സവര്‍ണ്ണ സമുദായങ്ങളുടെ താല്‍പ്പര്യം സമ്പത്തിലും അധികാരത്തിലുമുള്ള പങ്ക്

സാമുദായിക നേതൃത്വങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപടുന്നു എന്നതിനെ ധാര്‍മ്മിക പ്രശ്‌നമായാണ് മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നത്. അവര്‍ ഇടപെടുന്നുണ്ടോ ഇല്ലയോ എന്നത് ധാര്‍മികമായ പ്രശ്‌നമല്ല. മറിച്ചു അവര്‍ എന്തിനു വേണ്ടിയാണു ഇടപെടുന്നത് എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ജനാധിപത്യവിരുദ്ധമായി അധികാരത്തിലും സമ്പത്തിലും (ദേവസ്വം ബോര്‍ഡ്, എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിങ്ങനെ അടക്കം) സവര്‍ണ സമുദായങ്ങളുടെ ഭരണഘടനാ വിരുദ്ധമായ അധിക പങ്ക് നിലനിര്‍ത്തുന്നതിനാണ് ഇവര്‍ ഇടപെടുന്നത്

കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ സാമുദായിക നേതൃത്വങ്ങള്‍ ഇടപെടുന്നതു ഒരു പുതിയ കാര്യമല്ല. ദീര്‍ഘകാലമായി സംഘടിത സമുദായങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും ഇത് ചെയുന്നുണ്ട്. പ്രത്യക്ഷരാഷ്ട്രീയമില്ല, സമദൂരമാണ് എന്ന് പറയുമ്പോഴും രാഷ്ട്രീയ നേതൃത്വത്തെ എന്നും വരുതിയില്‍ നിറുത്തുന്നത് സാമുദായിക നേതൃത്വങ്ങളുടെ ഇടപെടലായിരുന്നു. ഇപ്പോള്‍ ഇതൊരു വലിയ അത്യാഹിതമാണ് എന്ന തരത്തില്‍ ആശങ്കയുണ്ടാകേണ്ടതിന്റെ ആവശ്യമില്ല. ഇപ്പോളവര്‍ കുറച്ചുകൂടി സ്‌പെസിഫിക് ആയിരിക്കുന്നു എന്നതാണ് വ്യത്യാസം.

കത്തോലിക്കാ വിഭാഗങ്ങള്‍, സിറിയന്‍ വിഭാഗങ്ങള്‍ മുസ്ലിം വിഭാഗങ്ങള്‍ എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി എന്നീ സമുദായസംഘടകളെല്ലാം തന്നെ രാഷ്ട്രീയ നേതൃത്വങ്ങളെ സ്വാധീനിക്കുന്നുണ്ട്. ഇവരെ പ്രീണിപ്പിക്കുക എന്നത് മുഴുവന്‍ രാഷ്ട്രീയ കക്ഷികളുടെയും പ്രധാന അജണ്ടയുമാണ്. സവര്‍ണ സമുദായങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡില്‍ സംവരണം നല്‍കിയതും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പി.എസ്.സി നിയമന ആവശ്യത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയതും എല്ലാം ഈ സംഘടിത സമുദായ സംഘടനകളെ പ്രീണിപ്പിക്കുവാന്‍ വേണ്ടി മാത്രമാണ്. നയപരമായി എല്ലാവരും ഇവരുടെ താല്പര്യങ്ങളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

 

 

 

 

 

ശബരിമലാനന്തര കാലത്ത് എന്‍.എസ്.എസ് അടക്കമുള്ള സംഘടിത സവര്‍ണ സാമുദായിക നേതൃത്വങ്ങള്‍ക്ക് വിധേയപ്പെടാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ മത്സരിക്കുന്ന ഒരു സ്ഥിതി വിശേഷം ഉണ്ടായിരുന്നു. ഇപ്പോള്‍ ശബരിമല വിഷയം ഉയര്‍ത്തിക്കൊണ്ടു വരുന്നതും സവര്‍ണ സമുദായ സംഘടനകളുടെ താല്പര്യമാണ്. സത്യത്തില്‍ ജനങ്ങള്‍ ശബരിമലയുടെ പേരില്‍ നടന്ന അതിക്രമങ്ങള്‍ തെറ്റാണെന്നു വിശ്വസിക്കാനുള്ള വിവേകത്തിലേക്ക് എത്തിയതായിരുന്നു. സംഘ്പരിവാര്‍ ജനങ്ങളെ കബിളിപ്പിച്ചതാണെന്നു ജനങ്ങള്‍ക്ക് മനസിലായിരുന്നു. ബിജെപി ക്ക് പിന്നീട് ഒരു ചലനമുണ്ടാക്കാന്‍ കഴിയാഞ്ഞത് അതുകൊണ്ടാണ്. ഇപ്പോള്‍ എന്‍.എസ്.എസ് തങ്ങള്‍ വിശ്വാസികള്‍ക്ക് വേണ്ടി നിലനില്‍ക്കുന്നു എന്ന കള്ളം പ്രചരിപ്പിക്കുകയാണ്. അവരുടെ താല്പര്യം സത്യത്തില്‍ അതല്ല. സംസ്ഥാനത്തിന്റെ അധികാരത്തിലും സമ്പത്തിലും അവരുടെ അധിക പങ്ക് നിലനിര്‍ത്തുക എന്നതാണ് അവര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.

[widgets_on_pages id=”wop-youtube-channel-link”]

സാമുദായിക നേതൃത്വങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപടുന്നു എന്നതിനെ ധാര്‍മ്മിക പ്രശ്‌നമായാണ് മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നത്. അവര്‍ ഇടപെടുന്നുണ്ടോ ഇല്ലയോ എന്നത് ധാര്‍മികമായ പ്രശ്‌നമല്ല. മറിച്ചു അവര്‍ എന്തിനു വേണ്ടിയാണു ഇടപെടുന്നത് എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. മുമ്പ് സൂചിപ്പിച്ചതുപോലെ ജനാധിപത്യവിരുദ്ധമായി അധികാരത്തിലും സമ്പത്തിലും (ദേവസ്വം ബോര്‍ഡ്, എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിങ്ങനെ അടക്കം) സവര്‍ണ സമുദായങ്ങളുടെ ഭരണഘടനാ വിരുദ്ധമായ അധിക പങ്ക് നിലനിര്‍ത്തുന്നതിനാണ് ഇവര്‍ ഇടപെടുന്നത്. അവിടെയാണ് ഇവര്‍ കുറ്റവാളികള്‍ ആകുന്നത്. അല്ലാതെ സമുദായ സംഘനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നു എന്നുള്ളത് ധാര്‍മിക പ്രശ്‌നമല്ല. സമുദായങ്ങളും അവരുടെ സംഘടനകളും യാഥാര്‍ഥ്യമാണ്. സമുദായങ്ങളും മതങ്ങളും രാഷ്ട്രീയത്തില്‍ ഇടപെടാത്ത തുല്യത നിറഞ്ഞ സമൂഹമാണ് ഇതെന്ന നിഗമനത്തില്‍ നിന്നാണ് ഇവരുടെ വാദം ഉയരുന്നത്. എന്നാലത് യാഥാര്‍ത്ഥ്യമല്ല എന്നതാണ് സത്യം.

എന്‍.എസ്.എസ്. പോലെയുള്ള സാമുദായിക സംഘടനകള്‍ ഇവിടെ വലിയ വോട്ട് ബാങ്ക് ആണെന്നും സമൂഹത്തിലെ അഭിപ്രായ രൂപീകരണത്തില്‍ അവര്‍ വലിയ പങ്കു വഹിക്കുന്നുണ്ടെന്നും വരുത്തി തീര്‍ക്കുന്നത് രാഷ്ട്രീയ നേതൃത്വങ്ങളാണ്. സത്യമതല്ല. ഈ സംഘടിത സവര്‍ണ സമുദായങ്ങള്‍ അവരുടെ സ്വകാര്യ സാമ്പത്തിക സംഘടിത താല്പര്യത്തിനു വേണ്ടിയാണ് നിലനില്ക്കുന്നത്. പ്രബല സമുദായ സംഘടകള്‍ ഇത് ചെയ്യുമ്പോള്‍ അസംഘടിതര്‍ എന്ന് വിളിക്കപ്പെടുന്നവര്‍ ഭരണത്തിന്റെയും സമ്പത്തിന്റെയും ജനാധിപത്യപരമായ പങ്കില്‍ നിന്ന് പുറത്തുപോകുന്നു. ഇതാണ് ചോദ്യം ചെയ്യപ്പെടേണ്ടത്, അല്ലാതെ സാമുദായികമായി സംഘടിതരാകുന്നതും രാഷ്ട്രീയ നേതൃത്വത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതുമല്ല പ്രശ്‌നം. ഇതിനെ നൈതികമായി എതിര്‍ക്കുന്നത് സത്യത്തില്‍ സംഘടിതരല്ലാത്ത സാമൂഹിക വിഭാഗങ്ങളുടെ സംഘടനവത്കരണത്തെ തടയുകയാണ് ചെയ്യുക സത്യത്തില്‍ സവര്‍ണ സമുദായങ്ങള്‍ ഇങ്ങനെ നിലപാടെടുക്കുന്നത് നല്ലതാണ്. അങ്ങനെ വരുമ്പോള്‍ കേരളത്തിലെ കീഴ്ത്തട്ടിലെ ജനങ്ങളും ഒരു രാഷ്ട്രീയ നിലപാടെടുക്കാന്‍ നിര്‍ബന്ധിതരാവുകയാണ് ചെയ്യുക. അതാണ് വേണ്ടതുതാനും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply