ചങ്ങലക്ക് ഭ്രാന്തു പിടിച്ച അവസ്ഥയിലാണ് സീറോ മലബാര്‍ സഭാസിനഡ് എന്ന് സേവ് അവര്‍ സിസ്റ്റേര്‍സ്.

സേവ് അവര്‍ സിസ്റ്റേര്‍സ് എന്ന മുന്നേറ്റത്തിന്റെ മുനയൊടിക്കാനുള്ള വൃഥാ പരിശ്രമമാണെന്ന് വ്യക്തം. ഈ മുന്നേറ്റത്തിലുള്ളത് കേരളത്തിലെ പ്രശസ്തരായ മനുഷ്യാവകാശ പ്രവര്‍ത്തകരും, പ്രകൃതി സ്‌നേഹികളുമായ ഒരു കൂട്ടം മനുഷ്യ സ്‌നേഹികളാണ്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ജാതി നോക്കിയല്ല പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ജാതിയും മതവുമല്ല മനുഷ്യനാണ് മുഖ്യം. അവര്‍ കേരളത്തില്‍ അനവധി പോരാട്ടങ്ങള്‍ നയിക്കുകയും സമൂഹ നന്‍മക്കായി സമയവും പണവും നഷ്ടപ്പെടുത്തി മാറ്റങ്ങള്‍ക്കായി മുറവിളി കൂട്ടുകയും ചെയ്തവരാണ്.

സേവ് അവര്‍ സിസ്റ്റേര്‍സ് എന്ന സംഘടനയെക്കുറിച്ച് സീറോ മലബാര്‍ സഭയുടെ സിനഡ് പുറത്തിറക്കിയ പ്രസ്താവന തികച്ചും അപലപനീയവും വസ്തുതാ വിരുദ്ധവുമാണ്. കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന സ്ത്രീ പീഡനങ്ങളില്‍ മനം നൊന്ത മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഒത്തു ചേര്‍ന്ന് രൂപപ്പെട്ട മുന്നേറ്റമാണ് സേവ് അവര്‍ സിസ്റ്റേര്‍സ്. തുടക്കത്തില്‍ ഫാ. അറസ്റ്റില്‍ വട്ടോലി അതിന്റെ കണ്‍വീനര്‍ ആയിരുന്നു എന്നതൊഴിച്ചാല്‍ ഇപ്പോഴത്തെ ഭരണ സമിതിയുമായി ഫാ. അഗസ്റ്റിന്‍ വട്ടോലിക്ക് യാതൊരു ബന്ധവുമില്ല. ഫാ. അഗസ്റ്റിന്‍ വട്ടോലി ഈ സംഘടനയുടെ രക്ഷാധികാരിയല്ല. ഈ സ്വതന്ത്ര സംഘടനയെക്കുറിച്ച് വസ്തുതാ വിരുദ്ധമായ പ്രസ്താവനകളുമായി മുന്നോട്ട് പോയാല്‍ സംഘടന അവര്‍ക്കെതിരെ നിയമ നടപടികളടക്കമുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കും.

ഈ സംഘടനയിലെ അംഗങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ തീവ്രവാദ സംഘടനകള്‍, സഭാ വിരുദ്ധ പ്രവര്‍ത്തകര്‍, സാമൂഹ്യ വിരുദ്ധര്‍ എന്ന പ്രയോഗം നടത്തിയത് തികച്ചും അപഹാസ്യമാണ്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സംഘടനകളുടെ കാര്യത്തില്‍ ഒരു സഭയുടെ സിനഡിന് അഭിപ്രായം പറയാന്‍ അവകാശമില്ല. ബിഷപ്പ് ഫ്രാങ്കോയെ സംരക്ഷിക്കുന്നതിന് വേണ്ടി കേരളത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തകരെയും സാമൂഹ്യ പ്രവര്‍ത്തകരെയും അപലപിക്കുന്ന രീതി സീറോ മലബാര്‍ സിനഡിന് ചേര്‍ന്നതല്ല.

സീറോ മലബാര്‍ സഭയിലെ ബിഷപ്പുമാര്‍ ജീവിക്കുന്നത് ഇന്ത്യയെന്ന മതേതര ജനാധിപത്യ രാജ്യത്താണ്. അല്ലാതെ ഒരു ക്രിസ്ത്യന്‍ രാജ്യത്തല്ല. ഈ രാജ്യത്തെ മതേതര സ്വതന്ത്ര സംഘടനകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല എന്നു പറയാന്‍ സീറോ മലബാര്‍ സഭയുടെ സിനഡിന് എങ്ങിനെ ധൈര്യം ഉണ്ടായി എന്ന് നാം ആലോചിക്കേണ്ടതുണ്ട്.

 

 

 

 

 

 

 

 

സേവ് അവര്‍ സിസ്റ്റേര്‍സ് എന്ന മുന്നേറ്റത്തിന്റെ മുനയൊടിക്കാനുള്ള വൃഥാ പരിശ്രമമാണെന്ന് വ്യക്തം. ഈ മുന്നേറ്റത്തിലുള്ളത് കേരളത്തിലെ പ്രശസ്തരായ മനുഷ്യാവകാശ പ്രവര്‍ത്തകരും, പ്രകൃതി സ്‌നേഹികളുമായ ഒരു കൂട്ടം മനുഷ്യ സ്‌നേഹികളാണ്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ജാതി നോക്കിയല്ല പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ജാതിയും മതവുമല്ല മനുഷ്യനാണ് മുഖ്യം. അവര്‍ കേരളത്തില്‍ അനവധി പോരാട്ടങ്ങള്‍ നയിക്കുകയും സമൂഹ നന്‍മക്കായി സമയവും പണവും നഷ്ടപ്പെടുത്തി മാറ്റങ്ങള്‍ക്കായി മുറവിളി കൂട്ടുകയും ചെയ്തവരാണ്.

സൂര്യനെല്ലിക്കേസിലെ പെണ്‍കുട്ടിയെ സംരക്ഷിച്ചു കൂടെ താമസിപ്പിച്ചവര്‍, പ്‌ളാച്ചിമട സമരത്തില്‍ മനുഷ്യരുടെ കൂടെ നിന്നവര്‍, എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയവര്‍, വയനാട്ടിലെ ആദിവാസി ഊരുകളിലെ മനുഷ്യര്‍ക്ക് വേണ്ടി ശബ്ദിച്ചവര്‍, തച്ചു കൊന്ന ആദിവാസി മധുവിന് നീതിക്കുവേണ്ടി പട പൊരുതിയവര്‍, പെരിയാറിലെ ജലം മലിനമാക്കുന്നതിനെതിരെ സമരമുഖങ്ങള്‍ തീര്‍ത്തവര്‍, സ്ത്രീ സമത്വത്തിന് വേണ്ടി വാദിക്കുന്നവര്‍, ക്വാറി മാഫിയക്കെതിരെ നിലപാടെടുത്തവര്‍, പറവൂരിലെ ശാന്തി വനത്തിന് വേണ്ടി നിരാഹാരം കിടന്നവര്‍, എറണാകുളത്തെ മംഗള വനം സംരക്ഷിക്കണമെന്നാവശ്യപ്പെടുന്നവര്‍ തുടങ്ങിയവരാണ് സേവ് അവര്‍ സിസ്റ്റേര്‍സ് എന്ന മുന്നേറ്റത്തിലുള്ളത്.

ഈ മുന്നേറ്റത്തില്‍ അവര്‍ ഒത്തുകൂടിയത് കേരളത്തില്‍ സ്ത്രീകളുടെ സുരക്ഷ അപകടത്തിലായതിനാലാണ്. സമൂഹം വന്ദ്യനെന്ന് കരുതപ്പെടുന്ന ഒരാളാല്‍ ഒരു സന്യാസിനി പീഡിപ്പിക്കപ്പെടുന്നത് കണ്ടതിനാലാണ് സേവ് അവര്‍ സിസ്റ്റേര്‍സ് രൂപപ്പെട്ടത്. ബിഷപ്പ് ഫ്രാങ്കോ സീറോ മലബാര്‍ ബിഷപ്പുമാരുടെ സന്തത സഹചാരിയും ഉറ്റ സുഹൃത്തും ആയിരിക്കാം. എന്നാല്‍ അത് S0S നെ ബാധിക്കുന്ന പ്രശ്‌നമല്ല.

സി. ലൂസിക്കെതിരായ നടപടി നിയമാനുസൃതം എന്ന സഭാ സിനഡിന്റെ പ്രസ്താവന ഒരു പക്ഷെ കാനോനിക നിയമപ്രകാരം ശരിയായിരിക്കാം. എന്നാല്‍ ആ നടപടി മനുഷ്യത്വപരമല്ല എന്നതാണ് S0S ഉയര്‍ത്തുന്ന പ്രശ്‌നം. അനുസരണക്കേട് എന്ന സമാന കുറ്റത്തിന് എത്ര സന്യാസിനി മാരെ FCC കോണ്‍ഗ്രിഗേഷന്‍ ഇതു വരെ പുറത്താക്കിയിട്ടുണ്ട് എന്ന് സിനഡ് വ്യക്തമാക്കണം. ഇതിന് മുമ്പ് അങ്ങിനെ സംഭവിച്ചിട്ടില്ലെങ്കില്‍ സി. ലൂസി യുടെ കാര്യത്തില്‍ മാത്രം അങ്ങിനെ സംഭവിക്കാന്‍ കാരണമെന്തെന്നും സിനഡ് വ്യക്തമാക്കണം.

ഇന്ത്യയിലെ ഏതൊരു പ്രസ്ഥാനത്തിനും സ്വന്തമായി നിയമാവലി ഉണ്ടാകും. എന്നാല്‍ ആ നിയമാവലികളെല്ലാം ഇന്ത്യന്‍ ഭരണഘടനക്ക് വിധേയമായിരിക്കണം. അതു കൊണ്ട് തന്നെ ഇന്ത്യന്‍ ഭരണഘടന നല്കുന്ന വ്യക്തി സ്വാതന്ത്ര്യം ഹനിക്കാന്‍ FCC കോണ്‍ഗ്രിഗേഷന് അധികാരമില്ല.

സി. ലൂസി പല പ്രാവശ്യം ആവശ്യപ്പെട്ട കാര്യങ്ങള്‍ നിരന്തരമായി നിഷേധിക്കപ്പെട്ടപ്പോഴാണ് അനുസരണക്കേട് എന്ന മഹാപാപം ചെയ്യാന്‍ നിര്‍ബന്ധിതയായത്. എന്നാല്‍ സി. ലൂസിയുടെ ആവശ്യങ്ങള്‍ക്ക് സമാനമായ ആവശ്യങ്ങള്‍ ഉന്നയിച്ച മറ്റു സന്യാസിനിമാരുടെ ആവശ്യങ്ങള്‍ കോണ്‍ഗ്രിഗേഷന്‍ അംഗീകരിച്ചപ്പോള്‍ സി.ലൂസിക്കു മാത്രം വിലക്കു വന്നത് എന്തു കൊണ്ടാണ്? അധികാര വര്‍ഗ്ഗത്തിന്റെ സ്വാഭാവികമായ അസൂയയും കുശുമ്പുമാണിത്. അതിനെ അനുസരണക്കേട് എന്ന ഗണത്തില്‍ പെടുത്താമോ?

 

 

 

 

 

പണ്ട് ചെയ്ത കാര്യങ്ങള്‍ക്ക് ഇപ്പോള്‍ നടപടി ഉണ്ടായത് ബിഷപ്പ് ഫ്രാങ്കോ കേസില്‍ ബിഷപ്പിനെതിരായ സമരത്തില്‍ പങ്കെടുത്തത് കൊണ്ടാണ് എന്നതു വ്യക്തമാണ്. ഈ നടപടികള്‍ക്ക് തുടക്കമാകുന്നതു പോലും സി. ലിസി വടക്കേല്‍ ബിഷപ്പിനെതിരെ മൊഴി കൊടുത്തു എന്ന് കോണ്‍ഗ്രിഗേഷന്‍ അറിഞ്ഞതിന് ശേഷം മാത്രമാണ്. സി. ലിസി വടക്കേല്‍ എന്ന സുവിശേഷ പ്രഘോഷക ഇപ്പോള്‍ ഏകാന്ത തടവിലാണ്. ഇവരെയും നാളെ FCC പുറത്താക്കിയേക്കും. ബിഷപ്പ് ഫ്രാങ്കോ ഇപ്പോഴും ശക്തനാണ് എന്നതാണ് പ്രസക്തമായ കാര്യം. സീറോ മലബാര്‍ സിനഡ് ഫ്രാങ്കോ അനുകൂല പ്രസ്താവന ഇറക്കിയപ്പോള്‍ കേരള സമൂഹത്തിന് മുന്നില്‍ സിനഡ് സ്വയമേവ ചെറുതാവുകയാണ് ചെയ്തത്.

FCC കോണ്‍ഗ്രിഗേഷന്റെ കാര്യത്തില്‍ സിനഡ് അഭിപ്രായം പറഞ്ഞപ്പോള്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാവുന്നു. കോണ്‍ഗ്രിഗേഷന്റെ ഭരണാധികാരികള്‍ക്ക് പിന്നില്‍ ആരോപണ വിധേയരായ ബിഷപ്പുമാരുടെ കറുത്ത കരങ്ങളാണുള്ളത്. സി. ലൂസി ബിഷപ്പ് ഫ്രാങ്കോയുടെ മറ്റൊരു ഇരയാണ്. തനിക്കെതിരെ ശബ്ദിക്കുന്നവരെ ഇല്ലാതാക്കുന്ന ഫ്രാങ്കോയിസ്റ്റ് തന്ത്രത്തിന്റെ ഇര.

സ്ത്രീപക്ഷ പ്രവര്‍ത്തനങ്ങളുമായി S0S മുന്നോട്ടു പോകും. സ്ത്രീ സുരക്ഷ കേരളത്തിലെ പൊതു സമൂഹത്തിന്റെ പ്രശ്‌നമാണ്. അതില്‍ ജാതി മത വ്യത്യാസങ്ങളില്ല. ഇതില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ സഭ നടപടി എടുക്കും എന്നു പറഞ്ഞത് സീറോ മലബാര്‍ സഭയുടെ സ്ത്രീ വിരുദ്ധ നിലപാടുകള്‍ വെളിച്ചത്ത് കൊണ്ടു വരുന്നതാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply