”ഇത് കേരളമാണ്, പിണറായിയാണ് നമ്മുടെ മുഖ്യമന്ത്രി” – ഇനിയും വേണോ ഈ തള്ളല്‍..?

ഇനിയെന്ത് എന്ന ചോദ്യമാണ് ഇവിടെ പ്രസക്തം. അപ്പീലോ പുനര്‍വിചാരണയോ പുനരന്വേഷണമോ എന്ന ചോദ്യമാണ് ഉയരുന്നത്. സാങ്കേതികമായ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകാം. എന്നാല്‍ വേണ്ടത് പുനരന്വേഷണമാണ്. സിബിഐയോ മറ്റേതെങ്കിലും ഏജന്‍സിയോ. കുറ്റവാളികളായ പോലീസുദ്യോഗസ്ഥരടക്കമുള്ളവര്‍ക്കെതിരെ നടപടിയെടുക്കണം. അതോടൊപ്പം ഇപ്പോള്‍ നാമെല്ലാം ഉപയോഗിക്കുന്ന ഭാഷയില്‍ പറഞ്ഞാല്‍ കേരളത്തെ കുറിച്ചും മുഖ്യമന്ത്രിയെ കുറിച്ചുമുള്ള തള്ളല്‍ അവസാനിപ്പിക്കുയും വേണം.

ലോകത്തിനു മുന്നില്‍ ലജ്ജിച്ചു തലതാഴ്‌ത്തേണ്ട അവസ്ഥയിലാണ് ഇന്ന് കേരളം. പോലീസിന്റെ കൊള്ളരുതായ്മ കൊണ്ടുമാത്രം, രണ്ടു കൊച്ചു ദളിത് പെണ്‍കുട്ടികള്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട കേസില്‍ തെളിവില്ലാത്തിന്റെ പേരില്‍ കുറ്റവാളികല്‍ രക്ഷപ്പെടുന്നു. അതാതട്ടെ, യഥാസമയം പോലീസ് ഇടപെട്ടിരുന്നെങ്കില്‍ ഒരു കുട്ടിയെങ്കിലും രക്ഷപ്പെടുമായിരുന്ന സംഭവത്തില്‍. പ്രതികളുടെ രാഷ്ട്രീയസ്വാധീനമാണ് പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമെന്ന് കുട്ടികളുടെ മാതാപിതാക്കളടക്കം പറയുന്നു. വാദിഭാഗം വക്കീലും പ്രതിഭാഗം വക്കീലും സമാനമായി തന്നെ പറയുന്നു. പോക്‌സോ കേസില്‍ പ്രതികള്‍ക്കായി ഹാജരായ വക്കിലിന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം നല്‍കുന്നു. അതിനുശേഷവും അദ്ദേഹം വക്കാലത്തൊഴിയുന്നില്ല. കഴിഞ്ഞ ദിവസം വിധി വരുമെന്നുപോലും തങ്ങള്‍ക്കറിയാമായിരുന്നില്ല എന്ന് കുട്ടികളുടെ മാതാപിതാക്കള്‍ പറയുന്നു. എല്ലാം സംഭവിക്കുന്നത് ”പ്രബുദ്ധ മലയാളി” പുച്ഛിക്കുന്ന യുപിയിലല്ല, സാക്ഷാല്‍ പിണറായി ഭരിക്കുന്ന കേരളത്തില്‍…!!
മൂത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന് ദൃക്സാക്ഷിയായ മാതാവ് ആ വിവരം പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ വിചാരണയില്‍ അതൊന്നും ഫലപ്രദമായി ഉപയോഗിച്ചില്ല. കേസ് മുന്നോട്ട് കൊണ്ടുപോയ പ്രോസിക്യൂട്ടര്‍ അഡ്വ. ജലജയെ ആരുടെയൊക്കെയോ സമര്‍ദ്ദത്തിന് വഴങ്ങി മാറ്റി. സ്‌പെഷല്‍ പ്രൊസിക്യൂട്ടര്‍ക്കെതിരെ പബ്ലിക് പ്രൊസിക്യൂട്ടര്‍ തന്നെ രംഗത്തുവന്നു. സ്‌പെഷല്‍ േ്രപാസിക്യൂട്ടര്‍ കോടതിയില്‍ മൂകസാക്ഷിയായാല്‍ പ്രതിയെ വിട്ടയയ്ക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ”ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ പ്രതി കുറ്റം ചെയ്‌തെന്ന് സംശയാതീതമായി തെളിയിക്കേണ്ട ബാധ്യത പ്രൊസിക്യൂഷനാണ്. ഇത്തരം പ്രമാദമായ കേസ് നടത്തുന്ന പ്രൊസിക്യൂട്ടര്‍മാര്‍ കേസ് നന്നായി പഠിക്കുകയും ആയത് അന്വേഷിച്ച ഉദ്യോഗസ്ഥരുടെ സഹായം തേടുകയും അന്വേഷണത്തിനുള്ള പോരായ്മ പരിഹരിക്കാന്‍ ആവശ്യമായ ഹര്‍ജികള്‍ നല്‍കുകയും കൂടുതല്‍ സാക്ഷികളെ വേണ്ടിവന്നാല്‍ വിസ്തരിക്കുകയും നിയമം പഠിക്കുകയും വേണം. അല്ലാതെ േ്രപാസിക്യൂട്ടര്‍ കോടതിയില്‍ മൂകസാക്ഷിയായാല്‍ സംശയത്തിന്റെ ആനുകൂല്യം പ്രതിക്ക് നല്‍കി പ്രതിയെ വിട്ടയ്ക്കും, പിന്നെ പ്രതിഭാഗം വക്കീലിനെ പഴിച്ചിട്ടെന്ത് കാര്യം”- പ്രൊസിക്യൂട്ടര്‍ വിനോദ് കയനാട്ട് ഫേസ് ബുക്കില്‍ കുറിച്ചു. പ്രതികളുടെ ജാമ്യാേക്ഷയെ പോലും കോടതിയില്‍ എതിര്‍ത്തില്ല എന്നു പറയപ്പെടുന്നു. ഇപ്പോഴിതാ കേസില്‍ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ സ്വതന്ത്ര ഏജന്‍സി അന്വേഷണത്തിലൂടെ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നാണ് പെണ്‍കുട്ടികളുടെ മാതാവ് ആവശ്യപ്പെട്ടിരിക്കുന്നത്.

2017 ജനുവരി 13 ന് വൈകീട്ടാണ് 11 വയസ്സുകാരിയായ മൂത്ത പെണ്‍കുട്ടിയെ വീടിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടത്. മുഖംമൂടിയണിഞ്ഞ രണ്ടുപേര്‍ ഓടിപ്പോകുന്നത് കണ്ടതായും അവരെ കണ്ട് ഭയന്ന താന്‍ ഇലക്ട്രിക് പോസ്റ്റിന് പിറകില്‍ മറഞ്ഞ് നിന്നതായും അനുജത്തി അന്നുതന്നെ പൊലീസിനോട് പറഞ്ഞിരുന്നു. കുട്ടിയുടെ ശരീരത്തില്‍ നഖപ്പാടുകള്‍ കണ്ടിരുന്നു. എന്നാല്‍ പൊലീസ് ഈ മൊഴി കണക്കിലെടുത്തില്ല. കണക്കിലെടുത്തിരുന്നെങ്കില്‍ അടുത്ത കൊലയുണ്ടാകുമായിരുന്നില്ല. ഈ കൊച്ചുകുട്ടികള്‍ ആത്മഹത്യ ചെയ്തു എന്ന് സാമാന്യബുദ്ധിയുള്ള ഒരാളും കരുതില്ല. അതും ഏതോ മനോവിഷമത്തിലെന്ന് പോലീസ് ഭാഷ്യം. മരണത്തിന് മുമ്പ് പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. എന്നിട്ടും ഉഭയസമ്മതപ്രകാരമാണ് ലൈംഗികബന്ധം നടന്നതെന്ന് വാദിച്ചവരെ കൂടി പോക്‌സോ നിയമപ്രകാരം അകത്തിടുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. മുതിര്‍ന്ന ആളുകള്‍ക്ക് പൊലും കൈ ഉയര്‍ത്തിയാല്‍ എത്താന്‍ പ്രയാസമുള്ള ഉയരത്തിലുള്ള വീടിന്റെ കഴുക്കോലിലാണ് കുട്ടികള്‍ തൂങ്ങിയത്. വീടിനകത്ത് ഒരു കട്ടിലോ കസേരയോ ഒന്നുമുണ്ടായിരുന്നില്ല എന്നിരിക്കെ കുട്ടികള്‍ക്ക് സ്വയം തൂങ്ങാന്‍ കഴിയില്ല എന്നത് പകല്‍ പോലെ വ്യക്തമാണ്. ഈ പ്രായത്തിലുള്ള കുട്ടികള്‍ അങ്ങനെ ചെയ്യുമോ എന്ന ചോദ്യം വേറെ.

ഇനിയെന്ത് എന്ന ചോദ്യമാണ് ഇവിടെ പ്രസക്തം. അപ്പീലോ പുനര്‍വിചാരണയോ പുനരന്വേഷണമോ എന്ന ചോദ്യമാണ് ഉയരുന്നത്. സാങ്കേതികമായ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകാം. എന്നാല്‍ വേണ്ടത് പുനരന്വേഷണമാണ്. സിബിഐയോ മറ്റേതെങ്കിലും ഏജന്‍സിയോ. കുറ്റവാളികളായ പോലീസുദ്യോഗസ്ഥരടക്കമുള്ളവര്‍ക്കെതിരെ നടപടിയെടുക്കണം. അതോടൊപ്പം ഇപ്പോള്‍ നാമെല്ലാം ഉപയോഗിക്കുന്ന ഭാഷയില്‍ പറഞ്ഞാല്‍ കേരളത്തെ കുറിച്ചും മുഖ്യമന്ത്രിയെ കുറിച്ചുമുള്ള തള്ളല്‍ അവസാനിപ്പിക്കുയും വേണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply