക്കലാക്കുകയും അതുവഴി 2024 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാന്‍ ശ്രമിക്കുകയും അതേസമയം സ്ത്രീകള്‍ രാഷ്ട്രീയാധികാരത്തില്‍ എത്തുന്നത് സൂത്രത്തില്‍ ഒഴിവാക്കുകയും ചെയ്യുക എന്ന ബിജെപിയുടെ നീചതന്ത്രമാണ് ഈ വിചിത്രമായ നിയമനിര്‍മാണത്തിനു പിന്നില്‍.

തൊഴിലിനും വിദ്യാഭ്യാസത്തിനും രാഷ്ട്രീയ പ്രാതിനിധ്യത്തിനും വേണ്ടിയുള്ള സമരങ്ങളുടെ ചരിത്രം കൂടിയാണ് കേരളീയ ആധുനികതയുടേത്. എന്നാല്‍, ലിബറല്‍ ജനാധിപത്യങ്ങളില്‍ സാധ്യമായ തുല്യ പ്രാതിനിധ്യമോ താരതമ്യേന മെച്ചപ്പെട്ട പാര്‍ലമെന്ററി പങ്കാളിത്തമോ പോലും നേടിയെടുക്കാന്‍ മലയാളിസ്ത്രീകള്‍ക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. കേരളത്തേക്കാള്‍ പിന്നാക്കമെന്നു കരുതപ്പെടുന്ന സംസ്ഥാനങ്ങളിലെ നിയസഭകളിലെയും അവിടെ നിന്നുള്ള ലോക്സഭ / രാജ്യസഭ അംഗങ്ങളുടെയും അത്ര പ്രാതിനിധ്യം പോലും കേരളത്തിലെ സ്ത്രീകള്‍ക്കില്ല. കേരള നിയമസഭയിലെ സ്ത്രീ പ്രാതിനിധ്യം 8.5% മാത്രമാണ്. ലോക്സഭയില്‍ പ്രാതിനിധ്യം 5% മാത്രവും. രാജ്യസഭയിലേക്ക് സ്വാതന്ത്രാനന്തരം നാല് സ്ത്രീകള്‍ മാത്രമാണ് കേരളത്തില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ടത്. ഇപ്പോള്‍ ഉള്ളത് ഒന്‍പതില്‍ ഒന്നു മാത്രം.

ഈ സാഹചര്യത്തിലാണ് വരുന്ന ലോകസഭ തെരെഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് 33% സ്ത്രീകളെയെങ്കിലും മത്സരിപ്പിക്കണമെന്ന് തുല്യ പ്രാതിനിധ്യ പ്രസ്ഥാനം കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളോട് ആവശ്യപ്പെടുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് ഭരണഘടനാ ഭേദഗതിയിലൂടെ 33% സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്തപ്പോള്‍ 50% പ്രാതിനിധ്യം സംവരണം ചെയ്തു കൊണ്ട് മാതൃക കാട്ടിയ സംസ്ഥാനമാണ് എന്നാല്‍ നിയമസഭ – ലോക്സഭ-രാജ്യസഭ സ്ത്രീപ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ അങ്ങിനെയല്ല. 2014 ലെ ലോക്സഭ തെരെഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍സ് 28% സീറ്റും 2019 ല്‍ 40% സീറ്റും സ്ത്രീകള്‍ക്ക് നല്‍കി. അവരുടെ 22 സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചതില്‍ സ്ത്രീകള്‍ ഒന്‍പത് പേരുണ്ട്; 53% വിജയം. (17 സ്ത്രീകളെ മത്സരിപ്പിച്ചതില്‍ ഒന്‍പത് പേര്‍ വിജയിച്ചു). 2019 ല്‍ ഒറീസയില്‍ ബിജു ജനതാദള്‍ 21 സീറ്റില്‍ ഏഴ് സീറ്റ് സ്ത്രീകള്‍ക്ക് നല്‍കി; കൃത്യം 33%. അവരുടെ ഏഴ് സ്ത്രീ സ്ഥാനാര്‍ഥികളില്‍ 5 പേര്‍ വിജയിച്ചു; വിജയശതമാനം 71. എന്നാല്‍, കേരളത്തിലെ എല്‍.ഡി.എഫ്-യു.ഡി.എഫ് മുന്നണികള്‍ രണ്ട് സീറ്റുകള്‍ (10%) വീതം മാത്രമാണ് സ്ത്രീകള്‍ക്ക് നല്‍കിയത്. എല്ലാറ്റിലും ഒന്നാം സ്ഥാനത്തെന്ന് അഹങ്കരിക്കുന്ന കേരളത്തിലെ എല്‍.ഡി.എഫ്-യു.ഡി.എഫ് മുന്നണികള്‍ രണ്ട് സീറ്റുകള്‍ (10%) വീതം മാത്രമാണ് സ്ത്രീകള്‍ക്ക് നല്‍കിയത്. ഒരാള്‍ മാത്രം വിജയിച്ചു. ഇന്ത്യയിലെ എത്രയോ സംസ്ഥാനങ്ങളില്‍ വനിതാ മുഖ്യമന്ത്രിമാരുണ്ടായിട്ടും കേരളത്തില്‍ അതുണ്ടായിട്ടില്ല. രണ്ടു തവണയെങ്കിലും ആ സാധ്യതയെ അട്ടിമറിക്കുന്നതിന് കേരളം സാക്ഷിയാകുകയും ചെയ്തു. ഇന്നോളം മന്ത്രിസഭയിലെ സ്ത്രീ പ്രാതിനിധ്യവും തുലോം തുച്ഛം തന്നെ. ഈ സാഹചര്യമാണ് വിവിധ മേഖലയിലുമുള്ള ഒരു ലക്ഷം പേരുടെ ഒപ്പുകള്‍ ശേഖരിച്ച് 2024 ഫെബ്രുവരി 17 ന് ശനിയാഴ്ച തിരുവനന്തപുരത്ത് മുഖ്യ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും മുന്നണി കണ്‍വീനര്‍മാര്‍ക്കും പെണ്‍ മെമ്മോറിയല്‍ എന്ന നിലയില്‍ കൈമാറാനുള്ള തീരുമാനത്തിന്റെ പിറകിലുള്ള പ്രേരണയെന്ന് സംഘാടകര്‍ പറയുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഏറ്റവും രസകരമായ കാര്യം എന്തെന്നു വേച്ചാല്‍ സംസ്ഥാനത്തെ പ്രമുഖ രാഷ്ട്ീയ പാര്‍ട്ടികളുടെ പ്രധാന നേതാക്കള്‍ മെമ്മോറിയലില്‍ ഒപ്പുവെച്ചിട്ടുണ്ട് എന്നതാണ്. യെച്ചൂരുയും ബേബിയുമൊക്കെ ഒപ്പുവെച്ച നിവേദനമാണ് എ കെ ജി സെന്ററിലെത്തുക. സുധാകരനും സതീശനുമൊക്കെ ഒപ്പിട്ട നിവേദനം ഇന്ദിരാഭവനിലുമെത്തുന്നു. ബിനോയ് വിശ്വമും മെമ്മോറിയില്‍ ഒപ്പുവെച്ചിട്ടുണ്ട്. നിവേദനത്തിലെ ആവശ്യങ്ങളെ പിന്തുണക്കുന്നവരാണല്ലോ ഒപ്പുവെക്കുക. എങ്കില്‍ ഇത്രയും പ്രധാന നേതാക്കള്‍ ഒപ്പുവെച്ച നിവേദനത്തെ തള്ളാന്‍ പാര്‍ട്ടികള്‍ക്കാവുമോ? അപ്പോള്‍ അതിലെ ഏറ്റവും പ്രധാന ആവശ്യം അംഗീകരിക്കപ്പെടേണ്ടതല്ലേ? എന്നാല്‍ തുല്യ പ്രാതിനിധ്യ പ്രസ്ഥാനത്തിന്റെ പ്രധാന പ്രവര്‍ത്തകര്‍ പോലും അതു പ്രതീക്ഷിക്കുന്നുണ്ടെന്നു തോന്നുന്നില്ല. ആ ദിശയിലുള്ള ഒരു നീക്കം പോലും ഒരു പാര്‍ട്ടിയിലും നടക്കുന്നതായി വാര്‍ത്തയില്ല. യുഡിഎഫ് ഏറക്കുറെ കഴിഞ്ഞ തവണ വിജയിപ്പിച്ചവരെ തന്നെയായിരിക്കും മത്സരിപ്പിക്കുക എന്നു വ്യക്തമാക്കി കഴിഞ്ഞു. എങ്കില്‍ അതിലുള്ളത് ഒരു വനിത മാത്രം. രമ്യ ഹരിദാസ്. ഷാനിമോള്‍ ഉസ്മാന്‍ മതസരിച്ചുതോറ്റ ആലപ്പുഴ മാത്രമാണ് ബിക്കിയുള്ളത്. അവിടേക്കും സ്ത്രീളെ പരിഗണിക്കുന്നതായി വാര്‍ത്തയില്ല. എല്‍ഡിഎഫിന് കഴിഞ്ഞ തവണ ലഭിച്ചത് ഒറ്റ സീറ്റായതിനാല്‍ സിറ്റിംഗ് എംപി എന്ന ബാധ്യതയില്ല. വേണമെങ്കില്‍ കൂടുതല്‍ വനിതകളെ മത്സരിപ്പിക്കാനാവും. എന്നാലത് രണ്ടോ മൂന്നോ സീറ്റിലൊതുങ്ങുമെന്നാണ് സുചന. ജയിക്കാനിടയില്ലാത്ത ബിജെപിയും ചിലപ്പോള്‍ രണ്ടോ മൂന്നോ സീറ്റ് സ്ത്രീകള്‍ക്ക നല്‍കുമായിരിക്കും.

നിയമപരമായി നടപ്പാക്കാതെ വനിതകള്‍ക്ക് മൂന്നിലൊന്നു സീറ്റെങ്കിലും നല്‍ാനുള്ള ആര്‍ജ്ജവം നമ്മുടെ പാര്‍ട്ടികള്‍ക്കില്ല എന്നതു തന്നെയാണ് വസ്്തുത. തദ്ദേശ സ്ഥാപനങ്ങളില്‍ അതാണല്ലോ നടന്നത്. എന്തിനേറെ, ലോകസഭയിലേക്കും നിയമസഭയിലേക്കും സംവരണം ഉള്ളതിനാലാണല്ലോ പട്ടികജാതി – വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് അവസരം നല്‍കുന്നത്. അവരെ ജനറല്‍ സീറ്റില്‍ മത്സരിപ്പിക്കാന്‍ ഈ പാര്‍ട്ടികള്‍ തയ്യാറല്ലല്ലോ. ഇവിടെയാണ് തുല്യപ്രാതിനിധ്യക്കാര്‍ ശ്രദ്ധിക്കേണ്ട മറ്റൊരു വിഷയം കൂടി കടന്നു വരുന്നത്. നമ്മുടെ മിക്കവാറും എല്ലാ പ്രസ്ഥാനങ്ങളേയും നയിക്കുന്നത് പുരുഷന്മാരാണ്, മിക്കവാറും സവര്‍ണ്ണ പുരുഷന്മാര്‍, എന്നതാണത്. മിക്കപാര്‍ട്ടികളുടേയും ജില്ലാ നേതൃത്വങ്ങളില്‍ പോലും സ്ത്രീകള്‍ എത്തിയിട്ടില്ല. അ്ത്തരം സാഹചര്യത്തില്‍ ഇന്നത്തെ അവസ്ഥക്കു മാറ്റം വരുമെന്നു പ്രതീക്ഷിക്കുന്നതില്‍ എന്തര്‍ത്ഥം? അധികാരത്തെ യഥാര്‍ത്ഥത്തില്‍ നിയന്ത്രിക്കുന്നത് പാര്‍ട്ടികളായതിനാല്‍ സംവരണവും സ്ത്രീപ്രാതിനിധ്യവുമടക്കം ഏതൊരു പുരോഗമനാത്മക നടപടിയും ആദ്യം നടപ്പാക്കേണ്ടത് അവിടെയാണ്. അതു ഞങ്ങളുടെ ആഭ്യന്തരകാര്യമാണെന്ന് പറയുന്നതില്‍ ഒരു ന്യായവുമില്ല. വിവരാവകാശ നിയമത്തെ പോലും നിഷേധിക്കാന്‍ അവര്‍ ഈ വാദം ഉന്നയിക്കുന്നതു കേട്ടു. ജനാധിപത്യത്തില്‍ പരമാധികാരം ജനങ്ങള്‍ക്കാണ്. അവര്‍ക്ക് അറിയാന്‍ പാടില്ലാത്ത, അവര്‍ക്ക അഭിപ്രായം പറയാന്‍ പാടില്ലാത്ത ഒന്നും ഒരു പാര്‍ട്ടിക്കുമില്ല, ഉണ്ടാകാന്‍ പാടില്ല. അതിനാല്‍ തന്നെ പാര്‍ട്ടികളുടെ നേതൃത്വങ്ങളും താക്കോല്‍ സ്ഥാനങ്ങളിലുമെല്ലാം സ്ത്രീകളെ (തീര്‍ച്ചയായും ദളിതരേയും) കൊണ്ടുവരുക എന്ന ആവശ്യവും ഉയരേണ്ടതുണ്ട്. അല്ലാത്ത പക്ഷം പെണ്‍മെമ്മോറിയലില്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുമെന്നു പ്രതീക്ഷിക്കാനാകില്ല. കേരളത്തില്‍ മുഖ്യമന്ത്രിയാകാന്‍ കഴിവുള്ള സ്ത്രീകളില്ല എന്നു തുറന്നു പറഞ്ഞ ജി സുധാകരന്റെ നിലപാട് തന്നെയാണ് മിക്കവാറും പാര്‍ട്ടിനേതാക്കളുടേത് എന്നതാണ് വസ്തുത. മുഖ്യമന്ത്രിയാക്കണണെന്ന് പലരും ആവശ്യപ്പെടുന്ന കെ കെ ഷൈലജപോലും വനിാ മുഖ്യമന്ത്രി അനിവാര്യമല്ല എന്നു പ്രസ്താവിച്ചതും ഈ മെമ്മോറിയല്‍ സമര്‍പ്പണ വേളയില്‍ ഓര്‍ക്കാവുന്നതാണ്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply