വാളയാര്‍ : നീതി കിട്ടാതെ  സമരസമിതി മടങ്ങില്ല

വാളയാര്‍ കേസ് അട്ടിമറിയില്‍ സമരസമിതിക്കും പങ്കുണ്ടെന്നാരോപിച്ച് ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്സ് ഫോറം കണ്‍വീനര്‍ എഴുതിയ കുറിപ്പിന് സമരസമിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍ എഴുതുന്ന മറുപടി

ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്സ് ഫോറം എന്ന പേരില്‍ ഒരു സംഘടന ഇപ്പോഴും പ്രവര്‍ത്തിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം . കഴിഞ്ഞ ഒരു വര്ഷത്തിലേറെയായി വാളയാര്‍ അമ്മ നടത്തുന്ന സമരങ്ങളില്‍ എവിടെയും ഇവരുടെ പേര് കണ്ട സന്ദര്‍ഭങ്ങള്‍ ഓര്‍ക്കുന്നില്ല. . അട്ടപ്പള്ളത്ത് സമരം ആരംഭിച്ച വാളയാര്‍ അമ്മയെ ഇന്നാട്ടിലെ സവര്‍ണ്ണ പ്രമാണിമാരുടെ ഭാഷയില്‍ സദാചാരവിചാരണ നടത്തിയതു ഓര്‍ക്കുന്നു. . അതിനോട് ഒരു തരത്തിലും യോജിച്ചു പോകാന്‍ ആര്‍ക്കും കഴിയില്ലല്ലോ. പിന്നെ കേട്ടത് സുപ്രീം കോടതിയില്‍ ഡിവൈഎസ്പി സോജനെ രക്ഷിക്കാന്‍ വേണ്ടി ഹര്‍ജിയുമായി പോയി എന്നാണ്. കോടതിയുടെ വിമര്‍ശനം കേട്ട് തലയില്‍ മുണ്ടിട്ടു തിരിച്ചു പോന്നു . എന്തായാലും ജനകീയ സമരങ്ങളുടെ ഒരു വേദിയിലും വരാത്ത ഇവര്‍, വാളയാര്‍ അമ്മക്കും അവര്‍ക്കു പിന്തുണ നല്‍കുന്ന നീതിസമരസമിതിക്കും എതിരായി ഇപ്പോള്‍ പറയുന്നത് വിചിത്രമായ അസത്യങ്ങള്‍ മാത്രം . ഇതൊന്നും മറുപടി അര്‍ഹിക്കുന്നില്ലെങ്കിലും ഒരു മാധ്യമത്തില്‍ വന്നതിനാല്‍ അതിലെ അസത്യങ്ങള്‍ തുറന്നു കാട്ടുന്നു എന്ന് മാത്രം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഹൈക്കോടതിയി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു തന്നെയാണ് അമ്മ ഹൈക്കോടതിയില്‍ പോയത്. ആ കേസിലാണ് സി ബിഐ അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടതും. ഒരു പുതിയ ഏജന്‍സി അന്വേഷിക്കുന്നതിനാല്‍ കോടതി മേല്‍നോട്ടം എന്നത് സംബന്ധിച്ച് ഇപ്പോള്‍ ഒരു തീരുമാനവും എടുക്കുന്നില്ലെന്നും അന്വേഷണത്തില്‍ എന്തെങ്കിലും അതൃപ്തി ഉണ്ടെങ്കില്‍ അമ്മക്ക് ഈ കോടതിയെ സമീപിക്കാമെന്നുമാണ് കോടതി വിധി. ഇപ്പോള്‍ സിബി ഐയുടെ കുറ്റപത്രം നല്‍കിയതായി മാധ്യമ വാര്‍ത്തകള്‍ കണ്ടു . കുറ്റപത്രത്തിന്റെ പകര്‍പ്പ് കിട്ടിയാല്‍ കുറ്റപത്രത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കും എന്ന് അമ്മയും സമരസമിതിയും പ്രഖ്യാപിച്ചിട്ടുമുണ്ട്. ഈ സമരത്തിനെതിരെ എന്നും ഗൂഡാലോചന നടത്തി വന്ന , കഴിഞ്ഞ ഒരു വര്‍ഷമായി മറ്റൊന്നും ചെയ്യാതിരുന്നവര്‍ പറയുന്ന ചില അസത്യങ്ങള്‍ കൂടി പറയാം.

ഈ കേസ് അന്വേഷിച്ചത് ആരെന്നു പോലും അറിയാത്തവരാണ് ഇവര്‍ എന്ന് വ്യക്തം. ഡി വൈ എസ പി നന്ദകുമാര്‍ അല്ല അദ്ദേഹം റിട്ടയര്‍ ചെയ്ത ശേഷമാണ് ഇതിന്റെ അന്വേഷണം ആരംഭിച്ചത്. ഇത്രയെങ്കിലും അന്വേഷിക്കാതെ ആരോപണങ്ങളുമായി വരുന്നത് ദുരുദ്ദേശത്തോടെയാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡിവൈഎസ്പി സോജനെതിരെ കേസ് കൊടുത്തിട്ടു മാസങ്ങളായി എന്ന വിവരവും ഇവര്‍ അറിയാത്തതു സമരസമിതിയുടെ കുറ്റമാണോ? ഇത് സംബന്ധിച്ച് വന്ന പത്രവാര്‍ത്തകള്‍ എങ്കിലും നോക്കാമായിരുന്നു. ആ കേസില്‍ സര്‍ക്കാര്‍ അനുമതി വേണമോ വേണ്ടയോ എന്ന വിഷയം തന്നെ ഏറെ വാദങ്ങള്‍ക്കിടവച്ചു. ഇപ്പോള്‍ ആകേസിലെ സാക്ഷികളുടെ പ്രാഥമിക വാദം പാലക്കാട് കോടതി ജനുവരി ആറിന് കേള്‍ക്കുകയാണ്. ഇത്തരത്തില്‍ പച്ചക്കള്ളം പറഞ്ഞുകൊണ്ട്, അമ്മ നടത്തുന്ന സമരത്തെ പൊളിക്കാന്‍ ഇറങ്ങിയവര്‍ സോജനെതിരെ ഇതുവരെ എന്ത് ചെയ്തു എന്നും വ്യക്തമാക്കണം.

ഇവര്‍ ഉപയോഗിക്കുന്ന വൃത്തികെട്ട ഭാഷയൊന്നും വശമില്ലാത്തതിനാല്‍ സത്യം മാത്രമേ പറയുന്നുള്ളൂ. അമ്മയും നീതിസമരസമിതിയും നടത്തുന്ന സമരം തുറന്ന പുസ്തകവുമാണ്. പാലക്കാട്ടെ പൊതു സമൂഹത്തിനും മാധ്യമങ്ങള്‍ക്കും എല്ലാം അതിന്റെ സത്യാവസ്ഥ അറിയാം. അമ്മയുടെ ചാരിത്ര്യത്തെ പരിശോധിക്കുന്നവരുമായി ഒരു ഒത്തു തീര്‍പ്പിനും ഇല്ല. ഇത്തരം ശക്തികളെ അവഗണിച്ചു കൊണ്ട്, നീതി കിട്ടാതെ മടക്കമില്ല എന്ന പോരാട്ടം തുടരുന്നതാണ്.

വാളയാര്‍ : അട്ടിമറിയില്‍ സമരസമിതിക്കും പങ്കെന്ന് ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്‌സ് ഫോറം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply