സദാചാരപ്പോലീസുകാര്‍ വോളിബോളിലും

വിനയ തൃശ്ശൂര്‍ എന്‍ജിനീയറിംഗ് കോളേജിലെ ഒരു പറ്റം പെണ്‍കുട്ടികള്‍ വോളിബോള്‍ കളിക്കാനുള്ള സന്നദ്ധത ഞങ്ങളെ അവരുടെ ഹോസ്റ്റല്‍ വാര്‍ഡന്‍ മുഖേനെ അറിയിച്ചു.ഞങ്ങളുടെ ഉദ്ദേശം വീട്ടമ്മമാരുടെ വോളിബോള്‍ ആണെങ്കിലും പെണ്‍കുട്ടികളല്ലേ…. സമയമില്ലെങ്കിലും പത്തു ദിവസം അരമണിക്കൂര്‍ അവരോടപ്പം ചിലവഴിക്കാമെന്ന് ഞങ്ങള്‍ (ഗാര്‍ഗ്ഗി ) തീരുമാനിച്ചു.അവര്‍ക്ക് ഒരു വോളിബോള്‍ ഞങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തു. ആദ്യ ദിവസം 10 കുട്ടികളാണ് എത്തിയത്.കോളേജ് കോമ്പൗണ്ടില്‍ ഞങ്ങള്‍ പരിശീലനം തുടങ്ങി.പൊതുജനങ്ങളും കോളേജിലെ ധാരാളം ആണ്‍കുട്ടികളും അവിടെ ഗ്രൗണ്ടിലും പരിസരത്തുമായി നടത്തം,വോളിബോള്‍,ക്രിക്കറ്റ്,ഫുട്‌ബോള്‍……തുടങ്ങിയവയില്‍ മുഴുകിയ നിലയില്‍ കോളേജിന്റെ […]

ballവിനയ

തൃശ്ശൂര്‍ എന്‍ജിനീയറിംഗ് കോളേജിലെ ഒരു പറ്റം പെണ്‍കുട്ടികള്‍ വോളിബോള്‍ കളിക്കാനുള്ള സന്നദ്ധത ഞങ്ങളെ അവരുടെ ഹോസ്റ്റല്‍ വാര്‍ഡന്‍ മുഖേനെ അറിയിച്ചു.ഞങ്ങളുടെ ഉദ്ദേശം വീട്ടമ്മമാരുടെ വോളിബോള്‍ ആണെങ്കിലും പെണ്‍കുട്ടികളല്ലേ…. സമയമില്ലെങ്കിലും പത്തു ദിവസം അരമണിക്കൂര്‍ അവരോടപ്പം ചിലവഴിക്കാമെന്ന് ഞങ്ങള്‍ (ഗാര്‍ഗ്ഗി ) തീരുമാനിച്ചു.അവര്‍ക്ക് ഒരു വോളിബോള്‍ ഞങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തു.
ആദ്യ ദിവസം 10 കുട്ടികളാണ് എത്തിയത്.കോളേജ് കോമ്പൗണ്ടില്‍ ഞങ്ങള്‍ പരിശീലനം തുടങ്ങി.പൊതുജനങ്ങളും കോളേജിലെ ധാരാളം ആണ്‍കുട്ടികളും അവിടെ ഗ്രൗണ്ടിലും പരിസരത്തുമായി നടത്തം,വോളിബോള്‍,ക്രിക്കറ്റ്,ഫുട്‌ബോള്‍……തുടങ്ങിയവയില്‍ മുഴുകിയ നിലയില്‍ കോളേജിന്റെ പരിസരം സജീവം. പരിശീലനത്തിന് നേതൃത്വം കൊടുക്കുന്ന എന്റെരികിലേക്ക് മദ്യപിച്ച് കാലുറക്കാത്ത സെക്യൂരിറ്റി ജീവനക്കാരന്‍ വരികയും ”ഇവിടെ ഇങ്ങനെ പെണ്‍കുട്ടികള്‍ക്ക് പ്രാക്ടീസ് കൊടുക്കരുതെന്നും
നിങ്ങളുടെ ഐഡന്റെിറ്റി കാര്‍ഡ് എവിടെയെന്നും ” എന്നോടു ചോദിച്ചു.ഇവിടെ വന്നിരിക്കുന്നവര്‍ എല്ലാവരും പെര്‍മിഷന്‍ എടുത്തവരാണോ…..? നിങ്ങള്‍ മദ്യപിച്ചിട്ടുണ്ട് തത്ക്കാലം ഞങ്ങളുടെ അടുത്തു നിന്നും പൊയ്‌ക്കൊള്ളൂ.എന്നുപറഞ്ഞ് ഞാനയാളെ മടക്കി.വീണ്ടും പ്രാക്ടീസ് തുടര്‍ന്നു.രണ്ടാം ദിവസമായപ്പോഴേക്കും 15 കുട്ടികളെത്തി .ഞങ്ങള്‍ വോളിബോള്‍ പരിശീലനം തുടങ്ങി.കളിക്കുന്നതിനിടയില്‍ ഒരു ചെറുപ്പക്കാരന്‍ ഞങ്ങള്‍ക്കരികിലേക്കു വന്നു.’ഞാന്‍ ഈ കോളേജിലെ ഫിസിക്കല്‍ എഡുക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റെില്‍ ജോലി ചെയ്യുകയാണെന്നും ഈ കുട്ടികളെല്ലാം ഇവിടെത്തന്നെ പഠിക്കുന്നവരാണോ’യെന്നും ഏറെ മര്യാദയോടെ ചോദിച്ചു.എല്ലാവരും ഇവിടെ പഠിക്കുന്നവര്‍ തന്നെയാണ് നിങ്ങളുടെ സഹായം തീര്‍ച്ചയായും ഞങ്ങള്‍ക്ക് ആവശ്യമുണ്ടെന്നും ഞാനവരോട് പരിശീലനം തുടര്‍ന്നുകൊണ്ടിരിക്കെത്തന്നെ പറഞ്ഞു.
മൂന്നാം ദിവസമായപ്പോഴേക്കും കുട്ടികളുടെ എണ്ണം മുപ്പതിലധികമായി.പരിശീലനം തുടര്‍ന്നുകൊണ്ടിരിക്കെ ഒരു ചെറുപ്പക്കാരന്‍ ഞങ്ങള്‍ക്കരികിലെത്തി.’ഞാന്‍ പ്രിന്‍സിപ്പാള്‍ അയച്ചിട്ട് വന്നതാണെന്നും പ്രിന്‍സിപ്പാളിന്റെ അനുമതിവാങ്ങിയിട്ടേ പരിശീലനം തുടരാവൂ ‘ എന്നും അയാള്‍ ഭീഷണിയുടെ സ്വരത്തില്‍ പറഞ്ഞു.അയാളുടെ വാക്കുകളെ പരിഗണിക്കാതെ ഞങ്ങള്‍ വീണ്ടും എക്‌സര്‍സൈസ് തുടര്‍ന്നു.
എസ്‌ക്യൂസ് മീ മാഡം…… എന്നു പറഞ്ഞ് ആണും പെണ്ണുമായ് അധ്യാപകരെന്നു തോന്നുന്ന രണ്ടു പേര്‍ ഞങ്ങള്‍ക്കരികിലെത്തി.അതിലെ ആണ്‍രൂപം താന്‍ ഈ കോളേജിലെ ഫിസിക്കല്‍ എഡുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റെിന്റെ തലവനാണെന്നും പെണ്‍രൂപം അവിടുത്തെ കോച്ചാണെന്നും പരിചയപ്പെടുത്തി.പിന്നീട് കുട്ടികളോടും ഞങ്ങളോടും വിചാരണ തുടങ്ങി.
നിങ്ങള്‍ ഏതു സംഘടനക്കാരാണ്…..? എന്ന് ഞങ്ങളോടും…
നിങ്ങളെ ഹോസ്റ്റലില്‍ നിന്നും സമ്മതിച്ചോ…..?
നിങ്ങളുടെ പാരന്റെസ് ഞങ്ങളോടാണ് ചോദിക്കുക….ഞങ്ങളെന്തു സമാധാനം പറയും….?
നിങ്ങള്‍ പെണ്‍കുട്ടികളാണ്…..? നാട്ടുകാര്‍ ഞങ്ങളോടാണ് ചോദിക്കുക…..
നിങ്ങളെന്തുകൊണ്ട് ഞങ്ങളോടാവശ്യപ്പെട്ടില്ല…….?
ചോദ്യങ്ങള്‍ തുടരവേ ഒരു പെണ്‍കുട്ടി ” ആണ്‍കുട്ടികള്‍ കളിക്കുന്നതും പെര്‍മി ഷന്‍ വാങ്ങിയിട്ടാണോ….’ എന്നുചോദിച്ചുപോയി….’നീയിപ്പോ നാവെടുത്ത് പറയുന്നുണ്ടല്ലോ….. എന്തെങ്കിലും വന്നാല്‍ ഞങ്ങളേ…. ഉണ്ടാവൂ…ഇവരൊന്നും ഉണ്ടാകി്ല്ല.’ എന്നൊരു ഭീഷണി നടത്തി പെണ്‍രൂപം.
സ്‌പോട്‌സ് ഫീ കൊടുത്ത് പഠിക്കുന്ന സ്വന്തം കോളേജില്‍ 20 വയസ്സിനുമേല്‍ പ്രായമുള്ള യുവതികള്‍ക്ക് തങ്ങളുടെ ന്യായമായ ആവശ്യത്തിനുപോലും ശാഠ്യംപിടിക്കാനാകാത്ത നിസ്സഹായാവസ്ഥ….എനിക്കാ പെണ്‍കുട്ടികളോട് പുച്ഛം തോന്നി.
കോളേജുകളിലെ ഗ്രൗണ്ടുകളും അവിടുത്തെ ഫിസിക്കലെജുക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റിലെ കോച്ചുകളും കോച്ചത്തികളും കോളേഡിലെ ആണ്‍കുട്ടികള്‍ക്കുള്ളതാണ്.
കോളേജ് ഉപേക്ഷിച്ച് എന്നെ പ്രതീക്ഷിച്ച് വഴിക്കണ്ണുമായ് വോളിബോള്‍ കളത്തിലെത്തുന്ന അനവധി സ്ത്രീകള്‍ക്കരികിലേക്ക് ഞാന്‍ മടങ്ങി.
ഏതായാലും പെണ്‍കുട്ടികള്‍ കളി നിര്‍ത്തി
പട്ടി പുല്ലു തിന്നില്ല.പശുവിനെക്കൊണ്ട് തീറ്റിക്കുകയുമില്ല………
സദാചാരപ്പോലീസുകാര്‍ തൃശ്ശൂര്‍ എന്‍ജിനീയറിംഗ് കോളേജിലെ ഒരു പറ്റം പെണ്‍കുട്ടികള്‍ വോളിബോള്‍ കളിക്കാനുള്ള സന്നദ്ധത ഞങ്ങളെ അവരുടെ ഹോസ്റ്റല്‍ വാര്‍ഡന്‍ മുഖേനെ അറിയിച്ചു.ഞങ്ങളുടെ ഉദ്ദേശം വീട്ടമ്മമാരുടെ വോളിബോള്‍ ആണെങ്കിലും പെണ്‍കുട്ടികളല്ലേ…. സമയമില്ലെങ്കിലും പത്തു ദിവസം അരമണിക്കൂര്‍ അവരോടപ്പം ചിലവഴിക്കാമെന്ന് ഞങ്ങള്‍ (ഗാര്‍ഗ്ഗി ) തീരുമാനിച്ചു.അവര്‍ക്ക് ഒരു വോളിബോള്‍ ഞങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തു. ആദ്യ ദിവസം 10 കുട്ടികളാണ് എത്തിയത്.കോളേജ് കോമ്പൗണ്ടില്‍ ഞങ്ങള്‍ പരിശീലനം തുടങ്ങി.പൊതുജനങ്ങളും കോളേജിലെ ധാരാളം ആണ്‍കുട്ടികളും അവിടെ ഗ്രൗണ്ടിലും പരിസരത്തുമായി നടത്തം,വോളിബോള്‍,ക്രിക്കറ്റ്,ഫുട്‌ബോള്‍……തുടങ്ങിയവയില്‍ മുഴുകിയ നിലയില്‍ കോളേജിന്റെ പരിസരം സജീവം. പരിശീലനത്തിന് നേതൃത്വം കൊടുക്കുന്ന എന്റെരികിലേക്ക് മദ്യപിച്ച് കാലുറക്കാത്ത സെക്യൂരിറ്റി ജീവനക്കാരന്‍ വരികയും ”ഇവിടെ ഇങ്ങനെ പെണ്‍കുട്ടികള്‍ക്ക് പ്രാക്ടീസ് കൊടുക്കരുതെന്നും നിങ്ങളുടെ ഐഡന്റെിറ്റി കാര്‍ഡ് എവിടെയെന്നും ” എന്നോടു ചോദിച്ചു.ഇവിടെ വന്നിരിക്കുന്നവര്‍ എല്ലാവരും പെര്‍മിഷന്‍ എടുത്തവരാണോ…..? നിങ്ങള്‍ മദ്യപിച്ചിട്ടുണ്ട് തത്ക്കാലം ഞങ്ങളുടെ അടുത്തു നിന്നും പൊയ്‌ക്കൊള്ളൂ.എന്നുപറഞ്ഞ് ഞാനയാളെ മടക്കി.വീണ്ടും പ്രാക്ടീസ് തുടര്‍ന്നു.രണ്ടാം ദിവസമായപ്പോഴേക്കും 15 കുട്ടികളെത്തി .ഞങ്ങള്‍ വോളിബോള്‍ പരിശീലനം തുടങ്ങി.കളിക്കുന്നതിനിടയില്‍ ഒരു ചെറുപ്പക്കാരന്‍ ഞങ്ങള്‍ക്കരികിലേക്കു വന്നു.’ഞാന്‍ ഈ കോളേജിലെ ഫിസിക്കല്‍ എഡുക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റെില്‍ ജോലി ചെയ്യുകയാണെന്നും ഈ കുട്ടികളെല്ലാം ഇവിടെത്തന്നെ പഠിക്കുന്നവരാണോ’യെന്നും ഏറെ മര്യാദയോടെ ചോദിച്ചു.എല്ലാവരും ഇവിടെ പഠിക്കുന്നവര്‍ തന്നെയാണ് നിങ്ങളുടെ സഹായം തീര്‍ച്ചയായും ഞങ്ങള്‍ക്ക് ആവശ്യമുണ്ടെന്നും ഞാനവരോട് പരിശീലനം തുടര്‍ന്നുകൊണ്ടിരിക്കെത്തന്നെ പറഞ്ഞു. മൂന്നാം ദിവസമായപ്പോഴേക്കും കുട്ടികളുടെ എണ്ണം മുപ്പതിലധികമായി.പരിശീലനം തുടര്‍ന്നുകൊണ്ടിരിക്കെ ഒരു ചെറുപ്പക്കാരന്‍ ഞങ്ങള്‍ക്കരികിലെത്തി.’ഞാന്‍ പ്രിന്‍സിപ്പാള്‍ അയച്ചിട്ട് വന്നതാണെന്നും പ്രിന്‍സിപ്പാളിന്റെ അനുമതിവാങ്ങിയിട്ടേ പരിശീലനം തുടരാവൂ ‘ എന്നും അയാള്‍ ഭീഷണിയുടെ സ്വരത്തില്‍ പറഞ്ഞു.അയാളുടെ വാക്കുകളെ പരിഗണിക്കാതെ ഞങ്ങള്‍ വീണ്ടും എക്‌സര്‍സൈസ് തുടര്‍ന്നു. എസ്‌ക്യൂസ് മീ മാഡം…… എന്നു പറഞ്ഞ് ആണും പെണ്ണുമായ് അധ്യാപകരെന്നു തോന്നുന്ന രണ്ടു പേര്‍ ഞങ്ങള്‍ക്കരികിലെത്തി.അതിലെ ആണ്‍രൂപം താന്‍ ഈ കോളേജിലെ ഫിസിക്കല്‍ എഡുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റെിന്റെ തലവനാണെന്നും പെണ്‍രൂപം അവിടുത്തെ കോച്ചാണെന്നും പരിചയപ്പെടുത്തി.പിന്നീട് കുട്ടികളോടും ഞങ്ങളോടും വിചാരണ തുടങ്ങി. നിങ്ങള്‍ ഏതു സംഘടനക്കാരാണ്…..? എന്ന് ഞങ്ങളോടും… നിങ്ങളെ ഹോസ്റ്റലില്‍ നിന്നും സമ്മതിച്ചോ…..? നിങ്ങളുടെ പാരന്റെസ് ഞങ്ങളോടാണ് ചോദിക്കുക….ഞങ്ങളെന്തു സമാധാനം പറയും….? നിങ്ങള്‍ പെണ്‍കുട്ടികളാണ്…..? നാട്ടുകാര്‍ ഞങ്ങളോടാണ് ചോദിക്കുക….. നിങ്ങളെന്തുകൊണ്ട് ഞങ്ങളോടാവശ്യപ്പെട്ടില്ല…….? ചോദ്യങ്ങള്‍ തുടരവേ ഒരു പെണ്‍കുട്ടി ” ആണ്‍കുട്ടികള്‍ കളിക്കുന്നതും പെര്‍മി ഷന്‍ വാങ്ങിയിട്ടാണോ….’ എന്നുചോദിച്ചുപോയി….’നീയിപ്പോ നാവെടുത്ത് പറയുന്നുണ്ടല്ലോ….. എന്തെങ്കിലും വന്നാല്‍ ഞങ്ങളേ…. ഉണ്ടാവൂ…ഇവരൊന്നും ഉണ്ടാകി്ല്ല.’ എന്നൊരു ഭീഷണി നടത്തി പെണ്‍രൂപം. സ്‌പോട്‌സ് ഫീ കൊടുത്ത് പഠിക്കുന്ന സ്വന്തം കോളേജില്‍ 20 വയസ്സിനുമേല്‍ പ്രായമുള്ള യുവതികള്‍ക്ക് തങ്ങളുടെ ന്യായമായ ആവശ്യത്തിനുപോലും ശാഠ്യംപിടിക്കാനാകാത്ത നിസ്സഹായാവസ്ഥ….എനിക്കാ പെണ്‍കുട്ടികളോട് പുച്ഛം തോന്നി. കോളേജുകളിലെ ഗ്രൗണ്ടുകളും അവിടുത്തെ ഫിസിക്കലെജുക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റിലെ കോച്ചുകളും കോച്ചത്തികളും കോളേഡിലെ ആണ്‍കുട്ടികള്‍ക്കുള്ളതാണ്. കോളേജ് ഉപേക്ഷിച്ച് എന്നെ പ്രതീക്ഷിച്ച് വഴിക്കണ്ണുമായ് വോളിബോള്‍ കളത്തിലെത്തുന്ന അനവധി സ്ത്രീകള്‍ക്കരികിലേക്ക് ഞാന്‍ മടങ്ങി. ഏതായാലും പെണ്‍കുട്ടികള്‍ കളി നിര്‍ത്തി പട്ടി പുല്ലു തിന്നില്ല.പശുവിനെക്കൊണ്ട് തീറ്റിക്കുകയുമില്ല………

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply