നിര്‍ഭയ മോഡല്‍ ബലാത്സംഗക്കൊല: തെലങ്കാനയില്‍ ശക്തമായ പ്രതിഷേധം

ബുധനാഴ്ച രാത്രിയിലാണ് നിര്‍ഭയ മാതൃകയില്‍ രാജ്യത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. പ്രിയങ്കയുടെ സ്‌കൂട്ടര്‍ പഞ്ചറാക്കിയ ശേഷം സഹായിക്കാനെന്ന വ്യാജേന ഒപ്പം കൂടിയ പ്രതികള്‍ അവരെ തൊട്ടടുത്ത ആളൊഴിഞ്ഞ പാലത്തിനടിയിലേക്കു കൊണ്ടുപോകുകയും രാത്രി 10 മണിമുതല്‍ വെളുപ്പിന് 4 മണിവരെ ക്രൂരമായി പീഡിപ്പിച്ച ശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു

26കാരിയായ വെറ്റിനറി ഡോക്ടറെ പീഡിപ്പിച്ച് കൊന്നു കത്തിച്ച സംഭവത്തില്‍ തെലുങ്കാനയിലുടനീളം പ്രതിഷേധം കത്തുകയാണ്. കേസിലെ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ജഡ്ജ് അവധിയായിരുന്നതിനാലും കടുത്ത പ്രതിഷേധം കണക്കിലെടുത്തും മഹാബുബന്‍നഗറിലെ ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ ഹാജരാക്കാതെ പ്രതികളെ മണ്ഡല്‍ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കോടതി റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് പ്രതികളായ ചിന്താകുണ്ഡ ചെന്നകേശവലു, ജൊല്ലു ശിവ, ജൊല്ലു നവീന്‍, മുഹമ്മദ് ആരിഫ് എന്നിവരെ ചഞ്ചല്‍ഗുഡ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ഇവരില്‍ മൂന്നുപേര്‍ക്ക് 20 വയസ്സും ഒരാള്‍ക്ക് 26 വയസ്സുമാണ് പ്രായം. വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഡോക്ടര്‍മാരെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചാണ് പ്രതികളുടെ വൈദ്യ പരിശോധന നടത്തിയത്. മണ്ഡല്‍ എക്സിക്യുട്ടീവ് മജിസ്ട്രേറ്റിനെ പിന്‍വാതിലിലൂടെയാണ് പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്. പ്രതികളെ തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.

ബുധനാഴ്ച രാത്രിയിലാണ് നിര്‍ഭയ മാതൃകയില്‍ രാജ്യത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. പ്രിയങ്കയുടെ സ്‌കൂട്ടര്‍ പഞ്ചറാക്കിയ ശേഷം സഹായിക്കാനെന്ന വ്യാജേന ഒപ്പം കൂടിയ പ്രതികള്‍ അവരെ തൊട്ടടുത്ത ആളൊഴിഞ്ഞ പാലത്തിനടിയിലേക്കു കൊണ്ടുപോകുകയും രാത്രി 10 മണിമുതല്‍ വെളുപ്പിന് 4 മണിവരെ ക്രൂരമായി പീഡിപ്പിച്ച ശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ മൃതദേഹം ട്രാക്കില്‍ക്കയറ്റി 30 കിലോമീറ്ററകലെയുള്ള ഷംഷാബാദിനടുത്തുള്ള വിജനമായ ഒരു കലുങ്കിനടിയില്‍ കൊണ്ടുപോയി ബെഡ്ഷീറ്റ് കൊണ്ട് പുതപ്പിച്ചശേഷം മണ്ണെണ്ണയൊഴിച്ചു കത്തിക്കുകയായിരുന്നു. വയലേലയില്‍ പണിചെയ്യാന്‍ വന്നവരാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടതും പോലീസിലറിയിച്ചതും. ഹൈദരാബാദ് കമ്മീഷണര്‍ വി.സി സജ്ജനാ റുടെ നിര്‍ദ്ദേശപ്രകാരം ഷംഷാബാദ് DCP പ്രകാശ് റെഡ്ഢിയുടെ മേല്‍നോട്ടത്തില്‍ പോലീസിന്റെ 10 ടീമുകളാണ് അന്വേഷണം നടത്തിയത്. ഒരാള്‍ ഇപ്പോഴും ഒളിവിലാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply