തമിഴ് നാടും എം കെ സ്റ്റാലിനും ഇന്ത്യക്ക് മാതൃകയാകുന്നു

ജാതി-മത വേര്‍തിരിവുകള്‍ വര്‍ദ്ധിക്കും തോറും സ്വയം മനുഷ്യനാകാനും, അപരനില്‍ തന്നെ പോലൊരു മനുഷ്യനെ കാണാനും കഴിയാത്ത ഒരവസ്ഥയിലേയ്ക്കാണ് ജനത എത്തിച്ചേരുന്നത്.. ഇന്നത്തെ ഈയൊരു ഇരുണ്ട സാമൂഹികാന്തരീക്ഷത്തിലും ജാതി മത വിവേചനങ്ങള്‍ക്കുപരിയായി സമത്വത്തിനും വര്‍ഗ്ഗീയ വിരുദ്ധ നിലപാടുകള്‍ക്കും പ്രാധാന്യം കൊടുത്തു കൊണ്ട് ശ്രദ്ധയാകര്‍ഷിക്കുകയാണ് തമിഴ്‌നാട്.

ഒരു കൊച്ചു വാക്കു കൊണ്ടോ മഞ്ഞപ്പത്രങ്ങളില്‍ വരുന്ന ഏതെങ്കിലുമൊരു വ്യാജ വാര്‍ത്ത കൊണ്ടോ തകര്‍ക്കാനാവുന്ന വിധം വെറുമൊരു സോപ്പുകുമിള പോലെ നേര്‍ത്തതായി തീര്‍ന്നിരിക്കുന്നൂ നമ്മുടെ രാജ്യത്തെ മതസൗഹാര്‍ദ്ദമെങ്കില്‍ , ഇതിന്റെ കാരണത്തെക്കുറിച്ചു കൂടി ചിന്തിക്കാതിരിക്കുന്നത് അപൂര്‍ണ്ണതയാകും..

ഇത്തരമൊരവസ്ഥ വിരല്‍ ചൂണ്ടുന്നത് ഈ രാജ്യത്തെ ജനതയുടെ അങ്ങേയറ്റം ഇടുങ്ങിപ്പോയ മാനസികാവസ്ഥയിലേയ്ക്കല്ലാതെ മറ്റൊന്നിലേക്കുമല്ല.! സഹവര്‍ത്തിത്വത്തിന്റെതും സമഭാവനയുടെതുമായ വിശാല കാഴ്ചപ്പാടുകള്‍ ഇവിടുത്തെ ജനതയ്ക്ക് കൈമോശം വന്നുകൊണ്ടിരിക്കുകയാണെന്ന് അനുമാനിക്കേണ്ടിവരുന്നു ..ഇന്ത്യന്‍ സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന അസഹിഷ്ണുതയുടെയും ചേരിതിരിവിന്റെയും കടുത്ത ദുര്‍ഗന്ധം വ്യക്തമാക്കുന്നത് ഇവിടുത്തെ മതങ്ങളുടെ ജീര്‍ണ്ണാവസ്ഥയെ തന്നെ ആണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ജാതി-മത വേര്‍തിരിവുകള്‍ വര്‍ദ്ധിക്കും തോറും സ്വയം മനുഷ്യനാകാനും, അപരനില്‍ തന്നെ പോലൊരു മനുഷ്യനെ കാണാനും കഴിയാത്ത ഒരവസ്ഥയിലേയ്ക്കാണ് ജനത എത്തിച്ചേരുന്നത്.. ഇന്നത്തെ ഈയൊരു ഇരുണ്ട സാമൂഹികാന്തരീക്ഷത്തിലും ജാതി മത വിവേചനങ്ങള്‍ക്കുപരിയായി സമത്വത്തിനും വര്‍ഗ്ഗീയ വിരുദ്ധ നിലപാടുകള്‍ക്കും പ്രാധാന്യം കൊടുത്തു കൊണ്ട് ശ്രദ്ധയാകര്‍ഷിക്കുകയാണ് തമിഴ്‌നാട്. ദേശീയരാഷ്ട്രീയം വെറുപ്പിന്റെയും വിഭാഗീകരണത്തിന്റെയും മേഖലകളിലൂടെ കടന്നുപോകുമ്പോള്‍ തമിഴ്‌നാട്ടില്‍ എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ഭരണകൂടം സഹിഷ്ണുതയുടെയും മതേതരത്വത്തിന്റെയും ആശയങ്ങളുയര്‍ത്തിപ്പിടിച്ചു കൊണ്ടും സമത്വ സങ്കല്പത്തിലൂടെ സംസ്ഥാനത്തെ ജനതയെ ഒന്നിപ്പിച്ചു കൊണ്ടും അതിശയിപ്പിക്കുകയാണിന്ന്.!

തമിഴ്നാട്ടിലെ പാഠപുസ്തകങ്ങളില്‍ നിന്നും പ്രമുഖ വ്യക്തികളുടെ പേരിനൊപ്പമുള്ള ജാതിവാല്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചു കൊണ്ടും, വിവിധ ക്ഷേത്രങ്ങളില്‍ അബ്രാഹ്മണരായ പുരോഹിതന്മാരെ നിയമിച്ച് കൊണ്ടും എം കെ സ്റ്റാലിന്‍ സവര്‍ണ്ണാധിപത്യത്തിനും ജാതി വിവേചനത്തിനുമെതിരെ ശക്തമായ പോരാട്ടത്തിന് തുടക്കമിട്ടിരിക്കുകയാണ്.

കാവിവത്കരണത്തിന്റെ ഭാഗമായി വിഭാഗീയതയുടെ വക്താക്കള്‍ കോയമ്പത്തൂരിലെ അഗ്രികള്‍ച്ചറല്‍ സര്‍വ്വകലാശാലയുടെ ലൈബ്രറിയില്‍ സ്ഥാപിച്ച തിരുവള്ളുവറിന്റെ കാവി ധരിപ്പിച്ച ചിത്രം മാറ്റി വെള്ള വസ്ത്രമുള്ള ചിത്രം പുനസ്ഥാപിച്ചു കൊണ്ടും, നെറ്റിയില്‍ മതപരമായ അടയാളങ്ങളോ ശരീരത്തില്‍ ആഭരണങ്ങളോ ഇല്ലാതിരുന്ന തിരുവള്ളുവരിനെ, കാവി വസ്ത്രം ധരിപ്പിച്ച് നെറ്റിയില്‍ ഭസ്മം പുരട്ടി രൂദ്രാക്ഷവുമണിയിച്ചുകൊണ്ടുള്ള സി.ബി.എസ്.സി എട്ടാക്ലാസ് വിദ്യാര്‍ത്ഥികളുടെ ഹിന്ദി പാഠപുസ്തകത്തിലെ ചിത്രം നീക്കം ചെയ്തു കൊണ്ടും, വര്‍ഗ്ഗീയ ധ്രുവീകരണത്തിനായി ആരാധ്യരായ ചരിത്ര പുരുഷന്മാരെ ഉപയോഗപ്പെടുത്താനുളള സംഘപരിവാറിന്റെ ശ്രമങ്ങള്‍ക്കും തടയിട്ടു എം കെ സ്റ്റാലിന്‍.

ഫാസിസവത്കരണത്തിനായി വിഭാഗീകരണത്തെ പ്രധാന ഉപകരണമായിക്കാണുന്നവര്‍ തമിഴ്‌നാടിനെ വിഭജിച്ച് കൊങ്കുനാട് രൂപവത്കരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് സംസ്ഥാനത്ത് നിന്നും തക്കതായ തിരിച്ചടി ലഭിച്ചതോടെ അവര്‍ക്ക് പിന്‍വലിയേണ്ടി വന്നിരിക്കുകയാണിപ്പോള്‍.. സംഘ പരിവാറിന്റെ വിഭാഗീയ ശ്രമങ്ങളെയൊക്കെ നിഷ്പ്രഭമാക്കി കൊണ്ട് തമിഴ് ജനതയെ ഒരുമയുടെ ദ്രാവിഡ പാരമ്പര്യത്തിലൂടെ പുരോഗതിയിലേയ്ക്ക് നയിക്കുകയാണ് ശ്രീ.സ്റ്റാലിന്‍.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ വിവേചനപരമായ നിലപാടുകള്‍ക്കെതിരെ തുടക്കത്തില്‍ തന്നെ പരസ്യമായി പ്രതികരിച്ചു കൊണ്ടും, വ്യാജ ഏറ്റുമുട്ടല്‍ കേസ്സില്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച പൊലീസ് ഉദ്യോഗസ്ഥനെ തന്നെ തമിഴ്നാട്ടില്‍ ഡി.ജി.പി. ആക്കി നിയമിച്ചു കൊണ്ടും, കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച കര്‍ഷകരുടെ പേരില്‍ ഫയല്‍ ചെയ്ത എല്ലാ കേസുകളും പിന്‍വലിക്കാനുള്ള തീരുമാനമെടുത്തു കൊണ്ടും കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധവും സ്വേച്ഛാധിപത്യപരവുമായ തീരുമാനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകളെടുക്കുന്നതില്‍ എം.കെ. സ്റ്റാലിന്‍ എന്നും മുന്നില്‍ തന്നെയാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഫെഡറിലിസത്തെ ഇല്ലാതാക്കുന്ന വിധത്തിലുള്ള വിഭാഗീയവും പക്ഷപാതപരവുമായ കേന്ദ്രഗവണമെന്റ് നീക്കങ്ങള്‍ക്കുള്ള മറുപടിയായി സെന്‍ട്രല്‍ ഗവണ്‍മെന്റ് എന്ന പ്രയോഗം തന്നെ ഉപേക്ഷിച്ചിരിക്കുകയാണ് തമിഴ്‌നാട്. യൂണിയന്‍ ഗവണ്‍മെന്റ് എന്ന പേരാണ് തമിഴ്‌നാട് ഔദ്യോഗിക രേഖകളിലെല്ലാം ഉപയോഗിക്കുന്നത്. രാജ്യത്തിന്റെ ഫെഡറല്‍ വ്യവസ്ഥിതിയുടെ അന്തസത്തയെ മാനിക്കാത്ത കേന്ദ്ര ഭരണകൂടത്തിനുള്ള ഒരു താക്കീത് കൂടിയായി മാറുന്നുണ്ട് ഈ പേര് മാറ്റം.

ഇന്ന് ഇന്ത്യന്‍ ജനത വലിയൊരു പ്രതിസന്ധിയെയാണ് നേരിടുന്നത്. അരക്ഷിതത്വവും, അസഹിഷ്ണുതയും, വെറുപ്പും, അടിച്ചമര്‍ത്തലും എല്ലാം ഇന്ത്യയെ പൊതിഞ്ഞു നില്‍ക്കുകയാണ്. ഭിന്നിപ്പിക്കലിന്റെ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ബഹുസ്വരതയ്ക്കും കൂട്ടായ തീരുമാനങ്ങള്‍ക്കും പ്രാധാന്യം നല്കുന്ന എം.കെ സ്റ്റാലിന്‍ വ്യത്യസ്തനായി മാറുകയാണ്. എം.കെ സ്റ്റാലിനെ പോലെ ശക്തമായ വര്‍ഗ്ഗീയ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കാന്‍ മറ്റു സംസ്ഥാനങ്ങളും കൈ കോര്‍ത്തു മുന്നോട്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു; കാരണം അത് ഇന്ത്യയുടെ നിലനില്പിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply