സുന്ദര്‍ലാല്‍ ബഹുഗുണയെന്ന പാരിസ്ഥിതിക പോരാളി – സി ആര്‍ നീലകണ്ഠന്‍

1974 മാര്‍ച്ച 26നു ഒട്ടനവധി ഗ്രാമീണര്‍, പ്രത്യേകിച്ചും സ്ത്രീകള്‍ വെട്ടാന്‍ പോകുന്ന മരങ്ങളെ കെട്ടിപ്പിടിച്ചു കൊണ്ട് നടത്തിയ സമരമായിരുന്നു അത്. ഹിന്ദിയില്‍ ചിപ്‌കോ എന്നാല്‍ കെട്ടിപ്പിടിക്കുക എന്നാണു അര്‍ഥം. ആ സമരത്തിലൂടെ മരങ്ങളും വനങ്ങളും മലകളും നദികളും ഭൂമിയും ജീവജാലങ്ങളും ആവാസവ്യവസ്ഥയുമെല്ലാം തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം ലോകത്തെ ബോധ്യപ്പെടുത്താനാണ് ശ്രമിച്ചത്. ‘

ല്‍ ബഹുഗുണയും കോവിഡ് ആക്രമണത്തിനിരയായി . ഭൂമിയെ, അതിലെ സസ്യജീവജാലങ്ങളെ സംരക്ഷിക്കാന്‍ അതുവഴി മാനവരാശി നേരിടുന്ന കാലാവസ്ഥാമാറ്റം അടക്കമുള്ള ദുരന്തങ്ങളെ തടയാന്‍, അതിനു കഴിഞ്ഞില്ലെങ്കില്‍ ആഘാതമെങ്കിലും കുറക്കാന്‍ വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയാണ് ബഹുഗുണ. സ്വാതന്ത്ര്യസമരസേനാനിയുടെ മകന്‍ എന്നതിനോടൊപ്പം വളരെ ചെറുപ്പം മുതല്‍ ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ അടിയുറച്ചു ജീവിച്ച അദ്ദേഹം ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ ആചാര്യന്‍ എന്ന രീതിയില്‍ അറിയപ്പെടും.

ഉത്തര്‍പ്രദേശില്‍ ( ഇന്നത്തെ ഉത്തരാഖണ്ഡിലെ ) വനങ്ങളില്‍ നിന്നും ആയിരക്കണക്കിന് മരങ്ങള്‍ വെട്ടാന്‍ കരാറുകാര്‍ ശ്രമിച്ചപ്പോള്‍ അഹിംസാത്മകവും തീര്‍ത്തും വ്യത്യസ്തവുമായ ഒരു സമരരീതിയിലൂടെ പ്രതിരോധിച്ചതാണ് ബഹുഗുണയെ ശ്രദ്ധേയനാക്കിയത്. ചിപ്‌കോ ആന്ദോളന്‍ എന്നറിയപ്പെടുന്ന പ്രസ്ഥാനം രൂപപ്പെടുന്നത് അങ്ങനെയാണ്. 1974 മാര്‍ച്ച 26നു ഒട്ടനവധി ഗ്രാമീണര്‍, പ്രത്യേകിച്ചും സ്ത്രീകള്‍ വെട്ടാന്‍ പോകുന്ന മരങ്ങളെ കെട്ടിപ്പിടിച്ചു കൊണ്ട് നടത്തിയ സമരമായിരുന്നു അത്. ഹിന്ദിയില്‍ ചിപ്‌കോ എന്നാല്‍ കെട്ടിപ്പിടിക്കുക എന്നാണു അര്‍ഥം. ആ സമരത്തിലൂടെ മരങ്ങളും വനങ്ങളും മലകളും നദികളും ഭൂമിയും ജീവജാലങ്ങളും ആവാസവ്യവസ്ഥയുമെല്ലാം തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം ലോകത്തെ ബോധ്യപ്പെടുത്താനാണ് ശ്രമിച്ചത്. ‘ പരിസ്ഥിതി ശാസ്ത്രമാണ് സുസ്ഥിര സാമ്പത്തിക ശാസ്ത്രം (Ecology is permanent economy ) എന്നതായിരുന്നു ചിപ്‌കോ നല്‍കിയ സന്ദേശം.ഹിമാലയത്തിന്റെ വ്യത്യസ്തത തലങ്ങളിലെ ഗ്രാമങ്ങളിലൂടെ അദ്ദേഹം അയ്യായിരം കിലോ മീറ്ററോളം സഞ്ചരിച്ചു. ( 1981 – 1983 ) വികസനം എന്ന പേരില്‍ നാം നടത്തിയ ഇടപെടലുകളിലൂടെ നമുക്ക് നഷ്ടമാകുന്നതെന്തെന്നു ഗ്രാമീണരെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു ആ യാത്രയുടെ ലക്ഷ്യം. ഡെരാഡൂണ്‍ പ്രദേശങ്ങളിലെ വനങ്ങളില്‍ നിന്നുള്ള മരം വെട്ടു ഒന്നര പതിറ്റാണ്ടുകാലം നിരോധിച്ചുകൊണ്ട് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1980 ല്‍ ഉത്തരവിട്ടത് ബഹുഗുണയുടെ ഇടപെടല്‍ മൂലമാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

നദികള്‍ക്കും മലകള്‍ക്കും അതുവഴി മനുഷ്യര്‍ അടക്കമുള്ള ജീവജാലങ്ങള്‍ക്കും മഹാദുരന്തമാകും അണക്കെട്ടുകള്‍ എന്ന് ഏറെക്കാലം മുമ്പേ അദ്ദേഹം പ്രവചിച്ചതാണ്. ഉത്തരാഖണ്ഡിലെ തെഹ്രി അണക്കെട്ടിനെതീരായ സമരം പ്രായോഗികമായി വിജയിച്ചില്ലെങ്കിലും അതുയര്‍ത്തിയ അവബോധം ഇന്ത്യയിലെങ്ങും അണക്കെട്ടുകള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്ക് ആവേശമായിരുന്നു. ഭാഗീരഥി നടിയുടെ തീരത്തു 1995ല്‍ അദ്ദേഹം നാല്പത്തഞ്ചു ദിവസങ്ങള്‍ നീണ്ട നിരാഹാര സത്യാഗ്രഹം നടത്തി. തെഹ്രി അണക്കെട്ടു സൃഷ്ടിക്കുന്ന പാര്‍സ്ഥിതികാഘാതങ്ങള്‍ പഠിക്കാന്‍ ഒരു ഉന്നതാധികാര സമിതിയെ നിയോഗിക്കാന്‍ പ്രധാനമന്ത്രി പി വി നരസിംഹ റാവു തീരുമാനിച്ചപ്പോഴാണ് ആ നിരാഹാരം വസാനിപ്പിച്ചത്. പിന്നീട് അധികാരമേറ്റ ദേവ ഗൗഡ സര്‍ക്കാര്‍ അണക്കെട്ടു നിര്‍മാണവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹം വീണ്ടും നിരാഹാരസമരം തുടങ്ങി. രാജ്ഘട്ടില്‍ നടത്തിയ ഈ സമരം 74 ദിവസം പിന്നിട്ടപ്പോഴാണ് പ്രധാനമന്ത്രി ഇടപെട്ടു നിര്‍മാണം പുനഃപരിശോധിക്കാം എന്ന ഉറപ്പു നല്‍കിയത്. എന്നാല്‍ സുപ്രീം കോടതി വിധിയുടെ പിന്‍ബലത്തില്‍ വാജ്പേയ് സര്‍ക്കാര്‍ നിര്‍മാണം പുനരാരംഭിച്ചപ്പോള്‍ വെള്ളം ഉയരുന്ന പ്രദേശത്തു നിന്നും ഒഴിഞ്ഞുപോകാന്‍ അദ്ദേഹം തയ്യാറായില്ല. 2001 ഏപ്രിലില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. 2004 ല്‍ ജലനിരപ്പുയര്‍ന്നപ്പോള്‍ അദ്ദേഹത്തെ അവിടെ നിന്നും മാറ്റി. അവസാനകാലത്തു ഉത്തരാഞ്ചലിന്റെ തലസ്ഥാനമായ ഡെരാഡൂണില്‍ ആയിരുന്നു ജീവിച്ചത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഹിമാലയസാനുക്കളിലെ മനുഷ്യരുമായി പ്രത്യേകിച്ചും സ്ത്രീകളുമായി അദ്ദേഹത്തിനുണ്ടായിരുന്ന ആത്മീയബന്ധം വളരെ ആഴമേറിയതായിരുന്നു. ജീവിതകാലം മുഴുവന്‍ ഗ്രാമീണമേഖലയില്‍ ആശ്രമങ്ങളില്‍ മാത്രമേ ജീവിക്കൂ എന്ന് ഉറപ്പിച്ചശേഷമാണ് അദ്ദേഹം വിവാഹം കഴിച്ചത്. പദ്മവിഭൂഷണും പദ്മശ്രീയും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.കാലാവസ്ഥാമാറ്റം പോലുള്ള ദുരന്തങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണികളെ പറ്റി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ അദ്ദേഹം ഉയര്‍ത്തിയ ആശങ്കകള്‍ ഇന്ന് നമുക്ക് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു. ഉത്തരാഖണ്ഡില്‍ തന്നെ എത്ര ദുരന്തങ്ങളാണ് ഉണ്ടായത്. അശാസ്ത്രീയമായ അണക്കെട്ടു നിര്‍മ്മാണങ്ങളും വലിയ തോതിലുള്ള വനനശീകരണങ്ങളും ഈ ദുരന്തങ്ങള്‍ക്ക് കാരണമാകുന്നു എന്ന മുന്നറിയിപ്പുകള്‍ തന്നിട്ടാണ് അദ്ദേഹം വിട്ടു പോയത്. ആദരാഞ്ജലികള്‍

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply