കേന്ദ്രസര്‍ക്കാര്‍ മുട്ടുകുത്തുമെന്ന് സൂചന

വിഷയത്തില്‍ ചര്‍ച്ചക്കു തയ്യാറാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ചര്‍ച്ച ചെയ്യുന്നുണ്ട്.

പൗരത്വനിയമഭേദഗതിക്കെതിരായ ജനകീയ പ്രക്ഷോഭങ്ങള്‍ക്കുമുന്നില്‍ കേന്ദ്രം മുട്ടുകുത്തുമെന്ന് സൂചന. വിഷയത്തില്‍ ചര്‍ച്ചക്കു തയ്യാറാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ചര്‍ച്ച ചെയ്യുന്നുണ്ട്. പൗരത്വനിയമ ഭേദഗതിക്ക് തുടര്‍ച്ചയായി ദേശീയതലത്തില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി.) നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നുവെങ്കിലും ഉടന്‍ അതിനു തുനിയില്ലെന്നും സൂചനയുണ്ട്. കേരളം, പശ്ചിമബംഗാള്‍, പഞ്ചാബ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഡല്‍ഹി, തെലങ്കാന, ബിഹാര്‍, ഒഡിഷ എന്നിവയടക്കം ഒന്‍പതു സംസ്ഥാന സര്‍ക്കാരുകള്‍ എന്‍.ആര്‍.സിയെ എതിര്‍ക്കുന്നതും കേന്ദ്രത്തിന് തലവേദനയായിട്ടുണ്ട്. . പൗരത്വ നിയമത്തിനെ പാര്‍ലമെന്റില്‍ അനുകൂലിച്ച ജെ.ഡി.യു, ബി.ജെ.ഡി. കക്ഷികള്‍ ഭരിക്കുന്ന ബിഹാര്‍, ഒഡിഷ സംസ്ഥാനങ്ങള്‍ എന്‍.ആര്‍.സിയെ എതിര്‍ക്കുന്നതും തിരിച്ചടിയായി. കോണ്‍ഗ്രസ് പിന്തുണയോടെ ശിവസേന ഭരിക്കുന്ന മഹാരാഷ്ട്രയും എന്‍.ആര്‍.സിക്ക് എതിരാണ്. സംസ്ഥാനങ്ങളുടെ സഹകരണമില്ലാതെ പൗരത്വപ്പട്ടിക ഉണ്ടാക്കാനാവില്ല. എല്ലാ പൗരന്മാരും എന്‍.ആര്‍.സി.ക്കുവേണ്ടി പ്രത്യേക അപേക്ഷ സമര്‍പ്പിക്കുകയും പൗരത്വ തെളിവിനായി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്ന രേഖകള്‍ ഹാജരാക്കുകയും വേണം.സംസ്ഥാനമാണ് ഇതു ശേഖരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു നല്‍കേണ്ടത്.
അതിനിടെ നിയമത്തിനെതിരായ പ്രക്ഷോഭം കനക്കുകയാണ്. ഡെല്‍ഹിയില്‍ ഇന്നലത്തെ പ്രക്ഷോഭത്തിനു ചുക്കാന്‍ പിടിച്ച ദളിത് നേതാവ് ചന്ദ്രശേഖര്‍ ആസാദ് കസ്റ്റഡിയിലാണ്. യുപിയില്‍ മരണസംഖ്യ 10 കടന്നു. പലയിടത്തും നിരോധനാജ്ഞയാണ്. ഇന്റര്‍നെറ്റും പലയിടത്തും ലഭ്യമല്ല. ബീഹാറില്‍ ബന്ദു തുടരുകയാണ്. കര്‍ണ്ണാടകയിലും സ്്ഥിതി സംഘര്‍ഷ ഭരിതമാണ്. മംഗലാപുരത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥക്കു സമാനമാണ് കാര്യങ്ങള്‍. രാജ്യത്തിന്റെ പല ഭാഗത്തും ഇന്നും വന്‍സമരങ്ങള്‍ക്കുള്ള സാധ്യതയാണുള്ളത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply