ജനതാകര്‍ഫ്യൂ ഏറ്റെടുത്ത് രാജ്യം

നാളെമുതല്‍ നിലവിലെ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയും പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്യും.

ലോകത്തോടൊപ്പം രാജ്യത്തേയും ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിനെ നേരിടാനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാകര്‍ഫ്യൂ പൂര്‍ണ്ണമായും ഏറ്റെടുത്ത് ജനങ്ങള്‍. റോഡ്- റെയില്‍ സര്‍വ്വീസുകടക്കം മുടങ്ങി. രാജ്യത്തെ ഹോട്ടലുകളടക്കം കടകളെല്ലാം ഏറെക്കുറെ അടഞ്ഞു കിടക്കുകയാണ്. ആരോഗ്യമടക്കം അവശ്യവിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരൊഴികെ ബാക്കിയെല്ലാവരും വീടിനകത്ത് കഴിയുകയാണ്. രാവിലെ ഏഴുമുതല്‍ രാത്രി ഒമ്പതുവരെയാണ് ജനതാകര്‍ഫ്യൂ. ഒപ്പം വീടും പരിസരവും വ്യത്തിയാക്കണമെന്നും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഡല്‍ഹി, ബെംഗളുരു, മെട്രോസര്‍വീസുകള്‍ ഒാടുന്നില്ല. 584 ട്രെയിനുകള്‍ പൂര്‍ണമായും 125 ട്രെയിനുകള്‍ ഭാഗികമായുമായും റദ്ദാക്കി. മുംബൈ, സെക്കന്ദരാബാദ്, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലെ സബ അര്‍ബന്‍ ട്രെയിനുകള്‍ ചെറിയതോതില്‍ ഓടുന്നു. രാജ്യാന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഗോ എയര്‍ പൂര്‍ണമായും, ഇന്‍ഡികോ പകുതിയിലേറെ സര്‍വീസും റദ്ദാക്കി. അതേസമയം, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ 12 വിമാനതാവളങ്ങള്‍ പ്രവര്‍ത്തിക്കും. ആഭ്യന്തര വിമാനസര്‍വീസ് ഉണ്ടാകും. നാളെമുതല്‍ നിലവിലെ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയും പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്യും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply