
ബിജെപിയുടേത് വെറുപ്പിന്റെ രാഷ്ട്രീയം
ആനന്ദ് ലോകസഭാ തെരഞ്ഞെടുപ്പോടെ ഇല്ലാതായി എന്നു കരുതപ്പെട്ട ഒരു പാര്‍ട്ടി മാസങ്ങള്‍ക്കുള്ളില്‍ നടന്ന ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ ഉജ്ജ്വലവിജയം ഗൗരവമായ പഠനമര്‍ഹിക്കുന്ന ഒന്നാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി മുഖ്യമായും കേന്ദ്രീകരിച്ചത് ജനങ്ങള്‍ നേരിടുന്ന അടിസ്ഥാനവിഷയങ്ങളിലായിരുന്നു. വെള്ളം, വെളിച്ചം തുടങ്ങിയവ. ബിജെപിയുടെ വര്‍ഗ്ഗീയ രാഷ്ട്രീയത്തെ അതര്‍ഹിക്കുന്ന രീതിയില്‍ ആം ആദ്മി എതിര്‍ത്തോ എന്ന സംശയം ബാക്കിയാണ്. അത് അത് കേന്ദ്രവിഷയമായില്ല എന്നു തന്നെയാണ് തോന്നുന്നത്. അടുത്ത കാലത്ത് നടന്ന രണ്ടുസംഭവങ്ങളാണല്ലോ ഡെല്‍ഹിയെ ലോകശ്രദ്ധയില്‍ കൊണ്ടുവന്നത്. ഒന്ന് […]
ലോകസഭാ തെരഞ്ഞെടുപ്പോടെ ഇല്ലാതായി എന്നു കരുതപ്പെട്ട ഒരു പാര്‍ട്ടി മാസങ്ങള്‍ക്കുള്ളില്‍ നടന്ന ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ ഉജ്ജ്വലവിജയം ഗൗരവമായ പഠനമര്‍ഹിക്കുന്ന ഒന്നാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി മുഖ്യമായും കേന്ദ്രീകരിച്ചത് ജനങ്ങള്‍ നേരിടുന്ന അടിസ്ഥാനവിഷയങ്ങളിലായിരുന്നു. വെള്ളം, വെളിച്ചം തുടങ്ങിയവ. ബിജെപിയുടെ വര്‍ഗ്ഗീയ രാഷ്ട്രീയത്തെ അതര്‍ഹിക്കുന്ന രീതിയില്‍ ആം ആദ്മി എതിര്‍ത്തോ എന്ന സംശയം ബാക്കിയാണ്. അത് അത് കേന്ദ്രവിഷയമായില്ല എന്നു തന്നെയാണ് തോന്നുന്നത്.
അടുത്ത കാലത്ത് നടന്ന രണ്ടുസംഭവങ്ങളാണല്ലോ ഡെല്‍ഹിയെ ലോകശ്രദ്ധയില്‍ കൊണ്ടുവന്നത്. ഒന്ന് അന്നാ ഹസാരേയുടെ അഴിമതിവിരുദ്ധസമരം. അത് തികച്ചും സംഘടിതമായിരുന്നു. രണ്ട് നിര്‍ഭയ സംഭവവുമായി ബന്ധപ്പെട്ടുണ്ടായ ജനമുന്നേറ്റം. അതാരും സംഘടിപ്പിച്ചതായിരുന്നില്ല. ഈ സംഭവങ്ങള്‍ പിന്നീടുണ്ടായ രാഷ്ട്രീയത്തെ തീര്‍ച്ചയായും സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ അവയെല്ലാം ലോകസഭാ തെരഞ്ഞെടുപ്പുകാലത്തും ഉണ്ടായിരുന്നു എന്നു മറക്കരുത്. അപ്പോള്‍ പക്ഷെ കേന്ദ്രവിഷയം ബിജെപിയുടെ വര്‍ഗ്ഗീയതയായിരുന്നു. നിയമസഭയിലേക്ക് അത് കേന്ദ്രവിഷയമാക്കാന്‍ ആം ആദ്മി ശ്രമിച്ചില്ല.
ഡെല്‍ഹിയില്‍ അമ്പതു ശതമാനത്തോളം പേര്‍ ജീവിക്കുന്നത് എത്രയോ മോശം അവസ്ഥയിലാണ്. 25 – 30 ശതമാനം പേര്‍ക്ക് വെള്ളമോ വെളിച്ചമോ ഇല്ല.വെള്ളത്തിന്റേയും വൈദ്യുതിയുടേയും നിരക്ക് കുറക്കുന്നതുകൊണ്ട് അവര്‍ക്കെന്തുഗുണം? അവര്‍ക്ക് അവ ലഭിക്കണം. അതിന് വലിയ ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ വേണം. അതിന് പുതിയ സര്‍ക്കാരിന് കഴിയുമോ എന്നു കാത്തിരുന്നു കാണാം.
ഡെല്‍ഹിക്കു സമാനമായ ഇന്ത്യയിലെ മറ്റൊരു നഗരം മുംബൈയാണ്. ഡെല്‍ഹിയില്‍ ജനസംഘത്തിനായിരുന്നു പ്രാമുഖ്യമെങ്കില്‍ മുംബൈയില്‍ ശിവസേനക്കായിരുന്നു. സമകാലിക സംഭവവികാസങ്ങളുടെ പ്രതിഫലനം മുംബൈയില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. മറ്റു വന്‍ നഗരങ്ങളുടെ അവസ്ഥ വ്യത്യസ്ഥമാണ്.
ഡെല്‍ഹി നിയമസഭയിലേക്ക് രണ്ടുപാര്‍ട്ടികള്‍ നേരിട്ട് ഏറ്റുമുട്ടുകയായിരുന്നു. പക്ഷെ രാജ്യത്ത് മറ്റു ഭാഗങ്ങളില്‍ അതല്ല അവസ്ഥ. എത്രയോ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. അവയില്‍ ആര്‍ക്കുമില്ല വിശ്വാസ്യത. പഴയ പോലെ മുന്നണിയുണ്ടാക്കിട്ടും ഗുണമുണ്ടെന്ന് തോന്നുന്നില്ല. ബിജെപി – ആന്റി ബിജെപി… എന്ന നിലയില്‍ കാര്യങ്ങള്‍ മാറണം. എന്നാലേ ഗുണമുണ്ടാകൂ. കേരളത്തില്‍ അവസ്ഥ മറ്റൊന്നാണ്. ഇരുമുന്നണികളാണ് ഇവിടെ മാറി മാറി ഭരിക്കുന്നത്. ബിജെപിക്കുമുണ്ട് കുറെ വോട്ട്. എങ്കിലും ഒരു ബദലിന്റെ സാധ്യത തള്ളിക്കളയാനാവില്ല.
രാജ്യം ഭരിക്കുന്ന ബിജെപിയുടെ രാഷ്ട്രീയം വെറുപ്പിന്റെ രാഷ്ട്രീയമാണ്. മതത്തിന്റെ പേരില്‍ ബിജെപി ആയുധമാക്കുന്നത് വെറുപ്പിനെയാണ്. മതങ്ങളെല്ലാം വെറുപ്പിന്റെ പ്രതീകങ്ങളായി മാറിയിരിക്കുന്നു. ലോകത്തെങ്ങും അതാണ് സ്ഥിതി.
സജീവമായ മറ്റൊരു ചര്‍ച്ച കോര്‍പ്പറേറ്റ്‌വല്‍ക്കരണമാണ്. കോര്‍പ്പറേറ്റുകളെ ഒഴിവാക്കാനാകില്ല. എന്നാല്‍ അവര്‍ക്കുവേണ്ടി മറ്റെല്ലാറ്റിനേയും നശിപ്പിക്കുന്ന സമീപനമാണ് കാണുന്നത്. നെഹ്‌റുവിന്റെ കാലത്തെ തദ്ദേശീയമായ മുന്നേറ്റങ്ങളെയെല്ലാം തകര്‍ത്തു. കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടിയാണ് അഴിമതി ശക്തമാകുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അത് അതിന്റെ ഉച്ചകോടിയിലെത്തി. മറുവശത്ത് ചൈനയോട് മത്സരിക്കാനാവാതെ നമ്മുടെ ചെറുകിടസംരംഭങ്ങളും തകരുന്നു. ആഗോളീകരണത്തിന്റെ കാലത്തും നമുക്ക് തടയാവുന്ന പലതുമുണ്ട്. എന്നാലതുപോലും ചെയ്യുന്നില്ല.
രാഷ്ട്രീയ പ്രസ്ഥാനങ്ങളെ നിയന്ത്രിക്കാവുന്ന രീതിയില്‍ ശക്തമായ ഒരു പ്രസ്ഥാനം സിവില്‍ സൊസൈറ്റിയില്‍ നിന്നുയര്‍ന്നുവരണം. അതിനായാണ് ഇനി ശ്രമിക്കേണ്ടത്.
ഡെല്‍ഹി പരീക്ഷണത്തിന്റെ ജനാധിപത്യ മാനങ്ങള്‍ എന്ന വിഷയത്തില്‍ സിതൃശൂരില്‍ നടന്ന സംവാദത്തിലെ പ്രഭാഷണത്തില്‍ നിന്ന്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in