കര്‍ഷകര്‍ ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കുന്നു

ജനങ്ങളുടെ ഐക്യത്തെക്കുറിച്ച് പറയുന്നവര്‍ രാജ്യദ്രോഹികളും ജനങ്ങളെ വിഭജിച്ചു നിര്‍ത്തുന്നവര്‍ രാജ്യസ്‌നേഹികളുമാകുന്ന വിരോധാഭാസമാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ ഭരണം രണ്ടുപേര്‍ വേറെ രണ്ടുപേര്‍ക്ക് വേണ്ടി നടത്തുന്ന ആഭാസമാക്കി അധ:പതിപ്പിച്ചിരിക്കുകയാണ്. മോദിയും ഷായും ഉറ്റ ചങ്ങാതികളായ അംബാനിക്കും അദാനിക്കും വേണ്ടിയാണ് ജനങ്ങളെ കൊള്ളയടിക്കുന്നത്.

രാജ്യമാകമാനം വ്യാപിച്ചുകൊണ്ടിരിക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന്റെ സമീപസ്ഥമായ ലക്ഷ്യം കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി കൊണ്ടുവന്നിട്ടുള്ള കാര്‍ഷികമാരണനിയമങ്ങള്‍ പിന്‍വലിക്കുകയും കര്‍ഷകര്‍ക്ക് വിളകള്‍ക്ക് താങ്ങുവില നല്‍കുകയും വേണമെന്നുള്ളത് ആണെങ്കിലും അത് യഥാര്‍ത്ഥത്തില്‍ ഇന്ത്യ എന്ന ആശയത്തെ തിരിച്ചുപിടിക്കുന്ന ഒന്നായി പരിണമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനെ ഡല്‍ഹി പ്രക്ഷോഭമെന്ന് ചുരുക്കി കാണുവാന്‍ സര്‍ക്കാറും മാധ്യമങ്ങളും തുടക്കം മുതല്‍ ശ്രമിച്ചു വരികയാണ്. ചരിത്രത്തില്‍ പ്രക്ഷോഭങ്ങളും വിപ്ലവങ്ങളും തുടങ്ങിയിട്ടുള്ളത് ഏതാനും കേന്ദ്രങ്ങളില്‍ നിന്നായിരുന്നു. പിന്നീട് അവ വ്യാപിക്കുകയാണ് ചെയ്തത്. ഇന്ത്യയില്‍ 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരവും 1942ലെ മഹത്തായ ക്വിറ്റ് ഇന്ത്യാ വിപ്ലവവും രാജ്യമാകെ വളര്‍ന്നു വികസിച്ചവയാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കര്‍ഷക പ്രക്ഷോഭം ഇന്ത്യയുടെ സമരമാണ്. ഇന്ത്യയെ ഇപ്പോള്‍ ഭരിച്ചു കൊണ്ടിരിക്കുന്നവരും രാജ്യത്ത് വിഭജനം ഉണ്ടാക്കി ഭരിക്കുകയാണ്. മുസഫര്‍ നഗറില്‍ ലക്ഷക്കണക്കിന് കര്‍ഷകര്‍ അണിനിരന്നു. ഹിന്ദുക്കളെയും മുസ്ലീംങ്ങളെയും ഇനിയും ഭിന്നിപ്പിക്കാന്‍ അനുവദിക്കുകയില്ലെന്നു പ്രഖ്യാപിച്ചു. ഹിന്ദു മുസ്ലീം ഐക്യത്തിനാഹ്വാനം ചെയ്ത ഞങ്ങളെ രാജ്യദ്രോഹികളെന്നാണ് യോഗി സര്‍ക്കാര്‍ വിശേഷിപ്പിച്ചത്. ജനങ്ങളുടെ ഐക്യത്തെക്കുറിച്ച് പറയുന്നവര്‍ രാജ്യദ്രോഹികളും ജനങ്ങളെ വിഭജിച്ചു നിര്‍ത്തുന്നവര്‍ രാജ്യസ്‌നേഹികളുമാകുന്ന വിരോധാഭാസമാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ ഭരണം രണ്ടുപേര്‍ വേറെ രണ്ടുപേര്‍ക്ക് വേണ്ടി നടത്തുന്ന ആഭാസമാക്കി അധ:പതിപ്പിച്ചിരിക്കുകയാണ്. മോദിയും ഷായും ഉറ്റ ചങ്ങാതികളായ അംബാനിക്കും അദാനിക്കും വേണ്ടിയാണ് ജനങ്ങളെ കൊള്ളയടിക്കുന്നത്. കോവിഡിന്റെ ചുരുങ്ങിയ കാലത്ത് പോലും അംബാനിയുടെയും അദാനിയുടെയും വരുമാനത്തില്‍ ലക്ഷക്കണക്കിനു കോടി രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. മറുവശത്ത് സാധാരണ ജനങ്ങള്‍ പട്ടിണി കൊണ്ട് മരിക്കുകയും വരുമാനമില്ലാതെ ആത്മഹത്യ ചെയ്യുകയുമായിരുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്യത്തെ പണയം വെക്കുന്ന നയങ്ങള്‍ 1990 മുതല്‍ നടപ്പാക്കി വരികയാണ്. കോണ്‍ഗ്രസ്സ് ഗവണ്‍മെന്റുകള്‍ ഒരു മറയ്ക്കുള്ളില്‍ നിന്നാണ് ഈ നയങ്ങള്‍ നടപ്പിലാക്കിയതെങ്കില്‍ ഇപ്പോള്‍ എല്ലാം നഗ്‌നമായി നടപ്പാക്കുകയാണ്. അതിനെയാണ് ധൈര്യവും കരുത്തുമുള്ള ഗവണ്‍മെന്റ് എന്ന് അവര്‍ സ്വയം വിശേഷിപ്പിക്കുന്നത്. ഈ ധൈര്യം എന്തും ചെയ്യാമെന്ന കൊടും കുറ്റവാളിയുടെ ധൈര്യമാണ്. പരിവാര്‍ (കുടംബ) ഭരണമാണെന്നാണ് അവര്‍ സ്വയം പറയുന്നതെങ്കിലും അത് യഥാര്‍ത്ഥത്തില്‍ തട്ടിപ്പുകാരുടെ ഭരണമാണ്. കുടുംബം എന്നു പറയുന്നത് ഇന്ത്യയിലെ ജനതയാണ്. കര്‍ഷക പ്രക്ഷോഭം നമ്മുടെ ഭരണഘടനയുടെ തത്വങ്ങളും മൂല്യങ്ങളും സംരക്ഷിക്കാനുള്ളതാണ്. ഇന്ത്യയിലെ കര്‍ഷകര്‍ ഈ സമരത്തിലൂടെ ജാതിക്കും, ഭാഷയ്ക്കും, പ്രദേശങ്ങള്‍ക്കും മതത്തിനും വിളഭേദങ്ങള്‍ക്കും കൃഷിരീതികള്‍ക്കും അതീതമായി തങ്ങള്‍ ഒറ്റ സ്വത്വമാണെന്നും ആത്മാഭിമാനമുള്ളവരാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. കര്‍ഷകരില്ലെങ്കില്‍, ഭക്ഷണമില്ലെന്നും ഭാവിയില്ലെന്നും (No Farmer, No Food, No Future) കര്‍ഷകരും ജനങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. ക്വിറ്റ് ഇന്ത്യാ സമരത്തിന് ശേഷം രാജ്യം കാത്തിരുന്ന മഹത്തായ വിപ്ലവമാണ് നടക്കുന്നത്. അതില്‍ ഭാഗഭാക്കാവുക എന്നത് രാജ്യത്തെ സ്‌നേഹിക്കുന്ന ഏതൊരു ഇന്ത്യക്കാരന്റെയും കര്‍ത്തവ്യമാണ്.

(കടപ്പാട് – അന്തര്‍ധാര)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply