ഉന്നാവ് പെണ്‍കുട്ടിക്കൊപ്പം ഉന്നത നീതിപീഠം

സുപ്രിംകോടതി വിധിയെ തുടര്‍ന്ന് കുല്‍ദീപ് സിങ്ങ് സെന്‍ഗാറിനെ ബിജെപിയില്‍ നിന്ന് പുറത്താക്കി.

ഉന്നാവ് പെണ്‍കുട്ടിക്ക് പരമാവധി ആശ്വാസവുമായി സുപ്രിംകോടതി. പെണ്‍കുട്ടിക്ക് 20 ലക്ഷം രൂപ അടിയന്തര സഹായം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. അത് നാളെതന്നെ വേണം. പീഡനവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണ ലക്നൗവില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റി. 7 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട കോടതി 45 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കണമെന്നും ഉത്തരവിട്ടു. വിചാരണയ്ക്കായി പ്രത്യേക ജഡ്ജിയെ നിയോഗിക്കും. പെണ്‍കുട്ടിക്കും കുടുംബത്തിനും സിആര്‍പിഎഫ് സുരക്ഷ ഉറപ്പാക്കണം. അടിയന്തര സഹായം നാളെ തന്നെ നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. പെണ്‍കുട്ടിയുടെ അമ്മയ്ക്ക് 5 ലക്ഷം രൂപ അടിയന്തര നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
2018 ഏപ്രിലില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്നില്‍ പെണ്‍കുട്ടി ആത്മഹത്യാ ശ്രമം നടത്തിയേതാടെയാണ് പീഡനകേസ് ദേശീയ ശ്രദ്ധയാകര്‍ഷിച്ചത്. ഏപ്രില്‍ 9ന് പൊലീസ് തടവിലാക്കിയിരുന്ന പെണ്‍കുട്ടിയുടെ പിതാവ് ആശുപത്രിയില്‍ മരിച്ചു. എംഎല്‍എയുടെ സഹോദരന്‍ അതുല്‍ സിങ് കൊടുത്ത പരാതിയിന്‍മേലുള്ള കേസില്‍ പെണ്‍കുട്ടിയുടെ അമ്മാവന് 10 വര്‍ഷത്തെ തടവു ശിക്ഷ വിധിച്ചു. ജൂലൈ 28ന് ജയിലില്‍ കഴിയുന്ന അമ്മാവനെ കാണാന്‍ പോകാന്‍ പെണ്‍കുട്ടിയും കുടുംബവും അഭിഭാഷകനും സഞ്ചരിച്ചിരുന്ന വാഹനത്തിലാണ് അമിത വേഗത്തില്‍ വന്ന ട്രക്ക് ഇടിച്ചത്. അപകടത്തില്‍ പെണ്‍കുട്ടിയുടെ മാതൃസഹോദരിയും പിതൃസഹോദരിയും മരിച്ചു, മറ്റ് 2 പേര്‍ക്കും മാരകമായി പരിക്കേറ്റു, പെണ്‍കുട്ടി ഇപ്പോഴും അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. പെണ്‍കുട്ടിയുടെ സുരക്ഷാദ്യോഗസ്ഥര്‍ അപകട സമയത്ത് വാഹനത്തില്‍ ഇല്ലായിരുന്നു. സുപ്രിംകോടതി വിധിയെ തുടര്‍ന്ന് കുല്‍ദീപ് സിങ്ങ് സെന്‍ഗാറിനെ ബിജെപിയില്‍ നിന്ന് പുറത്താക്കി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply