പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള അന്തരം കൂടുമ്പോള്‍

രാജ്യം മുന്നോട്ടുകുതിക്കുന്നു, ചൈനക്കൊപ്പം ലോകശക്തിയാകാന്‍ പോകുന്നു എന്നൊക്കെയാണല്ലോ ഭരണാധികാരികള്‍ അവകാശപ്പെടുന്നത്. കണക്കുകള്‍ വെച്ചുള്ള അവകാശവാദമാണല്ലോ അത്. എന്നാല്‍ അതിന്റെ മറുവശം നിരവധി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള അന്തരം കൂടിവരികയാണെന്നതാണത്. കഴിഞ്ഞ ദിവസം നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട കണക്കുകള്‍ അത് കൂടുതല്‍ അടിവരയിടുന്നു. രാജ്യത്തിന്റെ ഗ്രാമീണ മേഖലയില്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ അഞ്ചു ശതമാനം പണക്കാരുടെ ഉപഭോഗവും ചെലവഴിക്കലും 60 ശതമാനം വര്‍ധിച്ചപ്പോള്‍ പാവപ്പെട്ടവരുടേത് 30 ശതമാനമാണ് വര്‍ദ്ധിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. […]

indian-village-scene-QM46_l

രാജ്യം മുന്നോട്ടുകുതിക്കുന്നു, ചൈനക്കൊപ്പം ലോകശക്തിയാകാന്‍ പോകുന്നു എന്നൊക്കെയാണല്ലോ ഭരണാധികാരികള്‍ അവകാശപ്പെടുന്നത്. കണക്കുകള്‍ വെച്ചുള്ള അവകാശവാദമാണല്ലോ അത്. എന്നാല്‍ അതിന്റെ മറുവശം നിരവധി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള അന്തരം കൂടിവരികയാണെന്നതാണത്. കഴിഞ്ഞ ദിവസം നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട കണക്കുകള്‍ അത് കൂടുതല്‍ അടിവരയിടുന്നു.
രാജ്യത്തിന്റെ ഗ്രാമീണ മേഖലയില്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ അഞ്ചു ശതമാനം പണക്കാരുടെ ഉപഭോഗവും ചെലവഴിക്കലും 60 ശതമാനം വര്‍ധിച്ചപ്പോള്‍ പാവപ്പെട്ടവരുടേത് 30 ശതമാനമാണ് വര്‍ദ്ധിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നഗര മേഖലയില്‍ ഇത് യഥാക്രമം 63 ശതമാനവും 33 ശതമാനവുമാണ്.
നഗര മേഖലയിലെ പണക്കാര്‍ 2000ത്തില്‍ പാവപ്പെട്ടവരേക്കാള്‍ 12 മടങ്ങാണു കൂടുതല്‍ ചെലവഴിച്ചതെങ്കില്‍ 2012 ആയപ്പോള്‍ ഇത് 15 മടങ്ങായെന്നതാണ് ഞെട്ടിപ്പിക്കുന്ന ഒരു വിവരം. ഗ്രാമീണ മേഖലയില്‍ ഈ അന്തരം കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഏഴു ശതമാനത്തില്‍നിന്ന് ഒമ്പതായും വര്‍ധിച്ചു സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന ആളോഹരി വരുമാനം വര്‍ധിക്കുന്നതു മൂലം ഗുണം ലഭിക്കുന്നത് സമൂഹത്തിലെ ഒരു വിഭാഗത്തിനു മാത്രമാണെന്നു വ്യക്തം. 10 ശതമാനം വരുന്ന വന്‍കിടക്കാര്‍ 12 വര്‍ഷത്തിനിടയില്‍ വന്‍തോതില്‍ വളര്‍ച്ച നേടിയപ്പോള്‍ ഏറ്റവും താഴേക്കിടയിലുള്ള 10 ശതമാനം പേര്‍ കൂടുതല്‍ ദരിദ്രരാകുകയാണു ചെയ്ത്. ബാക്കി 80 ശതമാനത്തിന്റെ വളര്‍ച്ചാ നിരക്ക് ഗ്രാമീണ മേഖലയില്‍ 3540 ശതമാനവും നഗര മേഖലയില്‍ 4050 ശതമാനവുമാണ്. സമൂഹത്തിലെ 90 ശതമാനം ആളുകളുടേയും സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഗ്രാമീണ മേഖലയില്‍ വെറും മൂന്നു ശതമാനവും നഗര മേഖലയില്‍ നാലു ശതമാനവുമാണ്.
2012ല്‍ ഗ്രാമീണ മേഖലയിലെ പാവപ്പെട്ട ഒരാള്‍ 521 രൂപയാണ് ഒരു മാസം ചെലവഴിച്ചിരുന്നത്. നാലംഗങ്ങളുള്ള ഒരു കുടുംബം ആകെ ചെലവഴിക്കുന്നത് 2,084 രൂപയാണെന്നു വ്യക്തം. എന്നാല്‍ പണക്കാരനായ ഒരാള്‍ ചെലവഴിക്കുന്നത് 4,481 രൂപയും ആ കുടുംബം ആകെ ചെലവഴിക്കുന്നത് 17,925 രൂപയുമാണ്. നഗര മേഖലയില്‍ സമൂഹത്തിലെ 50 ശതമാനം ആളുകളും ഭക്ഷണത്തിനു വേണ്ടി ഒരു മാസം ചെലവഴിക്കുന്നത് 1,000 രൂപയില്‍ താഴെയാണെങ്കില്‍ പണക്കാര്‍ ചെലവഴിക്കുന്നത് ശരാശരി 2,859 രൂപയാണ്.. ഗ്രാമീണ മേഖലയില്‍ പാവപ്പെട്ട ഒരാള്‍ പാല്‍, പാല്‍ ഉത്പന്നങ്ങള്‍ എന്നിവയ്ക്കു വേണ്ടി മാസം 58 രൂപ ചെലവഴിക്കുമ്പോള്‍ പണക്കാര്‍ 331 രൂപ ചെലവഴിക്കുന്നു. നഗര മേഖലയില്‍ ഇത് 111 രൂപയും 422 രൂപയുമാണ്. മുട്ട, മീന്‍, ഇറച്ചി എന്നിവയ്ക്കായി ഗ്രാമീണ മേഖലയിലെ പാവപ്പെട്ടവര്‍ മാസം 42 രൂപ ചെലവഴിക്കുമ്പോള്‍ പണക്കാര്‍ 201 രൂപ ചെലവഴിക്കുന്നു. നഗര മേഖലയില്‍ ഇത് 66 രൂപയും 200 രൂപയുമാണ്.
പഴങ്ങള്‍ വാങ്ങാന്‍ ഗ്രാമീണ മേഖലയില്‍ പാവപ്പെട്ടവര്‍ 14 രൂപ മുടക്കുമ്പോള്‍ പണക്കാര്‍ 118 രൂപ ചെലവഴിക്കുന്നതായി സര്‍വ്വേയില്‍ വ്യക്തമായി.. നഗര മേഖലയില്‍ ഇത് 30 രൂപയും 244 രൂപയുമാണ്. വിദ്യാഭ്യാസത്തിനായി ഗ്രാമീണ മേഖലയിലെ പാവപ്പെട്ടവര്‍ 30 രൂപ ചെലവഴിക്കുമ്പോള്‍ പണക്കാര്‍ 278 രൂപ ചെലവഴിക്കുന്നു. നഗര മേഖലയില്‍ ഇതു യഥാക്രമം 54, 908 മാണ്.
ചികിത്സക്കായി പാവപ്പെട്ടവര്‍ 43 രൂപ ചെലവഴിക്കുമ്പോള്‍ പണക്കാര്‍ 494 രൂപയാണ് ചെലവിടുന്നത്. നഗര മേഖലയില്‍ ഇത് 59 രൂപയും 659 രൂപയുമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ആളോഹരി വരുമാനത്തെ ചൊല്ലി അവകാശവാദങ്ങള്‍ നടത്തുമ്പോള്‍ അന്തരം കൂടിയാലും ശരാശരി ഉയരുമെന്ന് ഏതു കുട്ടിക്കുമറിയാമെന്ന് സര്‍ക്കാര്‍ മറക്കുന്നു. ഈ അന്തരം കുറയുന്നതാണ് ഒരു സമൂഹത്തിന്റെ പുരോഗതി എന്ന കാര്യവും.

കടപ്പാട് മംഗളം

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply