സ്ത്രീകള്‍ക്ക് പള്ളികളില്‍ പോകാം, എന്നാല്‍ കോടതി ഇടപെടേണ്ട എന്ന് മുസ്ലിം വ്യക്തിനിയമബോര്‍ഡ്

സ്ത്രീകളുടെ പള്ളി പ്രവേശനത്തെ പിന്തുണച്ച് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. അതിനെതിരായ എല്ലാ ഫത്വകളും അവഗണിക്കണം. സ്ത്രീകളെ ഇസ്ലാം വിലക്കുന്നില്ല. വെള്ളിയാഴ്ച നിസ്‌കാരം അവര്‍ക്ക് നിഷ്‌കര്‍ഷിക്കു്ന്നില്ലെങ്കിലും അവര്‍ക്ക് താല്‍പ്പര്യമെങ്കില്‍ പങ്കെടുക്കാം. പള്ളിയില്‍ പ്രവേശിക്കാന്‍ സ്ത്രീകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് മുസ്ലീം സ്ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ഇക്കാര്യത്തില്‍ കോടതിയുടെ ഇടപെടലിനെ ബോര്‍ഡ് എതിര്‍ത്തു. പള്ളികള്‍ സ്വകാര്യ സ്ഥാപനങ്ങളാണ്. അവിടുത്തെ ആചാരങ്ങള്‍ തീരുമാനിക്കേണ്ടത് ഭരണസമിതികളാണ്. മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന് […]

സ്ത്രീകളുടെ പള്ളി പ്രവേശനത്തെ പിന്തുണച്ച് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. അതിനെതിരായ എല്ലാ ഫത്വകളും അവഗണിക്കണം. സ്ത്രീകളെ ഇസ്ലാം വിലക്കുന്നില്ല. വെള്ളിയാഴ്ച നിസ്‌കാരം അവര്‍ക്ക് നിഷ്‌കര്‍ഷിക്കു്ന്നില്ലെങ്കിലും അവര്‍ക്ക് താല്‍പ്പര്യമെങ്കില്‍ പങ്കെടുക്കാം. പള്ളിയില്‍ പ്രവേശിക്കാന്‍ സ്ത്രീകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് മുസ്ലീം സ്ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ഇക്കാര്യത്തില്‍ കോടതിയുടെ ഇടപെടലിനെ ബോര്‍ഡ് എതിര്‍ത്തു. പള്ളികള്‍ സ്വകാര്യ സ്ഥാപനങ്ങളാണ്. അവിടുത്തെ ആചാരങ്ങള്‍ തീരുമാനിക്കേണ്ടത് ഭരണസമിതികളാണ്. മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന് വിദഗ്ദ സമിതി എന്ന നിലയില്‍ അഭിപ്രായം പറയാന്‍ മാത്രമേ കഴിയുകയുള്ളു. പള്ളികള്‍ക്കുമേല്‍ മറ്റു അധികാരങ്ങള്‍ ഒന്നുമില്ല എന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. മതപരമായ ആചാരങ്ങളില്‍ കോടതി ഇടപെടരുതെന്നും കോടതിക്ക് ഉപദേശം നല്‍കാനോ കഴിയൂ എന്നും ബോര്‍ഡ് വ്യക്തമാക്കി. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ അടക്കമുള്ളവരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് എട്ട് പേജുള്ള സത്യവാങ്മൂലം സമര്‍പ്പിച്ചത്. ശബരിമല സ്ത്രീ പ്രവേശമവുമായി ബന്ധപ്പെട്ട കേസ് ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കാനിരിക്കെയാണ് നിലപാട് അറിയിച്ചിരിക്കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply