ഒരുദിവസം നിങ്ങള്‍ അവരാല്‍ ചോദ്യം ചെയപ്പെടും

ഒപ്പുവച്ചവരില്‍ രാഷ്ട്രീയത്തില്‍ പ്രത്യേകിച്ച് പിടിവാശികളൊന്നുമില്ലാത്ത എം. മുകുന്ദന്‍, സി.രാധാകൃഷ്ണന്‍, സേതു, ഷാജി.എന്‍. കരുണ്‍ തുടങ്ങിയവരുണ്ട്. അവരെ വെറുതെ വിടുക. എന്നാല്‍ പഴയ നക്‌സലൈറ്റ്, സാംസ്‌ക്കാരിക വേദി പ്രവവര്‍ത്തകരും, കോര്‍പ്പറേറ്റു വിരുദ്ധരെന്ന് സ്വയം ആണയിടുകയും ചെയ്യുന്ന ചിലരതിലുണ്ട്: സച്ചിദാനന്ദന്‍, എന്‍.എസ്. മാധവന്‍, ശശികുമാര്‍ തുടങ്ങിയവര്‍.

അദാനിയ്‌ക്കൊപ്പമോ, എതിരോ, എന്ന ചോദ്യത്തില്‍ കേരള രാഷ്ട്രീയം ഇന്ന് ധ്രുവീകരിക്കപ്പെട്ടിരിക്കുന്നു. വികസനത്തിന്റെ ഇരകളായ വിഴിഞ്ഞത്തെ മല്‍സ്യത്തൊഴിലാളികള്‍ തങ്ങളുടെ ജീവിതാവസ്ഥയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധ സമരത്തെ വര്‍ഗ്ഗീയമെന്നും, രാജ്യദ്രോഹപരമെന്നും, ഭീകരവാദമെന്നും ഭരണ കര്‍ത്താക്കളും ഭരണ കക്ഷിയും ആക്ഷേപിക്കുന്നു. സി.പി.എമ്മും ബി.ജെ.പിയും. അദാനിയുടെ സംരക്ഷകരായി വന്നു കഴിഞ്ഞു. ശശി തരൂര്‍ കോണ്‍ഗ്രസ്സിനുള്ളില്‍ നടത്തുന്ന ഗൂഢപ്രവര്‍ത്തനത്തിന്റെ ഫലമായി കോണ്‍ഗ്രസ്സില്‍ മല്‍സ്യത്തൊഴിലാളി സമരത്തിനനുകൂലമായുള്ള നീ ക്കം മന്ദീഭവിക്കപ്പെട്ടു. മുസ്ലീം ലീഗും തുറമുഖ സംരക്ഷകരായി മാറുവാന്‍ പോകുന്നു എന്ന് കേള്‍ക്കുന്നു.. എന്നാല്‍ തുറമുഖ പ്രവര്‍ത്തനം എന്നന്നേക്കുമായി നിര്‍ത്തണമെന്നല്ല പരിസ്ഥിതി ആഘാത പഠനം കഴിയുന്നവരെ നിര്‍ത്തി വയ്ക്കണമെന്നു മാത്രമേ വിഴിഞ്ഞം സമര സമിതി പറയുന്നുള്ളു.

ഈ അവസരത്തില്‍ തുറമുഖനിര്‍മ്മാണത്തിനു സര്‍വ്വ പിന്തുണയും പ്രഖ്യാപിച്ച് കൊണ്ട് സാമൂഹ്യ , സാംസ്‌ക്കാരിക, സാഹിത്യ, വ്യവസായ മേഖലയിലെ പ്രമുഖര്‍ ഒപ്പ് വച്ച, തുറന്ന കത്ത്, പ്രസിദ്ധീകരിച്ചതായി തിരുവനന്തപുരം ചേമ്പര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ത്രിയുടെ പത്രക്കുറിപ്പില്‍ നിന്നറിയുന്നു.. സ്ഥിരം പൗരപ്രമാണികളും പുരോഗമന സാഹിത്യകാരന്മാരും ഒന്നടങ്കം അതിലുണ്ട്. തുറമുഖ സംരക്ഷണം, വികസനം എന്നീ വിശേഷണങ്ങളൊക്കെ അദാനി പക്ഷം എന്നതിന്റെ കോഡുകളായെടുത്താല്‍ നമ്മുടെ സാംസ്‌ക്കാരിക-വ്യാവസായിക മേഖലയിലെ പ്രമുഖര്‍ ഭൂരിഭാഗവും അദാനിയുടെ പിന്നില്‍ അണി നിരന്നിരിക്കുന്നു എന്നര്‍ഥം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഒപ്പുവച്ചവരില്‍ രാഷ്ട്രീയത്തില്‍ പ്രത്യേകിച്ച് പിടിവാശികളൊന്നുമില്ലാത്ത എം. മുകുന്ദന്‍, സി.രാധാകൃഷ്ണന്‍, സേതു, ഷാജി.എന്‍. കരുണ്‍ തുടങ്ങിയവരുണ്ട്. അവരെ വെറുതെ വിടുക. എന്നാല്‍ പഴയ നക്‌സലൈറ്റ്, സാംസ്‌ക്കാരിക വേദി പ്രവവര്‍ത്തകരും, കോര്‍പ്പറേറ്റു വിരുദ്ധരെന്ന് സ്വയം ആണയിടുകയും ചെയ്യുന്ന ചിലരതിലുണ്ട്: സച്ചിദാനന്ദന്‍, എന്‍.എസ്. മാധവന്‍, ശശികുമാര്‍ തുടങ്ങിയവര്‍. ഇടതുപക്ഷ വീക്ഷണത്തെ എന്നും പുണര്‍ന്നവരും ആഗോള കോര്‍പ്പറേറ്റു വിരുദ്ധ ആശയങ്ങള്‍ ഉച്ചൈസ്ഥരം ഘോഷിക്കുകയും ചെയ്തവര്‍. വിഴിഞ്ഞത്തെ മല്‍സ്യത്തൊഴിലാളികള്‍ ആത്മരക്ഷാര്‍ഥം നടത്തുന്ന സമരത്തെ കേന്ദ്ര സൈന്യത്തെ ഉപയോഗിച്ച് ചോരയില്‍ മുക്കി പരാജയപ്പെടുത്തുവാന്‍ കെണിയൊരുക്കുന്ന ഭരണകൂടത്തിന് പച്ചക്കൊടി കാട്ടുകയാണ് ഈ പൊതുബുദ്ധിജീവികള്‍.. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഹീനമായ ചതിയും ആത്മവഞ്ചനയുമാണ് ഇവര്‍ പ്രകടിപ്പിക്കുന്നതെന്ന് പറയാതിരിക്കാന്‍ വയ്യ. സമരം ചെയ്യപ്പെടുന്നവര്‍ ദേശദ്രോഹികളെന്നു മുദ്രകുത്തപ്പെടുന്ന ഈ പ്രതിസന്ധി ഘട്ടത്തില്‍ അദാനിയ്ക്കായി കേരളത്തിന്റെ രക്ഷാസൈന്യമായ മല്‍സ്യത്തൊഴിലാളികളെ ഒറ്റുകൊടുത്ത സാംസ്‌ക്കാരിക നായകര്‍ എന്ന നിലയില്‍ കേരള ചരിത്രത്തില്‍ അവര്‍ ഇനി മേല്‍ കളങ്കിതരെന്ന് കണക്കാക്കപ്പെടും.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

”തുറമുഖത്തിന്റെ പൂര്‍ത്തീകരണ വേളയില്‍ പ്രതിഷേധവും അക്രമ സമരവും ഉണ്ടാകുന്നത് യുക്തിക്ക് നിരക്കാത്തതും അപലനീയവുമെന്ന് ‘ ഇവര്‍ പ്രസ്താവിക്കുന്നു. അദാനി എന്ന ശതകോടീശ്വരന്റെ നിലപാടാണ് യുക്തിയുടെ മാനദണ്ഡമായി ഇവര്‍ കരുതുന്നതെന്ന് ചുരുക്കം. വിഴിഞ്ഞത്തെ ജനങ്ങളോടല്ല പിണറായിയോടും അതുവഴി അദാനിയോടും ആണ് ഇവരുടെ പ്രതിബദ്ധത എന്ന് ഇവിടെ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി, അദാനിയ്ക്കും പിണറായിക്കും ദാസ്യവേല നടത്തുന്ന ഇവരെ കേരളത്തിലെ പൊതു സമൂഹം തിരിച്ചറിയുക തന്നെ ചെയ്യും. കോര്‍പ്പറേറ്റിന്റെ പ്രത്യയ ശാസ്ത്രവും വികസന തീവ്ര വാദവും ഇന്ന് കേരളത്തില്‍ നിര്‍വ്വഹിക്കപ്പെടുന്നത് ഇടതു പക്ഷത്തിന്റെ/കമ്യൂണിസത്തിന്റെ ഡിക്ഷനിലൂടെയും, സൗന്ദര്യശാസ്ത്രത്തിലൂടെയുമാണെന്ന വസ്തുത അമ്പരിപ്പിക്കുന്നതത്രേ.

വിഴിഞ്ഞം ജനതയെ വികസനത്തിന്റെ ബലിയാടുകളാക്കാനുള്ള ഭരണകൂട നീക്കത്തെ എന്ത് വിലകൊടുത്തും ചെറുക്കുക എന്നതാണ് മലയാളികള്‍ക്ക് മുമ്പുള്ള ഏകമാര്‍ഗ്ഗം. പരിസ്ഥിതി ആഘാത പഠനം തീരുന്നതു വരെ തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം, ന്യായവും യുക്തിപൂര്‍വകവുമെന്ന് ജനപക്ഷത്തു നിന്നും പരിസ്ഥിതി ശാസ്ത്ര പക്ഷത്തു നിന്നും നോക്കുമ്പോള്‍ വ്യക്തമാണ്.ശതകോടീശ്വര വികസന പദ്ധതികള്‍ ജനങ്ങളുടെ ജീവിതത്തിലും ആവാസവ്യവസ്ഥയിലും സൃഷ്ടിച്ച കൊടിയ നാശങ്ങളുടെ ചരിത്രാനുഭവങ്ങള്‍ തെളിയിക്കുന്നതുമതാണ്. വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് സ്‌നേഹാഭിവാദ്യങ്ങള്‍.

(ഫേസ് ബുക്ക് പോസ്റ്റ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply