ഇത് ബ്രാഹ്മണിസത്തിന്റെ ജാതിപ്രത്യയശാസ്ത്രം തന്നെ

മനുഷ്യന്‍ ഗോത്രങ്ങളായി ജീവിച്ചിരുന്ന കാലഘട്ടത്തില്‍ ഒരു ഗോത്രത്തില്‍ പെട്ടവര്‍ മറ്റു ഗോത്രക്കാരെ ആക്രമിച്ചു കീഴപ്പെടുത്തുന്നതും കൊന്നു തള്ളുന്നതും കൊള്ളയടിക്കുന്നതും അടിമകളാക്കുന്നതും ഒരു സാമൂഹ്യസ്ഥാപനമെന്ന നിലയില്‍ പതിവായിരുന്നു. ഉദാഹരണത്തിന് മുഹമ്മദ് നബിയുടെ ബദവി ഗോത്രം ഇത്തരത്തില്‍ ഗോത്ര റെയ്ഡ് നടത്തിയിരുന്ന ഗോത്രമാണ്. ഭരണകൂടം സ്ഥാപിച്ചതിനു ശേഷം നബി ഇത്തരം റെയ്ഡുകള്‍ക്ക് അന്ത്യം കുറിച്ചുവെങ്കിലും, നബി തന്നെ ഇത്തരത്തിലുള്ള റെയ്ഡ് നടത്തിയതായി കഥകളുണ്ട്. ഇന്ത്യയില്‍ വര്‍ഗ്ഗീയകലാപങ്ങളെ ഇത്തരത്തിലുള്ള ഗോത്രറെയിഡ് എന്നപോലെ ഒരു സാമൂഹ്യസ്ഥാപനമായി വളര്‍ത്തിയെടുത്തിരിക്കുന്ന സംഘടനയാണ് ആര്‍എസ്എസ്. അത് ഉദ്ഭവം […]

മനുഷ്യന്‍ ഗോത്രങ്ങളായി ജീവിച്ചിരുന്ന കാലഘട്ടത്തില്‍ ഒരു ഗോത്രത്തില്‍ പെട്ടവര്‍ മറ്റു ഗോത്രക്കാരെ ആക്രമിച്ചു കീഴപ്പെടുത്തുന്നതും കൊന്നു തള്ളുന്നതും കൊള്ളയടിക്കുന്നതും അടിമകളാക്കുന്നതും ഒരു സാമൂഹ്യസ്ഥാപനമെന്ന നിലയില്‍ പതിവായിരുന്നു. ഉദാഹരണത്തിന് മുഹമ്മദ് നബിയുടെ ബദവി ഗോത്രം ഇത്തരത്തില്‍ ഗോത്ര റെയ്ഡ് നടത്തിയിരുന്ന ഗോത്രമാണ്. ഭരണകൂടം സ്ഥാപിച്ചതിനു ശേഷം നബി ഇത്തരം റെയ്ഡുകള്‍ക്ക് അന്ത്യം കുറിച്ചുവെങ്കിലും, നബി തന്നെ ഇത്തരത്തിലുള്ള റെയ്ഡ് നടത്തിയതായി കഥകളുണ്ട്.

ഇന്ത്യയില്‍ വര്‍ഗ്ഗീയകലാപങ്ങളെ ഇത്തരത്തിലുള്ള ഗോത്രറെയിഡ് എന്നപോലെ ഒരു സാമൂഹ്യസ്ഥാപനമായി വളര്‍ത്തിയെടുത്തിരിക്കുന്ന സംഘടനയാണ് ആര്‍എസ്എസ്. അത് ഉദ്ഭവം കൊണ്ട നാള്‍ മുതല്‍ തന്നെ വളര്‍ന്നുവന്നത് വര്‍ഗ്ഗീയകലാപങ്ങളിലൂടെയാണ്.

[widgets_on_pages id=”wop-telegram-channel”]

മുസ്ലീങ്ങളെയാണ് ഈ വര്‍ഗ്ഗീയകലാപങ്ങളിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ഹിന്ദുക്കളും മുസ്ലീങ്ങളും സ്വത്വപരിഗണനയില്ലാതെ തുല്യാവകാശത്തോടെ പൗരന്മാരായി പരിഗണിക്കപ്പെടുന്ന ഒരു ആധുനിക പൗരസമൂഹം രൂപപ്പെടുന്നതിനെ തടയുക എന്നതാണ് ഒരുഭാഗത്ത് ഇതിന്റെ ലക്ഷ്യം. മറുഭാഗത്ത് മുസ്ലീങ്ങള്‍ക്ക് നേരെയുള്ള ഈ ആക്രമം ജാതിപ്രത്യയശാസ്ത്രത്തിന്റെ അധീശത്വം നിലനിര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയുള്ളതാണ്.

[widgets_on_pages id=”wop-youtube-channel-link”]

ഇന്ത്യയുടെ മദ്ധ്യകാലത്തിന്റെ ആദ്യഘട്ടത്തില്‍ ബ്രാഹ്മണിസത്തിന്റെ കീഴില്‍ മതപീഡനം ഏല്‍ക്കേണ്ടിവന്നവരാണ് ബുദ്ധമതക്കാര്‍. ടിബറ്റ്, കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയ സ്ഥാനങ്ങളിലേക്ക് നാടുവിടേണ്ടിവന്ന ബുദ്ധമതക്കാരുടെ അവശേഷിക്കുന്ന വിഭാഗങ്ങളാണ് ഇന്ത്യയില്‍ മുസ്ലീങ്ങള്‍ ആയവരില്‍ ഭൂരിഭാഗവും. മതം മാറാത്ത വിഭാഗങ്ങളെ ദളിതുകളും പിന്നാക്കക്കാരുമായി ബ്രാഹ്മണ്യത്തിന്‍ കീഴില്‍ ഒതുക്കാന്‍ കഴിഞ്ഞെങ്കിലും മുസ്ലീങ്ങളെ അത്തരത്തില്‍ ഒതുക്കാന്‍ കഴിയുമായിരുന്നില്ല. മുസ്‌ളീം വിരോധത്തിന്റെ ചരിത്രപരമായ വേരുകള്‍ ഇവിടെയാണ്.

വര്‍ഗ്ഗീയകലാപങ്ങളില്‍ മുസ്ലീങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്ക് അവരെ ജാതീയമായി ഒതുക്കുന്നതിന്റെ രീതിശാസ്ത്രം തന്നെയാണുള്ളതെന്ന് കലാപങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.ചില പോയിന്റുകള്‍ പരിശോധിക്കാം.

1. ദളിതുകളെയും പിന്നാക്കക്കാരെയും നികൃഷ്ട, അഭിശപ്ത ജനവിഭാഗമായി കാണുന്നതുപോലെ മുസ്ലീങ്ങളെയും കാണുന്നു. മുസ്ലീങ്ങള്‍ പുതിയൊരു അഭിശപ്ത ജനവിഭാഗമാണ്, പുതിയൊരു ജാതിയാണ്.

2. ദരിദ്രരാണ് അക്രമത്തിനിരയാകുന്നവര്‍. സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങള്‍ . അവരുടെ സ്വത്തുക്കളും ജീവനോപാധികളും തകരുകയും ജീവിതം പിഴുതെറിയപ്പെടുകയും അവരെ പലായനത്തിന് വിധേയമാക്കുകയും ചെയ്യുന്നു.

3. ദരിദ്രരില്‍ തന്നെയുള്ള സാമ്പത്തികമായ കിടമത്സരങ്ങള്‍ അവരെ വര്‍ഗീയമായി വേര്‍തിരിക്കല്‍ എളുപ്പമാക്കുന്നു. വര്‍ഗ്ഗീയാക്രമങ്ങള്‍ നടത്തുന്നത് പുറത്തുനിന്നുള്ള പിന്തുണയോടെ ഈ ദരിദ്രര്‍ തന്നെയായിരിക്കും.

4. ഇത്തരത്തില്‍ പലായനത്തിന് വിധേയമായവര്‍ രാജ്യത്തിലെ മറ്റു ഭാഗങ്ങളില്‍ അടിഞ്ഞുകൂടും. സമൂഹത്തിലെ ഏറ്റവും അവമതിപ്പുള്ള ജോലികള്‍ ചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിതരാവുന്നു. ഉദാഹരണത്തിന്, തുകല്‍പ്പണി, പാറാവ്, നെയ്ത്ത്, ഇറച്ചിവെട്ട്, ഇരുമ്പുപണി, തുടങ്ങിയവ. ജാതിവ്യവസ്ഥയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് കായികാധ്വാനത്തെ നീചമായി പരിഗണിച്ച് അതിനെ ഏറ്റവും വിലക്കുറവില്‍ ലഭ്യമാക്കുക എന്നതാണ്.

5. സമൂഹത്തിലെ ധനികവിഭാഗങ്ങള്‍ക്കും സാമ്പത്തികമായി സുരക്ഷിതത്വമുള്ളവര്‍ക്കും ഈയൊരു കാര്യം ഗുണപരമായതിനാല്‍ അവര്‍ ഈ അനീതികളെ ഇല്ലായ്മ ചെയ്യാനായി മുന്നോട്ടുവരില്ല. സമൂഹത്തിന്റെ വിഭജിതാവസ്ഥയ്ക്ക് സ്ഥായിയായ സ്വഭാവം കൈവരുന്നു.

6. ജാതി അല്ലെങ്കില്‍ വര്‍ഗ്ഗപരമായ വിഭജനത്തിനു മതപരമായ വിദ്വേഷത്തിന്റെ നിറം കൂടി ലഭിക്കുമ്പോള്‍ സാമൂഹ്യമായ വിഭജനം അപരിഹാര്യമായി തുടരും. രാഷ്ട്രീയത്തിലെ വര്‍ഗീയശക്തികള്‍ക്ക് ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണപരമാവുന്നു.

ഡല്‍ഹിയിലെ കലാപവും ഈ കാര്യങ്ങളെ അടിവരയിടുന്നതാണ്. സമൂഹത്തിലെ ഏറ്റവും ദുര്‍ബലര്‍ താമസിക്കുന്ന യമുനയുടെ കിഴക്കുപ്രദേശമാണ് കലാപം നടന്ന സ്ഥലങ്ങള്‍. അവിടെയുള്ള മുസ്ലീങ്ങളെയാണ് പലായനത്തിന് വിധേയമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ഇത്രയും കാലം സംഘടിപ്പിക്കപ്പെട്ട വര്‍ഗീയകലാപങ്ങളുടെ അതെ പാറ്റേണിലാണ് ഡല്‍ഹിയിലെ വര്‍ഗീയകലാപവും സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്.

ഇന്ത്യന്‍ ജനതയെ നൂറ്റാണ്ടുകളായി ജാതീയമായി അടിച്ചമര്‍ത്തികൊണ്ടിരിക്കുന്ന ബ്രാഹ്മണിസത്തിന്റെ ജാതിപ്രത്യയശാസ്ത്രമാണ് ഇന്നും പ്രാകൃതമായ വര്‍ഗ്ഗീയകലാപങ്ങള്‍ സൃഷ്ടിക്കുന്നതും അവയിലൂടെ ഇന്ത്യന്‍ ജനതയെ കൊണ്ടുപോകുന്നതും.

(ഫേസ് ബുക്ക് പോസ്റ്റ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply