അതെ, സ്ത്രീകളുടെ സ്വതന്ത്ര്യപ്രഖ്യാപനമാണ് hellaro

പുരുഷാധിപത്യം, ജാതീയത, അന്ധവിശ്വാസം തുടങ്ങിയ സമൂഹത്തിലെ വിവിധ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടുക മാത്രമല്ല അത് ഇന്നത്തെ കാലഘട്ടത്തിലും ഇന്ത്യയില്‍ നിലനില്‍ക്കുന്നുവെന്ന യഥാര്‍ഥ്യം പ്രേക്ഷകരുടെ ചിന്തയെ ബന്ധിപ്പിക്കുന്ന രീതിയില്‍ തന്നെയാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.. സ്ത്രീകളുടെ സ്വാതന്ത്ര്യം നിഷേധിക്കുന്നത് എവിടെയായാലും അതാരായാലും അതിനെതിരെയുള്ള അവരുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് പുരുഷാധിപത്യ സമൂഹത്തിന്റെ നെറുകയില്‍ കിട്ടുന്ന അടിയാണ് എന്ന് ഈ സിനിമയിലെ സ്ത്രീകളുടെ ഓരോ നൃത്തചുവടുകളും അടിവരയിടുന്നു…

”അടിയന്തിരാവസ്ഥയില്‍ എന്താണ് സംഭവിയ്ക്കുന്നത്?

സര്‍ക്കാരിനെതിരെ ഒരു വാക്ക് പോലും മിണ്ടിക്കൂടാ.. മിണ്ടിയാല്‍ അഴിയെണ്ണും…

സര്‍ക്കാര്‍ ഇതുവരെ ഇവിടെയെത്തിയിട്ടില്ല അല്ലേല്‍ ഈ ഗ്രാമത്തിലോട്ട് തിരിഞ്ഞു പോലും നോക്കിയിട്ടില്ല.. പിന്നെങ്ങിനെ അവരുടെ അടിയന്തിരാവസ്ഥ ഇവിടെയെത്തും… ‘

1975 ലെ അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ പടിഞ്ഞാറന്‍ ഗുജറാത്തിലെ കച്ച് എന്ന ഗ്രാമത്തെ പശ്ചാത്തലമാക്കി Abhishek Shah സംവിധാനം ചെയ്ത Hellaro സിനിമ ആരഭിക്കുമ്പോള്‍ ഉള്ള സംഭാഷണങ്ങള്‍ ആണ് മേലെ..

ഇതുപോലെ subtle ആയി ചെറിയ ചെറിയ ഡയലോഗുകളിലൂടെയും ദൃശ്യങ്ങളിലൂടെയും പുരുഷമേധാവിത്വം, മാരിറ്റല്‍ റേപ്, ഗാര്‍ഹിക പീഡനം, അന്ധവിശ്വാസങ്ങള്‍, ജാതി ഇവയെയെല്ലാം അഡ്രസ് ചെയ്ത് കൊണ്ട് മനോഹരമായ ഡോലക് താളത്തിന്റയും ചടുലമായ Garbha നൃത്തചുവടുകളുടെയും അകമ്പടിയോടെ ഒരുക്കിയ ദൃശ്യ വിസ്മയമാണ് 2019ല്‍ ഇറങ്ങിയ Hellaro എന്ന ഗുജറാത്തി സിനിമ..

ഗുജറാത്തിലെ കച്ച് എന്ന ഒരു ഗ്രാമത്തിലെ പുരുഷകേന്ദ്രീകൃതമായി നിര്‍മിച്ച് വെച്ച അന്ധവിശ്വാസങ്ങള്‍ക്കും നിയമങ്ങള്‍ക്കും കീഴില്‍ ദുരിതമനുഭവിക്കുന്ന സ്ത്രീകളുടെ ജീവിതവും, സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുന്ന ആ വ്യവസ്ഥിതിയ്ക്ക് എതിരെ സ്ത്രീകളുടെ നേതൃത്വത്തില്‍ നടക്കുന്ന അതിജീവന പോരാട്ടവും ആണ് ഈ സിനിമ..

എല്ലാ ദിവസവും രാവിലെ ഗ്രാമത്തിന് അകലെയുള്ള തടാകത്തിലേക്ക് കൂട്ടമായി നടന്നു പോയി പിച്ചള കലങ്ങളില്‍ വെള്ളം ശേഖരിച്ച് കൊണ്ടുവരാന്‍ വേണ്ടി മാത്രമാണ് സ്ത്രീകളെ പുറത്തുവിടുന്നത്.. സ്ത്രീകള്‍ നൃത്തം ചെയ്യുന്നതിന് വിലക്കുകള്‍, സ്ത്രീകള്‍ ആഹ്ലാദിക്കാന്‍ പാടില്ല, പുരുഷന്മാര്‍ നൃത്തംചെയ്യുന്ന സമയത്ത് സ്ത്രീകള്‍ പുറത്തിറങ്ങാന്‍ പാടില്ല എന്നൊക്കെയാണ് അവിടുത്തെ നിയമങ്ങള്‍..

പുരുഷ മേധാവിത്വമുള്ള ലോകത്ത് ഉറക്കെ സംസാരിക്കാന്‍ പോലും അനുവാദമില്ലാത്ത സ്ത്രീകള്‍ക്ക് പരസ്പരം എന്തെങ്കിലും സംസാരിക്കാന്‍ കഴിയുന്നത് വെള്ളം കോരാന്‍ പോകുന്ന സമയത്ത് മാത്രമാണ്.. ആചാരങ്ങള്‍ ലംഘിക്കാന്‍ മടിക്കുന്ന (കേരളത്തിലെ കുലസ്ത്രീകളെ ഇത്തരുണത്തില്‍ ഓര്‍ക്കുന്നു) ജീവിതം തന്നെ പുരുഷന്റെ അടിയും തൊഴിയും മേടിക്കാനും അവനെ ദൈവത്തെപ്പോലെ കരുതാനും മാത്രമാണെന്ന് കരുതുന്ന ഒരു കൂട്ടം കൂടിയാണ് ആ ഗ്രാമത്തിലുള്ള സ്ത്രീകള്‍..

അങ്ങിനെ ഒരു ദിവസം തടാകക്കരയിലേക്ക് കൂട്ടമായി പോകുന്ന സ്ത്രീകള്‍ ഭാര്യയുടെയും മകളുടെയും വേദനാജനകമായ ഓര്‍മ്മകളാല്‍ വേട്ടയാടുന്ന അബോധാവസ്ഥയില്‍ കിടക്കുന്ന അയല്‍ഗ്രാമത്തിലെ ഒരു താഴ്ന്ന ജാതിയില്‍ പെട്ട ഒരു ഡോലിയെ കാണുകയും, അന്യപുരുഷന്മാരെ കാണുന്നത് പോലും പാപമായി കരുതുന്ന ആണ്‍ നിയമങ്ങളെ ഭേദിച്ച് അദ്ദേഹത്തെ മരണത്തില്‍ നിന്ന് രക്ഷിക്കുകയും ചെയ്യുന്നു. പിന്നീട് ആ സ്ത്രീകള്‍ക്ക് ഡോലിയോടും ആദ്ദേഹത്തിന്റെ താളത്തോടും ഉണ്ടാകുന്ന ഊഷ്മളവും ആനന്ദകരവുമായ ബന്ധമാണ് സിനിമയുടെ മുന്നോട്ടുള്ള ഊര്‍ജ്ജം..

‘നിങ്ങളുടെ താളത്തിന് ചുവടുവെയ്ക്കുന്ന കുറച്ചു നിമിഷങ്ങള്‍ മാത്രമാണ് ഞങ്ങള്‍ ജീവിക്കുന്നത്…അല്ലാതുള്ളത് എന്ത് ജീവിതമാണ്..സ്‌നേഹത്തിന്റെ കരസ്പര്‍ശമോ കരുണയുള്ള നോട്ടമോ എങ്ങുമില്ല..ഞങ്ങളും മനുഷ്യരാണ്.. നിങ്ങളുടെ ഈ ഡോലക്കിന്റെ താളമാണ് അല്പമെങ്കിലും ജീവിതം ഞങ്ങള്‍ക്ക് തരുന്നത്..മരണഭയം മൂലം ജീവിതം ജീവിച്ച് തീര്‍ക്കാതെ അതിനെ കൈവിടാന്‍ ഞങ്ങള്‍ ഒരുക്കമല്ല..’

പുരുഷാധിപത്യം, ജാതീയത, അന്ധവിശ്വാസം തുടങ്ങിയ സമൂഹത്തിലെ വിവിധ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടുക മാത്രമല്ല അത് ഇന്നത്തെ കാലഘട്ടത്തിലും ഇന്ത്യയില്‍ നിലനില്‍ക്കുന്നുവെന്ന യഥാര്‍ഥ്യം പ്രേക്ഷകരുടെ ചിന്തയെ ബന്ധിപ്പിക്കുന്ന രീതിയില്‍ തന്നെയാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.. സ്ത്രീകളുടെ സ്വാതന്ത്ര്യം നിഷേധിക്കുന്നത് എവിടെയായാലും അതാരായാലും അതിനെതിരെയുള്ള അവരുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് പുരുഷാധിപത്യ സമൂഹത്തിന്റെ നെറുകയില്‍ കിട്ടുന്ന അടിയാണ് എന്ന് ഈ സിനിമയിലെ സ്ത്രീകളുടെ ഓരോ നൃത്തചുവടുകളും അടിവരയിടുന്നു…

സിനിമയുടെ ക്ലൈമാക്‌സില്‍ സ്ത്രീകളുടെ ചിറകുകളും കൊമ്പുകളും മുറിക്കാന്‍ വന്നവരുടെ നെഞ്ചില്‍ ചവുട്ടിയുള്ള ആവേശത്തോടെയുള്ള മഴയ്ക്കൊപ്പമുള്ള നൃത്തം ഇന്ത്യാരാജ്യത്തെ അനേകം ‘ഷമ്മി’മാരില്‍ നിന്നുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യപ്രഖ്യാപനം കൂടിയാണ്. ആണാധികാരത്തെ ഭേദിച്ച് ഡോള്‍ നൃത്തത്തിന്റെ താളത്തില്‍ ഉള്ളിലൊതുക്കിയെതെല്ലാം garbha നൃത്തചുവടുകളായി സ്വാതന്ത്ര്യം പ്രഖ്യാപിക്കുമ്പോള്‍ നമ്മളും അറിയാതെ താളം ചവിട്ടി പോകും.. തീര്‍ച്ച…

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply