Voices from the ruins – നീതിക്കായി കാണ്ടമാലും കെ പി ശശിയും

ഐ ഗോപിനാഥ് 2008ല്‍ ഒറീസയിലെ കാണ്ടമാലില്‍ നടന്ന ക്രിസ്ത്യന്‍ വശീയ കൂട്ടക്കൊലയിലെ ഇരകള്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രിം കോടതി വിധിച്ചിരിക്കുന്നു. കാണ്ടമാല്‍ കൂട്ടക്കൊലയെ പ്രമേയമാക്കി കെ പി ശശി സംവിധാനം ചെയ്ത ഡോക്യുമെന്ററി സംഭവത്തിന്റെ ഭീകരതയുടെ നേര്‍ സാക്ഷ്യമാണ്. ”കേരളത്തിലെ ഇതരസംസ്ഥാനതൊഴിലാളികളില്‍ വലിയൊരു വിഭാഗം ഒഡീഷ്യയില്‍ നിന്നുള്ളവരാണല്ലോ. അവരില്‍ കുയി എന്ന അവിടത്തെ പ്രാദേശിക ഭാഷ സംസാരിക്കുന്ന നിരവധി പേരെ കാണാം. ഇവരൊന്നും വാസ്തവത്തില്‍ മൈഗ്രന്റ് ലേബേഴ്‌സ് അല്ല. മറിച്ച് അഭയാര്‍ത്ഥികളാണ്. 2008ല്‍ ഒഡീഷ്യയിലെ കാണ്ടമാലില്‍ […]

4ഐ ഗോപിനാഥ്

2008ല്‍ ഒറീസയിലെ കാണ്ടമാലില്‍ നടന്ന ക്രിസ്ത്യന്‍ വശീയ കൂട്ടക്കൊലയിലെ ഇരകള്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രിം കോടതി വിധിച്ചിരിക്കുന്നു. കാണ്ടമാല്‍ കൂട്ടക്കൊലയെ പ്രമേയമാക്കി കെ പി ശശി സംവിധാനം ചെയ്ത ഡോക്യുമെന്ററി സംഭവത്തിന്റെ ഭീകരതയുടെ നേര്‍ സാക്ഷ്യമാണ്.

”കേരളത്തിലെ ഇതരസംസ്ഥാനതൊഴിലാളികളില്‍ വലിയൊരു വിഭാഗം ഒഡീഷ്യയില്‍ നിന്നുള്ളവരാണല്ലോ. അവരില്‍ കുയി എന്ന അവിടത്തെ പ്രാദേശിക ഭാഷ സംസാരിക്കുന്ന നിരവധി പേരെ കാണാം. ഇവരൊന്നും വാസ്തവത്തില്‍ മൈഗ്രന്റ് ലേബേഴ്‌സ് അല്ല. മറിച്ച് അഭയാര്‍ത്ഥികളാണ്. 2008ല്‍ ഒഡീഷ്യയിലെ കാണ്ടമാലില്‍ കൃസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരെ സംഘപരിവാര്‍ നടത്തിയ വംശഹത്യയില്‍ നിന്ന് രക്ഷപ്പെട്ടോടിയവര്‍. പിറന്ന നാട്ടിലേക്കു തിരിച്ചുചെല്ലാന്‍ ഇനിയും ധൈര്യപ്പെടാത്ത ഇവര്‍ ഇന്ത്യയുടെ പല ഭാഗത്തുമെന്ന പോലെ ഇവിടേയും തങ്ങളുടെ ഊരും വീടും വെളിപ്പെടുത്താതെ കഴിയുന്നു.” പറയുന്നത് പ്രശസ്ത ആക്ടിവിസ്റ്റ് ഡോക്യുമെന്ററി സംവിധായകന്‍ കെ പി ശശി.
തൊണ്ണൂറിലേറെ ആദിവാസി/ദളിത് ക്രൈസ്തവരാണ് ഔദ്യാഗിക കണക്കുകള്‍ പ്രകാരം അന്ന് കാണ്ടമാലില്‍ ക്രൂരമായി വധിക്കപ്പെട്ടത്. അരലക്ഷത്തിലേറെ പേര്‍ പിറന്ന മണ്ണില്‍ നിന്ന് പാലായനം ചെയ്തു. അവരില്‍ വലിയൊരു വിഭാഗം ഇനിയും തിരിച്ചെത്തിയിട്ടില്ല. നാല്‍പ്പതിലധികം സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടു. അവരില്‍ കന്യാസ്ത്രീകളും ഉള്‍പ്പെടുന്നു. 350ഓളം കൃസ്ത്യന്‍ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടു, ആറായിരത്തിഅഞ്ഞൂറോളം വീടുകള്‍ അഗ്നിക്കിരയാകുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു. രാജ്യം കാര്യമായി ചര്‍ച്ച ചെയ്യപ്പെടാതിരുന്ന ഈ ക്രൂരതയുടെ സാക്ഷിപത്രമാണ് ശശിയുടെ പുതിയ ഡോക്യുമെന്ററി – Voices from the ruins Khandamal in search of justice.
ശശി അടിസ്ഥാനപരമായി ഒരു ആക്ടിവിസ്റ്റാണ്. മനുഷ്യാവാശ പ്രവര്‍ത്തകനാണ്. എന്നാല്‍ അദ്ദേഹത്തിന്റെ മാധ്യമം സിനിമയാണ്. ചില ഫീച്ചര്‍ ഫിലിമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രധാന സംഭാവന ഡോക്യുമെന്ററികളാണ്. ഇന്ത്യയിലെ സമരഭൂമികളില്‍, കലാപഭൂമികളില്‍, മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നയിടങ്ങളില്‍ ശശി ഓടിയെത്തുന്നു. ആ പോരാട്ടങ്ങളില്‍ പങ്കാളിയാകുന്നു. പോരാട്ടവേളയില്‍ ജൈവികമായാണ് പലപ്പോഴും സിനിമ പിറക്കുന്നത്. ചിലപ്പോഴത് പെട്ടന്നാകാം. ചിലപ്പോള്‍ വര്‍ഷങ്ങളെടുക്കാം. Voices from the ruins പൂര്‍ത്തിയായത് ഏഴു വര്‍ഷം കൊണ്ടാണ്. അതിനിടയില്‍ അബ്ദുള്‍ നാസര്‍ മദനി നേരിടുന്ന മനുഷ്യാവകാശ ലംഘനത്തെ കേന്ദ്രീകരിച്ച് എമയൃശരമലേറ എന്ന ഡോക്യുമെന്ററിയും ശശിയുടേതായി പുറത്തുവന്നു.

12009 ജനുവരിയിലാണ് ആദിവാസികളുടെ മറ്റൊരു സമരവുമായി ബന്ധപ്പെട്ട് ഒഡീഷ്യയിലെത്തിയ ശശി കാണ്ടമാല്‍ സ്വദേശിയായ, വംശഹത്യാ സമയത്ത് സ്ഥലത്തില്ലാതിരുന്നതിനാല്‍ മാത്രം ജീവന്‍ തിരിച്ചു കിട്ടിയ ഫാദര്‍ അജയ് സിംഗിനെ പരിചയപ്പെട്ടത്. മാധ്യമങ്ങളും രാഷ്ട്രീയപ്രസ്ഥാനങ്ങളും ഏറെക്കുറെ അവഗണിച്ചിരുന്ന വംശഹത്യയുടെ വിശദാംശങ്ങള്‍ ശശിക്കു ലഭിച്ചത് അദ്ദേഹത്തില്‍ നിന്നായിരുന്നു. ഗ്രാമവാസികള്‍ക്ക് നഷ്ടപ്പെട്ടുപോയ ഊര്‍ജ്ജവും ആത്മധൈര്യവും വീണ്ടെടുക്കാന്‍ എന്തെങ്കിലും ചെയ്യാനാവുമോ എന്ന ഫാദറിന്റെ ചോദ്യത്തിനു മുന്നില്‍ ശശിയിലെ ആക്ടിവിസ്റ്റ് ഉണരുകയായിരുന്നു. തുടര്‍ന്നെല്ലാം പെട്ടന്നായിരുന്നു. സമാനമായ അവസ്ഥ നേരിടുന്നവരുടെ ജീവിതങ്ങളും പോരാട്ടങ്ങളും ചിത്രീകരിക്കുന്ന ഏതാനും സിനിമകള്‍ പ്രദര്‍ശിപ്പിക്കുകയും വംശഹത്യയുടെ ശേഷിപ്പുകളായി ജീവിക്കുന്ന ഗ്രാമീണരുമായി ചര്‍ച്ച നടത്തുകയും ചെയ്യുന്ന രീതിയില്‍ അഞ്ചുദിവസത്തെ ഒരു പരിപാടിയായിരുന്നു ശശി തയ്യാറാക്കിയത്. കൂടെ പിന്നീട് അകാലത്തില്‍ നമ്മെ വിട്ടുപോയ മറ്റൊരു ആക്ടിവിസ്റ്റ് ഫിലിം മേക്കര്‍ സി ശരത് ചന്ദ്രനും. പരിപാടി പ്രതീക്ഷിച്ചപോലെ തന്നെ നടന്നു. അതിജീവനത്തിന്റെ കഥകള്‍ പറയുന്ന സിനിമകള്‍ നാട്ടുകാര്‍ക്കു നല്‍കിയ ഊര്‍ജ്ജം ചെറുതല്ലായിരുന്നു എന്നു ശശി പറയുന്നു. ആദ്യദിവസമൊക്കെ മിണ്ടാതിരുന്നവര്‍ പതുക്കെ പതുക്കെ മനസ്സു തുറക്കാനാരംഭിച്ചു. അഞ്ചാംദിവസമായപ്പോഴേക്കും അവര്‍ നേടിയ ആത്മവിശ്വാസം ചില്ലറയായിരുന്നില്ല. വിക്ടിംസ് ആന്‍ഡ് സര്‍വൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍ രൂപീകരിക്കുക, സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുതിനായി ഒരു ഗ്രൂപ്പ് ഉണ്ടാവുക, ലഹളകള്‍ക്കിടയില്‍ പ്രവര്‍ത്തനസജ്ജരാകുവാന്‍ കഴിയു ഒരു സംഘം ഉണ്ടായിരിക്കുക, ദേശീയ തലത്തില്‍ ഈ പ്രശ്‌നം ശ്രദ്ധിക്കപ്പെടുതിനും ശാശ്വതമായ പരിഹാരം സാധ്യമാകുതിനുമായി പുറത്തുള്ളവരെയും കൂടി ഉള്‍പ്പെടുത്തി ഒരു പീപ്പിള്‍സ് ട്രിബ്യൂണല്‍ രൂപീകരിക്കുക, ഒരു ക്രിസ്ത്യന്‍ വിഷയമായി ചുരുങ്ങാതെ മനുഷ്യാവകാശപ്രശ്‌നം എന്ന രീതിയില്‍ വളര്‍ത്തിയെടുക്കുക തുടങ്ങിയ തീരുമാനങ്ങളെടുത്താണ് ആ കൂടിച്ചേരല്‍ അവസാനിച്ചത്. അവിടെവെച്ചുതന്നെയാണ് കാണ്ടമാലിന്റെ അതിജീവനം പ്രമേയമാക്കി സിനിമയെടുക്കാന്‍ ശശി തീരുമാനിക്കുന്നതും ചിത്രീകരണമാരംഭിക്കുന്നതും. സിനിമക്കായുള്ള സിനിമ നിര്‍മ്മിക്കുകയായിരുന്നില്ല ശശി. അവരിലൊരാളി നിന്ന്, അവരുടെ ദുരിതങ്ങള്‍ ലോകം മുഴുവന്‍ അറിയിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകിയപ്പോള്‍ അതിന്റെ ഭാഗമായി സിനിമ പിറക്കുകയായിരുന്നു. അതുതന്നെയായിരുന്നു അതിനായി ദീര്‍ഘകാലമെടുക്കാന്‍ കാരണമായത്. നൂറില്‍പരം മണിക്കൂറുകള്‍ നീണ്ട റഷസില്‍നിന്നാണ് ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി തയ്യാറായിരിക്കുന്നത്.
കാണ്ടമാലില്‍ നടന്ന വംശഹത്യയുടെ ചിരിത്രത്തിലേക്ക് സിനിമ സഞ്ചരിക്കുന്നു. ലോകം മുഴുവന്‍ ചര്‍ച്ച ചെയ്ത ഗുജറാത്ത് കലാപത്തിനു മുമ്പുതന്നെ സംഘപരിവാര്‍ ശക്തികള്‍ തങ്ങളുടെ പരീക്ഷണങ്ങള്‍ ആരംഭിച്ചത് കാണ്ടമാലിലായിരുന്നു എന്ന് സിനിമ പറയുന്നു. 1967 മുതലാണ് അത് പ്രകടമായത്. ഈ പ്രദേശത്തെ ജനസംഖ്യയില്‍ മഹാഭൂരിപക്ഷവും പാവപ്പെട്ട ദളിത്, ആദിവാസി ക്രൈസ്തവരായിരുന്നു. വാസ്തവത്തില്‍ ഹൈന്ദവരേക്കാള്‍ മുമ്പാണ് അവിടെ ക്രൈസ്തവസമൂഹം രൂപപ്പെടുന്നത്. 1850ഓടുകൂടി െ്രെകസ്തവ മിഷനറിമാര്‍ അവിടെയെത്തുമ്പോള്‍, ഹിന്ദുമതമടക്കമുള്ള ഇന്നുള്ള ഒരു മതവും അവിടെയുണ്ടായിരുില്ല. പ്രാകൃതങ്ങളായ വിശ്വാസ ആചാരങ്ങളുമായാണ് ആദിവാസികളും ദളിതുകളും അവിടെ ജീവിച്ചിരുന്നത്. ഹൈന്ദവമതത്തെ കുറിച്ചൊക്കെ അവര്‍ അജ്ഞരായിരുന്നു. അവര്‍ക്ക് വിദ്യാഭ്യാസവും ജീവിതസൗകര്യങ്ങളുെ നല്‍കാനുള്ള ശക്തമായ പരിശ്രമങ്ങളായിരുന്നു മിഷണറിമാര്‍ നടത്തിയിരുന്നത്. ആദ്യമായി ഒരു അച്ചടിശാല സ്ഥാപിച്ചു. നരബലിപോലുള്ള ദുരാചാരങ്ങള്‍ നിര്‍ത്തലാക്കി. അങ്ങനെയാണ് അവിടെ ദളിത് – ആദിവാസി ക്രൈസ്തവസമൂഹം രൂപപ്പെട്ടത് എന്നാല്‍ നിര്‍ബന്ധിതമായ മതംമാറ്റം നടന്നതിനു യാതൊരു വിധ തെളിവുകളുമില്ല. സമ്പന്നകുടുംബത്തില്‍ ജനിച്ച് കല്‍ക്കത്തയില്‍ നിന്ന് വിദ്യാഭ്യാസം നേടിയ ഒഡീഷ്യയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബ്രാഹ്മണനായ മധുസൂദനന്‍ദാസ് പോലും ക്രിസ്തുമതത്തിലേക്ക് മാറിയിരുന്നു.

21967ഓടുകൂടിയാണ് സംഘപരിവാര്‍ ശക്തികള്‍ ഇവിടെ പിടിമുറുക്കാനാരംഭിച്ചത്. പുറത്തുനിന്നുവന്ന കച്ചവടക്കാരായിരുന്നു അവരില്‍ മുഖ്യം. ആദ്യമായി മതപരിവര്‍ത്തനം നിരോധിക്കുന്ന നിയമം നടപ്പാക്കി. തുടര്‍ന്നായിരുന്നു അവിടെ വര്‍ഗ്ഗീയവിഷം പരത്തുന്നതില്‍ മുഖ്യപങ്കുവഹിച്ച സ്വാമി ലക്ഷ്മണാനന്ദയുടെ രംഗപ്രവേശം. സംഘപരിവാറിനുവേണ്ടി ക്രൈസ്തവര്‍ക്കെതിരെ കലാപം സൃഷ്ടിക്കുകയായിരുന്നു സ്വാമിയുടെ ദൗത്യം. ചെറുതും വലുതുമായ നിരവധി വര്‍ഗ്ഗീയകലാപങ്ങള്‍ തുടര്‍ന്ന് അവിടെ അരങ്ങേറി. എന്നാല്‍ പാവപ്പെട്ട ദളിത് – ആദിവാസി ക്രൈസ്തവര്‍ക്കുനേരെയായതിനാല്‍ അവയൊന്നും ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടില്ല. അതിനിടയിലായിരുന്നു ക്രിസ്ത്യന്‍ മിഷനറി ഗ്രഹാം സ്റ്റെയിനെയും കുട്ടികളെയും ചുട്ടുകൊന്നത്.
എന്നാല്‍ സ്വാമിക്കെതിരെ മറ്റൊരു വിഭാഗം രംഗത്തെത്തി. സാക്ഷാല്‍ മാവോയിസ്റ്റുകളായിരുന്നു അത്. പരസ്യമായി മുന്‍കൂട്ടി പ്രഖ്യാപിച്ച് അവര്‍ 2008 ആഗസ്റ്റ് 23 ന് സ്വാമിയെ വധിച്ചു. വേണ്ടത്ര കരുത്തുണ്ടായിട്ടും മുന്‍കൂട്ടി അറിഞ്ഞിട്ടും സ്വാമിയെ രക്ഷിക്കാനുള്ള ഗൗരവമായ ശ്രമം സംഘപരിവാര്‍ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്നത് ഒരു ഗൂഢാലോചനയുടെ ബാക്കിപത്രമായി വിലയിരുത്തുന്നവര്‍ നിരവധിയാണ്. ഗോധ്രക്കുശേഷം ഗുജറാത്തില്‍ നടന്നതിനു സമാനമായിരുന്നു സ്വാമിയുടെ വധത്തിനുശേഷം കാണ്ടമാലില്‍ നടന്നത്. സ്വാമിയുടെ മൃതദേഹവുമായി നടന്ന ഘോഷയാത്രയിലുടെനീളം അക്രമങ്ങള്‍ അരങ്ങേറുകയായിരുന്നു. ക്രൈസ്തവകുടുംബങ്ങളും ദേവാലയങ്ങളും അവരുടെ സ്ഥാപനങ്ങളുമെല്ലാം അക്രമിക്കപ്പെട്ടു. നിരവധിപേര്‍ കൊല ചെയ്യപ്പെട്ടു. അവരില്‍ പുരോഹിതന്മാരുമുള്‍പ്പെടുന്നു. കന്യാസ്ത്രീകളടക്കമുള്ളവര്‍ ബലാല്‍സംഗം ചെയ്യപ്പെട്ടു. ആയിരകണക്കിനുപേര്‍ സമീപത്തെ വനപ്രദേശങ്ങളിലേക്ക് ഓടിരക്ഷപ്പെട്ടു. കഴുത്തില്‍ കത്തിവെച്ചായിരുന്നു നിരവധി ഘര്‍ വാപ്പസി നടപ്പാക്കിയത്. പലരും നാടുവിട്ടു. കൃത്യമായി മുന്‍കൂട്ടി ആസൂത്രണം ചെയ്ത സംഭവങ്ങളായിരുന്നു അരങ്ങേറിയത്. ക്രൈസ്തവിഭാഗങ്ങള്‍ക്കെതിരെ രാജ്യം കണ്ട ഏറ്റവും വലിയ വംശഹത്യ ഇനിയും പക്ഷെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ രേഖപ്പെടുത്തിയിട്ടില്ല എന്ന് ശശി പറയുന്നു. അതിനുള്ള കാരണണായി ശശി വിലയിരുത്തുന്നത് അക്രമിക്കപ്പെട്ടവര്‍ പാവപ്പെട്ട ദളിതരും ആദിവാസികളുമാണെന്നതാണ്. സവര്‍ണ്ണ ക്രൈസ്തവവിഭാഗത്തിനു ആധിപത്യമുള്ള കേരളം, തമിഴ്‌നാട്, കര്‍ണ്ണാടകം, ഗോവ പോലുള്ള പ്രദേശങ്ങളില്‍ പോലും കാര്യമായ പ്രതിഷേധമുയര്‍ന്നില്ല എന്നത് തന്നെ അത്ഭുതപ്പെടുത്തി എന്നും ശശി പറയുന്നു. ്അവിടങ്ങളിലെല്ലാം ഈ വിഷയയമെത്തിക്കുകയാണ് ഡോക്യുമെന്ററിയിലൂടെ ശശി ലക്ഷ്യമിടുന്നത്. ഒപ്പം കണ്ടമാലിന്റെ മുറിവുണക്കുക, ഇനിയുമിത്തരം വംശഹത്യകള്‍ ആവര്‍ത്തിക്കാതിരിക്കുക. ഇരകളുടെ പുനരധിവാസം സാധ്യമാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാകാനും തന്റെ സംരംഭത്തിനു കഴിയുമെന്ന് ശശി കരുതുന്നു.
സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു ടീം കൂടെയുള്ളതിനാലാണ് ഇത്തരമൊരു സംരംഭം സാധ്യമായതെന്ന് ശശി പറയുന്നു. നീതു സജിയാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. എഡിറ്റിംഗ്, പശ്ചാത്തല സംഗീതം മുതലായവ അഡ്വ. പി സജീവ്. വിനി വര്‍ഗ്ഗീസ്, അച്ചു ഷീല എന്നിവരാണ് സംവിധാന സഹായികള്‍. കൂടാതെ രാജ്യത്തിന്റെ പല ഭാഗത്തുനിന്നുമുള്ള നിരവധി പേര്‍ പല വിധത്തില്‍ സിനിമാ നിര്‍മ്മാണത്തില്‍ പങ്കാളികളായി. സിനിമ ജനങ്ങളിലെത്തിക്കാനും സമാന മനസ്‌കരുടെ സഹകരണമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മുന്‍ കമ്യൂണിസ്റ്റ് നേതാവും സൈദ്ധാന്തികനുമായിരുന്ന കെ ദാമോദരന്റെ മകന്‍ കൂടിയായ കെ പി ശശി.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply