ലൈംഗികപീഡനം : വര്‍മ്മ കമ്മിറ്റി റിപ്പോര്‍ട്ടിലെ 10 നിര്‍ദ്ദേശങ്ങള്‍

സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ജെ എസ് വര്‍മ്മയുടെ നേതൃത്വത്തിലുള്ള സമിതിക്ക് മുന്‍പാകെ പൊതുജനങ്ങളില്‍ നിന്നും വിവിധ വനിതാ സംഘടനകള്‍, അക്കാദമിക്, വിദഗ്ധര്‍, അഭിഭാഷകര്‍ എന്നിവരില്‍ നിന്നും 80,000ത്തോളം പ്രതികരണങ്ങളാണ് ലഭിച്ചത്. പുരോഗമനപരമായ നിര്‍ദേശങ്ങളാണ് ഇവയിലേറെയും.

ഡല്‍ഹി കൂട്ടബലാത്സംഗത്തിനും നിര്‍ഭയയുടെ കൊലപാതകത്തിനും എതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായതോടെയാണ് സ്ത്രീകള്‍ക്കെതിരായ അക്രമം തടയുന്നതിന് സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചത്. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ജെ എസ് വര്‍മ്മയുടെ നേതൃത്വത്തിലുള്ള സമിതിക്ക് മുന്‍പാകെ പൊതുജനങ്ങളില്‍ നിന്നും വിവിധ വനിതാ സംഘടനകള്‍, അക്കാദമിക്, വിദഗ്ധര്‍, അഭിഭാഷകര്‍ എന്നിവരില്‍ നിന്നും 80,000ത്തോളം പ്രതികരണങ്ങളാണ് ലഭിച്ചത്. പുരോഗമനപരമായ നിര്‍ദേശങ്ങളാണ് ഇവയിലേറെയും.

630 പേജുള്ള റിപ്പോര്‍ട്ടില്‍ വര്‍മ്മ കമ്മിറ്റി മുന്നോട്ടുവച്ച 10 പ്രധാന ശുപാര്‍ശകള്‍ ഇവയാണ്-

1. വോയറിസം (മറ്റുള്ളവരുടെ നഗ്‌നത കാണുന്നത്, മറ്റുള്ളവരുടെ ലൈംഗിക ബന്ധം നിരീക്ഷിക്കുന്നത്), ഗൂഢ ലക്ഷ്യത്തോടെ ഒരാളെ പിന്തുടരുന്നത്, മനഃപൂര്‍വം സ്പര്‍ശിക്കുന്നത് എന്നിവ ലൈംഗികാതിക്രമ കുറ്റകൃത്യമാക്കണം. അശ്ലീല ഭാഷയോ ആംഗ്യങ്ങളോ ഉപയോഗിക്കുന്നതും ലൈംഗികാതിക്രമ കുറ്റമായി കണക്കാക്കണം.

2. ബലാത്സംഗവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പരിഷ്‌കരിക്കണം. പ്രായപൂര്‍ത്തിയാകാത്ത ഒരാളെ ബലാത്സംഗം ചെയ്യുന്നത് കുറഞ്ഞത് 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാക്കണം. കൂട്ടബലാത്സംഗത്തിന് 20 വര്‍ഷം വരെ തടവുശിക്ഷ. ബലാത്സംഗം മൂലമുള്ള മരണത്തിന് കുറഞ്ഞത് 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കണം. വൈവാഹിക ബന്ധങ്ങളിലെ ബലാത്സംഗവും ക്രിമിനല്‍ കുറ്റമായി കണക്കാക്കണം.

3. യുദ്ധസമാനമായ അന്തരീക്ഷം നിലനില്‍ക്കുന്ന മേഖലകളില്‍ സ്ത്രീ സുരക്ഷാ നിയമങ്ങള്‍ അവലോകനം ചെയ്യണം. കശ്മീര്‍, നോര്‍ത്ത് ഈസ്റ്റ്, സായുധ സേനയുടെ പ്രത്യേക അധികാര നിയമം (AFSPA) നിലനില്‍ക്കുന്ന പ്രദേശങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം തടയുന്നതിന് നിയമങ്ങളില്‍ മാറ്റം വരുത്തണം. സുരക്ഷാ സേനയെ സാധാരണ ക്രിമിനല്‍ നിയമത്തിന് കീഴില്‍ കൊണ്ടുവരിക. സ്ത്രീ സുരക്ഷക്ക് പ്രത്യേക അധികാരികളെ ഈ മേഖലകളില്‍ നിയോഗിക്കണം. സ്ത്രീകള്‍ക്കെതിരായി അതിക്രമം നടത്തുന്ന സൈനികന് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന രീതിയില്‍ നിയമത്തില്‍ മാറ്റം വരുത്തണം.

4. ദുരഭിമാന കൊലപാതകം, സ്ത്രീകളുടെ മൗലികാവകാശങ്ങളുടെ ലംഘനം എന്നിവക്ക് വഴി തെളിക്കുന്ന അനധികൃത ഖാപ് പഞ്ചായത്തുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കണം.

5. പീഡന കേസുകളിലെ ഇരകളുടെ മെഡിക്കല്‍ പരിശോധന കാലോചിതമായി പരിഷ്‌കരിക്കണം. യോനീ ഭാഗത്ത് വിരല്‍ കടത്തി പരിശോധന നടത്തുന്നത് പ്രാകൃതമാണെന്നും സമിതി നിരീക്ഷിച്ചു.

6. പൊലീസ് രംഗത്ത് അഴിച്ചുപണി നടത്തണം. ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കണം. പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം. വനിതാ പൊലീസുകാരുടെ എണ്ണം വര്‍ധിപ്പിക്കണം.

7. തെരഞ്ഞെടുപ്പ് രംഗത്ത് പരിഷ്‌കരണം കൊണ്ടുവരണം. ലൈംഗിക കുറ്റകൃത്യത്തിലോ സ്ത്രീധന പീഡന കേസുകളിലോ ഉള്‍പ്പെട്ടവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണം. ബലാത്സംഗം അടക്കമുള്ള കേസുകളില്‍ പ്രതികളാകുന്നവരെ പദവികളില്‍ നിന്ന് പുറത്താക്കണം.

8. ലൈംഗിക വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കണം. പാഠ്യപദ്ധതിയില്‍ ലൈംഗിക വിദ്യാഭ്യാസം നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.

9. വനിതാ അവകാശ നിയമം പാസാക്കണം. ഇക്കാര്യത്തില്‍ ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളെ മാതൃകയാക്കണം. ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം സ്ത്രീകള്‍ക്ക് ഉറപ്പ് വരുത്തണം.

10. മനുഷ്യകടത്ത് ഏഴ് വര്‍ഷത്തില്‍ കുറയാത്ത കുറ്റകൃത്യമാക്കണം.

(news 18)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply