വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ചാലെന്ത്.. നിരോധിച്ചില്ലെങ്കിലെന്ത്

പൊതുവില്‍ പറഞ്ഞാല്‍ കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ പാതയില്‍ തന്നെയാണ് സംസ്ഥാനത്തെ കാമ്പസ് രാഷ്ട്രീയവും. വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിനെതിരെ പൊതുവികാരം വളര്‍ന്നതിനും കോടതി തന്നെ അതിനെതിരെ നിരോധനവുമായി വരാനും കാരണമായത് അതുതന്നെയാണ്. മാത്രമല്ല ആണ്‍കരുത്തിന്റെ പ്രകടനമാണ് മിക്കയിടത്തും ഈ രാഷ്ട്രീയം. പെണ്‍കുട്ടികള്‍ പതിവുപോലെ അലങ്കാരം മാത്രം. രാജ്യത്തെങ്ങും അലയടിക്കുന്ന ദളിത് രാഷ്ട്രീയമോ മുസ്ലിംവേട്ടക്കെതിരായ പ്രതിരോധമോ കേരളകാമ്പസുകളില്‍ വിരളം. പലയിടത്തും സദാചാര പോലീസിഗും റാഗിഗും നടത്തുന്നതും മറ്റാരുമല്ല. മറുവശത്ത് രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ പോയിട്ട് വിദ്യാര്‍ത്ഥി സമൂഹം നേരിടുന്ന പ്രശ്‌നങ്ങളില്‍ പോലും ഒരു പോരാട്ടവുമില്ല.

കലാലയങ്ങള്‍ പഠിക്കാനുള്ള ഇടങ്ങളാണെന്നും അവിടെ സമരങ്ങളോ ഘെരാവോയോ പഠി്പ്പമുടക്കോ വേണ്ടെന്നും ചര്‍ച്ചകളും ചിന്തകളും മതിയെന്നുമുള്ള ഹൈക്കോടതി വിധി കേരളത്തിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ ക്ഷണിച്ചു വരുത്തിയതാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനെതിരെ 20 സ്ഥാപനങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. മറ്റു വിദ്യാര്‍ത്ഥികളുടെ അവകാശം ഹനിക്കരുതെന്നാണ് കോടതിയുടെ നിരീക്ഷണം. നേരത്തെ തന്നെ ഹൈക്കോടതി വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ചിരുന്നു. എന്നാല്‍ മിക്ക കലാലയങ്ങളിലും അതെല്ലാം നടന്നിരുന്നു. ഇപ്പോഴിതാ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകുന്നുണ്ട്.

ലോകം കണ്ടിട്ടുള്ള ഏതു ജനകീയ പ്രസ്ഥാനത്തിലും വിദ്യാര്‍ത്ഥികള്‍ക്കുള്ള പങ്ക് അറിയാത്തവര്‍ ചരിത്രമറിയാത്തവരാണ്. പൗരത്വഭേദഗതി നിയമത്തിനെതിരെ ഇപ്പോള്‍ രാജ്യം കാണുന്ന പ്രക്ഷോഭങ്ങള്‍ അവസാന ഉദാഹരണം. വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കാനാവുമെന്ന കരുതുന്ന ന്യായപീഠത്തെ കുറിച്ച് സഹതപിക്കാം. പക്ഷെ കോടതിക്ക് പറ്റിയത് മറ്റൊരു തെറ്റാണ്. ഇല്ലാത്ത ഒന്നിനെ എങ്ങനെയാണ് നിരോധിക്കാനാവുക? കേരളത്തില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം എന്ന ഒന്നുണ്ടോ? ഉണ്ടായിരുന്നെങ്കില്‍ പൗരത്വവിഷയത്തിലും അലന്‍ – താഹ എന്നീ വിദ്യാര്‍ത്ഥികളെ അന്യായമായി തുറുങ്കിലിട്ട സംഭവത്തിലും പ്രതിഷേധിച്ച് നമ്മുടെ കലാലയങ്ങള്‍ സമരമുഖരിതമാകുമായിരുന്നല്ലോ. നമ്മുടെ കാമ്പസുകളിലുള്ളത് രാഷ്ട്രീയമല്ല. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ അടിത്തറയെന്നത് ജനാധിപത്യത്തിനായുള്ള പോരാട്ടമാണെന്ന് ചൈനയിലും പല യൂറോപ്യന്‍ രാജ്യങ്ങളിലും ഇന്ത്യയില്‍ തന്നെ ജെ പി പ്രസ്ഥാനത്തിലുമൊക്കെ നാമത് കണ്ടതാണ്. എന്നാല്‍ കേരളത്തിലെ കാമ്പസുകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രധാന മുഖം ജനാധിപത്യവിരുദ്ധതയാണ്. കോട്ടകളെന്നു പേരിട്ട് ചില സംഘടനകളുടെ ഗുണ്ടായിസമാണ് കാമ്പസുകളില്‍ നടക്കുന്നത്. മറ്റു സംഘടനകള്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന ഇതെങ്ങനെ രാഷ്ട്രീയമാകും? ഇത് അരാഷ്ട്രീയ ഗുണ്ടായിസമാണ്. അതാണ് നിരോധിക്കേണ്ടത് രാഷ്ട്രീയമല്ല.
പൊതുവില്‍ പറഞ്ഞാല്‍ കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ പാതയില്‍ തന്നെയാണ് സംസ്ഥാനത്തെ കാമ്പസ് രാഷ്ട്രീയവും. വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിനെതിരെ പൊതുവികാരം വളര്‍ന്നതിനും കോടതി തന്നെ അതിനെതിരെ നിരോധനവുമായി വരാനും കാരണമായത് അതുതന്നെയാണ്. മാത്രമല്ല ആണ്‍കരുത്തിന്റെ പ്രകടനമാണ് മിക്കയിടത്തും ഈ രാഷ്ട്രീയം. പെണ്‍കുട്ടികള്‍ പതിവുപോലെ അലങ്കാരം മാത്രം. രാജ്യത്തെങ്ങും അലയടിക്കുന്ന ദളിത് രാഷ്ട്രീയമോ മുസ്ലിംവേട്ടക്കെതിരായ പ്രതിരോധമോ കേരളകാമ്പസുകളില്‍ വിരളം. പലയിടത്തും സദാചാര പോലീസിഗും റാഗിഗും നടത്തുന്നതും മറ്റാരുമല്ല. മറുവശത്ത് രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ പോയിട്ട് വിദ്യാര്‍ത്ഥി സമൂഹം നേരിടുന്ന പ്രശ്‌നങ്ങളില്‍ പോലും ഒരു പോരാട്ടവുമില്ല. യാത്രാസൗജന്യത്തിന്റെ പേരില്‍ നമ്മുടെ ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന അപമാനം തന്നെ ഒരു ഉദാഹരണം. പിതൃസംഘടനകളിലേക്കുള്ള റിക്രൂട്ടിംഗ് കളരികളാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഈ സംഘടനകള്‍. നമ്മുടെ ഉന്നതവിദ്യാഭ്യാസം വളരെ പുറകോട്ടപോകാന്‍ ഒരു കാരണം ഇതാണ്. വിദ്യാര്‍ത്ഥികൡ അരാഷ്ട്രീയവാദം ശക്തമാക്കാനും വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കപ്പെടാനും പൊതുസമൂഹം പൊതുവിലത് സ്വീകരിക്കാനും പ്രധാന കാരണവും മറ്റൊന്നല്ല.

വാസ്തവത്തില്‍ വിദ്യാര്‍്ത്ഥി രാഷ്ട്രീയം ഏറ്റവും അനിവാര്യമായ കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറകളായ മതേതരത്വവും സാമൂഹ്യനീതിയും ഫെഡറലിസവും മാത്രമല്ല ഭരണഘടന തന്നെ ചോദ്യം ചെയ്യപ്പെടുമ്പോള്‍ മറ്റാരാണ് പോരാട്ടത്തിന്റെ മുന്‍നിരയില്‍ നില്‍ക്കേണ്ടത്? ഒരു രാജ്യത്തെ ന്യൂനപക്ഷങ്ങളുടേയും സ്ത്രീകളുടേയും മറ്റു ദുര്‍ബ്ബലവിഭാഗങ്ങളുടേയും അവസ്ഥയില്‍ നിന്ന് അവിടെ ജനാധിപത്യം നിലവിലുണ്ടോ എന്നറിയാമെങ്കില്‍ ഇന്ന് രാജ്യത്തിന്റെ അവസ്ഥ എന്താണ്? ഒരിക്കല്‍ കൂടി വംശീയഹത്യയിലേക്ക് നാടെത്തിയിരിക്കുന്നു. തോക്കുകള്‍ മുതല്‍ ഭീകരനിയമങ്ങള്‍ വരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. രാഷ്ട്രീയപ്രബുദ്ധരല്ല എന്നു നാം ആരോപിക്കുന്ന ഉത്തരേന്ത്യയിലും രാജ്യത്തെ പ്രധാനപ്പെട്ട പല വിദ്യാഭ്യാസസ്ഥാപനങ്ങളിലും ്ഇതിനെതിരെ ചൂണ്ടുന്ന ചൂണ്ടുവിരല്‍ വിദ്യാര്‍ത്ഥികളുടേതാണ്. പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ. അച്ഛന്‍ ധരിച്ചിരിക്കുന്നത് ഞാന്‍ ചരിത്രം പഠിക്കുകയാണ്, എന്നാല്‍ ഞാന്‍ ചരിത്രം രചിക്കുകയാണെന്ന് അച്ഛനറിയാമോ എന്ന ഒരു പെണ്‍കുട്ടിയുടെ പ്ലകാര്‍ഡ് ലോകം തന്നെ ചര്‍ച്ച ചെയ്്തല്ലോ. രോഹിത് വെമുലയുടെ ഇന്‍സ്റ്റിട്യൂഷണല്‍ കൊലക്കുശേഷം രാജ്യമെമ്പാടും ദളിത് ഉണര്‍വ്വും പൗരത്വ ഭേദഗതിക്കെതിരായ മുസ്ലിം ഉണര്‍വ്വും പ്രത്യേകം പരാമര്‍ശിക്കണം. പ്രതികരണശേഷിയില്ലാത്തവര്‍ എന്ന് ആക്ഷേപിക്കപ്പെടുന്ന മഹാനഗരങ്ങലിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങലിലാണ് വന്‍പ്രക്ഷോഭങ്ങള്‍ നടന്നത്. നിര്‍ഭാഗ്യവശാല്‍ ഇതിനോടെല്ലാം മുഖം തിരിച്ചാണ് കേരളത്തിന്റെ കാമ്പസ്സുകളില്‍ അരാഷ്ട്രീയ ഗുണ്ടായിസം കൊടികുത്തി വാഴുന്നത്. ഇതിനെല്ലാം പുറമെയാണ് വിദ്യാര്‍ത്ഥി സമൂഹവും വിദ്യാഭ്യാസരംഗവും നേരിടുന്ന ഗുരുതരമായ മറ്റു പ്രശ്‌നങ്ങള്‍. പ്രാഥമിക വിദ്യാഭ്യാസമേഖലയുടെ പേരില്‍ ഊറ്റം കൊള്ളുന്ന നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല വിവിധകാരണങ്ങളാല്‍ തകര്‍ന്നടിയുകയാണ്. അത്തരം വിഷയങ്ങളിലും പിതൃസംഘടനകള്‍ക്കു സ്തുതിപാടുക എന്നത് പ്രധാന പ്രവര്‍ത്തമായി കാണുന്ന നമ്മുടെ വിദ്യാര്‍ത്ഥി സംഘനകള്‍ക്ക് ഒന്നും പറയാനില്ല. ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ചാലെന്ത്.. നിരോധിച്ചില്ലെങ്കിലെന്ത് വ്യത്യാസം?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply