സ്പ്രിങ്ക്‌ലര്‍ വിവാദം : ദുരന്തകാലം ഒളിച്ചുകടത്തലിന്റേതുമോ?

തങ്ങളുടെ കൈയ്യില്‍ ഇരിക്കുന്ന സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു പോകാനോ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത ഉണ്ടെന്നും അതിനെതിരെ ഉള്ള തങ്ങളുടെ പ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും ഫലപ്രദമല്ലയെന്നും സ്പ്രിങ്ക്‌ലര്‍ പ്രൈവസി പൊളിസിയില്‍ തന്നെ പറയുന്നുണ്ട്. ഇപ്പോഴത്തെ അവസ്ഥ മറികടന്നാല്‍ ഈ ഡാറ്റ നശിപ്പിക്കാമെന്നോ കയ്യില്‍ വെക്കാതെ സര്‍ക്കാരിനു നല്‍കാമെന്നോ ധാരണയില്ലെന്നാണ് അറിവ്.

ദുരന്തങ്ങളുടെ കാലം പലപ്പോഴും ഒളിച്ചുകടത്തലുകളുടേയും കാലമാണല്ലോ. അത്തരത്തിലൊരു വിവാദമാണ് ഇപ്പോള്‍ സംസ്ഥാനത്തും നടക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രമ്പിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉള്‍പ്പെട്ട് വന്‍വിവാദത്തിലായ കമ്പനിയുമായി അടുത്ത ബന്ധമുള്ള മലയാളിയുടെ അമേരിക്കന്‍ പബ്ലിക് റിലേഷന്‍സ് കമ്പനിക്ക് കേരളത്തിലെ ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ കൈമാറാന്‍ സര്‍ക്കാര്‍ അനുവാദം നല്കിയ സംഭവമാണ് ഉദ്ദേശിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയയുടെ പ്രചാരണം ഏറ്റെടുത്തു നടത്തിയ സോഷ്യല്‍ മീഡിയ വിദഗ്ധന്‍ ബ്രാഡ് പാര്‍സ്‌കെയില്‍ ഉപകരാര്‍ നല്കിയത് ഈ പി ആര്‍ കമ്പനി സ്പ്രിംഗല്‍ിനായിരുന്നു. സ്വകാര്യവിവരങ്ങള്‍ തെരഞ്ഞെടുപ്പില്‍ ദുരുപയോഗം ചെയ്തതിന് ട്രമ്പിനെതിരേ അന്ന് വലിയ ആരോപണമാണ് ഉയര്‍ന്നത്. കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന കമ്പനി ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രമ്പിന് അനുകൂല സാഹചര്യം സൃഷ്ടിച്ചതും വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

ഐസലേഷനില്‍ കഴിയുന്ന ലക്ഷക്കണക്കിന് ആളുകളുടെ വിവരങ്ങളാണ് കോവിഡ് 19ന്റെ മറവില്‍ ആദ്യഘട്ടത്തില്‍ ശേഖരിക്കുന്നതത്രെ. അവ വാര്‍ഡു തല കമ്മിറ്റികള്‍ സമാഹരിച്ച് സ്പ്രിംഗല്‍ കമ്പനിയുടെ വെബ്‌പോര്‍ട്ടലിലേക്കു നേരിച്ചു കൈമാറാനാണ് സര്‍ക്കാരിന്റെ ഉത്തരവ്. അടുത്ത ഘട്ടത്തില്‍ എല്ലാവരുടെയും വ്യക്തിഗത വിവരങ്ങള്‍ സമാഹരിക്കും. ലോകത്ത് ഇന്ന് ഏറ്റവും വിലപിടിപ്പുള്ള വസ്തു ഡാറ്റയാണ്.. എത് രാജ്യത്തും ഡാറ്റാ കൈമാറ്റത്തിന് ഒരു വില നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെയവ നല്‍കുന്നത് സൗജന്യമായാണ്. വിവര ശേഖരണത്തിനുള്ള 41 ചോദ്യങ്ങളാണ് ഉള്ളത്. അവയിലൂടെ വ്യക്തിയുടെ ആരോഗ്യകാര്യങ്ങള്‍ മാത്രമല്ല, മറ്റു വിവരങ്ങളും കമ്പനിക്കു ലഭിക്കും. വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമാണിത്. 2000 ലെ IT Act sec 43 (A), 72 (A) വകുപ്പുകളുടെയും 2017 ലെ Justice Puttuswamy Vs Union of India കേസിലെ സ്വകാര്യത വ്യക്തിയുടെ മൗലിക അവകാശമാണെന്ന സുപ്രീം കോടതി വിധിയുടെയും ലംഘനമാണിതെന്ന് ചൂണ്ടികാട്ടപ്പെടുന്നു. ഒപ്പം അടുത്ത തെരഞ്ഞെടുപ്പില്‍ ഈ വിവരങ്ങള്‍ ഉപയോഗിച്ച് വലിയ തോതില്‍ സോഷ്യല്‍ മീഡിയ പ്രചാരണം അഴിച്ചുവിടാന്‍ സര്‍ക്കാരിനു കഴിയുമെന്ന വിമര്‍ശനം ശക്തമായിട്ടുണ്ട്. പത്രസമ്മേളനത്തില്‍ ഈ ചോദ്യമുയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി അലസമായ മറുപടിയാണ് നല്‍കിയത്. സുതാര്യതയെ കുറിച്ച് ഏറെ പറയുമ്പോഴും കരാറിന്റെ വിശദാംശങ്ങള്‍ അദ്ദേഹം പറഞ്ഞില്ല. ഡാറ്റ മോഷണത്തിന് ബൗദ്ധിക സ്വത്തവകാശ നിയമപ്രകാരം അമേരിക്കയില്‍ കേസ് നേരിടുന്ന കമ്പനിയാണ് സ്പ്രിങ്ക്‌ളറെന്നത് അദ്ദേഹത്തിന് അറിയുമോ ആവോ?

ചെറിയ കമ്പനികളുടെയോ സ്ഥാപനങ്ങളുടെയോ ഡാറ്റ പങ്കുവയ്ക്കുന്നത് പോലെയല്ല ഒരു സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള വളരെ സെന്‍സിറ്റിവ് ആയ വിവരങ്ങള്‍ കോഡ് ലെവലിലും, ഹാര്‍ഡ്വെയര്‍ ലെവലിലും ആക്സസ് ഇല്ലാത്ത സര്‍വ്വീസ് പ്രോവഡറിന്റെ പക്കല്‍ നിക്ഷേപിക്കുന്നതെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു. സര്‍ക്കാരിനത് സ്വന്തം ഡൊമെയ്നില്‍ ചെയ്യാവുന്നതാണ്. കോവിഡ്19 പകര്‍ച്ചവ്യാധി നിയന്ത്രിച്ചു നിര്‍ത്തുന്ന കേരളത്തിന്റെ, അതുമായി ബന്ധപ്പെട്ട ഡാറ്റ മാനേജിംഗ് സൈറ്റ് തങ്ങളുടേതാണെന്ന് അവര്‍ പരസ്യം നല്‍കികഴിഞ്ഞു. അതായത് കേരളം തങ്ങളുടെ ക്ലൈന്റ് ആണെന്ന്. തങ്ങളുടെ ആപ്പിലൂടെയാണ് കേരളം കോവിഡിനെ വിജയകരമായി നേരിട്ടതെന്ന സന്ദേശമാണ് സ്പ്രിംഗല്‍ നല്‍കുന്നത്. അതിന്റെ ലക്ഷ്യം വ്യക്തമാണല്ലോ. അതേസമയം തങ്ങളുടെ കൈയ്യില്‍ ഇരിക്കുന്ന സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു പോകാനോ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത ഉണ്ടെന്നും അതിനെതിരെ ഉള്ള തങ്ങളുടെ പ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും ഫലപ്രദമല്ലയെന്നും സ്പ്രിങ്ക്ലര്‍ പ്രൈവസി പൊളിസിയില്‍ തന്നെ പറയുന്നുണ്ട്. ഇപ്പോഴത്തെ അവസ്ഥ മറികടന്നാല്‍ ഈ ഡാറ്റ നശിപ്പിക്കാമെന്നോ കയ്യില്‍ വെക്കാതെ സര്‍ക്കാരിനു നല്‍കാമെന്നോ ധാരണയില്ലെന്നാണ് അറിവ്.

പ്രളയസമയത്ത് ലോകത്തിന്റെ പല ഭാഗത്തുനിന്ന് ചെറുപ്പക്കാരായ എത്രയോ ഐ ടി വിദഗ്ധര്‍ സ്വയം സന്നധരായി വന്നാണ് അന്നത്തെ ആവശ്യങ്ങള്‍ നിറവേറ്റിയത്. ഇപ്പോഴാകട്ടെ എല്ലാവരും വീടുകളിലാണ്. അന്നത്തേക്കാള്‍ എത്രയോ മികച്ച രീതിയില്‍ സര്‍ക്കാരിന്റെ ഏതാവശ്യവും നിര്‍വ്വഹിക്കാന്‍ അവര്‍ക്കാകും. എന്നാല്‍ അത്തരമൊരു സാധ്യതയോ നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിവുള്ള ഇവിടത്തെ കമ്പനികളേയോ കണ്ടെത്താനുള്ള ഒരു ശ്രമവും ഉണ്ടായില്ല എന്നത് ദുരൂഹമാണ്. ഐ ടി മിഷനും സിഡിറ്റും സിഡാക്കും കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്ക് സെന്ററുമൊക്കെ കേറളത്തിലില്ലേ? ഈ സാഹചര്യത്തില്‍ ഈ നീക്കത്തില്‍ നിന്ന് പിന്മാറാനാണ് സര്‍ക്കാര്‍ തയ്യാറാകേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply