പാലായില്‍ പ്രചാരണം ചൂടുപിടിക്കുന്നു

ക്വാറി പ്രശ്‌നമോ റബര്‍ വിലയിടിവോ കാരുണ്യാ പദ്ധതിയോ റോഡ് വികസനമോ അടങ്ങുന്ന മുഖ്യപ്രശ്‌നങ്ങള്‍ ഒന്നും പ്രധാന ചര്‍ച്ചയാക്കാന്‍ മുഖ്യധാരാ പാര്‍ട്ടികള്‍ തയ്യാറാകുന്നില്ല എന്നതാണ് വസ്തുത.

പാലായില്‍ ഉപതിരഞ്ഞെടുപ്പ് വാതില്‍ക്കലെത്തിയതോടെ മുന്നണികള്‍ പ്രചാരണ പരിപാടികള്‍ ശക്തമാക്കി. മൂന്നു മുന്നണികളും പ്രധാന നേതാക്കളെ രംഗത്തിറക്കി അവസാന ഘട്ട പ്രചാരണ പരിപാടികളുമായി മുന്നേറുകയാണ്.

കേരള കോണ്‍ഗ്രസ് എമ്മിലെ രൂക്ഷമായ പ്രശ്‌നങ്ങള്‍ നിര്‍ണായക നിമിഷത്തില്‍ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ കോട്ടയം ഡിസിസിയില്‍ വെച്ച് നടത്തിയ ചര്‍ച്ചയില്‍ പരിഹരിച്ചിരുന്നു. എന്നാല്‍ ഒത്തുതീര്‍പ്പ് കടലാസില്‍ മാത്രമായതോടെ യു.ഡി.എഫിന്റെ സ്ഥാനാര്‍ഥി ടോം ജോസ് പുലിക്കുന്നേല്‍ കേരളം കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫിനെ സന്ദര്‍ശിച്ചു. ജോസ് ടോമിനുവേണ്ടി പ്രചാരണത്തിന് ഇറങ്ങും എന്ന് ജോസഫ് അറിയിച്ചു. നാളെ എ കെ ആന്റണി പങ്കെടുക്കുന്ന യോഗത്തില്‍ ജോസഫ് പ്രസംഗിക്കും. ഇതോടെ സംഘര്‍ഷങ്ങള്‍ക്ക് അയവു വരികയും യു.ഡി.എഫ് പ്രചാരണം താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രിയും എഐസിസി ജന.സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ പാലായില്‍ കുടുംബയോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്യും.

പ്രചാരണത്തില്‍ എല്‍ ഡി എഫ് ഏറെ മുന്നിലാണ്. നാല് മന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന പഞ്ചായത്ത് കണ്‍വെന്‍ഷനുകളും മണ്ഡലം കണ്‍വെന്‍ഷനുകളും എല്‍ ഡി എഫ് നടത്തിക്കഴിഞ്ഞു. കേരള കോണ്‍ഗ്രസ് എമ്മിലെ പ്രശ്‌നങ്ങള്‍ ഗുണകരമാക്കി മാറ്റാനാകും എന്നാണ് എല്‍ ഡി എഫ് പ്രതീക്ഷകള്‍. സ്ഥാനാര്‍ഥി മാണി സി കാപ്പനുവേണ്ടി സഭയിലും വിശ്വാസികള്‍ക്കിടയിലും പ്രചാരണം നടത്തുകയാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. മന്ത്രി ഇ പി ജയരാജനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പാലയിലുണ്ട്. നാളെ മുതല്‍ മുഖ്യമന്ത്രിയും പാലയിലുണ്ടാകും.

അതേസമയംമണ്ഡലത്തില്‍ ദേശീയ നേതാക്കളെ എത്തിക്കാനാണ് എന്‍ ഡി എ സ്ഥാനാര്‍ഥി എന്‍.ഹരി ശ്രമിക്കുന്നത്. യു.ഡി.എഫും എല്‍.ഡി.എഫ് നേതാക്കളും കുടുംബയോഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ സംഘപരിവാര്‍ ശബരിമല വിഷയത്തില്‍ ഊന്നിക്കൊണ്ട് ദേശീയ നേതാക്കളെ എത്തിച്ചു പ്രചാരണം നടത്തം എന്നാണ് ഉദ്ദേശിക്കുന്നത്. എന്നാലത് കാര്യമായി വിജയിക്കുന്നില്ല. പി സി ജോര്‍ജ്, പിസി തോമസ്, കണ്ണന്താനം എന്നിവരിലൂടെ കൃസ്ത്യന്‍ വോട്ടുകള്‍ക്കും ഹരി ശ്രമിക്കുന്നു.

ക്വാറികള്‍ക്കു വഴിവിട്ട് അനുമതി നല്‍കിയതാണു മണ്ഡലത്തിലുടനീളം നീറിനില്‍ക്കുന്ന പ്രാദേശിക വിഷയം. സമീപകാലത്തു സമീപകാലത്തു മാത്രം 13 പുതിയ ക്വാറികളാണു പാലായില്‍ ആരംഭിച്ചത്. ഇത് പ്രചരിപ്പിച്ചുകൊണ്ട് മാത്രം ക്വാറിവിരുദ്ധരായി രണ്ടു സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ട്. എന്നാല്‍ ക്വാറി പ്രശ്‌നമോ റബര്‍ വിലയിടിവോ കാരുണ്യാ പദ്ധതിയോ റോഡ് വികസനമോ അടങ്ങുന്ന മുഖ്യപ്രശ്‌നങ്ങള്‍ ഒന്നും പ്രധാന ചര്‍ച്ചയാക്കാന്‍ മുഖ്യധാരാ പാര്‍ട്ടികള്‍ തയ്യാറാകുന്നില്ല എന്നതാണ് വസ്തുത.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply