സിദ്ധാര്‍ത്ഥയുടെ ആത്മഹത്യ – വ്യാപാരസമൂഹം ആശങ്കയില്‍

കഴിഞ്ഞ ഒരു സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ കടം 4022 കോടിയില്‍ നിന്നും 6546 കൂടിയായി വര്‍ധിച്ചു. ഈ സമയങ്ങളിലെ രാഷ്ട്രീയമാറ്റങ്ങലുമായി ബന്ധപ്പെട്ട റെയ്ഡുകളാണ് സിദ്ധാര്‍ത്ഥയെ തകര്‍ത്തത്. അതുതന്നെയാണ് വ്യാപാരിസമൂഹത്തെ ആശങ്കപ്പെടുത്തുന്നതും.

കഫേ കോഫീ ഡേ കോഫി ഷോപ്പ് ശൃംഖലയുടെ അമരക്കാരന്‍ വി ജി സിദ്ധാര്‍ത്ഥയുടെ ആത്മഹത്യയുടെ ഞെട്ടലില്‍ നിന്ന് ബിസിനസ് ലോകം മുക്തമായിട്ടില്ല. ഇന്ത്യയില്‍ ആദ്യമായി കാപ്പിച്ചെടി നട്ടുവളര്‍ത്തിയ ചിക്മംഗളൂരിലെ ‘കാപ്പി’ കുടുംബത്തിലെ ഒരേയൊരു അനന്തരാവകാശിയായിരുന്ന ഒരാളുടെ ഇത്തരത്തിലുള്ള ദുരന്തം ഒരാളും പ്രതീക്ഷിക്കില്ല. 1870 മുതല്‍ കാപ്പി കൃഷിചെയ്യുന്ന അവര്‍ക്ക് അന്നുതന്നെ 300 ഏക്കറോളം വരുന്ന കാപ്പിത്തോട്ടങ്ങള്‍ ഉണ്ടായിരുന്നു. ബാംഗ്ലൂരില്‍ ഓഫീസ് തുടങ്ങിയ സിദ്ധാര്‍ത്ഥ ഓഹരികച്ചവടത്തിലൂടെ ബിസിനസ് ഉയര്‍ത്തികൊണ്ടിരുന്നു. 1992-ല്‍ സിദ്ധാര്‍ത്ഥ, ‘അമാല്‍ഗമേറ്റഡ് ബീന്‍ കോഫീ ട്രേഡിങ്ങ് കമ്പനി ‘ ആരംഭിച്ചു. ലഭ്യമായിടത്തുനിന്നെല്ലാം കാപ്പിക്കുരു വാങ്ങുക. അതിനെ പ്രോസസ് ചെയ്ത്, വറുത്ത്, പൊടിച്ച് റീട്ടെയില്‍ വിപണിയില്‍ ലഭ്യമാക്കുക, കയറ്റുമതി ചെയ്യുക… 1992-95ല്‍ ബ്രസീലിലുണ്ടായ ശൈത്യം കാപ്പി ഉത്പാദനത്തെ തളര്‍ത്തിയപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയത് സിദ്ധാര്‍ത്ഥയായിരുന്നു. പിന്നീടദ്ദേഹം കഫെ കോഫീ ഡേ എന്ന പേരില്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ ആരംഭിച്ചു. നൂറു രൂപയ്ക്ക് ‘ഒരു കപ്പ് കാപ്പിയും, ഒരു മണിക്കൂര്‍ നേരം ഇന്റര്‍നെറ്റും’ എന്ന ആശയം അദ്ദേഹം അവതരിപ്പിച്ചു. അതിലൂടെ കോഫീ ഡേ എന്റര്‍പ്രൈസസ് എന്ന അദ്ദേഹത്തിന്റെ സ്ഥാപനം ഇന്ത്യയിലെ ഏറ്റവും വലിയ കോഫീ ഷോപ്പ് ചെയിന്‍ ആയി മാറി. ഓസ്ട്രിയ, ചെക്ക് റിപ്പബ്ളിക്, മലേഷ്യ തുടങ്ങിയിടങ്ങളിലും കഫെ കോഫീ ഡേയുടെ ഔട്ട് ലെറ്റുകള്‍ ആരംഭിച്ചു. ഇന്ന് 240 നഗരങ്ങളിലാണ് 1750 സ്റ്റോറുകള്‍ ഉള്ള സ്ഥാപനമായി അത് മാറി.
അതേസമയം ഓഹരികള്‍ പണയം വച്ചെടുത്ത വായ്പകളാണ് അദ്ദേഹത്തെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധികളിലേക്ക് നയിച്ചതെന്ന് പറയപ്പെടുന്നു. കഴിഞ്ഞ ഒരു സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ കടം 4022 കോടിയില്‍ നിന്നും 6546 കൂടിയായി വര്‍ധിച്ചു. ഈ സമയങ്ങളിലെ രാഷ്ട്രീയമാറ്റങ്ങലുമായി ബന്ധപ്പെട്ട റെയ്ഡുകളാണ് സിദ്ധാര്‍ത്ഥയെ തകര്‍ത്തത്. അതുതന്നെയാണ് വ്യാപാരിസമൂഹത്തെ ആശങ്കപ്പെടുത്തുന്നതും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply