ഹിന്ദുത്വ നിലപാടുകളുടെ അടിവേരുകള്‍ ഭരണഘടനയോടു യോജിക്കുന്നതല്ലെന്ന് ശശി തരൂര്‍

എല്ലാ ജാതി, മത വിഭാഗങ്ങളേയും വൈവിധ്യങ്ങളേയും കോര്‍ത്തിണക്കുന്ന മാനേജുമെന്റ് സംവിധാനമാണ് ഭരണഘടന. ഭാഷ, സംസ്‌കാരം, ഭൂപ്രകൃതി എന്നിവയിലൊക്കെ വൈവിധ്യം പ്രകടമാണ്. അതംഗീകരിക്കാനാണ് നാം ആദ്യം തയ്യാറാകേണ്ടത്.

സംഘപരിവാര്‍ സംഘടനകള്‍ ഹിന്ദുരാഷ്ട്ര അജന്‍ഡ അടിച്ചേല്‍പ്പിക്കാനാണ് പൗരത്വനിയമത്തിലൂടെ ശ്രമിക്കുന്നത്. ഹിന്ദുത്വ നിലപാടുകളുടെ അടിവേരുകള്‍ ഭരണഘടനയോടു യോജിക്കുന്നതല്ല. ഭരണഘടന കാത്തുരക്ഷിക്കാനുള്ള ദൗത്യം യുവജനങ്ങള്‍ ഏറ്റെടുക്കണം. രാജ്യാതിര്‍ത്തി എന്ന കാഴ്ച്ചപ്പാടിനു പകരം പുണ്യഭൂമി, മിത്രഭൂമി തുടങ്ങിയവയാണ് സംഘപരിവാര്‍ വ്യാപകമായി ഉപയോഗിക്കുന്നത്. ഇതരമതസ്ഥരുടെ പുണ്യഭൂമി വേറെ എവിടേയോ ആണെന്നു വരുത്താനും ശ്രമിക്കുന്നു. വൈവിധ്യമാര്‍ന്ന ചിന്താധാരകളെ സ്വാംശീകരിക്കുന്ന സമീപനമാണ് ഭരണഘടനയിലേത്. ഭാരതീയത്വം അതാണ്.
വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുക എന്ന ഭരണഘടനാ നിലപാടുമായി ആര്‍.എസ്.എസ്. യോജിക്കുന്നില്ല. അടിസ്ഥാനപരമായി പൗരത്വഭേദഗതിനിയമം തെറ്റാണ്. വിവിധ ദേശങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളെ സംരക്ഷിക്കാന്‍ അതില്‍ വ്യവസ്ഥ ചെയ്യുന്നില്ല. ശ്രീലങ്കയിലെ തമിഴ്‌വിഭാഗങ്ങളിലുള്‍പ്പെടെയുള്ളവരും രോഹിന്‍ഗ്യകളും ഉള്‍പ്പെടെ വലിയ വിഭാഗം പുറത്താണ്. കേന്ദ്രത്തിനു ഹിന്ദി സംസാരിക്കുന്ന ഹിന്ദുക്കളോടു മാത്രമേ താല്‍പ്പര്യമുള്ളു.
ജനിച്ച സ്ഥലത്തെ കുറിച്ചു പറയാന്‍ ജനനസര്‍ട്ടിഫിക്കറ്റുകള്‍ വേണമെന്നാണ് പറയുന്നത്. ഒരിടത്തും അത്തരം ഏര്‍പ്പാടില്ല. ദരിദ്രജനവിഭാഗങ്ങള്‍ക്കു ഇതേക്കുറിച്ചു ഒന്നുമറിയില്ല. സേനാധിപനു പോലും ജനനസര്‍ട്ടിഫിക്കറ്റിലെ തീയതി തിരുത്തണമെന്നു ആവശ്യപ്പെടേണ്ടിവന്നു. അതാണ് സ്ഥിതി.
പൗരത്വ രജിസ്റ്ററില്‍ പേരുചേര്‍ക്കുമ്പോള്‍ ലക്ഷക്കണക്കിനാളുകള്‍ വലയും. സഹപ്രവര്‍ത്തകരോടു മറ്റൊരു നീതി എന്നു പറയുന്നതിനു എന്തടിസ്ഥാനമാണുള്ളത്?
ദേശീയപ്രക്ഷോഭത്തില്‍ വിള്ളലുണ്ടായത് മതത്തിന്റെ പേരിലുളള വിഭജനം കടന്നുവന്നതോടെയാണ്. എല്ലാവരുടേയും സ്വാതന്ത്ര്യവും സമത്വവുമാണ് ഇന്ത്യ ആദ്യംമുതലേ ലക്ഷ്യംവെച്ചത്. പക്ഷെ സംഘപരിവാറുകാര്‍ വേറിട്ട നിലപാടെടുത്തു. ഭരണഘടന എന്ന ആശയത്തെ സവര്‍ക്കര്‍ അടക്കം തള്ളിക്കളഞ്ഞു. ഹിന്ദുക്കളുടെ രാജ്യം, ഹിന്ദുജനത എന്നിങ്ങനെയാണ് പലപ്പോഴും അവര്‍ പെരുമാറിയത്. ഒരു ഭക്ഷണം പലവിധത്തില്‍ തയാറാക്കാന്‍ കഴിയും. എല്ലാ ജാതി, മത വിഭാഗങ്ങളേയും വൈവിധ്യങ്ങളേയും കോര്‍ത്തിണക്കുന്ന മാനേജുമെന്റ് സംവിധാനമാണ് ഭരണഘടന. ഭാഷ, സംസ്‌കാരം, ഭൂപ്രകൃതി എന്നിവയിലൊക്കെ വൈവിധ്യം പ്രകടമാണ്. അതംഗീകരിക്കാനാണ് നാം ആദ്യം തയ്യാറാകേണ്ടത്.

(തൃശൂര്‍ സെന്റ് തോമസ് കോളജില്‍ ഭരണഘടനയുടെ 70 ാം വാര്‍ഷികം എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply