തമിഴകം ലക്ഷ്യമിട്ട് ബിജെപി

ആറു മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്ന തമിഴ്നാട്ടില്‍, തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ വാരാന്ത്യത്തില്‍ നവംബര്‍ 21 ന് സംസ്ഥത്ത് സന്ദര്‍ശനം നടത്തുകയാണ്.തദ്ദവസരത്തില്‍ സഖ്യകക്ഷികളായ എഐഡിഎംകെ, പിഎംകെ എന്നിവരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തങ്ങളുടെ പദ്ധതികളെക്കുറിച്ച് അദ്ദേഹം ചര്‍ച്ച ചെയ്യും.

ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഉരുക്ക് കോട്ടയായ സംസ്ഥാനത്ത് സാന്നിധ്യമുറപ്പിക്കുക എന്ന ലക്ഷ്യവുമായി 2014 മുതല്‍ തമിഴ്നാട്ടില്‍ ബിജെപി റിക്രൂട്ട്മെന്റ് രംഗത്താണ്.അതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ സെലിബ്രിറ്റികള്‍, വിരമിച്ച ബ്യൂറോക്രാറ്റുകള്‍,മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ചില വ്യക്തികള്‍ എന്നിവരെ പാര്‍ട്ടിയില്‍ എത്തിച്ചിട്ടുണ്ട്.

ആറു മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്ന തമിഴ്നാട്ടില്‍, തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ വാരാന്ത്യത്തില്‍ നവംബര്‍ 21 ന് സംസ്ഥത്ത് സന്ദര്‍ശനം നടത്തുകയാണ്.തദ്ദവസരത്തില്‍ സഖ്യകക്ഷികളായ എഐഡിഎംകെ, പിഎംകെ എന്നിവരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തങ്ങളുടെ പദ്ധതികളെക്കുറിച്ച് അദ്ദേഹം ചര്‍ച്ച ചെയ്യും.

ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഉരുക്ക് കോട്ടയായ തമിഴ് നാടിനെ ”ദേശീയവാദ” രാഷ്ട്രീയ ആശയങ്ങള്‍ കൊണ്ട് കീഴടക്കാന്‍ വ്യത്യസ്തമായ പദ്ധതികളാണ് ബിജെപി ആവിഷ്‌കരിച്ചിരിക്കുന്നത്. കുറച്ച് നഗര, സവര്‍ണ്ണ വിഭാഗങ്ങള്‍ക്ക് ഒഴികെ, ഭൂമിയും ഭാഷയും എല്ലായ്‌പ്പോഴും സാധാരണ തമിഴ് ജീവിതത്തിന്റെ അഭേദ്യമായ ഘടകങ്ങളായിരുന്നു എന്ന കാര്യം ഓര്‍മ്മിക്കേണ്ടതാണ്. ഈ രണ്ട് സാംസ്‌കാരിക സ്ഥാപനങ്ങളാണ് കഴിഞ്ഞ കാലങ്ങളില്‍ ദ്രാവിഡ സംസ്ഥാനത്തിലെ ബിജെപിയുടെ യാത്ര ദുഷ്‌കരമാക്കിയിരുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

2016 ഡിസംബറില്‍, ജയലളിതയുടെ മരണശേഷം, സംസ്ഥാനത്ത് അസാധാരണമായ നിരവധി സംഭവങ്ങള്‍ വിജയകരമായി സംഘടിപ്പിക്കുവാന്‍ ബി ജെപിക്ക് സാധിച്ചു. അന്നത്തെ മുഖ്യമന്ത്രി ഓ. പന്നീര്‍ സെല്‍വത്തിനെതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് എ.ഐ.എ.ഡി.എം.കെ ക്കുള്ളില്‍ കലാപം സംഘടിപ്പിക്കുക, എഐഡിഎംകെയുമായി ബന്ധമുള്ള മുന്‍നിര ബിസിനസുകാര്‍, ബ്യൂറോക്രാറ്റുകള്‍, മുതിര്‍ന്ന കാബിനറ്റ് അംഗങ്ങള്‍ എന്നിവരെ ലക്ഷ്യമിട്ട് കേന്ദ്ര ഏജന്‍സികള്‍ നടത്തിയ റെയ്ഡുകള്‍, ജയലളിതയുടെ അടുത്ത സഹായി വി കെ ശശികലയെയും കുടുംബത്തെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുക്കുക,പിളര്‍ത്തിയ എ.ഐ.എ.ഡി.എം.കെ യെ വീണ്ടും ഒന്നിപ്പിക്കുക തുടങ്ങി പലതും.

വിവിധ തലങ്ങളില്‍ കൂടിയുള്ള ആക്രമണങ്ങളിലൂടെ സമ്മര്‍ദ്ദത്തിലാക്കി കീഴ്‌പ്പെടുത്തുന്ന തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്ന ദേശീയ പാര്‍ട്ടിയെ നേരിടാന്‍ തക്ക തന്ത്രപരമായ നിലപാടെടുക്കാന്‍ കഴിവുകളില്ലാത്ത എ.ഐ.എ.ഡി.എം.കെ നേതാക്കളെ 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങ ളുടെ സഖ്യത്തില്‍ ഉള്‍പ്പെടുത്താന്‍ ഈ സംഭവങ്ങളുടെ ഫലമായി ബി.ജെ.പിക്ക് കഴിഞ്ഞു. ഈ തീരുമാനത്തിന് എ.ഐ.എ.ഡി.എം.കെക്ക് വലിയ വില നല്‍ കേണ്ടിവന്നു.39 ലോക്‌സഭ സീറ്റുകളില്‍ 38 എണ്ണവും എ.ഐ.എ.ഡി.എം.കെക്ക് നഷ്ടമായി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം. കെ-ബി.ജെ.പി സഖ്യത്തിനെതിരെ ജനങ്ങള്‍ വോട്ട് ചെയ്തപ്പോഴും, എ.ഐ.എ.ഡി.എം.കെ ഒറ്റയ്ക്ക് മത്സരിച്ച 22 നിയമസഭാ സീറ്റുകളില്‍ ഒമ്പതെണ്ണത്തില്‍ വിജയിച്ചു കൊണ്ട് അവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഇത് മൂലം മുഖ്യമന്ത്രി എഡപ്പടി കെ പളനി സ്വാമിക്ക് തന്റെ സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെടുന്നതില്‍ നിന്ന് രക്ഷിക്കുവാന്‍ സാധിച്ചു.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 2.86 ശതമാനം വോട്ട് നേടിയിരുന്നു.പ്രധാന ഡിഎം കെ സഖ്യകക്ഷികളായ സിപിഐ, സിപിഎം, വിസികെ എന്നിവര്‍ നേടിയതിനേക്കാള്‍ കൂടുതല്‍. ലോക്സഭാ തെരഞ്ഞെടുപ്പ് ബിജെപിക്ക് തിരിച്ചടിയേറ്റെങ്കിലും,വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെ ടുപ്പില്‍ അഞ്ച് മുതല്‍ പത്ത് വരെ നിയമസഭാ സീറ്റുകളെങ്കിലും നേടാമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ പ്രതീക്ഷ. എ.ഐ.എ.ഡി.എം.കെ സഖ്യത്തില്‍ മത്സ രിക്കാന്‍ ബിജെപിക്ക് ലഭിക്കുന്ന സീറ്റുകളുടെ എണ്ണമാണ്, വിജയിക്കുന്ന സീറ്റുകളുടെ എണ്ണത്തേക്കാള്‍, പ്രാധാന്യം.കാരണം, ഇനി വരാനിരിക്കുന്ന തിരഞ്ഞെ ടുപ്പുകളില്‍ അതിന്റെ പ്രാധാന്യം നിഴലിക്കും.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പുറമയ്ക്ക് സഖ്യകക്ഷിയായി അഭിനയിക്കുന്നുണ്ടെ ങ്കിലും ഉള്ളില്‍ ശീതസമരം നടക്കുന്നുണ്ട്. നിരവധി വിഷയങ്ങളില്‍ എ.ഐ.എ.ഡി.എം.കെ നേതൃത്വം ബി.ജെ.പിയോട് കറുത്ത മുഖം കാണിക്കുന്നുണ്ട്. തമിഴ് ജനതയുടെ ഏറ്റവും പ്രിയപ്പെട്ട ദൈവസങ്കല്പമായ മുരുകന്റെ ആറ് വാസസ്ഥലങ്ങള്‍ കോര്‍ത്തിണക്കി തമിഴ്‌നാട് ബി.ജെ.പി സംഘടിപ്പിച്ച ‘വെല്‍ യാത്ര’എന്ന പേരിലുള്ള രഥയാത്ര നടത്താനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളെ അത് നിരോധിച്ചു കൊ ണ്ട് എ.ഐ.എ.ഡി.എം.കെ പരാജയപ്പെടുത്തി.

നിരോധനം ലംഘിച്ചു കൊണ്ട് ‘വെല്‍ യാത്ര’നടത്തുവാന്‍ ശ്രമിക്കുന്ന ബിജെപി നേതാക്കളെ ഇപ്പോഴും അറസ്റ്റ് ചെയ്യുകയാണ്. രണ്ട് ദിവസം മുമ്പ് എ. ഐ. എ.ഡി.എം.കെ മുഖപത്രം ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്ന, ഗുണ്ട ആക്ട് പ്രകാരം കേസെടുത്തിട്ടുള്ള ഒരു യൂട്യൂബ് ചാനലായ കറുപ്പര്‍ കൂട്ടവുമായി ബിജെപിയെ താരതമ്യം ചെയ്തു ലേഖന മെഴുതി. സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനുള്ള ഏത് ഭാഗത്ത് നിന്നുമുള്ള ഒരു ശ്രമവും അനുവദിക്കില്ലെന്ന് മുതിര്‍ന്ന എ.ഐ.എ.ഡി. എം.കെ നേതാക്കള്‍ പ്രസ്താവനകളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സഖ്യകക്ഷിയായ ബി.ജെ.പിക്കു ള്ള വ്യക്തമായ സന്ദേശമായി വേണം കണക്കാക്കുവാന്‍. ദ്രാവിഡ ഭൂരിപക്ഷം ബിജെപിക്കും അവരുടെ പ്രാദേശിക നേതൃത്വത്തിനും എതിരെയുള്ള തങ്ങളുടെ എതിര്‍പ്പിന്റെ ശക്തി വര്‍ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ബിജെപിയെ സംബന്ധിച്ചിടത്തോളം കടുത്ത ഭൂപ്രദേശമായി തമിഴ്നാട് ഇപ്പോഴും തുടരുകയാണ്. അടിത്തട്ടില്‍ സാന്നിധ്യം അടയാളപ്പെടുത്താന്‍ പാര്‍ട്ടി ഇപ്പോഴും പാടുപെടുമ്പോഴും മാധ്യമങ്ങളില്‍ പാര്‍ട്ടിയുടെ ദൃശ്യപരത കഴിഞ്ഞ നാല് വര്‍ഷമായി പല മടങ്ങ് വര്‍ദ്ധിച്ചിരിക്കുന്നു. തമിഴ് ടിവി ചാനലുകളില്‍ എല്ലാം തന്നെ ബിജെപി പ്രതിനിധിയില്ലാതെ നടക്കുന്ന ഒരു രാഷ്ട്രീയ ചര്‍ച്ചാ പരിപാടിയും ഇല്ലാത്ത നിലയായിരിക്കുന്നു.സ മീപകാലത്ത് തമിഴ്‌നാട്ടില്‍ ഉടലെ ടുത്ത നിരവധി വലിയ വിവാദങ്ങള്‍ പലതും ബിജെപിയെ ചുറ്റിപ്പറ്റിയാണ് അല്ലെങ്കില്‍ അത് സൃഷ്ടിച്ചത് ബിജെപിയാണ് എന്നതാണ് അവസ്ഥ. സാമൂഹ്യമാധ്യമങ്ങളില്‍ കുടിയും തമിഴ് ജനതയുടെ മനസ്സുകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ബിജെപി വലിയ പരിശ്രമമാണ് നടത്തുന്നത്. അതിനുവേണ്ടി അവര്‍ നടത്തുന്ന നിക്ഷേപം വളരെ കൂടുതലുമാണ്.ഒരുപക്ഷേ ഡി എംകെയും എ.ഐ.എ.ഡി. എം.കെ യും സാമൂഹ്യമാധ്യമങ്ങളില്‍ നടത്തുന്ന ഇടപെടലുകളെ കവച്ചു വയ്ക്കുന്ന തരത്തിലാണ് ബിജെപിയുടെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടല്‍.

ഉദാഹരണത്തിന്, വെല്‍ യാത്രയ്ക്കായി ഒരു ഡസനോളം പ്രചരണ വീഡിയോകള്‍ ബിജെപി പുറത്തിറക്കിയിട്ടുണ്ട്.എ.ഐ.എ.ഡി.എം.കെ സ്ഥാപകന്‍ എം. ജി.ആറിന്റെ ചിത്രം ഉപയോഗിച്ചതിനെ തുടര്‍ന്ന് വിവാദമുണ്ടാക്കിയ വീഡിയോവാണ് അവയിലൊന്ന്.
ഉയര്‍ന്ന നിലവാരമുള്ള എഡിറ്റിംഗും ഗ്രാഫിക്‌സുമുള്ള ഇവയിലൂടെ പലപ്പോഴും തമിഴ്നാട് ബി.ജെ.പി. യുടെ പ്രമുഖമുഖമായി സംസ്ഥാന പ്രസിഡന്റ എല്‍ മുരുകന്‍ പാര്‍ട്ടിയില്‍ തന്റെ പ്രാധാന്യം ഉറപ്പിക്കുന്നതിനും തന്റെ മുരുകഭക്തി ആഘോഷിക്കുന്നതിനും അദ്ദേഹത്തെ തമിഴ് ഹിന്ദുക്കളുടെ രക്ഷകനെന്ന് വിളിക്കുന്നതിനും വേണ്ടി തയ്യാര്‍ ചെയ്തിരിക്കുന്ന ഈ വീഡിയോകളില്‍ ഭൂരിഭാഗവും തമിഴ് സിനിമകളിലെ സൂപ്പര്‍താരങ്ങളുടെ ഗാനരംഗങ്ങളോട് സാമ്യമുള്ള താണ്.

ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഉരുക്ക് കോട്ടയായ സംസ്ഥാനത്ത് സാന്നിധ്യമുറപ്പിക്കുക എന്ന ലക്ഷ്യവു മായി 2014 മുതല്‍ തമിഴ്നാട്ടില്‍ ബിജെപി റിക്രൂട്ട്മെന്റ് രംഗത്താണ് എന്ന് മുന്നേ പറഞ്ഞല്ലോ. അതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ സെലിബ്രിറ്റികള്‍, വിരമിച്ച ബ്യൂറോക്രാറ്റുകള്‍, മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ചില വ്യക്തികള്‍ എന്നിവരെ പാര്‍ട്ടിയില്‍ എത്തിക്കുവാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. സമീപകാലത്ത് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപി യില്‍ ചേര്‍ന്ന പ്രശസ്ത സിനിമാതാരം ഖുശ്ബുവിനെ പാര്‍ട്ടിയിലേക്കുള്ള പ്രവേശനം അത്തരത്തില്‍ ശ്രദ്ധേയമായ ഒന്നാണ്.

ആ പട്ടികയില്‍ ഏറ്റവും പുതിയത് അന്തരിച്ച ഡിഎം കെ മേധാവി എം കരുണാനിധിയുടെ മൂത്ത മകന്‍ എം കെ അളഗിരിയായിരിക്കാം. ഒന്നുകില്‍ അദ്ദേഹം ബിജെപിയില്‍ ചേരുകയോ, അല്ലെങ്കില്‍ അദ്ദേഹം രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ സംഘടന ബി ജെപി സഖ്യകക്ഷിയാവുകയോ ആയിരിക്കും ചെയ്യു ക.എന്തായാലും കരുണാനിധിയുടെ കുടുംബത്തെ അമ്പരപ്പിക്കുന്നതിനു വേണ്ടി അത്തരത്തിലുള്ള ഒരു നീക്കവുമായി ബിജെപി നേതൃത്വം സജീവമായി പിന്തുടരുന്നു.

ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഉരുക്ക് കോട്ടയായ തമിഴ്നാട്ടില്‍ സാന്നിധ്യമുറപ്പിക്കുക എന്ന ലക്ഷ്യവുമായി ബിജെപി സ്വീകരിക്കുന്ന ഈ സമ്മര്‍ദ്ദതന്ത്രങ്ങള്‍ ദ്രാവിഡ ജനതയുടെ മനസ്സുകളിലേക്ക് ഇറങ്ങി ചെല്ലുമോ.ദേശീയവാദവും ഹിന്ദു വികാരവും കൊണ്ട് തമിഴ് ജനതയുടെ ദ്രാവിഡ സ്വത്വവാദത്തെ കീഴ്‌പ്പെടുത്താന്‍ സാധിക്കുമോ. ആറുമാസം കഴിഞ്ഞ് തമിഴകത്ത് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ ഈ ചോദ്യത്തിന് മറുപടി നല്‍കും

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply