വിബ്ജിയോര്‍ ചലചിത്രമേള 7 മുതല്‍ : അനുരാധാ ബസിന്‍ പങ്കെടുക്കും

രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ‘മീഡിയ ഡയലോഗ് ‘ ആണ് ഇത്തവണത്തെ വിബ്ജിയോര്‍ മഴവില്‍ മേളയിലെ മറ്റൊരു പ്രധാന ആകര്‍ഷണം. മാധ്യമരംഗത്തെ ബദല്‍ മാര്‍ഗങ്ങളുടെ പരീക്ഷണങ്ങള്‍. മുഖ്യധാരാ മാധ്യമങ്ങള്‍ കൈയ്യൊഴിഞ്ഞ കഥകള്‍ അവര്‍ മറ്റു ജനതകളിലേക്കെത്തിച്ച സ്വന്തം കഥകള്‍ പറയാനെത്തുന്ന ജനകീയ സമര സംഘടനകളില്‍ നിന്നുമെത്തുന്നവര്‍, മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്ത നവമാധ്യമ മേഖലകള്‍, മുഖ്യധാരാ മാധ്യമങ്ങളുടെ പ്രസക്തിയും പരിമിതികളും ചര്‍ച്ചാ വിഷയമാകും.

പതിമൂന്നാമത് വിബ്ജിയോര്‍ അന്താരാഷ്ട്ര ഹ്രസ്വ ഡോക്യുമെന്ററി ചലച്ചിത്രമേള നവംബര്‍ 7 മുതല്‍ 10 വരെ തൃശൂരില്‍ കേരള സാഹിത്യ അക്കാദമിയില്‍ നടക്കും. വ്യാഴാഴ്ച വൈകീട്ട് 5ന് മന്ത്രി വി എസ് സുനില്‍ കുമാര്‍ ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. സി. ശരത്ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നത് കശ്മീര്‍ ടൈംസിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായ അനുരാധാ ബസിന്‍ ആണ്. റീബൂട്ടിങ്: ന്യൂ ഇന്ത്യ എന്നതാണ് ഇത്തവണ മഴവില്‍ മേളയുടെ മുഖ്യപ്രതിപാദ്യ വിഷയം. സമ്മേളനത്തില്‍ വച്ച് വിബ്ജിയോര്‍ ക്യാംപെയ്ന്‍ ‘വനാവകാശ നിയമം’ വനസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഡോ. അമിതാഭ് ബച്ചന്‍ (ഹോണ്‍ബില്‍ ഫൗണ്ടേഷന്‍, കേരളം), ശോഭാ മദന്‍ (നീലഗിരി പര്‍ട്ടികുലര്‍ളി വള്‍നറബിള്‍ ട്രൈബല്‍ ഗ്രൂപ്പ് ഫൗണ്ടേഷന്‍ , തമിഴ്‌നാട്) എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കും. യുവ സംവിധായിക ലീല സന്തോഷിനെ ചടങ്ങില്‍ ആദരിക്കും. മേയര്‍ അജിത വിജയരാഘവന്‍ അധ്യക്ഷയാകുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസഡന്റ് മേരി തോമസ്, എഫ് എഫ് എസ് ഐ റീജിയണല്‍ സെക്രട്ടറി കെ. ജി. മോഹന്‍കുമാര്‍, യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു. വിബ്ജിയോര്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ ആഷാ ജോസഫ്, ഫെസ്റ്റിവല്‍ ക്യുറേറ്റര്‍മാരായ ആര്‍ പി അമുദന്‍, പി ബാബുരാജ്, വിബ്ജിയോര്‍ ഫിലിം കളക്ടീവ് സെക്രട്ടറി ഹാരോള്‍ഡ് ആന്റണി എന്നിവരും സംസാരിക്കും. പാട്രിക് റോക്‌സലിന്റെ സിനിമകളാണ് ഇത്തവണത്തെ റെട്രോസ്‌പെക്ടീവില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഫോക്കസ് തീം പാക്കേജ്, വിബ്ജിയോര്‍ പാക്കേജ്, ഡയറക്ടര്‍ പാക്കേജ്, ഹോമേജ് വിഭാഗങ്ങളിലായി ഹ്രസ്വ ചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍, സംഗീത ആല്‍ബം, ആനിമേഷന്‍ സിനിമകള്‍ എന്നിവയാണ് പ്രദര്‍ശിപ്പിക്കുന്നത്. റീബൂട്ടിങ്: ന്യൂ ഇന്ത്യ എന്നതാണ് ഇത്തവണ മഴവില്‍ മേളയുടെ മുഖ്യപ്രതിപാദ്യ വിഷയം.

അടുത്തിടെയായി ഉയര്‍ന്നു വരുന്ന പുതിയ ഇന്ത്യയേക്കുറിച്ചുള്ള അവകാശ വാദങ്ങളും യഥാര്‍ത്ഥ നവഭാരത സങ്കല്‍പങ്ങളും തമ്മിലുള്ള പൊരുത്തമില്ലായ്മയാണ് വിഷയമാകുന്നത്. ഒരു മതം, ഒരൊറ്റ ഭാഷ, ഒരു പാര്‍ട്ടി ഒരു നേതാവ് എന്നതാണ് പുതിയ അവകാശവാദം. സംസ്‌കാരത്തിന്റെ ശുദ്ധിയന്വേഷിച്ച് മധ്യകാലത്തേക്ക് യാത്രയാകുന്ന പുതിയ ഇന്ത്യയില്‍ വൈവിധ്യങ്ങള്‍ക്കോ, വിയോജിപ്പുകള്‍ക്കോ, സ്വതന്ത്രചിന്തകര്‍ക്കോ സ്ഥാനമില്ല. എന്നാല്‍ സത്യത്തില്‍ ഇത് പുതിയ ഇന്ത്യയാണോ എന്നതാണ് ചോദ്യം. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആധുനിക കാലഘട്ടം മറികടക്കാന്‍ ശ്രമിച്ച പൗരാണിക ഭൂതകാലത്തേക്കുള്ള പിന്‍മടക്കമാണ് ഈ പുതിയ ഇന്ത്യ എന്നതാണ് വൈരുദ്ധ്യം. ബഹുസ്വരതകളെ ഇല്ലാതാക്കി സൃഷ്ടിക്കുന്നത് ആഗോളീകരണ കാലത്തിന്റെ കോര്‍പറേറ്റ് ഇന്ത്യയാണ്. അതിനായി ചരിത്രം പോലും തിരുത്തിയെഴുതുന്നു. മതമൗലികവാദം അക്രമാസക്തമാകുന്ന, മത-ജാതി വെറികള്‍ അഭിമാനമായി കരുതുന്ന, മുസ്ലിമുകള്‍ക്കും ദളിതര്‍ക്കും നേരെ അതിക്രമങ്ങള്‍ ഭയാനകമായ തോതില്‍ പെരുകുന്ന വിയോജിപ്പുകളും വിമര്‍ശനങ്ങളും ഇല്ലാതാക്കപ്പെട്ട വിയോജിക്കുന്നവര്‍ ദേശദ്രോഹികളായി മുദ്രകുത്തുന്നതാണ് പുതിയ ഇന്ത്യ.

 

 

 

 

 

 

 

 

വിബ്ജിയോര്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പതിമൂന്നാം പതിപ്പ് പ്രധാനമായും ഉന്നയിക്കുന്നത് ഈ വിഷയമാണ്. ചില ചോദ്യങ്ങള്‍ മാത്രമാണിവ. വിബ്ജിയോര്‍ ഉത്തരങ്ങള്‍ നല്‍കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ ചര്‍ച്ചകള്‍ക്ക് അവസരം തുറക്കുന്നു. വിയോജിപ്പിന്റെ ശബ്ദങ്ങള്‍ക്ക് ഇടം നല്‍കുകയും സംവാദങ്ങള്‍ സജീവമാക്കുകയും ചെയ്യുന്നു. വിബ്ജിയോര്‍ ഫിലിം ഫെസ്റ്റിവല്‍ പ്രതീക്ഷയുടെ ആഘോഷമാണ്. നഷ്ടങ്ങളെക്കുറിച്ചുള്ള വിലാപമല്ല. വൈവിധ്യങ്ങളുടെ സമന്വയമായ ഇന്ത്യയെ റീ ബൂട്ട് ചെയ്തെടുക്കുക. അതെക്കുറിച്ചാണ് 13-ാമത് വിബ്ജിയോര്‍ സംസാരിക്കുക.

ആദ്യദിവസം മുതല്‍ രാവിലെ 9 ന് ചലച്ചിത്ര പ്രദര്‍ശനം തുടങ്ങും. ചലച്ചിത്ര പ്രദര്‍ശനങ്ങളോടൊപ്പം എല്ലാ ദിവസവും തെരഞ്ഞെടുത്ത വിഷയങ്ങളില്‍ മിനി കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച വൈകീട്ട് 5 ന് ‘കാലാവസ്ഥാ പ്രതിസന്ധിയും കേരളവും ‘ എന്ന വിഷയത്തില്‍ ഡോ.ടി.വി.സജീവ് (ശാസ്ത്രജ്ഞന്‍ , കെ.എഫ്.ആര്‍.ഐ), എസ് പി രവി (ചാലക്കുടി പുഴ സംരക്ഷണ സമിതി), ശോഭാ മദന്‍ (വനാവകാശ സംരക്ഷണ പ്രവര്‍ത്തക), മഞ്ചു വാസുദേവന്‍ (ചാലക്കുടി പുഴ സംരക്ഷണ സമിതി)എന്നിവര്‍ സംസാരിക്കും. ശനിയാഴ്ച വൈകീട്ട് 5 ന് ‘നവോത്ഥാനം: ഒരു പുനര്‍വായന’ യില്‍ പ്രൊഫ.കെ.എസ് മാധവന്‍ (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), ഡോ.കെ.എം ഷീബ (അസി.പ്രൊഫസര്‍, സംസ്‌കൃത സര്‍വ്വകലാശാല, കാലടി), എ പി കുഞ്ഞാമു (എഴുത്തുകാരന്‍), ഡോ.കെ ഗോപിനാഥന്‍ എന്നിവരും സംസാരിക്കും.

രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ‘മീഡിയ ഡയലോഗ് ‘ ആണ് ഇത്തവണത്തെ വിബ്ജിയോര്‍ മഴവില്‍ മേളയിലെ മറ്റൊരു പ്രധാന ആകര്‍ഷണം. മാധ്യമരംഗത്തെ ബദല്‍ മാര്‍ഗങ്ങളുടെ പരീക്ഷണങ്ങള്‍. മുഖ്യധാരാ മാധ്യമങ്ങള്‍ കൈയ്യൊഴിഞ്ഞ കഥകള്‍ അവര്‍ മറ്റു ജനതകളിലേക്കെത്തിച്ച സ്വന്തം കഥകള്‍ പറയാനെത്തുന്ന ജനകീയ സമര സംഘടനകളില്‍ നിന്നുമെത്തുന്നവര്‍, മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്ത നവമാധ്യമ മേഖലകള്‍, മുഖ്യധാരാ മാധ്യമങ്ങളുടെ പ്രസക്തിയും പരിമിതികളും ചര്‍ച്ചാ വിഷയമാകും. ഒപ്പം ഇവയുടേയെല്ലാം പരിമിതികളും അവയെ മറികടക്കാനുള്ള ബദല്‍ മാര്‍ഗങ്ങളുടെ അന്വേഷണവും.

[widgets_on_pages id=”wop-youtube-channel-link”]

ഡോക്യുമെന്ററി സംവിധായകര്‍, മള്‍ട്ടിമീഡിയ, മീഡിയ വിദ്യാര്‍ത്ഥികള്‍, മാധ്യമ പ്രവര്‍ത്തകര്‍, ജനകീയ സമരപ്രതിനിധികള്‍ തുടങ്ങിയവരുടെ സംഗമവും വിഷയാവതരണവും ചര്‍ച്ചകളുമാണ് 9,10 ദിവസങ്ങളില്‍ സംഘടിപ്പിക്കുന്നത്. ശനിയാഴ്ച രാവിലെ മുതല്‍ വൈലോപ്പിള്ളി ഹാളില്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ജനകീയ സംഘടനകളുടെ പ്രതിനിധികള്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും മാധ്യമരംഗത്തെ അവരുടെ ബദല്‍ മാര്‍ഗങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നു. എക്താരാ വിമണ്‍സ് കളക്ടീവ് ഭോപ്പാല്‍, കേരളീയം കളക്ടീവ് കേരള, സമദൃഷ്ടി ഫിലിം കളക്ടീവ് ഒഡീഷ, എന്‍ എ പി എം, ഇന്ത്യ, ചലച്ചിത്ര അഭിയാന്‍ ഡല്‍ഹി, പി ഇ പി കളക്ടീവ് പളനി, സ്‌കൂള്‍ ഓഫ് ഡെമോക്രസി രാജസ്ഥാന്‍, ദളിത് ക്യാമറ തുടങ്ങിയ സംഘടനാ പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഞായറാഴ്ച രാവിലെ 10 മുതല്‍ നവമാധ്യമ ചര്‍ച്ചകളും ഉച്ചതിരിഞ്ഞ് 2 മുതല്‍ മുഖ്യധാരാ മാധ്യമ ചര്‍ച്ചകളുമാണ് നടക്കുന്നത്. നവമാധ്യമ മുഖ്യധാരാ മാധ്യമങ്ങളുടെ പ്രസക്തിയും പരിമിതികളും വിശദമായി ചര്‍ച്ച ചെയ്യുകയും ബദല്‍ മാര്‍ഗങ്ങളുടെ അന്വേഷണവുമാണ് ഈ കോണ്‍ഫറന്‍സുകളിലൂടെ ശ്രമിക്കുന്നത്. രാജീവ് ദേവരാജ് (എഡിറ്റര്‍ ന്യൂസ് 18 കേരളം), ഡോ. എലിസബത്ത് മുള്ളര്‍ (എ.സി.ജെ ചെന്നൈ), വരുണ്‍ രമേശ് (എഡിറ്റര്‍ ഏഷ്യാ വില്ല), ശ്രീജിത്ത് ദിവാകരന്‍ (സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍), സഫീറ മടത്തിലകത്ത് (മീഡിയ വണ്‍), സന്തോഷ് ജോണ്‍ തൂവല്‍ (മലയാള മനോരമ), കെ. ജെ ജേക്കബ് (ഡെക്കാണ്‍ ക്രോണിക്കിള്‍), വി പി റജീന (മാധ്യമം), ഷഫീക്ക് താമരശ്ശേരി (മാധ്യമ പ്രവര്‍ത്തകന്‍), ബിനു (ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍), രാജാജി മാത്യു (എഡിറ്റര്‍, ജനയുഗം) തുടങ്ങി ട്രോളര്‍മാര്‍ മുതല്‍ മുഖ്യധാരാ മാധ്യമ പ്രതിനിധികള്‍ വരെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.
ശനിയാഴ്ച വൈകീട്ട് സംഗീത നിശയും ഫെസ്റ്റിവല്‍ ക്യാംപസില്‍ പ്രദര്‍ശനങ്ങളും ഉണ്ടാകും.

ഞായറാഴ്ച വൈകീട്ട് 5.30 ന് തൃശ്ശൂര്‍ എം.പി ടി എന്‍ പ്രതാപന്‍ അധ്യക്ഷനാകുന്ന സമാപന സമ്മേളനത്തില്‍ ചീഫ് വിപ്പ് കെ. ആര്‍ രാജന്‍, ഫെസ്റ്റിവല്‍ ക്യുറേറ്റര്‍ കസ്തൂരി ബസു എന്നിവരും പങ്കെടുക്കും. വിദ്യാര്‍ത്ഥികള്‍ (100/), മുതിര്‍ന്നവര്‍ (200/) വീതമാണ് നാല് ദിന ഫെസ്റ്റിവലിലേക്കുള്ള പാസ്സ് തുക. ഫെസ്റ്റിവല്‍ പാസ്സുകള്‍ക്കും മറ്റുവിവരങ്ങള്‍ക്കും 9567839494, 9895584537

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply