അതെ, പോക്‌സോ കേസുകള്‍ അതിവേഗമാക്കണം.

തീര്‍ച്ചയായും നിയമം വളരെ ശക്തമാണ്. എന്നിട്ടും കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകള്‍ വര്‍ദ്ധിക്കുന്നു എന്നതാണ് ഖേദകരം. സ്വന്തം വീടും സ്‌കൂളും വാഹനങ്ങളുമടക്കം ഒരിടത്തും കുട്ടികള്‍ സുരക്ഷിതരല്ല. പെണ്‍കുട്ടികള്‍ മാത്രമല്ല, ആണ്‍കുട്ടികളും ഭീകരമായി പീഡിപ്പിക്കപ്പെടുന്നു.

കുട്ടികള്‍ക്ക് ലൈംഗികവിദ്യാഭ്യാസം നല്‍കാനും പോക്‌സോ കേസുകള്‍ വിചാരണ ചെയ്യാന്‍ 57 അതിവേഗ കോടതികള്‍ സ്താപിക്കാനുമുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. വാളയാര്‍ സഹോദരിമാരുടെ ദാരുണമായ കൊലപാതകങ്ങളും കേസിന്റെ കോടതിവിധിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം. പലപ്പോഴും കനത്ത വില കൊടത്ത ശേഷമാണല്ലോ അധികാരികളുടെ കണ്ണു തുറക്കാറ്. വൈകിവന്ന വിവേകമാണെങ്കിലും തീരുമാനത്തെ സ്വാഗതം ചെയ്യുക തന്നെ.
കുട്ടികളെ ലൈംഗികാതിക്രമത്തില്‍നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2012ലാണ് പോക്‌സോ നിയമത്തിനു രൂപം കൊടുത്തത്. അതുവരെ ഇന്ത്യന്‍ ശിക്ഷാനിയമവും ക്രിമിനല്‍ നടപടി നിയമവുമൊന്നും കുട്ടി എന്ന പ്രത്യേക പരിഗണന നല്‍കിയിരുന്നില്ല. അതിനാല്‍തന്നെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസ്സുകളില്‍ നീതി ലഭിക്കുക എളുപ്പമായിരുന്നില്ല. പോക്‌സോ പ്രകാരം പ്രകാരം പ്രവേശിത ലൈംഗികാതിക്രമം, ഗൗരവകര പ്രവേശിത ലൈംഗികാതിക്രമം, ലൈംഗികാതിക്രമം, ലൈംഗിക പീഡനം, കുട്ടിയെ ഉപയോഗിച്ച് അശ്ലീല ചിത്രങ്ങള്‍, വീഡിയോ, പുസ്തകം എന്നിവ നിര്‍മ്മിക്കുന്നത്, കാണിക്കുന്നത്, സൂക്ഷിക്കുന്നത് എല്ലാം ലൈംഗിക കുറ്റകൃത്യങ്ങളാണ്. ലൈംഗികാതിക്രമത്തിന്റെ ഫലമായി കുട്ടിക്ക് ഗുരുതരമായ പരിക്കുകളോ ശാരീരിക അസ്വാസ്ഥ്യമോ ജനനേന്ദ്രിയങ്ങള്‍ക്ക് ക്ഷതമോ സംഭവിക്കുക, ഗര്‍ഭിണിയാകുക, ശാരീരിക വൈകല്യം സംഭവിക്കുക, ദൈനംദിന കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കാതെ വരുക, എച്ച്.ഐ.വി. ബാധിതയാകുക, ജീവന് ഭീഷണിയുണ്ടാക്കുന്ന അസുഖങ്ങളോ അണുബാധയോ ഉണ്ടാകുക,, മാരകായുധങ്ങള്‍, തീ, ചൂടുള്ള വസ്തുക്കള്‍ എന്നിവ ഉപയോഗിച്ചുകൊണ്ട് അക്രമം നടത്തുക എന്നിവക്ക് 6-ാം വകുപ്പനുസരിച്ച് 10 വര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തംവരെ കഠിനതടവും പിഴയും ലഭിക്കും.
തീര്‍ച്ചയായും നിയമം വളരെ ശക്തമാണ്. എന്നിട്ടും കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകള്‍ വര്‍ദ്ധിക്കുന്നു എന്നതാണ് ഖേദകരം. സ്വന്തം വീടും സ്‌കൂളും വാഹനങ്ങളുമടക്കം ഒരിടത്തും കുട്ടികള്‍ സുരക്ഷിതരല്ല. പെണ്‍കുട്ടികള്‍ മാത്രമല്ല, ആണ്‍കുട്ടികളും ഭീകരമായി പീഡിപ്പിക്കപ്പെടുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകളുടെ വാര്‍ത്തകളാല്‍ മാധ്യമങ്ങള്‍ നിറയുന്നു. ഐക്യരാഷ്ട്രസഭ അംഗീകരിച്ച ബാലാവകാശങ്ങള്‍ നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധരായ ഒരു രാഷ്ട്രത്തിലാണ് ഇതെല്ലാം നടക്കുന്നത്. അതേസമയം ശക്തമായ പോക്‌സോ നിയമമുണ്ടായിട്ടും പ്രതികള്‍ കാര്യമായി ശിക്ഷിക്കപ്പെടുന്നില്ല. കേസുകള്‍ അനന്തമായി നീളുന്നതാണ് അതിനു പ്രധാന കാരണം. സംസ്ഥാനത്ത് 9000ത്തോളം പോക്‌സോ കേസുകളാണ് തീര്‍പ്പാകാതെ കിടക്കുന്നത്. 2013-18 വരെ 5 വര്‍ഷത്തില്‍ വിചാരണ പൂര്‍ത്തിയാക്കിയ 1255 കേസുകളില്‍ 230 എണ്ണത്തിലാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. 1033 കേസുകളിലും പ്രതികളെ വിട്ടയച്ചു. വിട്ടയക്കപ്പെട്ടവരില്‍ ഭൂരിഭാഗവും കുട്ടികളുടെ അടുത്ത ബന്ധുക്കളാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. 2013ല്‍ ശിക്ഷാനിരക്ക 25 ശതമാനമായിരുന്നത് 2018ല്‍ 18 ശതമാനമായി കുറഞ്ഞു. കേസുകള്‍ അനന്തമായി നീളുമ്പോള്‍ കുട്ടികളുടെ മേല്‍ സമ്മര്‍ദ്ദമേറുകയും അവര്‍ മൊഴി മാറ്റി പറയുന്നതുാണ് ഇതിനു പ്രധാന കാരണം. പല കേസുകളിലും പീഡിപ്പിച്ചവര്‍ കുട്ടികളെ വിവാഹം കഴിക്കുന്നു. പല കേസുകളിലും ഇരു കൂട്ടരുടേയും വീട്ടുകാര്‍ ധാരണയിലെത്തുന്നു. പലപ്പോഴും ബലാല്‍ക്കാരത്തിനു പകരം, പ്രലോഭിപ്പിച്ചാണ് പീഡനമെ്‌നനതിനാല്‍ കുട്ടികള്‍ സ്വയം പിന്മാറുന്നു. നിരവധി സംഭവങ്ങളില്‍ വിചാരണ നടക്കുമ്പോഴേക്കും കുട്ടിയുടെ വിവാഹം കഴഞ്ഞിരിക്കും. അത്തരമൊരു സാഹചര്യത്തില്‍ ഭര്‍ത്താവിനൊപ്പം കോടതിയില്‍ വരാന്‍ കുട്ടികള്‍ക്ക് താല്‍പ്പര്യം കാണില്ല. ഭര്‍ത്താക്കന്മാരും അതിനു തയ്യാറാവില്ല. ഇതൊക്കെയാണ് പോക്‌സോ ഫലപ്രദമാകാതെ പോകാന്‍ പ്രധാന കാരണം. അടിസ്ഥാനപരമായ പ്രശ്‌നം അനന്തമായി വൈകുന്നത് തന്നെയാണ്. അതിനാല്‍ തന്നെ അതിവേഗ കോടതികള്‍ സ്ഥാപിക്കുന്നത് സ്വാഗതാര്‍ഹമാണ്.

[widgets_on_pages id=”wop-youtube-channel-link”]

കുട്ടികള്‍ ഇരകളാകുന്ന പോക്‌സോ കേസുകളുടെ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്. ആഭ്യന്തരം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി, നിയമം, പട്ടികജാതി-പട്ടികവര്‍ഗവികസനം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാര്‍ ഇതില്‍ അംഗങ്ങളായിരിക്കും. രണ്ടു മാസം കൂടുമ്പോള്‍ ഈ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കൂൈാതെ എല്ലാ സ്‌കൂളുകളിലും കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കാന്‍ സംവിധാനമുണ്ടാക്കും. വീടുകളിലടക്കം ഉണ്ടാവുന്ന പീഢനം തുറന്നുപറയാനുള്ള ധൈര്യം കുട്ടികള്‍ക്ക് ലഭിക്കണം. അതില്ലാത്തതാണ് കുട്ടികള്‍ ഇരകളാകുന്നതിന് പ്രധാന കാരണം. കുട്ടികള്‍ക്ക് ഇതിനായി ബോധവല്‍ക്കരണം നല്‍കാനായി കൗണ്‍സലര്‍മാര്‍ക്ക് പരിശീലനവും നിയമബോധവത്ക്കരണവും നല്‍കും. അമ്മയും പെണ്‍മക്കളും മാത്രം താമസിക്കുന്ന വീടുകള്‍ ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍ അത്തരം കുടുംബങ്ങളെ കണ്ടെത്തുകയും സംരക്ഷണം നല്‍കുകയും വേണമെന്ന് പോലീസിനോടും സാമൂഹ്യനീതി വകുപ്പിനോടും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ പീഡനങ്ങള്‍ മറച്ചുവെക്കാതെ നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മാതാപിതാക്കള്‍ക്കും ബോധവത്ക്കരണം നല്‍കണം.
അതിനിടയില്‍ പതിവുപോലെ കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കാനുള്ള തീരുമാനത്തിനെതിരെ പലരും മുന്നോട്ടുവന്നിട്ടുണ്ട്. വാസ്തവത്തില്‍ അവരാണ് ഇത്തരം പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നതിന് പ്രധാന കാരണക്കാര്‍. ലൈംഗികതയെ കുറിച്ച് ശരിയായ അറിവ് ലഭിക്കാത്ത കുട്ടികളാണ് എളുപ്പം പീഡിപ്പിക്കപ്പെടുന്നത്. ശരിയായ രീതിയില്‍ അറിവു കിട്ടാത്ത പശ്ചാത്തലത്തില്‍ അവര്‍ക്ക് ലഭിക്കുന്നത് തെറ്റായ വിവരങ്ങളാണ്. അതെ കുറിച്ചൊന്നും ആരുമായും സംസാരിക്കാന്‍ പോലും അവസ്ഥ. സ്പര്‍ശനത്തിന്റെ സ്വബാവം പോലും മനസ്സിലാക്കാന്‍ കഴിയാത്ത ഈ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടാല്‍ തന്നെ പുറത്തു പറയാന്‍ മടിക്കുന്നു. പിന്നീടും പീഡനങ്ങള്‍ സഹിക്കുന്നു. ഫലത്തില്‍ അവരുടെ ജീവിതം തന്നെ തകരുന്നു. പ്രതികളും ഇക്കാര്യത്തില്‍ നിരക്ഷരരാണ് എന്നതാണ് വസ്തുത. ഈ സാഹചര്യത്തില്‍ ലൈംഗികതയെ കുറിച്ചുള്ള ശരിയായ അറിവ് അനിവാര്യമാണ്. അതിനെതിരെയുള്ള പ്രചാരണങ്ങള്‍ തള്ളിക്കളഞ്ഞ് നടപടികളുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തയ്യാറാകേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply