വ്യാജഏറ്റുമുട്ടല്‍ കൊലകള്‍ അവസാനിപ്പിക്കുക – വര്‍ഗ്ഗീസ് ദിനം നല്‍കുന്ന സന്ദേശം

കേരളത്തില്‍ മാവോയിസ്റ്റ് ഭീഷണിയുണ്ടെന്നു വരുത്താനും തണ്ടര്‍ ബോള്‍ട്ടിനെ നിലനിര്‍ത്താനും അങ്ങനെ മാവോയിസത്തെ നേരിടാനെന്ന പേരില്‍ കേന്ദ്രത്തിന്റെ വന്‍ഫണ്ട് ലഭിക്കാനുമാണ് സര്‍ക്കാര്‍ നീക്കം. ഒരാള്‍ മാവോവാദിയാകുന്നത് കുറ്റകരമല്ലെന്നും ചിന്തിക്കാനുള്ള അവകാശമെന്നത് അടിസ്ഥാനപരമായ മനുഷ്യാവകാശമാണെന്നിരിക്കെ അതിന്റെ പേരില്‍ മാത്രം ഒരാളുടെ സ്വാതന്ത്ര്യം തടഞ്ഞുവെക്കാന്‍ അധികാരമില്ലെന്നും ഈ സ്വാതന്ത്ര്യം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്കു വഴിമാറുമ്പോള്‍ രാജ്യത്തിന്റെ നിയമം ഉപയോഗിച്ചു തടയാമെന്നുമുള്ള ഹൈക്കോതി വിധി നിലനില്‍ക്കുമ്പോഴാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്.

വ്യാജഏറ്റുമുട്ടല്‍ കൊലകള്‍ രാജ്യത്തെ പല സംസ്ഥാനത്തും അരങ്ങേറാറുണ്ട്. അപ്പോളെല്ലാം അതിനെതിരെ വലിയ പ്രതിഷേധ പ്രസ്താവനകളൊക്കെ കേരളത്തില്‍ ഉയരാറുണ്ട്. എന്നാല്‍ കേരളത്തിലും അത്തരം സംഭവങ്ങള്‍ നടപ്പോഴാണ് നാമെത്ര കാപട്യത്തിനുടമകളാണെന്നു മനസിലായത്. ഈ സര്‍ക്കാര്‍ അധികാരത്തിയ ശേഷം നടന്നത് ഏഴു വ്യാജഏറ്റുമട്ടല്‍ കൊലകളാണ്. എല്ലാ മനുഷ്യാവകാശങ്ങളും ലംഘിച്ചു പോലീസ് നടത്തിയ പച്ചയായ കൊലപാതകങ്ങള്‍ക്കെതിരെ പോലും കേരളത്തില്‍ കാര്യമായ പ്രതിഷേധങ്ങളുയര്‍ന്നില്ല എന്നതാണ് വസ്തുത. പതിവുപോലെ ഏറ്റുമുട്ടലുകള്‍ വ്യാജമല്ല എന്നാണ് സര്‍ക്കാരിന്റേയും പോലീസിന്റേയും വാദം. ഒരുപക്ഷെ രാജ്യത്തെ തന്നെ ആദ്യവ്യാജഏറ്റുമുട്ടല്‍ കൊലകളില്‍ ഒന്നായ നക്‌സല്‍ നേതാവ് വര്‍ഗ്ഗീസിനെ കൊന്നപ്പോഴും ഇതുതന്നെയായിരുന്നു സര്‍ക്കാര്‍ വാദം. ദശകങ്ങള്‍ക്കുശേഷം വര്‍ഗ്ഗീസിനെ വെടിവെച്ചുകൊന്ന പോലീസുകാരന്‍ തന്നെ നടന്നതെന്താണെന്നു വിളിച്ചു പറയുകയായിരുന്നു. അതുപോലൊരു പോലീസുകാരന്‍ ഇപ്പോഴത്തെ ഏറ്റുമുട്ടല്‍ കൊലകളുടെ യാഥാര്‍ത്ഥ്യവും ഭാവിയില്‍ വിളിച്ചുപറയുമെന്നു കരുതാം. വര്‍ഗ്ഗീസിനെ കയ്യും കാലും പിടിച്ചുകെട്ടി വെടിവെച്ചുകൊല്ലുകയായിരുന്നു എന്ന് അന്ന് റിപ്പോര്‍ട്ട് ചെയ്തത്് ദേശാഭിമാനിയായിരുന്നു എന്നത് ഇന്നേറെ പ്രസക്തമാണ്.

 

 

 

 

 

 

 

 

1970 ഫെബ്രുവരി 18 നാണ് വര്‍ഗീസിനെ കേരള പോലീസ് വെടിവെച്ച് കൊന്നത്. അന്ന് ഏറെ കോലാഹലമുണ്ടാക്കിയ സംഭവമായിട്ടും പോലീസും നക്‌സലുകളുമായുള്ള ഏറ്റുമുട്ടലിലായിരുന്നു മരണം എന്നാണ് സ്ഥാപിക്കപ്പെട്ടത്. എന്നാല്‍ 40 വര്‍ഷങ്ങള്‍ക്ക് ശേഷം അനിതരസാധാരണമായ സംഭവങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. അന്ന് സിആര്‍പിഎഫ് കോണ്‍സ്റ്റബി ളായിരുന്ന രാമചന്ദ്രന്‍ നായര്‍ താനാണ് വര്‍ഗീസിനെ വെടിവെച്ചതെന്നും അന്ന് ഡിവൈഎസ്പിയായിരുന്ന ലക്ഷ്മണയുടെ ഭീഷണിക്ക് വഴങ്ങിയാണ് അപ്രകാരം ചെയ്തതെന്നും വര്‍ഗീസിനെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊല പ്പെടുത്തിയതാണെന്നും വെളിപ്പെടുത്തുകയായിരുന്നു. പതിറ്റാണ്ടുകള്‍ക്കുമുമ്പു മുകളില്‍ നിന്നുള്ള ഉത്തരവു പ്രകാരം താന്‍ നടത്തിയ വ്യാജഏറ്റുമുട്ടല്‍ കൊലയുടെ ഓര്‍മ്മകളും പേറി ജീവിച്ച രാമചന്ദ്രന്‍ നായര്‍ ജീവിതസായാഹ്നത്തില്‍ ആ സത്യം ഉറക്കെ വിളിച്ചു പറഞ്ഞ് നീതിപീഠത്തിനു മുന്നില്‍ നിന്ന സംഭവത്തിന് ഒരു ജനകീയ പോരാട്ടത്തേക്കാള്‍ തീക്ഷ്ണതയുണ്ട്. രാമചന്ദ്രന്‍ നായര്‍ പോരാടിയത് സാമൂഹ്യവ്യവസ്ഥയോടു മാത്രമായിരുന്നില്ല, സ്വന്തം മനസ്സാക്ഷിക്കും നേരെയായിരുന്നു എന്നതാണ് അതിനുകാരണം. ‘ഞാന്‍ ജീവിച്ചു എന്നതിനു തെളിവ്’ എന്ന ആത്മകഥയില്‍ ആ സംഭവത്തെ അദ്ദേഹം സ്മരിക്കുന്നതിങ്ങനെ. ‘ഇവനെ കൊല്ലാനാണ് തീരുമാനം. നിങ്ങളില്‍ ആര്‍ ഇവനെ വെടിവെയ്ക്കും?’
ആരും ഒന്നും മിണ്ടിയില്ല. ലക്ഷ്മണയുടെ കര്‍ക്കശസ്വരം വീണ്ടും. ‘തയ്യാ റെടുത്തവര്‍ കൈ പൊക്കുക’. മറ്റു മൂന്നുപേരും മടിച്ചു മടിച്ചു കൈപൊക്കി. ഞാന്‍ കൈ പൊക്കാന്‍ കൂട്ടാക്കിയില്ല.
‘നിനക്കെന്താ പറ്റില്ലേ?’
‘ഇയാളെ ഞങ്ങള്‍ ജീവനോടെയല്ലേ പിടിച്ചത്? ഇയാള്‍ ഞങ്ങളോട് എതിര്‍ത്തില്ല. ഇയാളെ കോടതിയില്‍ ഹാജരാക്കുകയല്ലേ വേണ്ടത്?’ ഞാന്‍ ചോദിച്ചു.
‘ബ്ലഡി. അത് നീയാണോ തീരുമാനിക്കുന്നത്?’ ലക്ഷ്മണ പറഞ്ഞു. ‘നീ തന്നെ ചെയ്യണം. ഇല്ലെങ്കില്‍ നക്സലൈറ്റ് അക്രമണത്തില്‍ ഒരു പോ ലീസുകാരന്‍ കൂടി കൊല്ലപ്പെട്ടേക്കാം.’
ഞാന്‍ വര്‍ഗ്ഗീസിന്റെ മുഖത്തേക്ക് പാളി നോക്കി. ഒരു നിമിഷം ആലോ ചിച്ചു. പിന്നെ വര്‍ഗ്ഗീസിനെ കൊല്ലാന്‍ തന്നെ തീരുമാനിച്ചു. ‘ഞാന്‍ ചെയ്യാം.’ ശബ്ദമുയര്‍ത്തി പറഞ്ഞു. തന്റെ ചാഞ്ചാട്ടം കണ്ടപ്പോള്‍ സംഭവം ഒറ്റികൊടു ക്കാതിരിക്കാന്‍ വേണ്ടിയാണ് തന്നെ കൊണ്ടുതന്നെ അത് ചെയ്യിക്കുന്നതെന്ന് രാമചന്ദ്രന്‍ നായര്‍ക്ക് മനസ്സിലായി. ഒരു നിമിഷം താന്‍ ഭീരുവായി. സ്വാര്‍ത്ഥ നായി. മനസ്സുകൊണ്ട് യാത്രാമൊഴി നല്‍കി മുദ്രാവാക്യം വിളിക്കാന്‍ സൂചന നല്‍കി കാഞ്ചി വലിച്ചു. ട്രിഗര്‍ വലിച്ചു. വെടി പൊട്ടി. കൃത്യം ഇടത്തെ നെ ഞ്ചത്ത്. വെടിയുടെ ശബ്ദത്തെ മറച്ച് വര്‍ഗ്ഗീസിന്റെ അവസാനശബ്ദം ഉയര്‍ന്നു. ‘മാവോ ഐക്യം സിന്ദാബാദ്, വിപ്ലവം ജയിക്കട്ടെ.’
1970 ഫെബ്രുവരി 18ന് തിരുനെല്ലിയില്‍ വെച്ചായിരുന്നു സംഭവം. രാമചന്ദ്രന്‍ നായര്‍ക്ക് പിന്നീടുള്ള കാലം മുഴുവന്‍ പീഡനങ്ങളായിരുന്നു. വര്‍ഗ്ഗീസിനെ കൊന്ന രഹസ്യം പുറത്തു പറയുമോ എന്ന ഭയത്താല്‍ നിരന്തരം ട്രാന്‍സ്ഫര്‍. ലക്ഷദ്വീപ്, കല്‍ക്കട്ട, നാഗാലാന്റ്… ഇടക്ക് ഡിസ്മിസ്. കല്‍ക്കട്ടയിലും നക്സല്‍ വേട്ട കണ്ടു. പോലീസ് പിടികൂടിയ ചാരുമഞ്ജു ദാറെ കാണാനും വിധിയുണ്ടായി. ഏതാനും ദിവസത്തിനുള്ളില്‍ വിഷം കൊടുത്ത് മഞ്ജുദാരെ കൊന്നതായും അറിഞ്ഞു.

 

 

 

 

 

 

 

 

റിട്ടയര്‍മെന്റിനുശേഷമായിരുന്നു ഈ അനുഭവം രാമചന്ദ്രന്‍ നായരെ ഏറെ വേട്ടയാടിയത്. സഹിക്കാനാവാതെ വന്നപ്പോള്‍ ചെയ്ത പാതകമേറ്റു പറഞ്ഞ് ലോകത്തിനു മുന്നില്‍ ശിക്ഷയേറ്റുവാങ്ങാന്‍ തയ്യാറായി രാമചന്ദ്രന്‍ നായര്‍ നിന്നു. വര്‍ഗ്ഗീസിനെ കൊന്നതിന് ശിക്ഷയായി ജയിലില്‍ കിടക്കുക എന്നതാണ് തന്റെ അന്ത്യാഭിലാഷമെന്ന് പരസ്യമായി വിളിച്ചുപറഞ്ഞു. ഒപ്പം കൊലക്ക് ഉത്തരവിട്ട ലക്ഷ്മണയെ ശിക്ഷിക്കുമെന്നും ഉറപ്പിച്ചു. രാമചന്ദ്രന്‍ നായര്‍ക്ക് പിന്തുണയുമായി സംസ്ഥാനത്തെ വിവിധഭാഗങ്ങളില്‍ മുന്‍ നക്‌സലൈറ്റുകളുടേയും മനുഷ്യാവകാശപ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ പ്രചാരണ പരിപാടികള്‍ നടന്നു. തൃശൂരില്‍ അദ്ദേഹം തന്നെ പങ്കെടുത്ത സമ്മേളനവും നടന്നു. സംഭവത്തില്‍ കേസെടുക്കാതിരിക്കാന്‍ സര്‍ക്കാരിനു കഴിയാതായി. തുടര്‍ന്ന് കേസ്സില്‍ പ്രതിയായി രാമചന്ദ്രന്‍ നായര്‍ വിയ്യൂര്‍ സെന്റര്‍ ജയിലില്‍ റിമാന്റില്‍ കഴിഞ്ഞു. ജാമ്യത്തിലിറങ്ങിയ അദ്ദേഹത്തിന് സാഹിത്യ അക്കാദമിയില്‍ തൃശൂരിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. എന്നാല്‍ ചരിത്രത്തിലാദ്യമായി സ്വന്തം പാതകം വിളിച്ചുപറഞ്ഞ ഈ പോലീസുകാരനെ ശിക്ഷിക്കാന്‍ വിധിക്കാകുമായിരു ന്നില്ല. അതിനുമുമ്പെ 2006 ല്‍ അദ്ദേഹം മരിച്ചു. എന്നാല്‍ കുറ്റവാളിയായിരുന്ന ലക്ഷ്മണക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചു.
ഈ സംഭവം പോലും വിസ്മരിച്ചാണ് വീണ്ടും വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ നടത്താന്‍ പോലീസ് തയ്യാറാകുന്നത്. കേരളത്തില്‍ മാവോയിസ്റ്റ് ഭീഷണിയുണ്ടെന്നു വരുത്താനും തണ്ടര്‍ ബോള്‍ട്ടിനെ നിലനിര്‍ത്താനും അങ്ങനെ മാവോയിസത്തെ നേരിടാനെന്ന പേരില്‍ കേന്ദ്രത്തിന്റെ വന്‍ഫണ്ട് ലഭിക്കാനുമാണ് സര്‍ക്കാര്‍ നീക്കം എന്ന ആരോപണവും നിലവിലുണ്ട്. ഒരാള്‍ മാവോവാദിയാകുന്നത് കുറ്റകരമല്ലെന്നും ചിന്തിക്കാനുള്ള അവകാശമെന്നത് അടിസ്ഥാനപരമായ മനുഷ്യാവകാശമാണെന്നിരിക്കെ അതിന്റെ പേരില്‍ മാത്രം ഒരാളുടെ സ്വാതന്ത്ര്യം തടഞ്ഞുവെക്കാന്‍ അധികാരമില്ലെന്നും ഈ സ്വാതന്ത്ര്യം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്കു വഴിമാറുമ്പോള്‍ രാജ്യത്തിന്റെ നിയമം ഉപയോഗിച്ചു തടയാമെന്നുമുള്ള ഹൈക്കോതി വിധി നിലനില്‍ക്കുമ്പോഴാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്. എന്തായാലും ഭരണൂടം തന്നെ നടത്തുന്ന ഈ നിയമവിരുദ്ധ കൊലക്കെതിരെ ശക്തമായ ജനകീയപ്രതിരോധം ഉയരുന്നില്ലെങ്കില്‍ അതു നമ്മെ നയിക്കുക കൂടുതല്‍ മോളപ്പെട്ട അവസ്ഥയിലേക്കായിരിക്കും. അതാണ് വര്‍ഗ്ഗീസ് ദിനം നല്‍കുന്ന സന്ദേശം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply