ഷാഹീന്‍ ബാഗ് സമര നായികമാര്‍ തിരുവനന്തപുരത്ത്

ജാമിയ മില്ലിയ സമര നായികയും പൗരത്വ സമരത്തിന്റെ ചൂണ്ടുവിരല്‍ പ്രതീകവുമായ ആയിശാ റെന്നയും പങ്കെടുക്കും.

ഡല്‍ഹി ഷാഹീന്‍ ബാഗിലെ സമര നായികമാരായ അസ്മ ഖാത്തൂന്‍ (90), ബല്‍കീസ് (82), സര്‍വാരി (75) എന്നിവര്‍ നാളെ തിരുവനന്തപുരത്തെത്തുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന രാജ്ഭവന്‍ ഉപരോധം ‘ഒക്കുപൈ രാജ്ഭവനി’ല്‍ പങ്കെടുക്കാനാണ് മുന്നുപേരും എത്തുന്നത്. ജാമിയ മില്ലിയ സമര നായികയും പൗരത്വ സമരത്തിന്റെ ചൂണ്ടുവിരല്‍ പ്രതീകവുമായ ആയിശാ റെന്നയും പങ്കെടുക്കും. 30 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഉപരോധം ബുധനാഴ്ചയാണ് സമാപിക്കുക.

 

 

 

 

 

 

 

 

വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രസിഡണ്ട് ഡോ. എസ് ക്യു ആര്‍ ഇല്യാസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, KPCC പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, എം പിമാരായ കെ മുരളീധരന്‍, ബെന്നി ബഹനാന്‍, അടൂര്‍ പ്രകാശ്, മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, എം.എം ഹസ്സന്‍, കെ. അംബുജാക്ഷന്‍, വി.ടി അബ്ദുല്ലക്കോയ, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ഡോ. അന്‍സാര്‍ അബൂബക്കര്‍, ഷിബു ബേബി ജോണ്‍, സി. പി ജോണ്‍, ജോണി നെല്ലൂര്‍, ലതികാ സുഭാഷ്, തമ്പാന്‍ തോമസ്, ഡോ.എസ്.പി ഉദയകുമാര്‍, എം.കെ മനോജ്കുമാര്‍, മുരളി നാഗ, ഡോ.ജെ ദേവിക, കെ.പി ശശി, ഭാസുരേന്ദ്ര ബാബു, ടി. പീറ്റര്‍, ആസിഫ് ഇഖ്ബാല്‍, സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം എന്നിവര്‍ പരിപാടിയുടെ വിവിധ സെക്ഷനുകളില്‍ സംസാരിക്കുമെന്ന് മീഡിയ കണ്‍വീനര്‍ ഒക്യുപൈ രാജ്ഭവന്‍. ശ്രീജ നെയ്യാറ്റിന്‍ കര അറിയിച്ചു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply