ആമസോണ്‍ മഴക്കാടുകളില്‍ അഗ്‌നി പെയ്യുമ്പോള്‍

ഉഷ്ണമേഖലാ മഴക്കാടുകള്‍ ജീവവൈവിധ്യത്തിന്റെ കലവറയാണ്. ഏതാണ്ട് 30 മില്ല്യണ്‍ (30 ദശലക്ഷം ) സസ്യ, ജന്തു ഇനങ്ങളാല്‍ സമ്പന്നമാണ്. അത് ഭൂമിയിലെ വന്യജീവിതത്തിന്റെ ഏതാണ്ട് പകുതിയോളം വരും . കാര്‍ബണ്‍ ഡയോക്‌സൈഡിനെ ആഗിരണം ചെയ്ത് ഓക്‌സിജനെ വിമോചിപ്പിക്കുന്നു എന്ന് മാത്രമല്ല, കാര്‍ബണ്‍ ഡയോക്‌സൈഡിനെ ആഗിരണം ചെയ്ത് ഭൂതല കാലാവസ്ഥയെ ആരോഗ്യപ്രദമായി നിയന്ത്രിക്കുന്നു എന്നതാണ് അപഗ്രഥിക്കപ്പെടേണ്ട കാര്‍ബണ്‍ ഡയോകൈസൈഡ് – ഓക്‌സിജന്‍ ബന്ധത്തിന്റെ വിശാല താല്‍പ്പര്യം.

ആമസോണ്‍ മഴക്കാടുകള്‍ കത്തിയെരിയുമ്പോള്‍ ബുദ്ധിജീവികള്‍ വീണ വായിക്കുകയാണ് ! ആമസോണ്‍ ഭൂമിയുടെ ശ്വാസകോശമാണോ അല്ലയോ ? ആമസോണ്‍ മഴക്കാടുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഓക്‌സിജന്റെ അളവിനേക്കാള്‍ കൂടുതല്‍ അത് ഉപഭോഗിക്കുന്നുണ്ട്. അതുകൊണ്ട് പ്രശ്‌നത്തിന് നാം ഭയപ്പെടുന്ന ഗ്രാവിറ്റി ഇല്ല എന്നെല്ലാം പറഞ്ഞ് ആശ്വസിക്കുകയാണ് ചിലര്‍ !

എന്നാല്‍ സത്യമെന്താണ് ? ആമസോണില്‍ പടര്‍ന്ന് പിടിച്ച തീഗോളങ്ങള്‍ സത്യത്തില്‍ എന്തെല്ലാമാണ് എരിച്ച് കളയുന്നത് .അത് നാം തിരിച്ചറിയണമെങ്കില്‍ മഴക്കാടുകളുടെ പ്രകൃതവും അതിന്റെ പാരിസ്ഥിതികമായ പ്രാധാന്യവും തിരിച്ചറിയണം .

ഉഷ്ണമേഖലാ മഴക്കാടുകള്‍ ജീവവൈവിധ്യത്തിന്റെ കലവറയാണ്. ഏതാണ്ട് 30 മില്ല്യണ്‍ (30 ദശലക്ഷം ) സസ്യ, ജന്തു ഇനങ്ങളാല്‍ സമ്പന്നമാണ്. അത് ഭൂമിയിലെ വന്യജീവിതത്തിന്റെ ഏതാണ്ട് പകുതിയോളം വരും . കാര്‍ബണ്‍ ഡയോക്‌സൈഡിനെ ആഗിരണം ചെയ്ത് ഓക്‌സിജനെ വിമോചിപ്പിക്കുന്നു എന്ന് മാത്രമല്ല, കാര്‍ബണ്‍ ഡയോക്‌സൈഡിനെ ആഗിരണം ചെയ്ത് ഭൂതല കാലാവസ്ഥയെ ആരോഗ്യപ്രദമായി നിയന്ത്രിക്കുന്നു എന്നതാണ് അപഗ്രഥിക്കപ്പെടേണ്ട കാര്‍ബണ്‍ ഡയോകൈസൈഡ് – ഓക്‌സിജന്‍ ബന്ധത്തിന്റെ വിശാല താല്‍പ്പര്യം. മാത്രവുമല്ല ആഗോളജലചക്രത്തെ (Hydrological Cycle) നിയന്ത്രിക്കുന്നതില്‍ മഴക്കാടുകളുടെ പങ്ക് വിവരണാതീതമാണ്. ഭൂമിയില്‍ നിന്ന് വേരുകളിലൂടെ ആഗിരണം ചെയ്യുന്ന ജലം സസ്യകലകളിലൂടെ ബാഷ്പീകരിക്കപ്പെടുമ്പോള്‍ (Evapo-Transpiration) ജലത്തിന്റെ നൈസര്‍ഗ്ഗികമായ (Slow & Steady) കൈമാറ്റമാണ് നടക്കുന്നത്. പ്രസ്തുത ജലം മേഘങ്ങളുടെ നിര്‍മ്മിതിക്ക് കാരണമായ് മാറുന്നു .മാത്രവുമല്ല ഉഷ്ണമേഖല മഴക്കാടുകളില്‍ പിറവി കൊള്ളുന്ന എണ്ണമറ്റ നദികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കാണ് ഒഴുകി പരക്കുന്നത് .

മഴക്കാടുകള്‍ മഴവെള്ളത്തിന്റെ സ്വാഭാവിക സംഭരണികള്‍ കൂടിയാണ് വര്‍ഷം തോറും നദികളുടെ പ്രവാഹത്തെ നിലനിര്‍ത്തുന്നതും നിയന്ത്രിക്കുന്നതും പ്രസ്തുത ശേഖരത്തിലെ ജലസമൃദ്ധിയുടെ അടിസ്ഥാനത്തിലാണ് . മാത്രമല്ല മഴക്കാടുകള്‍ എണ്ണമറ്റ ആദിവാസി ഗോത്രങ്ങളുടെ സ്വാഭാവിക ആവാസ വ്യവസ്ഥകൂടിയാണ് .വന വിഭവങ്ങളെ ഉപജീവിച്ചാണ് അത്തരം ജീവിതം നിലനില്‍ക്കുന്നത് .പ്രകൃതി സമ്പത്തിനെ കൊള്ളയടിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ചൂഷകരെ സംബന്ധിച്ചിടത്തോളം കാടെരിക്കല്‍ ,ആദിമ വാസികളുടെ ആവാസ വ്യവസ്ഥകളെ തകര്‍ക്കല്‍ എന്നത് പ്രഖ്യാപിത ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണം കൂടിയാണ് .

മഴക്കാടുകള്‍ അത് നിലനില്‍ക്കുന്ന ഭൗമ പ്രകൃതിയെ മണ്ണൊലിപ്പ് ,മലയിടിച്ചില്‍ പോലുള്ള പാരിസ്ഥിതിക ദുരന്തങ്ങളില്‍ നിന്ന് തsഞ്ഞു നിര്‍ത്തുന്നു .മഴക്കാടുകളുടെ അതിജീവനം എന്നത് ആരോഗ്യപരമായ ഭൂവിനിയോഗത്തെ മുന്‍നിര്‍ത്തി കൂടി പ്രാധാന്യമുള്ളതാണ്. നാം ഇന്ന് ആധുനിക ആതുര ചികില്‍സയുടെ ഭാഗമായ് ഉപയോഗിക്കുന്ന മരുന്നുകളില്‍ 25 ശതമാനവും മഴക്കാടുകളുടെ സംഭാവനയാണ് . അപ്പോള്‍ ആമസോണില്‍ കത്തി എരിഞ്ഞ് അമരുന്നത് ഭൂമുഖത്തുള്ള ജീവന്റെ അതിജീവന സാധ്യതകള്‍ കൂടിയാണ്. അത് തിരിച്ചറിയാന്‍ നാം ഇനിയും വൈകികൂട…

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ആമസോണ്‍ മഴക്കാടുകളില്‍ അഗ്‌നി പെയ്യുമ്പോള്‍

  1. മഴക്കാടുകളിലെ ഒരു ശതമാനം സസ്യങ്ങളേ പഠന വിധേയമാക്കപ്പെട്ടിട്ടുള്ളു അപ്പോൾ തന്നെ മോഡേൺ ഫാർമസിയിലെ 25 ശതമാനം മരുന്നുകൾ നൽകാൻ അവ യ്ക്ക് കഴിയുന്നുണ്ട്. തടി, പശ(Resin)നാരുകൾ (Fibre) എന്നിങ്ങനെ മറ്റു പ്രയോജനങ്ങളും

Leave a Reply