യുവര്‍ ഓണര്‍, അതിജീവനത്തിന്റെ അതിരുകള്‍ ജനങ്ങള്‍ എവിടെയാണ് വരക്കേണ്ടത്…?

No your honour…. നിന്ദ്യരായ ഞങ്ങള്‍ക്കും ജീവിക്കണം…
ജനങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി ആവശ്യമില്ല

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഓരം ചേര്‍ക്കപ്പെട്ട മനുഷ്യരുടെ അതിജീവനത്തിനായി നീതിപീഠങ്ങള്‍ മൗലികാവകാശങ്ങളും ഔപമ്യവും സാമൂഹ്യ സമത്വവും നിലനിര്‍ത്തിയ ഒരു നൈതികകാലമുണ്ടായിരുന്നു .ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍, ജസ്റ്റിസ് ഭഗവതി, ജസ്റ്റിസ് ചിന്നപ്പ റെഡ്ഢി എന്നിവര്‍ മൗലികമായി ഭരണഘടനയെ നിര്‍വചിച്ച നീതിനിപുണരായിരുന്നു. എന്നാല്‍ ഇന്നത്തെ ഉത്തരാധുനിക നവ ലിബറല്‍ നീതികുശലന്മാര്‍ നീതിയുടെ മൗലിക ധാതുക്കളെ കോളനീകൃത വ്യവസ്ഥയുടെ അരിപ്പയില്‍ അരിച്ചെടുത്ത് പുറത്തു കളയുന്നു.. അതിന്റെ അവസാനത്തെ തെളിവാണ് കെ റെയില്‍ സില്‍വര്‍ലൈനു വേണ്ടി സര്‍വ്വേ (കല്ലിടല്‍ കര്‍മ്മം) തുടരാമെന്ന സുപ്രീംകോടതി ഉത്തരവ്. നവ ഉദാരീകരണ സാമൂഹ്യ ചട്ടം (neo liberal social order) മൂലം ഇന്ത്യയിലെ ജുഡീഷ്യറിക്ക് ‘ബാധിര്യം’ ബാധിച്ചോ? അതിജീവനത്തിനുള്ള യഥാന്യായമായ അവകാശം അന്തസ്സോടെ ജീവിക്കാനുള്ള അവകാശമാണെന്ന് സുപ്രീംകോടതിക്കറിയില്ലേ?

മൂന്നു വര്‍ഷം മുമ്പാണ് ഷില്ലോങ്ങ് ടൈംസ് പത്രാധിപയോട് കോടതി തുടങ്ങും വരെ കോടതിയുടെ ഒരു മൂലയില്‍ ഇരിക്കുവാനും 2 ലക്ഷം പിഴയടക്കുവാനും മേഘാലയ ഹൈക്കോടതി വിധിച്ചത്. റിട്ടയേഡ് ജഡ്ജിമാരുടെ 80,000 രൂപ മൊബൈല്‍ ഫോണ്‍, 10,000 രൂപ പ്രതിമാസ റിഇംമ്പേഴ്‌സ്‌മെന്റ് തുടങ്ങിയ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചതും പിന്നീട് കോടതി സ്വമേധയാ ആനുകൂല്യങ്ങളെല്ലാം പുന:സ്ഥാപിച്ച് ഉത്തരവിറക്കിയതും വലിയ വാര്‍ത്തയായിരുന്നു. ഈ വിഷയത്തെക്കുറിച്ച് ‘ജഡ്ജിമാര്‍ അവര്‍ക്കു വേണ്ടി സ്വയം ന്യായവിധി കല്‍പിക്കുന്നു” (Judges Judging for themselves) എന്ന ഒരു ലേഖനം എഴുതിയതിനാണ് കോടതിയുടെ ഈ ഞെരിച്ചമര്‍ത്തുന്ന ശിക്ഷാവിധി. പിഴയൊടുക്കിയും കോടതിയുടെ ഒരു മൂലയില്‍ ഇരുന്നും വിധി അനുസരിച്ചില്ലെങ്കില്‍ ജയില്‍വാസവും പത്ര നിരോധനവും നേരിടേണ്ടി വരുമെന്ന അതിരു കടന്ന ഉത്തരവും കോടതിയില്‍ നിന്നുണ്ടായി…

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കേരള ഹൈക്കോടതിയുടെ ബന്ദ് നിരോധനം, വിദ്യാര്‍ത്ഥി രാഷ്ട്രീയ നിഷേധം തുടങ്ങി ജനാധിപത്യ അവകാശത്തിന്മേലുള്ള ഏകപക്ഷീയമായ വിലങ്ങ് വെക്കല്‍ എന്നിവയിലെല്ലാം കാതലില്ലാത്ത കാരണങ്ങള്‍കൊണ്ട് ഭരണഘടനയെ നിര്‍വ്വചിച്ച് ഭരണഘടനയുടെ ജനാധിപത്യപരമായ വിഭാവിത തത്വസംഹിതകളുടെ അടിവാരം തുരക്കുന്നതാണ്. കൊക്കകോളയ്‌ക്കെതിരെയുള്ള കേസില്‍ പലപ്പോഴും ബഹുരാഷ്ട്ര കമ്പനിയുടെ വാണിജ്യ മൂലധന താല്‍പര്യങ്ങളായിരുന്നു ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തേക്കാള്‍ കോടതിയെ ആകുലീഭൂതമാക്കിയത്. മറ്റു സംസ്ഥാനങ്ങളിലും ഈ നീതിപാലന പ്രയോഗങ്ങള്‍ കാണാം. തമിഴ്‌നാട്ടിലെ ഭാരത് അലുമിനിയം കമ്പനി 1,70,000 തൊഴിലാളികളെ പിരിച്ചുവിടാനുള്ള നിര്‍ദ്ദയ തീരുമാനത്തിനെതിരെ സമരം ചെയ്യാനുള്ള തൊഴിലാളികളുടെ അവകാശത്തെ കോടതി തടയുകയുണ്ടായി.

കോര്‍പറേറ്റ് മൂലധന വമ്പന്‍ സ്രാവുകള്‍ക്ക് നിയമത്തണലേകാനും ഭരണഘടന നല്‍കുന്ന പരിമിതമായ അവകാശങ്ങള്‍ പോലും കുഴിച്ചുമൂടാനും പ്രതിബദ്ധതാ നിരാസത്തിന്റെ ന്യായാധിപ ശക്തി പുറത്തെടുക്കുന്ന നീതി പീഠങ്ങള്‍ ജീവിക്കാനുള്ള എല്ലാ അവകാശങ്ങളും നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്യേണ്ടി വരുന്ന കര്‍ഷകനെ സംരക്ഷിക്കാനൊ ഋണ ബാദ്ധ്യതയാല്‍ ഉഴറുന്ന കര്‍ഷകരെ കൂലി തൊഴിലാളികളെ കണ്ണീരാഴിയില്‍ നിന്ന് കരകയറ്റാനൊ ഒരു ‘കോടതിആക്ടിവിസത്തേയും’ ഒരു നിയമോത്സുകനേയും ഇന്ത്യയിലെങ്ങും കണ്ടുകിട്ടാനില്ല…

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇത്തരം വമ്പന്‍ പദ്ധതികള്‍ നടക്കട്ടെ എന്ന് പറയുമ്പോള്‍, കെ റെയില്‍ സില്‍വര്‍ ലൈനുയുമായി ബന്ധപ്പെട്ട കടധനത്തിന്റെ ദുരന്തം തീക്കാറ്റായി ആര്‍ത്തലച്ചെത്തും എന്ന് സാമാന്യമായി നിരീക്ഷിക്കാന്‍ പോലും സുപ്രീംകോടതിക്ക് കഴിഞ്ഞില്ല. മനുഷ്യത്വവിരുദ്ധതയുടേയും നീതി നിരാസത്തിന്റേയും സിംഹാസനത്തിലിരുന്ന് മൃതിയുടെ ഗന്ധകാഗ്‌നിയെ നോക്കി പരിഹസിക്കാതിരിക്കൂ അധികാര നീതി ദേവതകളെ…കിടക്കാന്‍ അന്തിപ്പായ വിരിക്കാന്‍ ഇടമില്ലാത്തവരുടെ പീഢാനുഭവങ്ങളുടെ ഘോര രൂപങ്ങള്‍ക്ക് നീതിയുടെ അന്തസ്സാര ശൂന്യമായ ഫ്യൂഡല്‍ വ്യാഖ്യാനം നല്‍കാതിരിക്കാനപേക്ഷ..

No your honour…. നിന്ദ്യരായ ഞങ്ങള്‍ക്കും ജീവിക്കണം…
ജനങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി ആവശ്യമില്ല

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply