വ്യത്യസ്ത ലുക്കുകളില്‍ സൗബിന്‍ ഷാഹിറും ടോവിനോയും

സൗബിന്‍ നായകനാകുന്ന ‘അമ്പിളി’ ടോവിനോ നായകനാകുന്ന ‘കല്‍ക്കി’ എന്നീ സിനിമകളിലാണ് ഇവര്‍ വ്യത്യസ്ത വേഷങ്ങളിലെത്തുന്നത്.

സിനിമ പ്രേമികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി സൗബിന്‍ ഷാഹിറും ടോവിനോയും ഇതുവരെ ചെയ്യാത്ത രണ്ടു വ്യത്യസ്ത ലൂക്കുകളില്‍ എത്തുകയാണ് ഈ വെള്ളിയാഴ്ച. സൗബിന്‍ നായകനാകുന്ന ‘അമ്പിളി’ ടോവിനോ നായകനാകുന്ന ‘കല്‍ക്കി’ എന്നീ സിനിമകളിലാണ് ഇവര്‍ വ്യത്യസ്ത വേഷങ്ങളിലെത്തുന്നത്. ഗപ്പി എന്ന സിനിമക്ക് ശേഷം സംവിധായകനായ ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയുന്ന സിനിമയാണ് അമ്പിളി. ശരണ്‍ വേലായുധന്‍ ക്യാമറയും വിഷ്ണു വിജയ് സംഗീതവും നിര്‍വഹിക്കുന്നു. ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ് എ വി എ എന്നിവരുടെ ബാനറിലാണ് സിനിമ തയ്യാറാകുന്നത്.

 

 

 

 

 

 

 

 

പ്രവീണ്‍ പ്രഭരാമിന്റെ സംവിധാനത്തില്‍ ടോവിനോ ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന സിനിമയാണ് കല്‍ക്കി. ഗൗതം ശങ്കര്‍ ക്യാമറയും ജെയ്ക്ക്‌സ് ബിജോയ് സംഗീതവും നിര്‍വഹിക്കുന്നു. പ്രവീണ്‍ പ്രഭാകറും സജിന്‍ സുജാതനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രണ്ടു സിനിമകളും ഈ വെള്ളിയാഴ്ച തീയേറ്ററില്‍ എത്തും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply