എന്തുകൊണ്ട് കാന്താര മികച്ച സിനിമയാകുന്നു?

കാന്താര ത്രില്ലര്‍ ഗണത്തിലുള്‍പ്പെടുന്നു. ഈ ഗണം ബഹുജനങ്ങളുടെ ഭാവ ശക്തി ബാധയെ Affective culture നെ മാനിക്കുന്നുണ്ട് വികാര വിരേചനം വഴി ചൂഷണം ചെയ്യാനുള്ള സാധ്യതയുണ്ടെങ്കിലും

1 കാന്താര ബാധ കേറല്‍ സിനിമ Affective cinema ആണ്. ഒറ്റപ്പെട്ട് .യുക്തിവാദി ഭീരുക്കളായി ജീവിക്കുന്ന മലയാളി പിന്‍ വാങ്ങല്‍ ശീലത്തെ ഈ സിനിമ വെല്ലുവിളിയ്ക്കുന്നുണ്ട് നമ്മുടെ ഉറഞ്ഞു തുള്ളല്‍ പാരമ്പര്യം പാസിന്‍ തുള്ളലിലും പല തരംതുള്ളലുകളിലും ബാധ കേറലുകളിലും ഉണ്ടായിരുന്നു. അവ സ്വഭാവികമായി ഇല്ലാതായി. പകരം പുന:സൃഷ്ടിക്കപ്പെട്ടില്ല. പെന്തക്കോസ്റ്റ് പ്രസ്ഥാനം ആണ് ധ്യാനാത്മക ആരാധനാരീതികളെ വെല്ലുവിളിച്ച് ആട്ടത്തിന്റെയും പാട്ടിന്റെയും ആത്മീയതയെ പൊയ്കയില്‍ യോഹന്നാനു ശേഷം രൂപത്തിലെങ്കിലും നിലനിര്‍ത്തിയത്. പോട്ടയിലെ കരിസ്മാറ്റിക് സ്ഥാനങ്ങള്‍ ഉയര്‍ന്നു വരുന്നത് ഈ വെല്ലുവിളിയെ നേരിടാനാണ്. കീഴാളമിത്തുകള്‍ അനുഷ്ഠാനങ്ങള്‍ വെളിപാടുകള്‍, എന്നിവയെ നവീകരിച്ചാലേ നമുക്ക് സവര്‍ണ്ണ ഫാസിസത്തിന്റെ രാഷട്രീയ ദൈവശാസ്ത്ര പ്രയോഗങ്ങളെ ചെറുക്കാനാവൂ. കാന്താര ആ ദൗത്യം നിര്‍വഹിക്കുന്നുണ്ട്.

2 കാന്താര നാട്ടു സിനിമയാണ്. നാടിനെയും കാടിനെയും കാല്‍പ്പനികവത്ക്കരിക്കാതെ, ടൂറിസ്റ്റ് കാഴ്ചപ്പണ്ടമാക്കാതെ അവതരിപ്പിക്കുന്നു നമ്മുടെ ആധുനികതാവാദസാഹിത്യവും അതിനു ശേഷമുള്ളതും നഗര കേന്ദ്രിതവും വൈയക്തികവും പരദേശിക്കലര്‍പ്പുള്ളതും ആണ്. ഡി.ആര്‍.നാഗരാജും യു ആര്‍ അനന്തമൂര്‍ത്തിയും ശ്രീകൃഷ്ണ അലഹനള്ളിയും ദേവന്നൂര്‍ മഹാലയും എത്ര നാട്ടുശിരും ചൂരും ചൂടുമുള്ള എഴുത്തുകളാണ്. ഹൈബ്രീഡ് ജനുസ്സുകളായ മേതിലിനും ആനന്ദിനും കേരളത്തില്‍ എത്ര ആരാധകര്‍ !

3 കാന്താര വിശുദ്ധ സിനിമയാണ്.അത് ദൈവാനുഭവത്തെ ലൗകികവും ജീവിതോന്മുഖവും ആക്കുന്നു. സവര്‍ണ്ണ ആത്മീയതയെ ചെറുക്കുന്നു. പന്നിരൂപിയാണ് ദേവത. പോത്തോട്ടമാണ് തുടക്കത്തിലെ അനുഷ്ഠാന രൂപം. മിത്തുകള്‍, അനുഷ്ഠാനങ്ങള്‍, വെളിച്ചപ്പെടല്‍, ബാധ കേറല്‍ എന്നിവ വഴി ശരീരത്തിന്റെയും ചലനത്തിന്റെയും കീഴാള ആത്മീയാനുഷ്ഠാനത്തെ സൃഷ്ടിക്കുന്നു. ധ്യാനാത്മക നിശ്ചലതയുള്ള ബ്രാഹ്മണികാനുഷ്ഠാന രീതിയില്‍ നിന്ന് പുറത്തു കടക്കുന്നു. അസുരനൃത്തം അസുര മേളം

4 കാന്താര ത്രില്ലര്‍ ഗണത്തിലുള്‍പ്പെടുന്നു. ഈ ഗണം ബഹുജനങ്ങളുടെ ഭാവ ശക്തി ബാധയെ Affective culture നെ മാനിക്കുന്നുണ്ട് വികാര വിരേചനം വഴി ചൂഷണം ചെയ്യാനുള്ള സാധ്യതയുണ്ടെങ്കിലും

5 കേരളത്തിലെ നവസാമൂഹ്യ പ്രക്രിയകളായ ദളിത് .ആദിവാസി, സ്ത്രീവാദ-പരിസ്ഥിതി വ്യവഹാരങ്ങള്‍ക്ക് നവീനമായ രാഷ്ട്രീയ ദൈവശാസ്ത്ര പദ്ധതികളില്ല. സവര്‍ണ്ണ ഹിന്ദു പാരമ്പര്യം പ്രകൃതി വിരുദ്ധമാണ്. അര്‍ത്ഥശാസ്ത്രത്തിലെ വന സംരക്ഷണം ഫോറസ്റ്റ് മാനേജ്‌മെന്റാണ് അവയ്ക്ക് പാരിസ്ഥിതിക ആത്മീയതയില്ല. വേദോപനിഷത്തുക്കളിലും ഇല്ല .അഥര്‍വവേദത്തിലെ ചികിത്സയും പ്രകൃതി സ്തുതികളും ആര്യന്‍ പൂര്‍വ ദ്രാവിഡ സംസ്‌കൃതിയുടെ തുടര്‍ച്ചയാണ്. അമ്മദൈവ പാരമ്പര്യം സവര്‍ണ്ണര്‍ക്കില്ല. ശൈവ-ദേവി -കൃഷ്ണ – പ്രാദേശിക പാരമ്പര്യങ്ങളിലാണ് പ്രകൃത്യത്മീയതയുള്ളത്.

6 കേരളത്തിലെ നവോത്ഥാനക്കാലം പാശ്ചാത്യ – സവര്‍ണ്ണ സങ്കരരൂപിയിലേക്ക് എല്ലാവരെയും മാറ്റുന്ന പ്രക്രിയയായിരുന്നു ഈ സങ്കരവത്ക്കരണം കീഴാള ആത്മീയതയുടെ ഉശിരും വേരും പറിച്ചു കളഞ്ഞു. യുക്തിയുടെ പൊള്ള മനുഷ്യരായതുകൊണ്ടാണ് മലയാളികള്‍ മനോരോഗ സൂചികയില്‍ ഒന്നാമതെത്തുന്നത് അതുകൊണ്ട് മലയാളികളില്‍ നിന്ന് ഇത്തരമൊരു സിനിമ പ്രതീക്ഷിക്കാനാവില്ല.

സമീപകാലത്തെ മലയാള സിനിമകള്‍ ശ്രദ്ധിക്കുക.റോഷാക്ക്. ഭീഷ്മപര്‍വം, പുഴു, ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്നിവ സവര്‍ണ്ണരെ വില്ലന്‍മാരാക്കുന്നുണ്ട് പകരം ആരാണ് വീരനായകന്‍? ക്രിസ്ത്യാനികള്‍. ആധുനികതയുടെ പൂര്‍ണ്ണാവതാരങ്ങളായി നമ്മള്‍ കേരളത്തില്‍ ക്രിസ്ത്യാനികളെയും യൂറോ സെന്‍ട്രിക് ആധുനികതയെയും ആണ് കാണുന്നത്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ സവര്‍ണ്ണ കുടുംബ വ്യവസ്ഥയെ വിമര്‍ശിക്കുമ്പോള്‍ ക്രിസ്ത്യന്‍ ദായ ക്രമത്തെയും ലൈംഗിക സദാചാരത്തെയും അനുകരിച്ചാണ് സവര്‍ണ്ണര്‍ പുതു കുടുംബ വ്യവസ്ഥ രൂപപ്പെടുത്തിയത് എന്നു മറന്നു പോകുന്നു. ഈ മറവി അധിനിവേശ രോഗമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply