പ്രതിഷേധം ജനാധിപത്യപരമാകണം

ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ അരങ്ങേറുന്ന രംഗങ്ങള്‍ ജനാധിപത്യത്തിനു ഭൂഷണമല്ല. നിയമസഭാ നടപടികള്‍ അലങ്കോലപ്പെടുന്നതില്‍ പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ ഉത്തരവാദികളാണെന്നതാണ് യാഥാര്‍ത്ഥ്യം. എന്തിനേറെ, മന്ത്രി കെ എം മാണി് പോലും ഇക്കാര്യത്തില്‍ മോശം നിലപാടാണ് സ്വീകരിക്കുന്നത്. സ്പീക്കറുടെ അധ്യക്ഷവേദിയിലേക്ക് പ്രതിപക്ഷാംഗങ്ങള്‍ കയറുകയായിരുന്നു. മൈക്ക് തിരിച്ചുവെച്ച് അതിലൂടെ മുദ്രാവാക്യം വിളിച്ച വി. ശിവന്‍കുട്ടിയുടെ നടപടി ഒരിക്കലും ശരിയല്ല. അതില്‍ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തു. അതേസമയം ചോദ്യങ്ങള്‍ക്ക് ഗൗരവത്തോടെ മറുപടി പറയാന്‍ മന്ത്രി തയ്യാറാകുന്നില്ല എന്നതും ഗൗരവപരമായ […]

assemblyബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ അരങ്ങേറുന്ന രംഗങ്ങള്‍ ജനാധിപത്യത്തിനു ഭൂഷണമല്ല. നിയമസഭാ നടപടികള്‍ അലങ്കോലപ്പെടുന്നതില്‍ പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ ഉത്തരവാദികളാണെന്നതാണ് യാഥാര്‍ത്ഥ്യം. എന്തിനേറെ, മന്ത്രി കെ എം മാണി് പോലും ഇക്കാര്യത്തില്‍ മോശം നിലപാടാണ് സ്വീകരിക്കുന്നത്.
സ്പീക്കറുടെ അധ്യക്ഷവേദിയിലേക്ക് പ്രതിപക്ഷാംഗങ്ങള്‍ കയറുകയായിരുന്നു. മൈക്ക് തിരിച്ചുവെച്ച് അതിലൂടെ മുദ്രാവാക്യം വിളിച്ച വി. ശിവന്‍കുട്ടിയുടെ നടപടി ഒരിക്കലും ശരിയല്ല. അതില്‍ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തു. അതേസമയം ചോദ്യങ്ങള്‍ക്ക് ഗൗരവത്തോടെ മറുപടി പറയാന്‍ മന്ത്രി തയ്യാറാകുന്നില്ല എന്നതും ഗൗരവപരമായ തെറ്റാണ്.
വി. ശിവന്‍കുട്ടി, ബാബു എം. പാലിശ്ശേരി, ടി.വി.രാജേഷ്, പി. ശ്രീരാമകൃഷ്ണന്‍, ആര്‍. രാജേഷ് എന്നിവര്‍ നടുത്തളത്തിലിറങ്ങുകയും  സ്പീക്കറുടെ മൈക്ക് തിരിച്ചുവെച്ച് മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. ഗുരുതരമായ അച്ചടക്കലംഘനമാണ് അംഗങ്ങള്‍ നടത്തിയതെന്ന് പിന്നീട് സഭ ചേര്‍ന്നപ്പോള്‍ അധ്യക്ഷന്‍ വ്യക്തമാക്കി. തുടര്‍ന്ന് മുഖ്യമന്ത്രിയും ഇതു ശരിവെച്ച് സംസാരിച്ചു. ശിവന്‍കുട്ടിയെ ചൊവ്വാഴ്ച സഭ പിരിയുംവരെ സസ്‌പെന്‍ഡ് ചെയ്യാനും മറ്റ് നാലുപേരെ കര്‍ശനമായി താക്കീത് ചെയ്യാനുമുള്ള പ്രമേയം അദ്ദേഹം അവതരിപ്പിക്കുകയായിരുന്നു.
നിയമസഭ പ്രക്ഷുബ്ധമാകുന്നതും അംഗങ്ങള്‍ പുറത്താക്കപ്പെടുന്നതും പുതിയ കാര്യമല്ലായിരിക്കാം. പക്ഷെ അതു ഗുണകരമായ പ്രവണതയല്ല.  ബാര്‍ കോഴ വിവാദമാണു സഭയെ പിടിച്ചുലയ്ക്കുന്നത്. കോഴ പ്രശ്‌നം കുഴ്ഞ്ഞുമറിഞ്ഞു കിടക്കുകയാണ്. ആരോപണമുന്നയിച്ചവര്‍ പോലും അന്വേഷണവുമായി സഹകരിക്കാത്ത അവസ്ഥ ഒരു ഭാഗത്ത്. അന്വേഷണത്തിനു മുന്നെ മാണി കുറ്റക്കാരനല്ല എന്ന മുഖ്യമന്ത്രിയടക്കമുള്ളവരുടെ നിലപാട്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തെ അനൈക്യം.  പ്രതിപക്ഷം അടുത്തിടെ നടത്തിയ സമരങ്ങളെ എല്‍.ഡി.എഫിലെ പ്രമുഖ ഘടകകക്ഷി അഡ്ജസ്റ്റ്‌മെന്റ് സമരങ്ങളെന്നു കുറ്റപ്പെടുത്തിയതു വലിയ പൊട്ടിത്തെറിക്കും കാരണമായിരുന്നു. മറുവശത്ത് വിഎം സുധീരനും ജനപക്ഷയാത്രക്കുമെതിരായ സംഘടിത നീക്കങ്ങള്‍. എല്ലാം ചേര്‍ന്ന് കാര്യങ്ങള്‍് കുഴഞ്ഞുകിടക്കുമ്പോഴാണ് നിയമസഭയിലെ സംഭവങ്ങള്‍.
ബാര്‍ കോഴ വിവാദത്തില്‍ ആരോപണവിധേയനായ ധനമന്ത്രി ചോദ്യോത്തരവേളയില്‍ വ്യക്തമായ മറുപടി നല്‍കുന്നില്ലെന്നായിരുന്നു പ്രതിപക്ഷ ആക്ഷേപം. ഇതേത്തുടര്‍ന്നുണ്ടായ ബഹളത്തിനിടെയാണു പ്രതിപുക്ഷാംഗങ്ങള്‍ സ്പീക്കറുടെ വേദിയില്‍ കടന്നുകയറിയത്.
സഭയില്‍ പ്രതിഷേധിക്കാന്‍ അംഗങ്ങള്‍ക്ക് അവകാശമുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. അംഗങ്ങളുടെ ആ അവകാശത്തിനുമേല്‍ കടന്നുകയറ്റം പാടുള്ളതുമല്ല. എന്നാല്‍, എന്തിന്റെ പേരിലായാലും സഭ സ്തംഭിപ്പിക്കുന്നതും പ്രതിഷേധം അതിരുകടക്കുന്നതും സാമാജികര്‍ക്കു യോജിക്കുന്നതാണെന്ന് ആരും അഭിപ്രായപ്പെടുമെന്നു തോന്നുന്നില്ല. ജനാധിപത്യത്തിനും.
നിയമനിര്‍മാണസഭകളെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും പൊതുജനം വീക്ഷിക്കുന്നുണ്ടെന്ന് മറക്കരുത്. തങ്ങളെ നേരിട്ടു ബാധിക്കുന്ന ഒട്ടനവധി  പ്രശ്‌നങ്ങള്‍ക്കു പരിഹാരവേദിയായിട്ടാണ് അവര്‍ സഭയെ നോക്കിക്കാണുന്നത്. അതുകൊണ്ട് എത്ര കടുത്ത പ്രതിഷേധം തോന്നുന്ന വിഷയത്തില്‍പ്പോലും മിതത്വം പാലിക്കാന്‍ സാമാജികര്‍ ശ്രമിക്കണം.  അതു നിയമസഭയുടെയും അംഗങ്ങളുടെയും അന്തസ് ഉയര്‍ത്തുകയേ ചെയ്യൂ.
പ്രതിപക്ഷ സാമാജികരുടെ വാക്കുകളും ഭരണപക്ഷത്തിന്റെ  പ്രതികരണവുമൊക്കെ ജനം വീക്ഷിക്കുന്നുണ്ട്. ജവാഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരിക്കെ പാര്‍ലമെന്റില്‍ എ.കെ.ജിയുടെ പ്രവര്‍ത്തനശൈലി ഈയവസരത്തില്‍ എടുത്തുപറയേണ്ടതാണ്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച എ.കെ.ജിയുടെ വാക്കുകള്‍ക്ക് നെഹ്‌റു വലിയ മൂല്യം നല്കിയിരുന്നു. നെഹ്‌റുവും എ.കെ.ജിയും കാണിച്ച ഉത്തരവാദിത്വബോധം പില്‍ക്കാലത്ത് സാമാജികര്‍ക്ക് അന്യമായി.
ജനപക്ഷത്തുനിന്നുള്ളതാകണമല്ലോ പ്രതിപക്ഷശബ്ദം. ജനജീവിതത്തെ ബാധിക്കുന്ന എത്രയോ വിഷയങ്ങളുണ്ട്. അതൊന്നും ഇത്ര വലിയ കോലാഹലങ്ങള്ക്ക് കാരണമാകാറില്ല എന്നു മറക്കരുത്. കക്ഷിരാഷ്ടീയത്തിലും വിവാദങ്ങളിലുമാണ് ഏവര്ക്കും താല്പ്പര്യം. അതൊരിക്കലും  ജനാധിപത്യത്തിനു ഗുണം ചെയ്യില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply