ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള നമ്മുടെ ‘സാമൂഹ്യ അകലം’ എത്രയോ കൂടുതല്‍

വീടുകളിലേക്ക് പോകാത്തവരുടെ അവസ്ഥയും മെച്ചമല്ല. സ്വന്തമായി സമ്പാദ്യമൊന്നുമില്ലാത്തതിനാല്‍ ദൈനം ദിന ചിലവുകള്‍ മാത്രമല്ല, ഭക്ഷണം പോലും ബുദ്ധിമുട്ടിലാണ്. മിക്കവര്‍ക്കും റേഷന്‍ കാര്‍ഡില്ല. പലര്‍ക്കും ആധാര്‍ കാര്‍ഡുമില്ല. അതിനാല്‍തന്നെ റേഷനോ ഭക്ഷ്യകിറ്റോ കിട്ടുന്നുമല്ല. ചിലയിടങ്ങളില്‍ കമ്യൂണിറ്റി കിച്ചനില്‍ നിന്ന് ഭക്ഷണം ലഭിക്കുന്നു. അതേസമയം ഗൗരവപരമായ മറ്റുവിഷയങ്ങളും ഇവര്‍ നേരിടുന്നു. അതിലൊന്നാണ് ഹോര്‍മോണ്‍ മരുന്നുകള്‍ ലഭിക്കാത്ത അവസ്ഥ.

കൊവിഡ് കാലത്ത് മറ്റു വിഭാഗങ്ങളെ പോലെ ട്രാന്‌സ്‌ജെന്റര്‍ വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ചില നടപടികളൊക്കെ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ അവര്‍ നേരിടുന്ന ഏറ്റവും ഗൗരവപരമായ പ്രശ്‌നങ്ങളെ ഇനിയും അഭിമുഖീകരിക്കാനായിട്ടില്ല. വാസ്തവത്തില്‍ ട്രാന്‍സ്‌ജെന്റര്‍ എന്നറിയപ്പെടുന്നവര്‍ മാത്രമല്ല രൂക്ഷമായ പ്രശ്‌നങ്ങള്‍ നേരിടുന്നത്. പലവിധത്തിലുള്ള ലൈംഗിക ന്യൂനപക്ഷങ്ങളും നേരിടുന്ന പ്രശ്‌നങ്ങള്‍ ഈ കൊവിഡ് കാലത്ത് രൂക്ഷമായിരിക്കുകയാണ്.

ലൈംഗിക ന്യൂനപക്ഷങ്ങളുടെ ഏറ്റവും പ്രധാന പ്രശ്‌നം താമസം തന്നെയാണ്. എല്ലാവര്‍ക്കും അറിയാവുന്ന പോലെ സ്വന്തം വസതിയില്‍ താമസിക്കാനാവാത്തവരാണ് അവരില്‍ മഹാഭൂരിപക്ഷവും. വീട്ടിലും നാട്ടിലും നേരിടുന്ന പീഡനങ്ങള്‍ സഹിക്കാനാവാതെ അവയെല്ലാം ഉപേക്ഷിച്ചവരാണ് മഹാഭൂരിപക്ഷവും. പലരും അടുത്ത കാലം വരെ സംസ്ഥാനത്തിനു പുറത്തെ മഹാനഗരങ്ങളിലായിരുന്നു ജീവിച്ചിരുന്നത്. അടുത്ത കാലത്തായി ഇവരുടെ വിഷയം സജീവമായി ചര്‍ച്ചയാകുകയും സര്‍ക്കാര്‍ പല വിധ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തപ്പോഴാണ് പലരും തിരിച്ചുവന്നത്. അപ്പോഴും ഭൂരിഭാഗവും ജീവിക്കുന്നത് സ്വന്തം വീട്ടിലോ നാട്ടിലോ അല്ല. കേരളത്തിലെ തന്നെ പട്ടണങ്ങളിലാണ്. പലരും വാടകവീടെടുത്ത് ഒരുമിച്ചു താമസിക്കുന്നത്. പഴയ അവസ്ഥയില്‍ നിന്ന് അല്‍പ്പം ഭേദപ്പെട്ടതിനാല്‍ പല ജോലിക്കും പോകുന്നു. എന്നിട്ടും പീഡനങ്ങള്‍ക്ക് അറുതിയായി എന്നു പറയാനാകില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ പല തവണ ഇവര്‍ക്കുനേരെ പോലീസതിക്രമങ്ങള്‍ നടന്നു. സദാചാര പോലീസിംഗ് നടന്നു. കൊലപാതകങ്ങളും ആത്മഹത്യകളും നടന്നു. അവയുമായി ബന്ധപ്പെട്ട് പല പ്രക്ഷോഭങ്ങളും. നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അവയുമായി ഐക്യപ്പെട്ടിരുന്നു. അപ്പോഴും സ്വവസതികളില്‍ ഇവര്‍ക്കൊന്നും കാര്യമായ സ്വീകാര്യതയില്ല എന്നതാണ് വാസ്തവം. സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനെക്കാള്‍ എത്രയോ വലിയ സാമൂഹ്യ അകലമാണ് ഇവര്‍ നേരിടുന്നത്.

നിര്‍ഭാഗ്യവശാല്‍ കൊറോണ കാലത്ത് മറ്റ് സാധ്യതകളില്ലാതെ ഇവരില്‍ പലര്‍ക്കും വസതികളിലേക്ക് തിരിച്ചുപോകേണ്ടിവന്നിരിക്കുകയാണ്. നിരവധി പേര്‍ താമസിച്ചിരുന്നത് ലോഡ്ജുകളിലായിരുന്നു. അവിടങ്ങളില്‍ തുടരാനാകില്ലല്ലോ. വീടുകളിലെത്തിയ പലരും പലവിധത്തിലുമുള്ള അതിക്രമങ്ങളും പരിഹാസവുമാണ് നേരിടുന്നത്. കൊവിഡ് കാലത്ത് സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിക്കുന്ന ഗാര്‍ഹിക പീഡനങ്ങളെ കുറിച്ച് കേന്ദ്ര – സംസ്ഥാന വനിതാ കമ്മീഷനുകള്‍ ചൂണ്ടികാട്ടുകയും കര്‍ക്കശ നടപടികളെടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇവരുടെ വിഷയത്തിലും വനിതാകമ്മീഷനോ മനുഷ്യാവകാശ കമ്മീഷനോ അടിയന്തിരമായി ഇടപെടേണ്ടതാണ്. രൂക്ഷമായ മാനസിക – ശാരിരിക പീഡനങ്ങളാണ് പലരും സ്വന്തം വസതികളില്‍ പോലും അനുഭവിക്കുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അവയൊന്നും ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ പെടുത്തി ശക്തമായ നടപടികള്‍ ഒരു കാലത്തും എടുക്കാറില്ല. ഇപ്പോഴെങ്കിലും അതിന് സര്‍ക്കാര്‍ തയ്യാറാവണം.

വീടുകളിലേക്ക് പോകാത്തവരുടെ അവസ്ഥയും മെച്ചമല്ല. സ്വന്തമായി സമ്പാദ്യമൊന്നുമില്ലാത്തതിനാല്‍ ദൈനം ദിന ചിലവുകള്‍ മാത്രമല്ല, ഭക്ഷണം പോലും ബുദ്ധിമുട്ടിലാണ്. മിക്കവര്‍ക്കും റേഷന്‍ കാര്‍ഡില്ല. പലര്‍ക്കും ആധാര്‍ കാര്‍ഡുമില്ല. അതിനാല്‍തന്നെ റേഷനോ ഭക്ഷ്യകിറ്റോ കിട്ടുന്നുമല്ല. ചിലയിടങ്ങളില്‍ കമ്യൂണിറ്റി കിച്ചനില്‍ നിന്ന് ഭക്ഷണം ലഭിക്കുന്നു. അതേസമയം ഗൗരവപരമായ മറ്റുവിഷയങ്ങളും ഇവര്‍ നേരിടുന്നു. അതിലൊന്നാണ് ഹോര്‍മോണ്‍ മരുന്നുകള്‍ ലഭിക്കാത്ത അവസ്ഥ. മരുന്നുകള്‍ ഇല്ലാതായാല്‍ രൂക്ഷമായ പല ശാരീരിക പ്രശ്‌നങ്ങളും ഇവര്‍ നേരിടുന്നു. സാധാരണ ഗതിയില്‍ അപൂര്‍വ്വസ്ഥലങ്ങളിലാണവ ലഭ്യമാകുക. അവിടെപോയി അവ വാങ്ങാനുള്ള സാഹചര്യം നിലവിലില്ല. അതിനാല്‍ തന്നെ ഗുരുതരമായ ആരോഗ്യവിഷയങ്ങളാണ് അവര്‍ നേരിടുന്നത്. മറ്റനവധി വിഷയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇത്തരം അടിയന്തിര വിഷയങ്ങള്‍ ചൂണ്ടികാട്ടി സര്‍ക്കാര്‍ അധികൃതര്‍ക്ക് ഓണ്‍ലൈന്‍ പരാതി നല്‍കിയിട്ടുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply