ഗാഡ്ഗില്‍ വിരുദ്ധരുടെ എതിര്‍പ്പ് എന്തിനോടാണ്?

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പുറത്തുവന്ന സമയത്ത് അതിനെതിരെ നിലപാടെടുത്ത മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കം അതേകുറിച്ച് വീണ്ടും ചര്‍ച്ചയാകാമെന്ന നിലപാട് പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണ്. എല്ലാ പാര്‍ട്ടികളിലും ഇക്കാര്യത്തില്‍ വ്യത്യസ്ഥ അഭിപ്രായം നിലനില്‍ക്കുന്നുണ്ട്. ഗാഡ്ഗിലിനെതിരെ അണിനിരക്കുന്നവരുടെ വോട്ട ബാങ്കിനെ ഭയപ്പെട്ട് പലരും ഉറക്കെ വിളിച്ചുപറയാന്‍ തയ്യാറാകുന്നില്ല എന്നതാണ് വസ്തുത. അതിനെ ഭയപ്പെടാത്ത വി എസ് അച്യുതാനന്ദനെ പോലുള്ളവര്‍ പക്ഷെ ശക്തമായി തന്നെ രംഗത്തുവന്നത് ശുഭപ്രതീക്ഷ നല്‍കുന്നു.

രണ്ടാം പ്രളയം മൂലം ഉണ്ടായ ഒരു ഗുണം ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചാവിഷയമായി എന്നതാണ്. റിപ്പോര്‍ട്ടിനോടുള്ള നിഷേധാത്മക സമീപനം പുനപരിശോധിക്കാന്‍ പലരും തയ്യാറായി എന്നത് സ്വാഗതാര്‍ഹമാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പുറത്തുവന്ന സമയത്ത് അതിനെതിരെ നിലപാടെടുത്ത മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കം അതേകുറിച്ച് വീണ്ടും ചര്‍ച്ചയാകാമെന്ന നിലപാട് പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണ്. എല്ലാ പാര്‍ട്ടികളിലും ഇക്കാര്യത്തില്‍ വ്യത്യസ്ഥ അഭിപ്രായം നിലനില്‍ക്കുന്നുണ്ട്. ഗാഡ്ഗിലിനെതിരെ അണിനിരക്കുന്നവരുടെ വോട്ട ബാങ്കിനെ ഭയപ്പെട്ട് പലരും ഉറക്കെ വിളിച്ചുപറയാന്‍ തയ്യാറാകുന്നില്ല എന്നതാണ് വസ്തുത. അതിനെ ഭയപ്പെടാത്ത വി എസ് അച്യുതാനന്ദനെ പോലുള്ളവര്‍ പക്ഷെ ശക്തമായി തന്നെ രംഗത്തുവന്നത് ശുഭപ്രതീക്ഷ നല്‍കുന്നു.
സ്വാഭാവികമായും ഒരു വിഭാഗം റിപ്പോര്‍ട്ടിനെതിരെ ശക്തമായി തന്നെ രംഗത്തുണ്ട.് അതേസമയം എന്തുകൊണ്ടാണ് റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നതെന്ന് കേരളീയസമൂഹത്തിനു മുന്നില്‍ വ്യക്തമായി അവതരിപ്പിക്കാന്‍ അവര്‍ക്കാകുന്നില്ല. മരമുണ്ടായിട്ടാണോ അറബികടലില്‍ മഴ പെയ്യുന്നതെന്ന പ്രശസ്തമായ ആ യുക്തയിലാണ് അവരില്‍ ബഹുഭൂരിപക്ഷവും. ഡാമുകളുടെ ഡീ കമ്മീഷനിംഗ് ഒവികെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ഏതൊക്കെ നിര്‍ദ്ദേശങ്ങളെയാണ് എതിര്‍ക്കുന്നതെന്ന് കൃത്യമായി അവതരിപ്പിക്കാന്‍ അവര്‍ക്കാകുന്നില്ല. പരിസ്ഥിതി ദുര്‍ബ്ബല പ്രദേശം എന്ന സംജ്ഞയെന്താണെനന്ുപോലും മനസ്സിലാക്കാന്‍ ഇവരാരും ശ്രമിക്കുന്നില്ല. പരിസ്ഥിതിയുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതി നശീകരണം തടയുന്നതിനുമുള്ള നടപടികള്‍ കൈക്കൊള്ളാന്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് 1986ലെ പരിസ്ഥിതി (സംരക്ഷണ) നിയമത്തിലെ 3ാം വകുപ്പു പ്രകാരം ലഭിച്ച അധികാരത്തിന്റെ ഭാഗമായാണ് ഈ ആശയം രൂപം കൊണ്ടത്. കേന്ദ്ര സര്‍ക്കാരിന്, ചില പ്രത്യേക പ്രദേശങ്ങളില്‍, വ്യവസായമോ, നിര്‍മ്മാണ പ്രവൃത്തികളോ നിരോധിക്കാവുന്നതാണ്. 1989ല്‍ മഹാരാഷ്ട്രയിലാണ് ഈ നിയമങ്ങള്‍ ആദ്യമായി പ്രാബല്യത്തില്‍ വന്നത്. 1991 ലാണ് ആദ്യമായി പാരിസ്ഥിതിക ദുര്‍ബ്ബലപ്രദേശം (ESA) എന്ന സംജ്ഞ ഉപയോഗപ്പെടുത്തിയത്. പരിസ്ഥിതി ദുര്‍ബല പ്രദേശം കണ്ടുപിടിക്കുന്നതിനുള്ള മാനദണ്ഡം അവിടെയുള്ള സ്പീഷീസുകളെ അടിസ്ഥാനപ്പെടുത്തിയും ജൈവ ആവാസ വ്യവസ്ഥയെ അടിസ്ഥാനപ്പെടുത്തിയും ഭൗമബാഹ്യ സ്വഭാവങ്ങളുടെ അടിസ്ഥാനത്തിലുമാണ്. പരിസ്ഥിതി ലോല പ്രദേശത്തിന്റെ പ്രധാന മാനദണ്ഡം തനതു സ്ഥലത്തു മാത്രമുള്ള ജീവജാലങ്ങളുടെ (endemic species) സാന്നിദ്ധ്യമാണ്. കൂടാതെ മറ്റനേകം മാനദണ്ഡങ്ങളും വിശദീകരിക്കപ്പെട്ടിട്ടുണ്ട്. പശ്ചിമഘട്ട പ്രദേശം ഈ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നുണ്ടെന്നതിനാല്‍ ഇത് ഒട്ടാകെ പരിസ്ഥിതി ദൂര്‍ബല പ്രദേശമായി (Ecologically Sensitive Area) കരുതപ്പെടേണ്ടതാണെന്നാണ് ഗാഡ്ഗില്‍ സമിതിയുടെ കാഴ്ചപ്പാട്.
അതേസമയം പരിസ്ഥിതി ദുര്‍ബ്ബല പ്രദേശങ്ങളില്‍ യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനവും പാടില്ലെന്നാണ് ഗാഡ്ഗില്‍ പറയുന്നതെന്ന യാഥാര്‍ത്ഥ്യവിരുദ്ധമായ പ്രചരണമാണ് നടക്കുന്നത്. വാസ്തവത്തില്‍ പശ്ചിമഘട്ടത്തെ മൂന്നായാണ് തിരം തിരിച്ചിരിക്കുന്നത്. 1. പാരിസ്ഥിതികമായി അതീവലോലപ്രദേശം (ESZ1), 2. പാരിസ്ഥിതികമായി ലോലപ്രദേശം (ESZ2), 3. താരതമ്യേന പാരിസ്ഥിതിക ലോലത കുറഞ്ഞ പ്രദേശം (ESZ3). ഈ മൂന്നു മേഖലകളിലും ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ ഗാഡ്ഗില്‍ വശദമായിതന്നെ പറയുന്നുണ്ട്. അവ ഏകദേശം ഇങ്ങനെയാണ്.
* ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ പാടില്ല.
* പ്ലാസ്റ്റിക് ഉപയോഗം മൂന്നു വര്‍ഷം കൊണ്ട് നിര്‍ത്തണം.
* മേഖല 1 അഞ്ചുവര്‍ഷംകൊണ്ടും, മേഖല 2 എട്ടു വര്‍ഷംകൊണ്ടും, മേഖല 3 പത്തുവര്‍ഷംകൊണ്ടും ജൈവകൃഷിയിലേക്ക് മാറണം.
* പ്രത്യേക സാമ്പത്തിക മേഖലയോ പുതിയ ഹില്‍സ്റ്റേഷനോ പാടില്ല.
* പൊതുഭൂമി സ്വകാര്യവത്കരിക്കാന്‍ പാടില്ല.
* മേഖല 1-ലും 2-ലും വനഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. * കൃഷിഭൂമി കൃഷിയൊഴികെയുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. * മേഖല 3-ല്‍ പാരിസ്ഥിതിക-സാമൂഹിക പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്തു കൃഷിഭൂമി മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം.
* പഞ്ചായത്ത് തലത്തിലുള്ള വികേന്ദ്രീകൃത ജലവിഭവ പരിപാലന പദ്ധതികള്‍ ഉണ്ടാക്കണം.
* തനതു മത്സ്യങ്ങളെ സംരക്ഷിക്കുന്നതിന് സാമ്പത്തിക പ്രോത്സാഹാഹനം കൊടുക്കണം.
* ഏകവിളത്തോട്ടങ്ങള്‍ പാടില്ല.
* മേഖല 1-ലും 2-ലും പുതിയ ഖനനം അനുവദിക്കരുത്. 2016-ഓടെ മേഖല 1-ലെ ഖനനം നിര്‍ത്തണം. നിയന്ത്രണ വിധേയമായി മേഖല 2-ല്‍ ഇപ്പോഴുള്ള ഖനനവും മേഖല 3-ല്‍ പുതിയ ഖനനവും ആവാം.
* വികേന്ദ്രീകൃത സൗരോര്‍ജ്ജ പദ്ധതികള്‍ തുടങ്ങുക.
* റോഡ് വികസനം പരിസ്ഥിതി ആഘാത പഠനങ്ങള്‍ക്കു ശേഷമേ ആകാവൂ. ഇവയില്‍ പരിസ്ഥതിനാശത്തിന്റെ മൂല്യം കണക്കാക്കണം.
* പരിസ്ഥിതിക്ക് കോട്ടം പറ്റാത്ത രീതിയിലാവണം കെട്ടിടനിര്‍മ്മാണം. സിമന്റ്, കമ്പി, മണല്‍ എന്നിവയുടെ ഉപയോഗം പരമാവധി കുറക്കണം. എല്ലാ മേഖലകളിലും മഴവെള്ളശേഖരണം, ആധുനിക ഊര്‍ജ്ജത്തിന്റെ ഉപയോഗം, മാലിന്യസംസ്‌കരണം എന്നിവയ്ക്കുള്ള സൗകര്യം ഉണ്ടായിരിക്കണം.
* പുഴകളുടെ തിരിച്ചുവിടല്‍ അനുവദിക്കരുത്.
* വനാവകാശനിയമം കണക്കിലെടുത്ത് കമ്മ്യൂണിറ്റി ഫോറെസ്‌റ് റിസര്‍വ് എന്ന സംവിധാനം നടപ്പാക്കുക.
* മേഖല 1-ല്‍ മണല്‍വാരലിനും പാറപ്പൊട്ടിക്കലിനും പുതിയ അനുമതി നല്‍കരുത്.
* മേഖല 1-ലും 2-ലും പരിസ്ഥിതി മലിനമാക്കുന്ന റെഡ് ഓറഞ്ച് കാറ്റഗറി വ്യവസായങ്ങള്‍ പുതുതായി അനുവദിക്കരുത്.
* മേഖല 1-ല്‍ 10 മെഗാവാട്ടില്‍ കുറഞ്ഞുള്ള ജലവൈദ്യുതി പദ്ധതികളാവാം. വലിയ കാറ്റാടി പദ്ധതികള്‍ പാടില്ല. മേഖല 2-ല്‍ 15 മീറ്റര്‍ കവിയാത്ത അണക്കെട്ടുകള്‍ ആവാം. 10-25 മെഗാവാട്ട് വരെയുള്ള ജലവൈദ്യത പദ്ധതികള്‍ ആവാം.
* കാലാവധി കഴിഞ്ഞ ജലവൈദ്യുത പദ്ധതികള്‍ 30-50 വര്‍ഷമെടുത്ത് ഡീക്കമ്മീഷന്‍ ചെയ്യണം.
ഇവയ്ക്കു പുറമെ തനതു മൃഗങ്ങളെ വളര്‍ത്തുന്നവര്‍ക്ക് പരിരക്ഷണ സേവനത്തിനുള്ള കൂലി (conservation service charge) നല്‍കണമെന്നും, കാവുകളും കണ്ടല്‍ക്കാടുകളും സംരക്ഷിക്കുന്നതിന് സഹായധനം കൊടുക്കണമെന്നും പരിസ്ഥിതി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്‌കൂളുകളിലെയും കോളേജുകളിലെയും പരിസ്ഥിതി ക്ലബ്ബുകളുടെ സേവനം മുതലെടുക്കണമെന്നും സമിതി നിര്‍ദ്ദേശിക്കുന്നു. അതിരപ്പിള്ളി, ഗുണ്ടിയ അണക്കെട്ടുകള്‍ വേണ്ട എന്നും ഗോവയിലും മഹാരാഷ്ട്രയിലും പുതിയ ഖനനം നിയന്ത്രണ വിധേയമായേ ആകാവൂ എന്ന നിലപാടാണ് സമിതി എടുത്തത്.
ഈ നിര്‍ദ്ദശങ്ങളില്‍ ഏതിനെയൊക്കെയാണ് എതിര്‍ക്കുന്നതെന്ന് വ്യക്തമായി പറയാന്‍ ഗാഡ്ഗില്‍ വിരുദ്ധര്‍ക്കാകുന്നില്ല. എല്ലാ കാര്യങ്ങളും തീരുമാനിക്കേണ്ടത് ഗ്രാമസഭകളാണെന്ന് വളരെ കൃത്യമായി ഗാഡ്ഗില്‍ പറയുമ്പോള്‍ എന്തിനാണ് അനാവശ്യമായ ആശങ്ക എന്നതും വ്യക്തമല്ല. ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കാമെന്ന് ചൂണ്ടികാട്ടുന്ന ജെ എന്‍ യു പഠനസംഘത്തിന്റെ കാഴ്ചപ്പാടുകളും ഗാഡ്ഗിലിനു സമാനമാണ് എന്നതും ശ്രദ്ധേയമാണ്. ഇനിയെങ്കിലും ഗാഡ്ഗിലിനു നേരെ വാതില്‍ കൊട്ടിയടക്കുന്ന സമീപനം മാറ്റാന്‍ തയ്യാറാകുന്നില്ലെങ്കില്‍ കേരളം തന്നെ ഇല്ലാതാകുന്ന മഹാദുരന്തത്തിനായിരിക്കും നാം സാക്ഷികളാകാന്‍ പോകുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply