മേധാ പട്ക്കര്‍ക്കും നര്‍മദാ നവനിര്‍മാണ്‍ അഭിയാനുമെതിരായ വ്യാജ എഫ്‌ഐആറുകള്‍ പിന്‍വലിക്കുക,

മേധാ പട്ക്കര്‍ക്കും നര്‍മദാ നവനിര്‍മാണ്‍ അഭിയാന്റെ (NNNA) മറ്റു 11 ട്രസ്റ്റിമാര്‍ക്കുമെതിരായ വ്യാജഎഫ്‌ഐ ആറുകള്‍ പിന്‍വലിക്കുക,  സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു വേണ്ടി നിലകൊള്ളുന്ന സാമൂഹ്യ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരായ പീഡനനടപടികള്‍ അവസാനിപ്പിക്കുക

ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ Section 420 അനുസരിച്ചു മധ്യപ്രദേശിലെ ബഡ്വാനി പോലീസ് സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ എടുത്ത കേസിനു വ്യാപകമായ പ്രചാരണമാണ് ഭരണകൂടം നല്‍കുന്നത്. നര്‍മദാ നദിയിലെ അണക്കെട്ടുകള്‍ മൂലം കുടിയൊഴിക്കപ്പെടുന്ന ആദിവാസികളും കര്‍ഷകരും മറ്റു ഗ്രാമീണരുമടങ്ങുന്ന പതിനായിരക്കണക്കിന് മനുഷ്യരുടെ പുനരധിവാസം ഉറപ്പാക്കാന്‍ വേണ്ടി രണ്ട് പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന, മുംബയില്‍ രെജിസ്റ്റര്‍ ചെയ്തിട്ടുള്ള പൊതു താല്പര്യ ട്രസ്റ്റാണ് നര്‍മദ നവനിര്‍മാണ്‍ അഭിയാന്‍ (NNNA). മഹാരഷ്ട്രയിലെയും മധ്യപ്രദേശിലേയും കുടിയൊഴിക്കപ്പെടുന്ന കുടുംബങ്ങള്‍ക്ക് പ്രത്യേകിച്ചും കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഈ സംഘടനയെ തകര്‍ക്കാനുള്ള സ്ഥാപിത താല്‍പര്യക്കാരുടെ ശ്രമമാണിത്.

അഖില്‍ ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ പ്രദേശത്തെ ഒരു പ്രവര്‍ത്തകനായ പ്രീതം രാജ് ബഡോലെ കൊടുത്ത കേസാണിതെന്നു പറയുന്നു. ഫണ്ടിന്റെ ദുരുപയോഗം, വഞ്ചന, സാമ്പത്തിക ക്രമക്കേടുകള്‍, ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെയാണ് പരാതിയില്‍ ആരോപിക്കപ്പെടുന്നതെന്നറിയുന്നു. ചില മാസങ്ങള്‍ക്കു മുമ്പ് മേധാ പട്ക്കര്‍ക്കെതിരെയും ട്രസ്റ്റിനെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ട് യുപിയിലെ ഗാസിയബാദുകാരനായ സഞ്ജീവ് ഝാഎന്നൊരാള്‍ പരാതി നല്‍കിയിരുന്നു എന്നതും പ്രസ്താവ്യമാണ്. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഇ.ഡിക്കാണ് (Enforcement Directorate) പരാതി നല്‍കിയതെന്ന് ചില മാധ്യമ വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും നാളിതു വരെ ഒരു നോട്ടീസും ഇത് സംബന്ധിച്ച് സംഘടനക്ക് ലഭിച്ചിട്ടില്ല. 17 വര്ഷങ്ങള്ക്കു മുമ്പ് നടന്ന ചില സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ആ പരാതി എന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ കണ്ടതിനാല്‍ 2022 ഏപ്രില്‍ ആറിന് തന്നെ അത് സംബന്ധിച്ചുള്ള വിശദീകരണം മാധ്യമങ്ങള്‍ക്കു നല്കിയതുമാണ്. നാളിതുവരെയുള്ള എല്ലാ കണക്കുകളും കൃത്യമായി തയ്യാറാക്കിയിട്ടുണ്ടെന്നും ഏതു തരത്തിലുള്ള അന്വേഷണവുമായും സഹകരിക്കാന്‍ ട്രസ്റ്റ് തയ്യാറാണെന്നും അറിയിച്ചിട്ടുമുണ്ട്.

ഇത്തരം നടപടികള്‍ മേധാ പട്ക്കറേയും അവരുമായി ബന്ധപ്പെട്ട സംഘടനകളെയും തകര്‍ക്കാന്‍ ബിജെപി സര്‍ക്കാര്‍ പ്രതികാര ബുദ്ധിയോടെ നടത്തുന്നതാണ് എന്ന് വ്യക്തമാണ്. ജൂലൈ 9 ലെ എഫ്‌ഐആറില്‍ പേര് ചേര്‍ക്കപ്പെട്ടിട്ടുള്ളത് ഏറെക്കാലമായി നര്‍മദാ താഴ്വരയിലെ ജനകീയവിഷയങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരാണ്. അവരില്‍ നല്ലൊരു പങ്കും സര്‍ദാര്‍ സരോവര്‍ പദ്ധതി മൂലം കുടിയൊഴിക്കപ്പെട്ടവരും കോടതി വിധിയും മറ്റും അനുസരിച്ചുള്ള നീതി പൂര്‍വ്വകമായ പുനരധിവാസത്തിന് വേണ്ടി പതിറ്റാണ്ടുകളായി പോരാടുന്നവരുമാണ്. മറ്റുള്ളവര്‍ താഴ്വരയില്‍ ജനങ്ങള്‍ക്ക് ആരോഗ്യം, വിദ്യാഭ്യാസം മുതലായ മേഖലകളില്‍ നിര്‍മ്മാണാത്മകമായ സേവനം നല്‍കുന്ന ജനകീയ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകരും അവയെ പിന്തുണക്കുന്നവരുമാണ്. പതിറ്റാണ്ടുകളായി നര്‍മദാ താഴ്വരയിലെ ജനങ്ങള്‍ക്കും അവരുടെ പോരാട്ടങ്ങളില്‍ ഒപ്പം നില്‍ക്കുന്നവര്‍ക്കുമെതിരായ സര്‍ക്കാരിന്റെയും സ്ഥാപിത താല്പര്യക്കാരുടെയും പ്രതികാര നടപടികളുടെ ചരിത്രം അത്ര കാലം തന്നെ പഴക്കമുള്ളതാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇപ്പോള്‍ ദില്ലിയിലെ ലെഫ്റ്റ് ഗവര്‍ണര്‍ ആയ വികെ സക്സേന 2007 ല്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയത ഒരു പൊതു താല്പര്യ ഹര്‍ജി, മേധാ പട്ക്കര്‍ 27 വര്ഷങ്ങളായി പ്രവര്‍ത്തിക്കുന്നത് അണക്കെട്ടു മൂലം കുടിയിറക്കപ്പെടുന്നവരുടെ താലപര്യങ്ങള്‍ സംരക്ഷിക്കാനാണ് എന്ന് നിരീക്ഷിച്ചു കൊണ്ട് കോടതി തള്ളുകയും അതിനു പിഴ ഈടാക്കുകയും മാത്രമല്ല, ഇത് ‘ഒരു സ്വകാര്യ താല്പര്യ ഹര്‍ജി ആണ്’ എന്ന് വിമര്‍ശിക്കുകയും ചെയ്തതാണ്.( SC udgement- National Council for Civil Liberties vs Union of India & Ors dated 10 July, 2007)

ഭരണകൂടങ്ങളില്‍ നിന്നുള്ള ഒട്ടനവധി വെല്ലുവിളികളെ നേരിട്ടുകൊണ്ട് കഴിഞ്ഞ 37 വര്‍ഷങ്ങളായി നിലവിലുള്ള നിയമങ്ങള്‍ക്കും ഭരണഘടനക്കും വിധേയമായി കര്‍ഷകരെയും ആദിവാസികളെയും മത്സ്യത്തൊഴിലാളികളെയും മറ്റു സമൂഹങ്ങളെയും സംഘടിപ്പിച്ച് അഹിംസാത്മകമായ സമരങ്ങളിലൂടെ അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുകയും സര്‍ക്കാരും മറ്റു ഏജന്‍സികളും പരാജയപ്പെടുന്ന ഉള്‍നാടന്‍ മേഖലകളില്‍ നിര്‍മാണാത്മക പ്രവര്‍ത്തനങ്ങളിലൂടെ, ആദിവാസികളടക്കമുള്ള കുട്ടികളുടെ വിദ്യാഭ്യാസമടക്കമുള്ള ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു..

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു വരുന്ന ജനകീയ സമരങ്ങളെയെ ല്ലാം മേധാ പട്ക്കര്‍ പിന്തുണക്കുന്നുണ്ട്. അടിച്ചമര്‍ത്തപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ സഹായിക്കുന്നതിന് പകരം അവരെ ക്രിമിനലുകളാക്കി അവതരിപ്പിക്കുന്നത് സര്‍ക്കാരിന് നാണക്കേടുണ്ടാക്കും. , അധികാരികളുടെ മുഖത്ത് നോക്കി സത്യം പറയുന്നവരും ഈ സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകളെ തുറന്നു കാട്ടുന്നവരും സമൂഹത്തിലെ പ്രാന്തവല്‍ക്കരിക്കപ്പെടുന്ന വിഭാഗങ്ങള്‍ക്ക് നേരെ നടക്കുന്ന അനീതികളെ ചോദ്യം ചെയ്യുന്നവരുമായ മനുഷ്യാവകാശ സംരക്ഷകരും സിവില്‍ സമൂഹത്തിലെ പ്രമുഖരും വിദ്യാര്‍ത്ഥികളും വിവരാവകാശപ്രവര്‍ത്തകരുമായ സാമൂഹ്യപ്രവര്‍ത്തകര്‍ക്കെതിരെ തുടരുന്ന പീഡനശ്രമങ്ങളാണ് ഇത്തരത്തില്‍ എടുത്തിരിക്കുന്ന വ്യാജ കേസുകളും ആരോപണങ്ങളും മാധ്യമവിചാരണകളും മറ്റും എന്നതില്‍ ആര്‍ക്കും സംശയമില്ല. പൊതുതാല്പര്യങ്ങള്‍ക്കു വേണ്ടി പോരാടുന്നവര്‍ക്കെതിരായ ബിജെപി സര്‍ക്കാരിന്റെ ഇത്തരം പ്രതികാര നടപടികളെ ശക്തമായി അപലപിക്കേണ്ടതുണ്ട്.

മേധാ പട്ക്കര്‍ക്കും NNNA യുടെ ട്രസ്റ്റിമാര്‍ക്കും എതിരായ എഫ് ഐ ആര്‍ അടിയന്തരമായി പിന്‍ വലിക്കണം എന്ന് ആവശ്യപ്പെടുന്നു. അന്വേഷണ നിയമപാലന സംവിധാങ്ങളെ ഉപയോഗിച്ച് ജനകീയ പ്രസ്ഥാനങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന രീതി ഉപേക്ഷിക്കണമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. പൊതുസമൂഹത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ഭരണകൂടങ്ങള്‍ നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ .നേരിടുന്നവര്‍ക്കും സംഘടിക്കാനും സ്വാതന്ത്ര്യത്തോടെ ജീവിക്കാനുമുള്ള അവകാശങ്ങള്‍ ഉണ്ടെന്ന വസ്തുത സര്‍ക്കാരുകളെ ഓര്‍മ്മിപ്പിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply